ചരമം

ലിറ്റല്‍ഹാംപ്ടണിലെ കോട്ടയം സ്വദേശി കാന്‍സറിനോട് പൊരുതി വിടവാങ്ങി

ഒന്നിന് പിറകെ ഒന്നായി യുകെ മലയാളികളെ തേടി മരണവാര്‍ത്തകള്‍. ലിറ്റല്‍ഹാംപ്ടണിലെ കോട്ടയം സ്വദേശിയാണ് ഏറ്റവും ഒടുവില്‍ വിടപറഞ്ഞത്. താഴത്തങ്ങാടി മൂഴിയില്‍ വിന്നി എം. കോശി(52) ആണ് വിട പറഞ്ഞത്. ഇന്നലെ വൈകുന്നേരത്തോടെയാണ് മരണം വാര്‍ത്തയും യുകെ മലയാളി സമൂഹത്തെ തേടിയെത്തിയത്.

കോട്ടയത്തെ ആദ്യകാല ബസ് ഉടമയായ ചാമ്പ്യന്‍ മോട്ടോര്‍സ്, ഉടമ എം. എ. കോശിയുടെയും ഗ്രേസിയുടെയും (വെള്ളുത്തുരുത്തി പെരുംചേരില്‍) മകനാണ്. പത്ത് വര്‍ഷത്തോളമായി യുകെയില്‍ താമസിക്കുന്ന വിന്നി കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു.

ഭാര്യ സിനി കൈപ്പുഴ നെടുംപുറത്ത് കുടുംബാംഗമാണ്. മകള്‍: നവീന. സഹോദരി: വിന്‍സി എബ്രഹാം (വാകത്താനം വിലങ്ങന്‍പാറ). പരേതന്‍ കോട്ടയം സെന്റ് മേരീസ് ക്‌നാനായ വലിയപള്ളി ഇടവകാംഗമാണ്. സംസ്‌കാരം പിന്നീട് യു.കെയില്‍.

  • ജര്‍മനിയില്‍ മലയാളി യുവാവ് മരിച്ച നിലയില്‍
  • സൗത്താംപ്ടണില്‍ മലയാളിയുവാവ് മരണമടഞ്ഞു
  • മാഞ്ചസ്റ്ററില്‍ താമസിച്ചിരുന്ന പിറവം സ്വദേശി മിജു ജോര്‍ജ് നിര്യാതനായി
  • യുകെ മലയാളി ദമ്പതികളുടെ അഞ്ചുമാസം പ്രായമായ കുഞ്ഞ് മരിച്ചു; വേര്‍പാട് മാമോദീസ കഴിഞ്ഞ് ദിവസങ്ങള്‍ക്കകം
  • ജീസിന്റെ മൃതദേഹം ഫ്യൂണറല്‍ ഡയറക്ടേഴ്‌സിന് കൈമാറി; ഈ മാസം അവസാനത്തോടെ നാട്ടില്‍ എത്തിക്കും
  • മകനൊപ്പം ഈസ്റ്റര്‍ ആഘോഷിക്കാനായി യുകെയിലെത്തിയ കാസര്‍ഗോഡ്‌ സ്വദേശി അന്തരിച്ചു
  • മലയാളി യുവാവ് യുകെയില്‍ കാറപകടത്തില്‍ മരിച്ചു
  • റെക്‌സാമിലെ ടിന്റു മാത്യുവിന്റ സംസ്‌കാരം 23 ന്
  • പ്രതീഷിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
  • മലയാളി യുവാവ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ താമസ്ഥലത്ത് മരിച്ച നിലയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions