യു.കെ.വാര്‍ത്തകള്‍

ബെഡ്ഫോര്‍ഡിലെ കൂട്ടക്കൊല: പ്രതി ദക്ഷിണാഫ്രിക്കയില്‍ പിടിയില്‍


ബെഡ്ഫോര്‍ഡിലെ ഗ്രേറ്റ് ഡെന്‍ഹാമില്‍ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തിയ കേസില്‍ യുകെ പൊലീസ് തിരയുന്ന എന്‍ഡൊഡാന എംഖനിസ്സി ഷുമ(45)യെ ദക്ഷിണാഫ്രിക്കന്‍ പോലീസ് പിടികൂടി. സിംബാബ്‌വെ സ്വദേശിയായ ഇയാള്‍ രണ്ട് ദിവസം മുമ്പ് ബ്രിട്ടീഷ് പാസ്‌പോര്‍ട്ടില്‍ ഹീത്രു വിമാനത്താവളം വഴി രാജ്യം വിട്ടിരുന്നു.

വെള്ളിയാഴ്ച ജോഹന്നാസ് ബര്‍ഗിലെ കെന്‍സിംഗ്ടണില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. അതിനുശേഷം യുകെയിലെ ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് (സിപിഎസ്) ഇയാള്‍ക്കെതിരെ മൂന്ന് കൊലപാതക കുറ്റങ്ങള്‍ ചുമത്തിയതായി അറിയിച്ചു.

'ആവശ്യമായ നിയമപരവും കൈമാറല്‍ പ്രക്രിയയും' യുകെ അധികാരികളോടൊപ്പം നടക്കുമെന്ന് പോലീസ് അറിയിച്ചു.

കൊല്ലപ്പെട്ട നോത്താബോ സാന്‍ഡിലെ ഷുമയുടെയും മക്കളായ നാറ്റലി, നാല എന്നിവരുടെയും കുടുംബം പുറത്തിറക്കിയ പ്രസ്താവനയില്‍ അനുശോചനവും പിന്തുണയും അറിയിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാനാകില്ലെന്നും സംസ്‌കാരച്ചടങ്ങുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും കുടുംബം വ്യക്തമാക്കി.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ബെഡ്ഫോര്‍ഡിന് സമീപത്തെ ഗ്രേറ്റ് ഡെന്‍ഹാമിലെ വീട്ടില്‍ നിന്ന് നോത്താബോ സാന്‍ഡിലെ ഷുമ (42), മക്കളായ നാറ്റലി (15), നാല (5) എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ദിവസങ്ങളായി കുടുംബാംഗങ്ങളെ പുറത്തുകാണാത്തതിനെ തുടര്‍ന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്ന് അമ്മയെയും രണ്ട് പെണ്‍മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. നോത്താബോയുടെ ഭര്‍ത്താവും കുട്ടികളുടെ പിതാവുമായ എന്‍ഡൊഡാന എംഖനിസ്സി ഷുമ (45) ആണ് കേസിലെ മുഖ്യപ്രതിയെന്നാണ് ബെഡ്ഫോര്‍ഡ്‌ഷെയര്‍ പൊലീസിന്റെ നിഗമനം. മൃതശരീരങ്ങള്‍ കണ്ടെത്തുന്നതിന് മുമ്പ് ഇയാള്‍ ഹീത്രൂ വിമാനത്താവളത്തിലൂടെ ബ്രിട്ടിഷ് പാസ്പോര്‍ട്ട് ഉപയോഗിച്ച് സിംബാബ്വെയിലേക്ക് യാത്ര ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങളും യാത്രാവിവരങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

  • വൂള്‍വര്‍ ഹാംപ്ടണിലെ അമ്മയെയും മൂന്ന് കുഞ്ഞുങ്ങളെയും കാണാതായി; തിരച്ചില്‍
  • ജിപിയെ കാണാന്‍ അവസരമില്ല; രോഗികളുടെ സുരക്ഷ അപകടത്തിലെന്ന് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്
  • ബ്രിട്ടന്‍ അഞ്ചാം ഉഷ്ണതരംഗത്തിലേക്ക്; ആംബര്‍, റെഡ് അലേര്‍ട്ടുകള്‍ പ്രഖ്യാപിക്കാന്‍ മെറ്റ് ഓഫീസ്
  • വിദ്യാഭ്യാസ ചെലവിന്റെ വലിയൊരു ഭാഗം വിദ്യാര്‍ത്ഥികളുടെ ചുമലിലേക്ക്; ബിരുദധാരികള്‍ക്ക് ഇനി വന്‍ ബാധ്യത
  • തടവുകാരുടെ നേരത്തെയുള്ള മോചനം; മുന്നറിയിപ്പുമായി പ്രൊബേഷന്‍, കോടതി ജീവനക്കാരുടെ യൂണിയന്‍
  • പബുകളില്‍ 'നില്‍പ്പന്‍' അടിക്കുന്നതിന് നിയന്ത്രണം? കൗണ്‍സിലുകള്‍ക്കെതിരെ ഡൗണിംഗ് സ്ട്രീറ്റ്
  • ജനങ്ങളോട് നേരിട്ട് സംസാരിക്കാനും അഭിപ്രായം കേള്‍ക്കാനും പ്രധാനമന്ത്രി; ആശ്വാസപദ്ധതികള്‍ കൊണ്ടുവരും
  • വിമാനത്തില്‍ അമ്മയ്ക്കും കുഞ്ഞിനും മുന്നില്‍ ലൈംഗിക പ്രദര്‍ശനം; മലയാളി യുവാവിന് ശിക്ഷ വിധിച്ച് കോടതി
  • ഇംഗ്ലണ്ടില്‍ ഒരു വര്‍ഷം പാഴാകുന്നത് 75 നീന്തല്‍ക്കുളങ്ങള്‍ നിറയ്ക്കാവുന്നത്ര മരുന്നുകള്‍!
  • എ-ലെവല്‍ ഗ്രേഡുകള്‍ ഇക്കുറി റെക്കോര്‍ഡ് കടക്കും; കോവിഡ് കാലത്തിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മാര്‍ക്കുകള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions