യു.കെ.വാര്‍ത്തകള്‍

ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം

ലണ്ടനിലെ ട്യൂബ് ട്രെയിന്‍ ഡ്രൈവര്‍മാരുടെ പണിമുടക്കുകള്‍ തുടങ്ങി. ചൊവ്വാഴ്ചയും വ്യാഴാഴ്ചയും ആണ് പണിമുടക്ക്. നാല് ദിവസത്തെ പ്രവൃത്തി ദിനം നടപ്പാക്കാനുള്ള പദ്ധതിയെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന്, റെയില്‍, മാരിടൈം ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് (RMT) യൂണിയന്‍ അംഗങ്ങളാണ് സമരത്തില്‍ പങ്കെടുക്കുന്നത്. സമരം ഒഴിവാക്കുന്നതിനായി നടത്തിയ അവസാനഘട്ട ചര്‍ച്ചകള്‍ എങ്ങുമെത്താതെ അവസാനിച്ചതോടെയാണ് പണിമുടക്ക് ഉറപ്പായത്.

തൊഴിലാളികളുടെ ജോലിസമയം വര്‍ധിക്കാനും ഡ്രൈവര്‍മാരുടെ വിശ്രമ സമയം കുറയാനും സാധ്യതയുണ്ടെന്ന ആശങ്കകള്‍ക്ക് ആവശ്യമായ ഉറപ്പുകള്‍ നല്‍കുന്നതില്‍ ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍ (TfL) പരാജയപ്പെട്ടുവെന്ന് ആര്‍ എം റ്റി യൂണിയന്‍ ആരോപിച്ചു. അതേസമയം, സമരനടപടി നിരാശാജനകമാണെങ്കിലും ട്യൂബ് സര്‍വീസുകളുടെ പകുതിയെങ്കിലും നടത്താന്‍ ശ്രമിക്കുമെന്ന് ടി എഫ് എല്‍ അറിയിച്ചു.

ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ സമരം ആരംഭിച്ചു . ഇതുമൂലം സര്‍വീസുകളില്‍ വലിയ തടസ്സം നേരിടും. സര്‍ക്കിള്‍, പിക്കഡിലി ലൈനുകള്‍ പൂര്‍ണ്ണമായും നിര്‍ത്തിവയ്ക്കുകയും മെട്രോപൊളിറ്റന്‍, സെന്‍ട്രല്‍ ലൈനുകളുടെ ചില ഭാഗങ്ങളില്‍ സര്‍വീസ് തടസ്സപ്പെടുകയും ചെയ്യും എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് . ബസുകള്‍, ഓവര്‍ഗ്രൗണ്ട്, എലിസബത്ത് ലൈന്‍, ഡി എല്‍ ആര്‍, ട്രാം സര്‍വീസുകള്‍ തുടരുമെങ്കിലും സാധാരണയേക്കാള്‍ കൂടുതല്‍ തിരക്ക് അനുഭവപ്പെടുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.

  • എന്‍എച്ച്എസില്‍ ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ മരുന്നു ക്ഷാമം; രോഗികള്‍ കടുത്ത സമ്മര്‍ദ്ദത്തില്‍
  • 16 വയസില്‍ താഴെയുള്ളവര്‍ക്കുള്ള സോഷ്യല്‍ മീഡിയ നിരോധനം; ആശങ്കയുമായി യുകെയിലെ കൗമാരക്കാര്‍
  • യുദ്ധം അവസാനിച്ചാലും 2028 വരെയെങ്കിലും ഭക്ഷ്യവില ഉയര്‍ന്ന് നില്‍ക്കുമെന്ന് മുന്നറിയിപ്പ്; പണപ്പെരുപ്പവും, ഊര്‍ജ പ്രതിസന്ധി തുടരും
  • മദ്യപിച്ച് വാഹനാപകടമുണ്ടാക്കിയ മലയാളിയ്ക്ക് 20 മാസം ഡ്രൈവിംഗ് വിലക്ക്
  • വമ്പന്‍ ഓഫറുമായി മോറിസണ്‍; മിക്ക ഉത്പന്നങ്ങള്‍ക്കും 10 % ഡിസ്‌കൗണ്ട്
  • യുകെയില്‍ താപനില 39 ഡിഗ്രി വരെ ഉയരാന്‍ സാധ്യത; സൂര്യാഘാത മുന്നറിയിപ്പ്
  • 13 മാസം പ്രായമായ കുഞ്ഞിനെ ലൈംഗിക ചൂഷണത്തിന് ഇരയാക്കി കൊന്നു; അധ്യാപകന്‍ കുറ്റക്കാരനെന്ന് കോടതി
  • വ്യാഴാഴ്ചയോടെ രണ്ടാം ഉഷ്ണതരംഗത്തിന് തുടക്കം; താപനില 30 ഡിഗ്രി കടന്ന് കുതിക്കും
  • യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറച്ച് ലെന്‍ഡര്‍മാര്‍
  • 343 ദിവസം കൊണ്ട് 13 രാജ്യങ്ങള്‍ ഒറ്റയ്ക്ക് നടന്നു കണ്ടു മുന്‍ എന്‍എച്ച്എസ് നഴ്‌സ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions