സിനിമ

വിസ്മയയുടെ 'തുടക്കം' കണ്ട് ഇഷ്ടപ്പെട്ടു, ജൂഡ് ആന്തണിക്ക് ലക്ഷങ്ങള്‍ വിലയുള്ള വാച്ച് സമ്മാനിച്ചു സുചിത്ര

സംവിധായകന്‍ ജൂഡ് ആന്തണി ജോസഫിന് ആഡംബര വാച്ച് സമ്മാനിച്ച് സുചിത്ര മോഹന്‍ലാല്‍. സംവിധായകന്‍ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ഹൃദയസ്‌പര്‍ശിയായ കുറിപ്പിനൊപ്പമാണ് സുചിത്ര മോഹന്‍ലാലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് ജൂഡ് തുറന്നു പറഞ്ഞത്.

ഷൂട്ടിന് ഇടയില്‍ വിസ്‌മയ മോഹന്‍ലാലിനും സുചിത്ര മോഹന്‍ലാലിനും ഒപ്പം നിന്നെടുത്ത ഫോട്ടോയും സുചിത്ര സമ്മാനിച്ച വാച്ച് ധരിച്ച ഫോട്ടോയും ജൂഡ് കുറിപ്പിനൊപ്പം പങ്കുവച്ചു. സ്വിസ്സ് ലക്ഷ്വറി ബ്രാന്‍ഡായ ബൗം ആന്‍ഡ് മസ്സേയുടെ വാച്ചാണ് സുചിത്ര ജൂഡിന് സമ്മാനിച്ചത്. ഏകദേശം ഒരു ലക്ഷം മുതല്‍ നാല് ലക്ഷം വരെയാണ് ഈ മോഡലിലുള്ള വാച്ചിന്റെ വില.

'ലോകത്തിന് അവര്‍ ഒരുപക്ഷേ അമ്മയും മകളും ആയിരിക്കാം. പക്ഷേ, എനിക്ക് അവര്‍ എല്ലായ്‌പ്പോഴും എന്റെ ചേച്ചിയും കുഞ്ഞനുജത്തിയുമാണ്. തുടക്കം കണ്ടതിനുശേഷം സുചി ചേച്ചി എനിക്കു നല്‍കിയ സമ്മാനമാണ് രണ്ടാമത്തെ ചിത്രത്തിലുള്ളത്. ജീവിതകാലം മുഴുവന്‍ ഈ സ്നേഹവും കരുതലും ഞാന്‍ എന്നും മനസ്സില്‍ താലോലിക്കും. ചേച്ചീ, നിങ്ങളുടെ സ്നേഹത്തിനും പ്രോത്സാഹനത്തിനും ഈ മറക്കാനാവാത്ത ഓര്‍മയ്ക്കും ഹൃദയം നിറഞ്ഞ നന്ദി!’- ജൂഡ് ആന്തണി പറഞ്ഞു

  • ഓസ്ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹന്‍ലാലിന്റെ സിഡ്‌നി ഷോ മാറ്റി
  • വിജയ്‌യുമായുള്ള വിവാഹമോചന കേസ് പിന്‍വലിച്ച് സംഗീത
  • 'തുടക്കം' റിലീസിന് മുന്നെ മണ്ണാറശാല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിസ്മയയും സുചിത്രയും
  • ശ്വേതാ മേനോന്‍ ഭരണസമിതിയുടെ ഓണക്കിറ്റ് വിതരണത്തിനെതിരെ ഒരുവിഭാഗം താരങ്ങള്‍
  • തൃഷയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമര്‍ശനം
  • പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു, ഇനിയും പ്രതികരിക്കും- വിസ്മയ മോഹന്‍ലാല്‍
  • 33 വര്‍ഷങ്ങള്‍ക്ക് ശേഷം 'ജെന്റില്‍മാന്‍' വീണ്ടും തിയറ്ററുകളിലേക്ക്; 4K പതിപ്പുമായി കെ.ടി. കുഞ്ഞുമോന്‍
  • ബിഗ് ബോസ് സീസണ്‍ എട്ട് എത്തുന്നു; ഇത്തവണ 'അഗ്നിപരീക്ഷാ' റൗണ്ടും
  • തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ; ശ്വേത മേനോനെതിരെ രമേഷ് പിഷാരടി
  • 'അമ്മ'യില്‍ രജിസ്ട്രാര്‍ ഭരണം കൊണ്ടുവരണമെന്ന് വനിത അംഗങ്ങള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions