യു.കെ.വാര്‍ത്തകള്‍

അത്യാഹിത വിഭാഗത്തിലെ തിരക്ക് കുറയ്ക്കാന്‍ ഡിജിറ്റല്‍ സംവിധാനം; വരുന്നത് 18 ആശുപത്രികളില്‍

അത്യാഹിത വിഭാഗത്തിലെ തിരക്ക് കുറയ്ക്കാന്‍ പുതിയ പദ്ധതിയുമായി എന്‍എച്ച്എസ്. ആശുപത്രിയിലെ അടിയന്തര സേവന വിഭാഗത്തില്‍ തിരക്ക് കുറയ്ക്കാനും ആരോഗ്യ മേഖലയിലെ സമ്മര്‍ദ്ദം കുറയ്ക്കാനും ഡിജിറ്റല്‍ ട്രിയാജ് സംവിധാനം കൊണ്ടുവരാനാണ് തീരുമാനം.

എന്‍എച്ച്എസ് ആശുപത്രിയിലെ അടിയന്തര സേവന വിഭാഗത്തില്‍ തിരക്ക് കുറയ്ക്കാനും ആരോഗ്യ മേഖലയിലെ സമ്മര്‍ദ്ദം കുറയ്ക്കാനും പുതിയ പദ്ധതി വരുന്നു. നിലവില്‍ 18 ആശുപത്രികളില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ ഇതു നടപ്പിലാക്കും. അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികളില്‍ ആദ്യം അവരുടെ രോഗ ലക്ഷണങ്ങള്‍ ഡിജിറ്റല്‍ സംവിധാനത്തില്‍ രേഖപ്പെടുത്തും. തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ രോഗിയുടെ അവസ്ഥ വിലയിരുത്തി അടിയന്തര ചികിത്സ വേണമോ എന്ന് തീരുമാനിക്കും.

അടിയന്തര പരിചരണം വേണ്ടവരെ ഉടന്‍ ചികിത്സ നല്‍കും. എന്നാല്‍ ഗുരുതരമല്ലാത്ത അവസ്ഥയെങ്കില്‍ മറ്റൊരു ദിവസം ഡോക്ടറുടെ അപ്പോയ്ന്റ്‌മെന്റ് നല്‍കും. ചിലരെ ജിപിയുടെ സേവനത്തിലേക്കോ ഫാര്‍മസികളിലേക്ക് ഫിസിയോ തെറാപ്പിയിലേക്കോ റഫര്‍ ചെയ്യും.

ഈ സംവിധാനം എല്ലാ എന്‍എച്ച്എസ് ട്രസ്റ്റുകളും നടപ്പിലാക്കണമെന്ന് എന്‍എച്ച്എസ് ചീഫ് എക്‌സിക്യൂട്ടിവ് ജിം മാക്കേ പറഞ്ഞു.

പുതിയ സംവിധാനം വന്നതിന് ശേഷം ഈസ്റ്റ് ലങ്കാഷെയര്‍ ടീച്ചിങ് ഹോസ്പിറ്റല്‍ എന്‍എച്ച്എസ് ട്രസ്റ്റിന്റെ അത്യാഹിത രോഗികളുടെ ശരാശരി കാത്തിരിപ്പ് സമയം 178 മിനിറ്റില്‍ നിന്ന് 94 മിനിറ്റായി ഏകദേശം പകുതിയായി കുറഞ്ഞതായി എന്‍എച്ച്എസ് അറിയിച്ചു.

  • ബെഡ്ഫോര്‍ഡിലെ കൂട്ടക്കൊല: പ്രതി ദക്ഷിണാഫ്രിക്കയില്‍ പിടിയില്‍
  • യുകെയില്‍ കൊടുംചൂട് തുടരുന്നു; എന്‍എച്ച്എസിന് തലവേദന കൂടി
  • ബെഡ്ഫോര്‍ഡില്‍ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തിയ പ്രതിയ്ക്കായി ജാഗ്രത
  • യുകെപിആര്‍ പരിഷ്‌കാരം: പങ്കാളികള്‍ക്കും ചില ആശ്രിതര്‍ക്കും ഇളവ് ലഭിച്ചേക്കും
  • ക്ലാക്ടണിലെ ഫരാഗിന്റെ രാജി അബദ്ധമായി! റിഫോം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് മുന്നറിയിപ്പ്
  • യുകെയില്‍ ലൈംഗികതയിലൂടെ ഷിഗെല്ല പടരുന്നു! മുന്നറിയിപ്പ് പുറപ്പെടുവിച്ച് വിദഗ്ധര്‍
  • പ്രധാനമന്ത്രിയാകാന്‍ ആന്‍ഡി ബേണ്‍ഹാമിന് പിന്തുണ ഉറപ്പായി; 322 പേരും പിന്തുണച്ചോടെ തിരഞ്ഞെടുപ്പ് എതിരില്ലാതെ
  • ലോകകപ്പ് കൊണ്ടുവന്നാല്‍ ഇംഗ്ലണ്ടില്‍ ബാങ്ക് ഹോളിഡേ! ആഘോഷിക്കാന്‍ അവസരം
  • നേതൃമാറ്റം ഉറപ്പായതോടെ ഇമേജ് വീണ്ടെടുത്ത് ലേബര്‍ പാര്‍ട്ടി; സര്‍വേയിലും മുന്നില്‍
  • ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ അടുത്തയാഴ്ച; മദ്യ ഉപഭോക്താക്കള്‍ക്ക് നേട്ടമാകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions