യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസ് പിറന്നാള്‍: നഴ്സുമാരെ ആദരിക്കുന്ന സ്റ്റാര്‍മറുടെ വിരുന്നില്‍ 2 മലയാളി നഴ്സുമാര്‍

എന്‍എച്ച്എസ് വാര്‍ഷികം പ്രമാണിച്ചു പ്രധാനമന്ത്രി വിളിക്കുന്ന വിരുന്നിലേക്ക് ഇത്തവണ രണ്ടു മലയാളി നഴ്‌സ്മാര്‍ക്കും ക്ഷണം. നോര്‍വിച്ചില്‍ താമസിക്കുന്ന എരുമേലിക്കാരി ടെല്‍മ ജോസും ബാസില്‍ഡണ്‍ മലയാളിയായ ഷൈനി ബേസിലുമാണ് കഴിഞ്ഞ ദിവസം നടന്ന വിരുന്നിലേക്ക് നോമിനേഷനിലൂടെ ക്ഷണിക്കപ്പെട്ട മലയാളി നഴ്സുമാര്‍. ഇരുവരും രണ്ടു പതിറ്റാണ്ടോളമായി യുകെയില്‍ ജോലി ചെയ്യുന്ന മികവാണ് അവരെ ഈ വിരുന്നിലേക്ക് എത്തിച്ചത് . നോര്‍വിച് ഹോസ്പിറ്റലില്‍ മേട്രണ്‍ ആയി ജോലി ചെയുന്ന ടെല്‍മ ജോസ് പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നും ക്ഷണം എത്തുമ്പോഴാണ് തനിക്ക് നോമിനേഷനുള്ള വിവരം അറിയുന്നത്. സമാനമായിരുന്നു ബാസില്‍ഡനിലെ ഷൈനി ബേസിലിന്റെ അവസ്ഥയും. ഏതാനും മാസം മുന്‍പാണ് ഷൈനി മുന്‍കൈ എടുത്തു ബസില്‍ഡനില്‍ നൂറുകണക്കിന് മലയാളി നഴ്സുമാരെ ചേര്‍ത്ത് കേരള നേഴ്സസ് യൂണിറ്റ് ആരംഭിക്കുന്നത്. എങ്കിലും തൊഴിലിടത്തെ മികവ് തന്നെയാണ് ഷൈനിയെയും ഈ പ്രത്യേക വിരുന്നിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ കാരണമായി വിലയിരുത്തുന്നത്.

മുന്‍ വര്‍ഷങ്ങളിലും ഇത്തരത്തില്‍ മലയാളി നഴ്സുമാര്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ക്ഷണിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഏതാനും ദിവസങ്ങള്‍ക്കുളില്‍ സ്ഥാനം ഒഴിയുന്ന സ്റ്റര്‍മാര്‍ക്കൊപ്പം വിരുന്നില്‍ പങ്കെടുക്കാന്‍ ആയത് ടെല്‍മയ്ക്കും ഷൈനിക്കും സമ്മാനിച്ചത് അവിസ്മരണീയ നിമിഷങ്ങളാണ്. ഷൈനി നമ്പര്‍ പത്തിലേക്ക് ബ്രിട്ടീഷ് ശൈലിയിലുള്ള ഡ്രെസ് കോഡ് തിരഞ്ഞെടുത്തപ്പോള്‍ ടെല്‍മ തനി നാടന്‍ മലയാളിയായി മഞ്ഞ നിറമുള്ള സാരിയുടുത്താണ് പ്രധാനമന്ത്രിയെ കാണാന്‍ എത്തിയത്.

  • ബെഡ്ഫോര്‍ഡിലെ കൂട്ടക്കൊല: പ്രതി ദക്ഷിണാഫ്രിക്കയില്‍ പിടിയില്‍
  • യുകെയില്‍ കൊടുംചൂട് തുടരുന്നു; എന്‍എച്ച്എസിന് തലവേദന കൂടി
  • ബെഡ്ഫോര്‍ഡില്‍ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തിയ പ്രതിയ്ക്കായി ജാഗ്രത
  • യുകെപിആര്‍ പരിഷ്‌കാരം: പങ്കാളികള്‍ക്കും ചില ആശ്രിതര്‍ക്കും ഇളവ് ലഭിച്ചേക്കും
  • ക്ലാക്ടണിലെ ഫരാഗിന്റെ രാജി അബദ്ധമായി! റിഫോം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് മുന്നറിയിപ്പ്
  • യുകെയില്‍ ലൈംഗികതയിലൂടെ ഷിഗെല്ല പടരുന്നു! മുന്നറിയിപ്പ് പുറപ്പെടുവിച്ച് വിദഗ്ധര്‍
  • പ്രധാനമന്ത്രിയാകാന്‍ ആന്‍ഡി ബേണ്‍ഹാമിന് പിന്തുണ ഉറപ്പായി; 322 പേരും പിന്തുണച്ചോടെ തിരഞ്ഞെടുപ്പ് എതിരില്ലാതെ
  • ലോകകപ്പ് കൊണ്ടുവന്നാല്‍ ഇംഗ്ലണ്ടില്‍ ബാങ്ക് ഹോളിഡേ! ആഘോഷിക്കാന്‍ അവസരം
  • നേതൃമാറ്റം ഉറപ്പായതോടെ ഇമേജ് വീണ്ടെടുത്ത് ലേബര്‍ പാര്‍ട്ടി; സര്‍വേയിലും മുന്നില്‍
  • ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ അടുത്തയാഴ്ച; മദ്യ ഉപഭോക്താക്കള്‍ക്ക് നേട്ടമാകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions