ആരോഗ്യം

സ്തനാര്‍ബുദ രോഗികളില്‍ പലര്‍ക്കും കീമോതെറാപ്പി ഒഴിവാക്കാം; പുതിയ കണ്ടെത്തല്‍

യൂണിവേഴ്സിറ്റി കോളേജ് ലണ്ടന്റെ നേതൃത്വത്തില്‍ നടന്ന അന്തര്‍ദേശീയ പഠനം ലക്ഷക്കണക്കിന് സ്തനാര്‍ബുദ രോഗികള്‍ക്ക് കീമോതെറാപ്പി ഒഴിവാക്കാനാകുമെന്ന പ്രതീക്ഷ നല്‍കുന്നു. രോഗികള്‍ക്ക് കാന്‍സര്‍ വീണ്ടും വരാനുള്ള സാധ്യത കൃത്യമായി നിര്‍ണയിക്കാന്‍ സഹായിക്കുന്ന പ്രത്യേക ഡി.എന്‍.എ പരിശോധനയുടെ സഹായത്തോടെയാണ് ഈ കണ്ടെത്തല്‍. ഇതിലൂടെ ചികിത്സയില്‍ നിന്ന് യഥാര്‍ത്ഥത്തില്‍ പ്രയോജനം ലഭിക്കുന്നവരെയും ലഭിക്കാത്തവരെയും തിരിച്ചറിയാന്‍ സാധിക്കും.

യുകെ ഉള്‍പ്പെടെ ആറു രാജ്യങ്ങളിലായി 4,000-ത്തിലധികം പുതുതായി രോഗനിര്‍ണയം നടത്തിയ സ്ത്രീകളെ പഠനത്തില്‍ ഉള്‍പ്പെടുത്തിരുന്നു . ‘പ്രോസിഗ്ന’ എന്ന ജീന്‍ പരിശോധന ഉപയോഗിച്ച് കാന്‍സറിന്റെ വളര്‍ച്ചയുമായി ബന്ധപ്പെട്ട 50 ജീനുകളുടെ പ്രവര്‍ത്തനം വിലയിരുത്തി ആണ് പഠനം നടത്തിയത് . പരിശോധനയില്‍ കുറഞ്ഞ അപകടസാധ്യതയുള്ളതായി കണ്ടെത്തപ്പെട്ട രണ്ടില്‍ മൂന്നിലധികം രോഗികള്‍ക്ക് കീമോതെറാപ്പി നല്‍കാതെ ഹോര്‍മോണ്‍ ചികിത്സ മാത്രം നല്‍കിയപ്പോഴും അവരുടെ അഞ്ച് വര്‍ഷത്തെ അതിജീവനനിരക്ക് 93.7 ശതമാനമായിരുന്നു. കീമോതെറാപ്പി ലഭിച്ചവരില്‍ ഇത് 94.9 ശതമാനമായിരുന്നു.

ക്ഷീണം, ഛര്‍ദ്ദി, മുടികൊഴിച്ചില്‍, പ്രതിരോധശേഷി കുറയുക, വന്ധ്യതാ പ്രശ്നങ്ങള്‍ തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്ന കീമോതെറാപ്പി പലര്‍ക്കും വലിയ ബുദ്ധിമുട്ടാണ്. പുതിയ കണ്ടെത്തല്‍ വ്യാപകമായി നടപ്പിലാക്കിയാല്‍ അനാവശ്യ കീമോതെറാപ്പി ഒഴിവാക്കി രോഗികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും ചികിത്സാചെലവ് കുറയ്ക്കാനും കഴിയുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

  • എന്‍എച്ച്എസില്‍ കാന്‍സര്‍ ചികിത്സയ്ക്ക് പ്രതീക്ഷയായി 'സൈറ്റോകൈന്‍ റിലീസ് സിന്‍ഡ്രോം' തടയാന്‍ മരുന്ന് പരീക്ഷണം തുടങ്ങി
  • യുകെയില്‍ ഒരോ 80 സെക്കന്റിലും ഒരാള്‍ക്ക് കാന്‍സര്‍ സ്ഥിരീകരിക്കുന്നു
  • നേരത്തെയുള്ള രോഗനിര്‍ണയവും ചികിത്സയും; യുകെയില്‍ കാന്‍സര്‍ മരണനിരക്ക് മൂന്നിലൊന്നു കുറഞ്ഞു
  • യുകെയില്‍ ഓരോ 75 സെക്കന്‍ഡിലും ഒരാളില്‍ കാന്‍സര്‍ സ്ഥിരീകരിക്കുന്നു; രോഗം കണ്ടെത്താന്‍ പുതിയ പദ്ധതികളുമായി സര്‍ക്കാര്‍
  • യുകെയിലെ പ്രസവാനന്തര പരിചരണ സംവിധാനം മോശം; 87% സ്ത്രീകളും അമിത സമ്മര്‍ദ്ദത്തില്‍
  • കുട്ടികളിലും കൗമാരക്കാരിലും രക്തസമ്മര്‍ദ്ദം ഉയരുന്നു: എന്‍എച്ച്എസിന് മുന്നില്‍ പുതിയ ആരോഗ്യ വെല്ലുവിളി
  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions