യു.കെ.വാര്‍ത്തകള്‍

ഇ യുവുമായി 17 ബില്യണ്‍ പൗണ്ടിന്റെ വ്യാപാര കരാറിന് യുകെ; യൂത്ത് വിസയും പെറ്റ് പാസ്പോര്‍ട്ടും കരാറില്‍

യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി 17 ബില്യണ്‍ പൗണ്ടിന്റെ വ്യാപാര കരാറുകള്‍ പ്രഖ്യാപിക്കാനൊരുങ്ങുന്നു. യുവജന വിസ, വളര്‍ത്തുമൃഗങ്ങളുടെ യാത്രാ രേഖകള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വ്യാപാരം തുടങ്ങി വിവിധ മേഖലകളില്‍ സഹകരണം ഉറപ്പാക്കുന്നതാണ് കരാറുകളുടെ ലക്ഷ്യം.

നവംബര്‍ 20ന് ബ്രസല്‍സില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയന്‍, യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവരുമായി പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം ചര്‍ച്ച നടത്തും. ഇതോടനുബന്ധിച്ച് മൂന്ന് പ്രധാന കരാറുകള്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.

കരാര്‍ നിലവില്‍ വരുന്നതോടെ ബ്രിട്ടീഷ് കര്‍ഷകര്‍ക്ക് യൂറോപ്യന്‍ വിപണിയിലേക്ക് ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ വില്‍ക്കാനാകും. വളര്‍ത്തുമൃഗങ്ങളുമായി യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനുള്ള നടപടികളും ലളിതമാകും. യുവജനങ്ങള്‍ക്ക് പരസ്പര രാജ്യങ്ങളില്‍ പഠിക്കാനും ജോലി ചെയ്യാനും അവസരമൊരുക്കുന്ന വിസാ പദ്ധതിയും പരിഗണനയിലുണ്ട്.

കരാറിന്റെ ചില ഭാഗങ്ങള്‍ 2028 മുതല്‍ മാത്രമേ നടപ്പിലാക്കുകയുള്ളൂ. യൂറോപ്യന്‍ യൂണിയന്റെ എമിഷന്‍സ് ട്രേഡിങ് പദ്ധതിയില്‍ പങ്കാളികളാകുന്നതിനായി ബ്രിട്ടന്‍ സാമ്പത്തിക സംഭാവന നല്‍കേണ്ടിവരും. ഇത് ബ്രക്‌സിറ്റിലൂടെ ഒഴിവാക്കാന്‍ ശ്രമിച്ച അതേ നിയമങ്ങളിലേക്ക് വീണ്ടും മടങ്ങുന്നതിന് തുല്യമാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കരാര്‍ ബ്രിട്ടന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ (ജിഡിപി) 0.4 ശതമാനം വര്‍ധനവുണ്ടാക്കുമെന്നും ഏകദേശം 17 ബില്യണ്‍ പൗണ്ടിന്റെ സാമ്പത്തിക നേട്ടം ലഭിക്കുമെന്നും ബേണ്‍ഹാം വ്യക്തമാക്കി.

യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം ശക്തമാക്കുന്നതിനെ അനുകൂലിക്കുന്ന നിലപാടാണ് ബേണ്‍ഹാം സ്വീകരിക്കുന്നത്.

  • അമേരിക്കന്‍ വ്യോമഗതാഗതം താറുമാറായി; ബ്രിട്ടനില്‍ നിന്നുള്ള വിമാനങ്ങളെയും ബാധിച്ചു
  • ടൈപ്പ് 1 പ്രമേഹം പ്രതിരോധിക്കാനുള്ള പുതിയ മരുന്ന് ബ്രിട്ടനില്‍ ആദ്യമായി നല്‍കി
  • 70 പെണ്‍കുട്ടികളെ ലൈംഗിക ചൂഷണം ചെയ്തു; ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് 30 വര്‍ഷം തടവ്
  • സ്റ്റുഡന്റ് വിസാ ആപ്ലിക്കേഷനുകള്‍ 31% ഇടിഞ്ഞു; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ യുകെ ഒഴിവാക്കുന്നു
  • പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്; സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വന്‍ തിരക്ക്, വെള്ളവും ടിന്‍ ഭക്ഷണവും വാങ്ങിക്കൂട്ടി ജനം!
  • പലിശ നിരക്ക് വര്‍ധന തിരിച്ചടിയായി; ആദ്യ വീട് വാങ്ങലുകാരുടെ അന്വേഷണം കുറഞ്ഞു
  • ആര്‍ട്ടിക് ബ്ലാസ്റ്റ്; യുകെ തണുത്തുവിറയ്ക്കുന്നു, താപനില മൈനസ് എട്ട് വരെയാകും
  • മുഖം തിരിച്ചറിയല്‍ സാങ്കേതിക വിദ്യയില്‍ പിഴവുകള്‍; നിരപരാധികള്‍ അറസ്റ്റിലാകുമെന്ന് ആശങ്ക
  • യുകെയിലെ നൂറ് കണക്കിന് സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി
  • ഭവനവിലകള്‍ താഴുന്നത് തുടരും; പലിശ നിരക്കുകള്‍ വാങ്ങലുകാരെ അകറ്റുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions