നാട്ടുവാര്‍ത്തകള്‍

പിറവത്ത് പുഴയിലേക്ക് ചാടിയ യുവാവിനെ രക്ഷിച്ച് യുകെ മലയാളിയും സുഹൃത്തും

പിറവം പാലത്തിനോട് ചേര്‍ന്ന് നടപ്പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ യുവാവിനെ രക്ഷിച്ച് യുകെ മലയാളിയും സുഹൃത്തും. കഴിഞ്ഞ ദിവസം വൈകിട്ടാണ് ഇയാള്‍ പുഴയില്‍ ചാടിയത്. പിറവം സ്വദേശികളായ സുജിത്തും ആന്‍സനുമാണ് സ്പീഡ് ബോട്ടിലെത്തി ഇയാളെ രക്ഷിച്ചത്. രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലായിരിക്കുകയാണ്.

യുകെയിലെ സ്റ്റോക്ക് ഓണ്‍ ട്രൈന്റിലെ ട്രെന്റ്വെയില്‍ സ്വദേശിയായ ആന്‍സന്റെ ധീരമായ രക്ഷാപ്രവര്‍ത്തനം യുകെ മലയാളി സമൂഹത്തിനും പ്രത്യേകിച്ച് സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുടുംബത്തിനും അഭിമാനമായി മാറി.

അവധി ആഘോഷിക്കാന്‍ നാട്ടിലെത്തിയിരുന്ന ആന്‍സണ്‍, പിറവം പാലത്തിനോട് ചേര്‍ന്നുള്ള നടപ്പാലത്തിന് സമീപം ഉണ്ടായ അപകടം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്.

സ്പീഡ് ബോട്ടിലുണ്ടായിരുന്ന പിറവം കോഴിപ്പിള്ളില്‍ ആന്‍സനും കൊല്ലപ്പറമ്പില്‍ സുജിത്തും ചേര്‍ന്നാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. കരയില്‍ നിന്നുള്ളവരുടെ നിലവിളി കേട്ട ഇരുവരും ഉടന്‍ ബോട്ട് തിരിച്ച് തിരച്ചില്‍ ആരംഭിച്ചു. ശക്തമായ കുത്തൊഴുക്കില്‍ മുങ്ങിയും പൊങ്ങിയും 50 മീറ്ററോളം താഴേക്ക് ഒഴുകിപ്പോയ യുവാവിന്റെ തല മാത്രം വെള്ളത്തില്‍ ഉയര്‍ന്നുകാണാനായതോടെ അതിവേഗം ബോട്ട് എത്തിച്ച് യുവാവിന് കൈ നീട്ടി ബോട്ടിലേക്ക് കയറ്റി സുരക്ഷിതമായി കരയിലെത്തിക്കുകയായിരുന്നു. സമയത്തിന് യുവാവിനെ രക്ഷിച്ചതിനാല്‍ ആളപായം ഒഴിവായി.

  • ഈ ഡിഗ്രി കോഴ്‌സുകള്‍ തിരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ സൂക്ഷിക്കുക..
  • പോലീസിനെതിരെ ഷോ കാണിച്ച അര്‍ജുന്‍ ആയങ്കി റിമാന്‍ഡില്‍
  • ആകാശത്ത് വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമം; മലയാളി യുവാവ് പിടിയില്‍
  • പത്തനംതിട്ടയില്‍ പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി; വിദേശത്തുള്ള പിതാവടക്കം ഏഴ് പേര്‍ക്കെതിരെ കേസ്
  • സഹപ്രവര്‍ത്തകയെ ലിഫ്റ്റിനുള്ളില്‍ പീഡിപ്പിച്ച കേസ്; തരുണ്‍ തേജ്പാലിന് 10 വര്‍ഷം കഠിനതടവ് വിധിച്ച് ബോംബെ ഹൈക്കോടതി
  • പ്ലസ് ടു ഇല്ലാതെയും ഇനി ബിരുദ പ്രവേശനം; പുതിയ ഉത്തരവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്
  • ബഹിരാകാശ നിലയത്തിന് പുറത്ത് ആദ്യ സ്‌പേസ് വാക്കിന് അനില്‍ മേനോന്‍
  • എയര്‍ ഇന്ത്യ വിമാനം വൈകി; പ്രവാസി മലയാളിയുടെ യാത്ര മുടങ്ങി; 1.36 ലക്ഷം രൂപ നഷ്ടപരിഹാരം
  • തൃഷയ്‌ക്കെതിരായ അശ്ലീല പരാമര്‍ശം; ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്‍
  • പൊതു പരീക്ഷ ഭേദഗതി നിയമമായി; ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions