വിദേശം

എല്ലാം എന്റെ പിഴ! എപ്സ്റ്റീന്‍ ബന്ധത്തിലെ അവിഹിത ബന്ധങ്ങളെക്കുറിച്ചു തുറന്നു സമ്മതിച്ചു ബില്‍ഗേറ്റ്‌സ്


തനിക്ക് വിവാഹേതര ബന്ധങ്ങളുണ്ടായിരുന്നു എന്നും കുട്ടിപീഡകന്‍ എപ്സ്റ്റീനുമായി കണ്ടുമുട്ടിയത് തെറ്റായി പോയിഎന്നും കുറ്റസമ്മതം നടത്തി മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ്. ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളില്‍ പരിശീലനം നേടിയ മെഡിക്കല്‍ സംരംഭകയായ ആലിസ് ജേക്കബ്‌സ് നെസല്‍റോഡറ്റ്, റഷ്യന്‍ ആണവ ശാസ്ത്രജ്ഞയായ കരിമ നിഗ്മടൂലിന എന്നിവരുമായി തനിക്ക് ബന്ധമുണ്ടായിരുന്നുവെന്ന് ഗേറ്റ്‌സ് സമ്മതിച്ചു. റഷ്യന്‍ ബ്രിഡ്ജ് കളിക്കാരിയായ മില ആന്റോനോവയുമായുള്ള ബന്ധവും അന്വേഷണത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

2011 മുതല്‍ 2014 വരെ എപ്സ്റ്റീനുമായി നിരവധി തവണ കൂടിക്കാഴ്ച നടത്തിയതായി ഗേറ്റ്‌സ് സമ്മതിച്ചു. ആ കൂടിക്കാഴ്ചകള്‍ തന്റെ ഫൗണ്ടേഷന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ധനസമാഹരണം ലക്ഷ്യമിട്ടായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. എപ്സ്റ്റീനുമായി ബന്ധം പുലര്‍ത്തിയത് ഗുരുതരമായ പിഴവായിരുന്നുവെന്നും, അദ്ദേഹത്തെ ഒരിക്കലും കണ്ടുമുട്ടാതിരുന്നെങ്കില്‍ നന്നായേനെ എന്നും ഗേറ്റ്‌സ് കോണ്‍ഗ്രസ് അന്വേഷണത്തില്‍ പറഞ്ഞു.

2021-ല്‍ മെലിന്‍ഡയും ഗേറ്റ്‌സും 27 വര്‍ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ചിരുന്നു. എപ്സ്റ്റീനുമായുള്ള ഗേറ്റ്‌സിന്റെ ബന്ധം വിവാഹമോചനത്തിലേക്ക് നയിച്ച പ്രധാന കാരണങ്ങളിലൊന്നായിരുന്നുവെന്ന് മുമ്പ് മെലിന്‍ഡ പരസ്യമായി പറഞ്ഞിട്ടുണ്ട്.

പല സ്ത്രീകളുമായി ബന്ധം പുലര്‍ത്തിയെന്ന് മുന്‍പ് ഗേറ്റ്‌സ് സമ്മതിച്ചിരുന്നു. ഈ സമയത്തെല്ലാം മുന്‍ ഭാര്യ മെലിന്‍ഡ ഇയാള്‍ക്കൊപ്പം നിന്നു. എന്നാല്‍ എപ്സ്റ്റീന്‍ ബന്ധത്തെ കുറിച്ച് കൂടുതല്‍ വ്യക്തമായതോടെയാണ് 27 വര്‍ഷത്തെ വിവാഹം അവസാനിപ്പിച്ച് മെലിന്‍ഡ വിവാഹമോചനം നേടിയത്. എപ്സ്റ്റീനുമായി സൗഹൃദം സൂക്ഷിച്ചതില്‍ ഗേറ്റ്‌സ് മാപ്പ് പറഞ്ഞിട്ടുണ്ട്.

  • സംഘര്‍ഷം കടുക്കുന്നു: ഇറാനില്‍ വ്യാപക യുഎസ് വ്യോമാക്രമണം
  • ലോകകപ്പില്‍ നിന്ന് റൊണാള്‍ഡോയുടെ കണ്ണീര്‍ മടക്കം; സ്‌പെയിന്‍ അവസാന എട്ടില്‍
  • വെനസ്വേലയില്‍ ഇരട്ട ഭൂകമ്പങ്ങള്‍; മരണസംഖ്യ ലക്ഷം കടക്കുമെന്ന് ആശങ്ക
  • ജോര്‍ജിയയില്‍ വിവാഹദിവസം മലയാളി വധൂവരന്‍മാര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നു; വരനും പൈലറ്റും മരിച്ചു
  • ഉദ്ദേശിച്ചത് ഡോക്ടര്‍, ക്രിസ്തുവായി തെറ്റിദ്ധരിച്ചത്! എഐ ചിത്രം ഡിലീറ്റ് ചെയ്ത് ട്രംപ്
  • സ്വയം യേശുവായി രോഗശാന്തി നല്‍കുന്ന ചിത്രം പങ്കുവെച്ച് ട്രംപ്
  • ഒടുക്കം രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇറാനും അമേരിക്കയും; ഇസ്ലാമാബാദില്‍ തുടര്‍ ചര്‍ച്ചകള്‍
  • 54 വര്‍ഷത്തിന് ശേഷം മനുഷ്യന്‍ ചന്ദ്രനിലേക്ക്; നാസയുടെ ആര്‍ട്ടെമിസ് 2 വിക്ഷേപിച്ചു
  • ഹോര്‍മുസ് തുറക്കാതെ തന്നെ ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ്
  • ഇറാഖില്‍ ഇറാന്‍ അക്രമണത്തില്‍ ഫ്രഞ്ച് സൈനികര്‍ക്കും യുകെ സ്‌പെഷ്യല്‍ ഫോഴ്‌സിന് നേര്‍ക്കും ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions