അസോസിയേഷന്‍

പ്രവാസി കേരള കോണ്‍ഗ്രസ് യു.കെ പ്രതിനിധി സമ്മേളനവും ജനപ്രതിനിധികള്‍ക്ക് സ്വീകരണവും ജൂണ്‍ 6 ന് കോവെന്‍ട്രിയില്‍

പ്രവാസി കേരള കോണ്‍ഗ്രസ് യു.കെ സംഘടിപ്പിക്കുന്ന പ്രതിനിധി സമ്മേളനവും ജനപ്രതിനിധികള്‍ക്ക് സ്വീകരണവും ജൂണ്‍ 6 ശനിയാഴ്ച രാവിലെ 10 മണിക്ക് കോവെന്‍ട്രിയിലെ സെന്റ് ജോണ്‍ ഫിഷര്‍ കത്തോലിക്കാ ചര്‍ച്ച് ഹാളില്‍ (St John Fisher Catholic Church Hall, Coventry, CV2 3DL) നടക്കും.

കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തും. കേരള സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ്, കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി , ഗവണ്‍മെന്റ് ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് എം.എല്‍.എ, തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ, വര്‍ഗീസ് മാമ്മന്‍ എം.എല്‍.എ, റെജി ചെറിയാന്‍ എം.എല്‍.എ, ഷിബു തെക്കുംപുറം എം.എല്‍.എ, വിനു ജോബ് എം.എല്‍.എ എന്നിവരുള്‍പ്പെടെ കേരള കോണ്‍ഗ്രസ് നേതാക്കള്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യും.

പ്രവാസി കേരള കോണ്‍ഗ്രസ് യു.കെ പ്രസിഡന്റ് ബിജു ഇളംതുരുത്തിയില്‍, ജനറല്‍ സെക്രട്ടറി ജിപ്സണ്‍ തോമസ് എട്ടുതൊട്ടിയില്‍ എന്നിവര്‍ സമ്മേളന വിവരം അറിയിച്ചു.

സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന എല്ലാ പാര്‍ട്ടി അംഗങ്ങളെയും അനുഭാവികളെയും സ്വാഗതം ചെയ്യുന്നതായും രജിസ്ട്രേഷന്‍ നടത്തുന്നതിനായി താഴെ നല്‍കിയിരിക്കുന്ന ലിങ്ക് ഉപയോഗിക്കണമെന്നും സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

Registration Link - https://forms.gle/PK8VBqUaFHjSG6Q76

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ബിജു മാത്യു ഇളംതുരുത്തിയില്‍ (President)
+44 7846 194373

ജിപ്സണ്‍ തോമസ് എട്ടുതൊട്ടിയില്‍ (General Secretary)
+44 7453 288745

  • ചങ്ങനാശ്ശേരി പ്രവാസി കുടുംബസംഗം 21 ന്; അഡ്വ.ജോബ് മൈക്കിളും അഡ്വ.എബി സെബാസ്റ്റ്യനും മുഖ്യാതിഥികള്‍
  • ആശിഷ് തങ്കച്ചന്‍ മെമ്മോറിയല്‍ ചാരിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റ് 21-ന് കാര്‍ഡിഫില്‍
  • യുക്മ - ഡോ സൈമണ്‍സ് അക്കാദമി നോര്‍ത്ത് വെസ്റ്റ് കായികമേളക്ക് ഉജ്ജ്വല പരിസമാപ്തി ...... വിഗന്‍ മലയാളി അസോസിയേഷന്‍ ചാമ്പ്യന്‍മാര്‍
  • കലാഭവന്‍ ലണ്ടന്റെ നേതൃത്വത്തില്‍ അഭിനയ പരിശീലന കളരി 27, 28 തീയതികളില്‍
  • ഡോ. മറിയ ഉമ്മന്‍ യുകെയിലേക്ക്; ഐ ഒ സി (യു കെ)യുടെ 'പുതുയുഗ സംഗമം 2026' ജൂണ്‍ 27ന് ഓള്‍ഡ്ഹാമില്‍ ഉദ്ഘാടനം നിര്‍വഹിക്കും
  • പ്രവാസി കേരള കോണ്‍ഗ്രസ് യു.കെയുടെ നേതൃത്വത്തില്‍ മന്ത്രി മോന്‍സ് ജോസഫിനും ചീഫ് വിപ്പ് അപ്പു ജോണ്‍ ജോസഫിനും കേരളാ കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്കും സ്വീകരണം
  • കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റി വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പൂം, ചുമതലയേറ്റ് നവ നേതൃത്വം
  • ഐ ഒ സി (യു കെ) - ഗ്ലാസ്‌ഗോ ക്ലൈഡ്ബാങ്ക് യൂണിറ്റ് രൂപീകരിച്ചു
  • യുക്മ മലയാളി സുന്ദരി' സീസണ്‍ 2 മത്സരാര്‍ത്ഥികളെ ക്ഷണിക്കുന്നു; മത്സരം യുക്മ കേരളപൂരം വള്ളംകളി വേദിയില്‍ കുര്യന്‍ ജോര്‍ജ്
  • യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ കായിക മേള ജൂണ്‍ 13 ന് വാറിംഗ്ടണില്‍; രജിസ്ട്രേഷന്‍ പുരോഗമിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions