നാട്ടുവാര്‍ത്തകള്‍

നീറ്റ് പുനഃപരീക്ഷ നടക്കാനിരിക്കെ ഇന്ത്യയില്‍ ടെലഗ്രാമിന് നിയന്ത്രണം

രാജ്യത്ത് നീറ്റ് പുനഃപരീക്ഷ നടക്കാനിരിക്കെ കര്‍ശന നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയില്‍ ടെലഗ്രാമിന് താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി. ടെലഗ്രാം ആക്സസ് ജൂണ്‍ 22 വരെയാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്. ചോദ്യ പേപ്പര്‍ ചോര്‍ച്ച തട്ടിപ്പുകള്‍ തടയാനാണ് കേന്ദ്ര നടപടി.

മെസേജ് എഡിറ്റ് ഫീച്ചര്‍ ജൂണ്‍ 30 വരെ ഇന്ത്യയില്‍ പ്രവര്‍ത്തനരഹിതമാക്കി. നിരവധി ടെലഗ്രാം ചാനലുകളും ബോട്ടുകളും നീക്കം ചെയ്തിട്ടുണ്ട്. ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ അന്വേഷണം പുരോഗമിക്കുകയാണ്. എന്‍ഇഇടി പേപ്പര്‍ ലീക്ക് എന്ന പേരില്‍ പ്രവര്‍ത്തിച്ച നിരവധി ചാനലുകള്‍ അടച്ചുപൂട്ടി. അതേസമയം, ചോദ്യ പേപ്പര്‍ ലഭ്യമാക്കാമെന്ന വാഗ്ദാനം പൂര്‍ണമായും തട്ടിപ്പാണെന്ന് എന്‍ടിഎ അറിയിച്ചു.

നീറ്റ് പുനഃപരീക്ഷയുടെ ചോദ്യപേപ്പര്‍ വില്പനയ്ക്ക് എന്ന് വ്യാപക പ്രചാരണ ഉയര്‍ന്നതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥികളടക്കം പരാതിയുമായി രംഗത്തെത്തിയിരുന്നു. സമൂഹമാധ്യമങ്ങള്‍ വഴിയാണ് വീണ്ടും ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന തരത്തിലുള്ള വ്യാജപ്രചാരണം നടക്കുന്നത്.

  • തിരുവല്ലം ഇരട്ടമരണം: ബൈക്ക് മറിഞ്ഞതല്ല, പിന്നില്‍ കാറിടിച്ചത്; യുവാവ് അറസ്റ്റില്‍
  • വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ മരണം ഏഴായി; കരാര്‍ കമ്പനിയെ പഴിചാരി സര്‍ക്കാര്‍
  • ഉസ്ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവം; കേരളത്തില്‍ കേസെടുത്ത് പൊലീസ്, റീ പോസ്റ്റ്‌മോര്‍ട്ടം നടത്തും
  • കാണാതായ പാക് വിമാനം അറബിക്കടലില്‍ തകര്‍ന്നുവീണു, 5 ക്രൂ അംഗങ്ങളും കൊല്ലപ്പെട്ടു
  • പിഎം ശ്രീ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്; സര്‍ക്കാരിന് തിരിച്ചടി
  • വയനാട് തുരങ്കപാത നിര്‍മ്മാണ സ്ഥലത്ത് മണ്ണിടിച്ചില്‍; 5 മരണം, തെരച്ചില്‍ പുരോഗമിക്കുന്നു
  • ഉസ്ബക്കിസ്ഥാനില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ ലാപ്‌ടോപ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി, മലയാളി യുവാവ് അറസ്റ്റില്‍
  • ആരോഗ്യ വകുപ്പിലെ 10വര്‍ഷത്തെ പര്‍ച്ചേസ് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രി കെ മുരളീധരന്‍
  • ഒരുവര്‍ഷം മുമ്പ് പോസ്റ്റ് ചെയ്ത വിദ്വേഷ കമന്റ് ; സൗദിയില്‍ നിന്ന് വന്നിറങ്ങിയ 26 കാരന്‍ അറസ്റ്റില്‍
  • ഗതാഗത കുരുക്കിനിടെ കാര്‍ യാത്രക്കാരന് ഹൃദയാഘാതം; ബസില്‍ നിന്നിറങ്ങി രക്ഷിച്ച നഴ്‌സുമാര്‍ക്ക് അഭിനന്ദന പ്രവാഹം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions