യു.കെ.വാര്‍ത്തകള്‍

കുടുംബങ്ങള്‍ക്ക് ആശ്വാസം; 8, 9 വയസുള്ള കുട്ടികള്‍ക്കും ഇനി ഇ-ഗേറ്റ് ഉപയോഗിക്കാം

വേനല്‍ക്കാല അവധിയാത്ര കഴിഞ്ഞെത്തുന്നവര്‍ക്ക് യുകെയിലെ വിമാനത്താവളങ്ങളില്‍ ആശ്വാസകരമായ മാറ്റം വരുന്നു. പുതിയ ഇളവ് പ്രകാരം എട്ടും ഒമ്പതും വയസ്സു പ്രായമുള്ള കുട്ടികള്‍ക്കും ഇ ഗേറ്റ് സ്‌കാനിങ് സംവിധാനം ഉപയോഗിക്കാം. വിമാനത്താവളത്തിലെ ഓട്ടോമാറ്റിക് പാസ്‌പോര്‍ട്ട് പരിശോധനാ സംവിധാനമായ ഇ ഗേറ്റ് ഉപയോഗിക്കാന്‍ ഇതുവരെ മിനിമം പത്തുവയസ്സായിരുന്നു പ്രായപരിധി. ഇത് എട്ടു വയസ്സായി കുറക്കുകയാണ്. നിരവധി കുടുംബങ്ങള്‍ക്ക് ഇത് ആശ്വാസമാകും. പ്രതിവര്‍ഷം 15 ലക്ഷം കുട്ടികള്‍ക്ക് പുതിയ ഇളവില്‍ ആശ്വാസം ലഭിക്കും.

അവധിക്കാല വിദേശ യാത്ര കഴിഞ്ഞു മടങ്ങുന്ന ബ്രിട്ടീഷ് കുടുംബങ്ങള്‍ക്ക് വിമാനത്താവളത്തിലെ കാത്തിരിപ്പ് സമയം കുറയ്ക്കുകയാണ് ലക്ഷ്യം.

രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലായി 290 ലേറെ ഇ ഗേറ്റുകളാണ് നിലവിലുള്ളത്. ഹീത്രു, ഗാറ്റ്വിക്ക്, മാഞ്ചസ്റ്റര്‍, ബര്‍മ്മിങ്ഹാം, എഡിന്‍ബറോ ,സ്റ്റാന്‍സ്റ്റഡ് തുടങ്ങിയ വിമാനത്താവളങ്ങള്‍ക്ക് പുറമേ പാരിസിലേയും ബ്രസ്സല്‍സിലേയും യുകെ അതിര്‍ത്തി പരിശോധനാ കേന്ദ്രത്തിലും പുതിയ നിയമം ബാധകമാകും.

  • ബെഡ്ഫോര്‍ഡിലെ കൂട്ടക്കൊല: പ്രതി ദക്ഷിണാഫ്രിക്കയില്‍ പിടിയില്‍
  • യുകെയില്‍ കൊടുംചൂട് തുടരുന്നു; എന്‍എച്ച്എസിന് തലവേദന കൂടി
  • ബെഡ്ഫോര്‍ഡില്‍ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തിയ പ്രതിയ്ക്കായി ജാഗ്രത
  • യുകെപിആര്‍ പരിഷ്‌കാരം: പങ്കാളികള്‍ക്കും ചില ആശ്രിതര്‍ക്കും ഇളവ് ലഭിച്ചേക്കും
  • ക്ലാക്ടണിലെ ഫരാഗിന്റെ രാജി അബദ്ധമായി! റിഫോം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് മുന്നറിയിപ്പ്
  • യുകെയില്‍ ലൈംഗികതയിലൂടെ ഷിഗെല്ല പടരുന്നു! മുന്നറിയിപ്പ് പുറപ്പെടുവിച്ച് വിദഗ്ധര്‍
  • പ്രധാനമന്ത്രിയാകാന്‍ ആന്‍ഡി ബേണ്‍ഹാമിന് പിന്തുണ ഉറപ്പായി; 322 പേരും പിന്തുണച്ചോടെ തിരഞ്ഞെടുപ്പ് എതിരില്ലാതെ
  • ലോകകപ്പ് കൊണ്ടുവന്നാല്‍ ഇംഗ്ലണ്ടില്‍ ബാങ്ക് ഹോളിഡേ! ആഘോഷിക്കാന്‍ അവസരം
  • നേതൃമാറ്റം ഉറപ്പായതോടെ ഇമേജ് വീണ്ടെടുത്ത് ലേബര്‍ പാര്‍ട്ടി; സര്‍വേയിലും മുന്നില്‍
  • ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ അടുത്തയാഴ്ച; മദ്യ ഉപഭോക്താക്കള്‍ക്ക് നേട്ടമാകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions