യു.കെ.വാര്‍ത്തകള്‍

ക്ലാക്ടണിലെ ഫരാഗിന്റെ രാജി അബദ്ധമായി! റിഫോം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് മുന്നറിയിപ്പ്

എംപി സ്ഥാനം രാജിവെച്ച് വീണ്ടുമൊരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനുള്ള ഒരുക്കത്തിലാണ് റിഫോം യുകെ നേതാവ് നിഗല്‍ ഫരാഗ്. എന്നാല്‍ പ്രധാന പാര്‍ട്ടികളൊന്നും ക്ലാക്ടണിലെ ഉപതെരഞ്ഞെടുപ്പ് 'മത്സരത്തിനില്ലെന്ന' നിലപാടിലാണ്. അജ്ഞാതന്‍ മാത്രമാണ് എതിരാളിയായി മത്സരത്തിലുള്ളത്.

ക്ലാക്ടണിലെ ഉപതെരഞ്ഞെടുപ്പില്‍ പ്രധാന പാര്‍ട്ടികളൊന്നും ഇല്ലെന്നത് വോട്ടര്‍മാരെയും മോശമാക്കും. സാമ്പത്തിക ഇടപാട് സംബന്ധിച്ച ആരോപണങ്ങളെ തുടര്‍ന്ന് വിവാദത്തില്‍ പെട്ടതോടെയാണ് ഫരാഗ് അപ്രതീക്ഷിതമായി രാജിവെച്ചത്.

പ്രധാന എതിരാളികള്‍ ഭീരുക്കളാണെന്ന് ഫരാഗ് കുറ്റപ്പെടുത്തുമ്പോഴും ഒരു തമാശ സ്ഥാനാര്‍ത്ഥിയെ മാത്രമാണ് എതിരാളിയായി ലഭിച്ചിരിക്കുന്നത്. ഇതിനിടെ ഫരാഗിന്റെ സ്ഥിതി കൂടുതല്‍ മോശമാക്കി മെഗാ സര്‍വ്വെ ഫലങ്ങള്‍ പുറത്തെത്തി. പൊതുതെരഞ്ഞെടുപ്പില്‍ റിഫോം മൂന്നാം സ്ഥാനത്തേക്ക് പിന്തളപ്പെടുമെന്നാണ് മുന്നറിയിപ്പ്.

ബേണ്‍ഹാമിന്റെ വരവ് ലേബര്‍ പാര്‍ട്ടിക്ക് പുതിയ ഉത്തേജനം സമ്മാനിച്ചതാണ് സര്‍വ്വെയില്‍ വ്യത്യാസം സമ്മാനിച്ചത്. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ 217 സീറ്റുമായി ലേബര്‍ മുന്നിലെത്തും. ടോറികള്‍ 151 സീറ്റും, റിഫോം 127 സീറ്റിലും എത്തുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഫരാഗിന്റെ പാര്‍ട്ടിക്ക് മുന്‍പ് ആസ്വദിക്കാന്‍ കഴിഞ്ഞിരുന്ന മുന്നേറ്റം ഇപ്പോള്‍ കൈവരിക്കാന്‍ കഴിയുന്നില്ല. റീസ്‌റ്റോര്‍ ബ്രിട്ടന്റെ വരവാണ് തീവ്രവലത് വോട്ടുകള്‍ ഭിന്നിപ്പിക്കുന്നത്. റിഫോമിന്റെ പിന്തുണയില്‍ നല്ലൊരു ശതമാനവും റീസ്റ്റോറാണ് കവരുന്നത്.

  • വൂള്‍വര്‍ ഹാംപ്ടണിലെ അമ്മയെയും മൂന്ന് കുഞ്ഞുങ്ങളെയും കാണാതായി; തിരച്ചില്‍
  • ജിപിയെ കാണാന്‍ അവസരമില്ല; രോഗികളുടെ സുരക്ഷ അപകടത്തിലെന്ന് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്
  • ബ്രിട്ടന്‍ അഞ്ചാം ഉഷ്ണതരംഗത്തിലേക്ക്; ആംബര്‍, റെഡ് അലേര്‍ട്ടുകള്‍ പ്രഖ്യാപിക്കാന്‍ മെറ്റ് ഓഫീസ്
  • വിദ്യാഭ്യാസ ചെലവിന്റെ വലിയൊരു ഭാഗം വിദ്യാര്‍ത്ഥികളുടെ ചുമലിലേക്ക്; ബിരുദധാരികള്‍ക്ക് ഇനി വന്‍ ബാധ്യത
  • തടവുകാരുടെ നേരത്തെയുള്ള മോചനം; മുന്നറിയിപ്പുമായി പ്രൊബേഷന്‍, കോടതി ജീവനക്കാരുടെ യൂണിയന്‍
  • പബുകളില്‍ 'നില്‍പ്പന്‍' അടിക്കുന്നതിന് നിയന്ത്രണം? കൗണ്‍സിലുകള്‍ക്കെതിരെ ഡൗണിംഗ് സ്ട്രീറ്റ്
  • ജനങ്ങളോട് നേരിട്ട് സംസാരിക്കാനും അഭിപ്രായം കേള്‍ക്കാനും പ്രധാനമന്ത്രി; ആശ്വാസപദ്ധതികള്‍ കൊണ്ടുവരും
  • വിമാനത്തില്‍ അമ്മയ്ക്കും കുഞ്ഞിനും മുന്നില്‍ ലൈംഗിക പ്രദര്‍ശനം; മലയാളി യുവാവിന് ശിക്ഷ വിധിച്ച് കോടതി
  • ഇംഗ്ലണ്ടില്‍ ഒരു വര്‍ഷം പാഴാകുന്നത് 75 നീന്തല്‍ക്കുളങ്ങള്‍ നിറയ്ക്കാവുന്നത്ര മരുന്നുകള്‍!
  • എ-ലെവല്‍ ഗ്രേഡുകള്‍ ഇക്കുറി റെക്കോര്‍ഡ് കടക്കും; കോവിഡ് കാലത്തിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മാര്‍ക്കുകള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions