വിദേശം

അഞ്ച് മക്കളെ സാക്ഷിയാക്കി, ക്രിസ്റ്റിയാനോ വിവാഹിതനായി

ആളും ആരവവുമില്ലാതെ, ദീര്‍ഘകാല കാമുകിയെ ഔദ്യോഗികമായി ജീവിതസഖിയാക്കി സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. തികച്ചും സ്വകാര്യമായ ചടങ്ങില്‍ അഞ്ച് മക്കളെ സാക്ഷിയാക്കിയാണ് ക്രിസ്റ്റ്യാനോയും, ജോര്‍ജ്ജിന റോഡ്രിഗസും വിവാഹിതരായത്.

മാച്ചിംഗ് സ്വര്‍ണ്ണമോതിരങ്ങള്‍ അണിഞ്ഞ വിരലുകള്‍ കാണിക്കുന്ന ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചാണ് വിവാഹ വാര്‍ത്ത ദമ്പതികള്‍ പുറത്തുവിട്ടത്. 'സി ലൗ ജി' എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചിട്ടുള്ളത്.

പോര്‍ച്ചുഗലിലെ കാസ്‌കായിസിലാണ് ചടങ്ങ് നടന്നത്. സ്വകാര്യമായ, വളരെ കുറച്ച് പേര്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹമെന്നാണ് റിപ്പോര്‍ട്ട്. ജോര്‍ജ്ജിനയ്‌ക്കൊപ്പമുള്ള രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ദമ്പതികള്‍ക്ക് അഞ്ച് മക്കളാണുള്ളത്. ഇവര്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു.

കരിയറിന്റെ അവസാന ഘട്ടത്തിലേക്ക് കടന്ന ശേഷമാണ് 41-കാരനായ സൂപ്പര്‍താരം വിവാഹത്തിലേക്ക് ചുവടുവെച്ചത്. ഒരു വര്‍ഷം മുന്‍പ് 32-കാരി ജോര്‍ജ്ജിനയുമായുള്ള എന്‍ഗേജ്‌മെന്റ് നടന്നിരുന്നു. റൊണാള്‍ഡോയുടെ സ്വദേശമായ മഡെയ്‌റയില്‍ താര ദമ്പതികളെ കാണാമെന്ന പ്രതീക്ഷയില്‍ ആയിരക്കണക്കിന് ആരാധകര്‍ തമ്പടിച്ചിരുന്നു.

എന്നാല്‍ തീരദേശ പട്ടണമായ കാസ്‌കെയ്‌സില്‍ വെച്ചാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്. 2016-ല്‍ മാഡ്രിഡില്‍ വെച്ച് കണ്ടുമുട്ടി പ്രണയത്തിലായി 10 വര്‍ഷങ്ങള്‍ക്ക് ഇപ്പുറമാണ് അഞ്ച് തവണ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടിയിട്ടുള്ള ആരാധകരുടെ പ്രിയപ്പെട്ട സിആര്‍7 വിവാഹിതനായത്.

  • നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായ ബ്രിട്ടീഷുകാരുടെ എണ്ണം 48-ആയി; മൃതശരീരങ്ങള്‍ നിറഞ്ഞ് ആശുപത്രി മോര്‍ച്ചറികള്‍
  • നേപ്പാളിലെ മിന്നല്‍പ്രളയം: മരണം 200; ഇന്ത്യക്കാരടക്കം കാണാതായത് 800 പേരെ
  • ബര്‍ലിന്‍ ഭീകരാക്രമണം: പരുക്കേറ്റവരില്‍ മലയാളി വിദ്യാര്‍ഥിയും
  • മെസിപ്പടയ്ക്ക് കാളപ്പൂട്ട്; ലോകകപ്പില്‍ സ്പാനീഷ് തേരോട്ടം
  • ഹോര്‍മുസില്‍ യുഎഇ എണ്ണ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു
  • ബാങ്കോക്കില്‍ പബ്ബില്‍ തീപിടിത്തം; 27 പേര്‍ പൊള്ളലേറ്റു മരിച്ചു, 22 പേര്‍ക്ക് അതീവഗുരുതരം
  • ഹോര്‍മുസില്‍ ചരക്കുകപ്പല്‍ ആക്രമിച്ച് ഇറാന്‍; 140 കേന്ദ്രങ്ങളില്‍ തിരിച്ചടിച്ചു യുഎസ്
  • സംഘര്‍ഷം കടുക്കുന്നു: ഇറാനില്‍ വ്യാപക യുഎസ് വ്യോമാക്രമണം
  • ലോകകപ്പില്‍ നിന്ന് റൊണാള്‍ഡോയുടെ കണ്ണീര്‍ മടക്കം; സ്‌പെയിന്‍ അവസാന എട്ടില്‍
  • വെനസ്വേലയില്‍ ഇരട്ട ഭൂകമ്പങ്ങള്‍; മരണസംഖ്യ ലക്ഷം കടക്കുമെന്ന് ആശങ്ക
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions