നാട്ടുവാര്‍ത്തകള്‍

ബഹിരാകാശ നിലയത്തിന് പുറത്ത് ആദ്യ സ്‌പേസ് വാക്കിന് അനില്‍ മേനോന്‍

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്തുള്ള തന്റെ ആദ്യ സ്‌പേസ് വാക്കിനായി തയ്യാറെടുത്ത് പാലക്കാട് ഒറ്റപ്പാലത്ത് വേരുകളുള്ള നാസ ബഹിരാകാശ യാത്രികന്‍ അനില്‍ മേനോന്‍. സ്‌പേസ് വാക്ക് 2026 ഓഗസ്റ്റ് 6-ന്, വ്യാഴാഴ്ച, ഇന്ത്യന്‍ സമയം വൈകുന്നേരം 6:05-ന് ആരംഭിക്കും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ സൗരോര്‍ജ്ജ സംവിധാനം ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായാണ് ഏഴ് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന സ്‌പേസ് വാക്ക് നടത്തുന്നത്.

പരിചയസമ്പന്നയായ നാസ ബഹിരാകാശ യാത്രിക ജസീക്ക മെയറിനൊപ്പമായിരിക്കും അനില്‍ മേനോന്‍ ദൗത്യത്തില്‍ പങ്കെടുക്കുക. ബഹിരാകാശ നിലയത്തിന്റെ കമാന്‍ഡറായ ജസീക്ക മെയറും ഫ്‌ളൈറ്റ് എഞ്ചിനിയറായ അനില്‍ മേനോനും ക്വസ്റ്റ് എയര്‍ലോക്കിലൂടെ പുറത്തുകടന്ന് സ്റ്റാര്‍ബോര്‍ഡ്-6 (S6) ട്രസ്സില്‍ പുതിയ ഹാര്‍ഡ്‌വെയര്‍ സ്ഥാപിക്കും.

നിലയത്തിന്റെ ഊര്‍ജ്ജ ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് രൂപകല്‍പ്പന ചെയ്തിട്ടുള്ള പുതിയ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണിത്. ശാസ്ത്രീയ ഗവേഷണങ്ങള്‍, ദൈനംദിന പ്രവര്‍ത്തനങ്ങള്‍, നിലയത്തിന്റെ സുരക്ഷിതമായ നിയന്ത്രിത ഡി-ഓര്‍ബിറ്റ് എന്നിവയെ പിന്തുണയ്ക്കുന്നതിനാണ് പുതിയ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കുന്നത്. ശാസ്ത്രീയ ഗവേഷണങ്ങള്‍, ദൈനംദിന പ്രവര്‍ത്തനങ്ങള്‍, നിലയത്തിന്റെ സുരക്ഷിതമായ നിയന്ത്രിത ഡി-ഓര്‍ബിറ്റ് എന്നിവയെ പിന്തുണയ്ക്കുന്നതിനാണ് പുതിയ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കുന്നത്.

  • ഈ ഡിഗ്രി കോഴ്‌സുകള്‍ തിരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ സൂക്ഷിക്കുക..
  • പോലീസിനെതിരെ ഷോ കാണിച്ച അര്‍ജുന്‍ ആയങ്കി റിമാന്‍ഡില്‍
  • ആകാശത്ത് വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമം; മലയാളി യുവാവ് പിടിയില്‍
  • പത്തനംതിട്ടയില്‍ പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി; വിദേശത്തുള്ള പിതാവടക്കം ഏഴ് പേര്‍ക്കെതിരെ കേസ്
  • സഹപ്രവര്‍ത്തകയെ ലിഫ്റ്റിനുള്ളില്‍ പീഡിപ്പിച്ച കേസ്; തരുണ്‍ തേജ്പാലിന് 10 വര്‍ഷം കഠിനതടവ് വിധിച്ച് ബോംബെ ഹൈക്കോടതി
  • പ്ലസ് ടു ഇല്ലാതെയും ഇനി ബിരുദ പ്രവേശനം; പുതിയ ഉത്തരവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്
  • പിറവത്ത് പുഴയിലേക്ക് ചാടിയ യുവാവിനെ രക്ഷിച്ച് യുകെ മലയാളിയും സുഹൃത്തും
  • എയര്‍ ഇന്ത്യ വിമാനം വൈകി; പ്രവാസി മലയാളിയുടെ യാത്ര മുടങ്ങി; 1.36 ലക്ഷം രൂപ നഷ്ടപരിഹാരം
  • തൃഷയ്‌ക്കെതിരായ അശ്ലീല പരാമര്‍ശം; ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്‍
  • പൊതു പരീക്ഷ ഭേദഗതി നിയമമായി; ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions