യു.കെ.വാര്‍ത്തകള്‍

വ്യാഴാഴ്ചയോടെ രണ്ടാം ഉഷ്ണതരംഗത്തിന് തുടക്കം; താപനില 30 ഡിഗ്രി കടന്ന് കുതിക്കും

ബ്രിട്ടനില്‍ വ്യാഴാഴ്ച്ചയോടെ രണ്ടാം ഉഷ്ണതരംഗം എത്തുമെന്ന് മുന്നറിയിപ്പ്. താപനില 30 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. തെക്കന്‍ ഇംഗ്ലണ്ടിന്റെയും മിഡ്‌ലാന്‍ഡ്‌സിന്റെയും ചില ഭാഗങ്ങളില്‍ അതിയായ ചൂട് അനുഭവപ്പെടും. ഇത് അടുത്ത ഞായറാഴ്ച്ച വരെ നാല് ദിവസത്തോളം തുടരുകയും ചെയ്യുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. തെക്ക് കിഴക്കന്‍ ഇംഗ്ലണ്ട്, കിഴക്കന്‍ ഇംഗ്ലണ്ട്, കിഴക്കന്‍ മിഡ്‌ലാന്‍ഡ്‌സ്, ലണ്ടന്‍ എന്നിവിടങ്ങളില്‍ ബുധനാഴ്ച്ച ഉച്ച മുതല്‍ മഞ്ഞ മുന്നറിയിപ്പ് നിലവില്‍ വരുമെന്ന് യു കെ ആരോഗ്യ സുരക്ഷാ ഏജന്‍സി അറിയിച്ചിട്ടുണ്ട്.

ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ചും, ആരോഗ്യ - സോഷ്യല്‍ കെയര്‍ രംഗങ്ങളില്‍ ഉണ്ടാകാനിടയുള്ള സമ്മര്‍ദ്ദത്തെ കുറിച്ചും പരാമര്‍ശിക്കുന്ന ഈ മുന്നറിയിപ്പ് വരുന്ന തിങ്കളാഴ്ച്ച വരെ പ്രാബല്യത്തില്‍ ഉണ്ടായിരിക്കും. ലണ്ടനില്‍, തുടര്‍ച്ചയായി മൂന്ന് ദിവസം താപനില 28 ഡിഗ്രി സെല്‍ഷ്യസോ അതില്‍ കൂടുതലോ ആയി തുടരുകയാണെങ്കിലാണ് ഉഷ്ണതരംഗം എന്ന് ഔദ്യോഗികമായി കണക്കാക്കുന്നത്. വരും ദിവസങ്ങളില്‍ താപനില ഉയര്‍ന്ന് വ്യാഴാഴ്ച്ചയാകുമ്പോഴേക്കും താപനില 28 ഡിഗ്രിയില്‍ എത്തുമെന്നാണ് മെറ്റ് ഓഫീസ് പറയുന്നത്.

ഇംഗ്ലണ്ടിലും വെയിസിലും ആഞ്ഞടിച്ച, റെക്കോര്‍ഡ് ചൂട് അനുഭവപ്പെട്ട ഒരു ഉഷ്ണതരംഗത്തിനു ശേഷം മൂന്ന് ആഴ്ച്ചകള്‍ക്കിപ്പുറമാണ് ഇപ്പോള്‍ മറ്റൊരു ഉഷ്ണതരംഗം ഉണ്ടാകുന്നത്. ആദ്യ തരംഗത്തില്‍ ഇംഗ്ലണ്ടില്‍ 35.1 ഡിഗ്രി സെല്‍ഷ്യസ് വരെയും വെയില്‍സില്‍ 32.9 ഡിഗ്രി സെല്‍ഷ്യസ് വരെയും ചൂട് അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ വാരാന്ത്യത്തിലും ഉഷ്ണതരംഗത്തിനുള്ള സാധ്യത മെറ്റ് ഓഫീസ് പ്രവചിച്ചിരുന്നെങ്കിലും താപനില 24.1 ഡിഗ്രി സെല്‍ഷ്യസ് വരെ മാത്രമെ ഉയര്‍ന്നിരുന്നുള്ളു. ഇന്ന് പൊതുവെ മിതോഷ്ണ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക എന്നും മെറ്റ് ഓഫീസ് അറിയിച്ചിട്ടുണ്ട്.

  • ബെഡ്ഫോര്‍ഡിലെ കൂട്ടക്കൊല: പ്രതി ദക്ഷിണാഫ്രിക്കയില്‍ പിടിയില്‍
  • യുകെയില്‍ കൊടുംചൂട് തുടരുന്നു; എന്‍എച്ച്എസിന് തലവേദന കൂടി
  • ബെഡ്ഫോര്‍ഡില്‍ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തിയ പ്രതിയ്ക്കായി ജാഗ്രത
  • യുകെപിആര്‍ പരിഷ്‌കാരം: പങ്കാളികള്‍ക്കും ചില ആശ്രിതര്‍ക്കും ഇളവ് ലഭിച്ചേക്കും
  • ക്ലാക്ടണിലെ ഫരാഗിന്റെ രാജി അബദ്ധമായി! റിഫോം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് മുന്നറിയിപ്പ്
  • യുകെയില്‍ ലൈംഗികതയിലൂടെ ഷിഗെല്ല പടരുന്നു! മുന്നറിയിപ്പ് പുറപ്പെടുവിച്ച് വിദഗ്ധര്‍
  • പ്രധാനമന്ത്രിയാകാന്‍ ആന്‍ഡി ബേണ്‍ഹാമിന് പിന്തുണ ഉറപ്പായി; 322 പേരും പിന്തുണച്ചോടെ തിരഞ്ഞെടുപ്പ് എതിരില്ലാതെ
  • ലോകകപ്പ് കൊണ്ടുവന്നാല്‍ ഇംഗ്ലണ്ടില്‍ ബാങ്ക് ഹോളിഡേ! ആഘോഷിക്കാന്‍ അവസരം
  • നേതൃമാറ്റം ഉറപ്പായതോടെ ഇമേജ് വീണ്ടെടുത്ത് ലേബര്‍ പാര്‍ട്ടി; സര്‍വേയിലും മുന്നില്‍
  • ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ അടുത്തയാഴ്ച; മദ്യ ഉപഭോക്താക്കള്‍ക്ക് നേട്ടമാകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions