യു.കെ.വാര്‍ത്തകള്‍

ടോപ്പ് സ്റ്റേറ്റ് സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് സമീപം വീടുകള്‍ക്ക് പൊള്ളുന്ന വില

യുകെയിലെ ടോപ്പ് സ്റ്റേറ്റ് സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് സമീപം വീട് വാങ്ങാന്‍ ശരാശരി 40,000 പൗണ്ട് അധികം ചെലവഴിക്കേണ്ടിവരുന്നതായി പുതിയ പഠനം. മികച്ച സ്‌കൂളുകള്‍ക്ക് സമീപമുള്ള വീടുകളുടെ വിലയില്‍ വന്‍ വര്‍ദ്ധനവാണുള്ളത്.ചില സ്വകാര്യ സ്‌കൂളുകളുടെ ഫീസിനോട് പോലും താരതമ്യം ചെയ്യാവുന്ന നിലയിലാണെന്നാണ് പഠനത്തിലെ കണ്ടെത്തല്‍.

റിയല്‍ എസ്റ്റേറ്റ് ഏജന്‍സിയായ യോപ്പ നടത്തിയ യുകെ വ്യാപകമായ പഠനമനുസരിച്ച്, രാജ്യത്തെ മികച്ച 50 സര്‍ക്കാര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഒന്നെങ്കിലും ഉള്‍പ്പെടുന്ന പോസ്റ്റ്‌കോഡ് മേഖലകളിലെ ശരാശരി വീടിന്റെ വില 415,791 പൗണ്ട് ആണ്. ഈ സ്‌കൂളുകള്‍ സ്ഥിതി ചെയ്യുന്ന വിശാലമായ ലോക്കല്‍ അതോറിറ്റി മേഖലകളിലെ ശരാശരി വില 375,217പൗണ്ട് മാത്രമാണ്.അതായത്, മികച്ച സര്‍ക്കാര്‍ സ്‌കൂളിന് സമീപം വീട് വാങ്ങുമ്പോള്‍ ശരാശരി 40,574 പൗണ്ട് അഥവാ ഏകദേശം 11 ശതമാനം അധികം നല്‍കേണ്ടിവരുന്നു.

സ്വകാര്യ സ്‌കൂളുകളുടെ ശരാശരി വാര്‍ഷിക ഫീസ് ഏകദേശം 23,000 പൗണ്ട് ആണെന്നാണ് ഗുഡ് സ്‌കൂള്‍സ് ഗൈഡ് കണക്കാക്കുന്നത്. ചില സ്വകാര്യ സ്‌കൂളുകളില്‍ വാര്‍ഷിക ഫീസ് 6,000പൗണ്ടില്‍ താഴെയുമാണ്. അതിനാല്‍, ഏഴ് വര്‍ഷത്തെ സെക്കന്‍ഡറി വിദ്യാഭ്യാസ കാലയളവില്‍ സ്വകാര്യ സ്‌കൂള്‍ ഫീസായി ചെലവാകുന്ന തുകയ്ക്ക് സമാനമായ തുക തന്നെ മികച്ച സര്‍ക്കാര്‍ സ്‌കൂളിന് സമീപമുള്ള വീടിനായി അധികമായി നല്‍കേണ്ട സാഹചര്യമുണ്ടാകാമെന്നാണ് വിലയിരുത്തല്‍.

വെസ്റ്റ് മിഡ്ലാന്‍ഡ്‌സിലെ സട്ടണ്‍ കോള്‍ഡ്ഫീല്‍ഡിലുള്ള പ്രശസ്ത സര്‍ക്കാര്‍ ഗ്രാമര്‍ സ്‌കൂളായ ബിഷപ് വെസേയ്‌സ് ഗ്രാമര്‍ സ്‌കൂള്‍ ആണ് പട്ടികയില്‍ മുന്നില്‍. സ്‌കൂള്‍ ഉള്‍പ്പെടുന്ന B74 പോസ്റ്റ്‌കോഡ് മേഖലയില്‍ വീടുകളുടെ ശരാശരി വില 509,964 പൗണ്ടാണ്. ബര്‍മിങ്ഹാമിലെ മേഖലയിലെ ശരാശരി വിലയായ 234,150 പൗണ്ടിനേക്കാള്‍ 275,814 പൗണ്ട് അധികം.

ലണ്ടനില്‍ ഏറ്റവും വലിയ പ്രീമിയം നല്‍കേണ്ടിവരുന്നത് പെണ്‍കുട്ടികള്‍ക്കായുള്ള ഗ്രാമര്‍ അക്കാദമിയായ ഹെന്റിറ്റ ബാര്‍നെറ്റ് സ്‌കൂളിന് സമീപം വീട് വാങ്ങുന്നവരാണ്. NW11 പോസ്റ്റ്‌കോഡ് മേഖലയിലെ ശരാശരി വീടിന്റെ വില, ബാര്‍നെറ്റ് ബറോയിലെ മൊത്തം ശരാശരി വിലയേക്കാള്‍ 37 ശതമാനം കൂടുതലാണ്. ഇത് ഏകദേശം 354,288 പൗണ്ട് അധികം വരും.എന്നാല്‍ എല്ലാ മികച്ച സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും സമീപം വീടുകള്‍ക്ക് വില കൂടുതലായിരിക്കണമെന്നില്ല. റീഡിങ് സ്‌കൂള്‍, കെന്‍ഡ്രിക് സ്‌കൂള്‍ എന്നിവ ഉള്‍പ്പെടുന്ന പോസ്റ്റ്‌കോഡ് മേഖലയിലെ ശരാശരി വീടിന്റെ വില 276,870 പൗണ്ടുമാത്രമാണ്.

കുട്ടികളുള്ള നിരവധി കുടുംബങ്ങള്‍ക്ക് താമസസ്ഥലം തിരഞ്ഞെടുക്കുമ്പോള്‍ പ്രാദേശിക സ്‌കൂളുകളുടെ നിലവാരം ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണെന്ന് യോപ ചീഫ് എക്‌സിക്യൂട്ടീവ് വെറോണ ഫ്രാങ്കിഷ് പറഞ്ഞു. പുതിയ അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെ അടുത്ത വീട് വാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്ന കുടുംബങ്ങള്‍ക്ക് സ്‌കൂളുകളുടെ നിലവാരം പ്രധാന പരിഗണനയായിരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

  • കനത്ത മഴ തുടരുന്നു; ഹോസ് പൈപ്പ് നിരോധനം പിന്‍വലിച്ചു
  • ആര്‍സിഎന്‍ പ്രസിഡന്റായി വീണ്ടും ബിജോയ് സെബാസ്റ്റിയന്‍; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം
  • എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തകരാര്‍; യാത്രക്കാരെ വലച്ച് യുകെയില്‍ വിമാനങ്ങളുടെ കൂട്ട റദ്ദാക്കല്‍
  • മഴ കനത്തിട്ടും യുകെയില്‍ ഹോസ്‌പൈപ്പ് നിരോധനം തുടരും
  • മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ നാലു പേര്‍ അറസ്റ്റില്‍
  • 5 ലെന്‍ഡര്‍മാര്‍ കൂടി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ചു; ഹോം ലോണ്‍ എടുത്തവര്‍ക്ക് ആഘാതം
  • അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ കടുപ്പമാകുമെന്ന് സൂചിപ്പിച്ച് ചാന്‍സലര്‍
  • ലണ്ടനിലേക്കുള്ള വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനം അടിയന്തരമായി തിരിച്ചിറക്കി
  • സെന്‍ട്രല്‍ ലണ്ടനില്‍ സ്ത്രീയ്ക്ക് ലൈംഗീക പീഡനം; പ്രതിയുടെ ചിത്രം പുറത്ത്
  • ഹീത്രൂവില്‍ പത്തനംതിട്ട സ്വദേശിയായ ബെറിന്‍ വര്‍ഗീസ് വിടപറഞ്ഞു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions