ചരമം

മാഞ്ചസ്റ്ററില്‍ യുവ മലയാളി നഴ്സ് മരിച്ച നിലയില്‍

മാഞ്ചസ്റ്ററില്‍ മലയാളി നഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ സ്വദേശിനിയായ ഷൈനി( 27)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സാല്‍ഫോര്‍ഡ് ഹോസ്പിറ്റലില്‍ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു.

നഴ്സിങ് ഹോമില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ഷൈനിയെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഉടന്‍ വൈദ്യസഹായം തേടിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

നാല് വര്‍ഷം മുമ്പാണ് ഷൈനി യുകെയിലെത്തിയത്. വിവാഹിതയായിട്ട് ഏകദേശം ഒരു വര്‍ഷം മാത്രമായിരുന്നുവെന്നാണ് വിവരം. മരണത്തിന് തൊട്ടുമുമ്പുള്ള ദിവസവും ഷൈനി ജോലിക്ക് പോയിരുന്നു. യുവതിക്ക് മാനസിക സമ്മര്‍ദ്ദമുണ്ടായിരുന്നതായി അറിയില്ലെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്.

ഷൈനിയും ഭര്‍ത്താവും മാര്‍ത്തോമാ സഭാ വിശ്വാസികളാണെന്നാണ് വിവരം. മലയാളി സമൂഹത്തിലെ പലര്‍ക്കും കുടുംബവുമായി അടുത്ത ബന്ധമില്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. യുവതിയുടെ അപ്രതീക്ഷിത മരണം സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും മലയാളി സമൂഹത്തെയും ഞെട്ടിച്ചിരിക്കുകയാണ്.

മരണകാരണം സംബന്ധിച്ച് ഔദ്യോഗിക വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  • യോവില്‍ വിട പറഞ്ഞ അങ്കമാലി സ്വദേശിക്ക് യാത്രാമൊഴി; സംസ്‌കാരം നാട്ടില്‍
  • ന്യൂഹാമില്‍ മകനെ കാണാനെത്തിയ പിതാവ് വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു
  • യുഎസില്‍ 2 മലയാളിയുവതികള്‍ കൊല്ലപ്പെട്ടു; സുഹൃത്തായ മലയാളിയുവതി പോലീസ് കസ്റ്റഡിയില്‍
  • ശസ്ത്രക്രിയയ്ക്ക് വിധേയയായ വയനാട് സ്വദേശി ലിവര്‍പൂളില്‍ മരണമടഞ്ഞു
  • ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി ഏഞ്ചല്‍ മടങ്ങി; അവസാന യാത്രമൊഴിയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഇപ്‌സ്‌വിച്ചിലെ ബാബു മത്തായി അന്തരിച്ചു; സംസ്‌കാരം യുകെയില്‍ തന്നെ
  • ലെസ്ലിയ്ക്ക് യാത്രാമൊഴിയേകാന്‍ യുകെ മലയാളി സമൂഹം; പൊതുദര്‍ശനം 15ന്
  • യു കെയില്‍ മലയാളി യുവാവ് ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
  • യുകെയില്‍ മലയാളി നഴ്‌സ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions