യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനില്‍ വീട് വാങ്ങാന്‍ അടുത്തവര്‍ഷം പറ്റിയ സമയം: ആശങ്ക പലിശ നിരക്കില്‍


ബ്രിട്ടനില്‍ വീട് വാങ്ങാന്‍ അടുത്ത വര്‍ഷം പറ്റിയ സമയമാകും. അടുത്ത വര്‍ഷം പ്രോപ്പര്‍ട്ടി വിലകള്‍ 1.5 ശതമാനം ഇടിയുമെന്നാണ് സാവില്‍സിന്റെ പ്രവചനം. 2028-ന്റെ രണ്ടാം പാദത്തില്‍ എത്താതെ ഭവനവിലകള്‍ തിരിച്ചുവരവ് നടത്താന്‍ സാധ്യതയില്ലെന്നാണ് സാവില്‍സ് കണക്കുകൂട്ടുന്നത്. ഇതിന് ശേഷം 2029, 2030 വര്‍ഷങ്ങളില്‍ 5 ശതമാനം വീതം നിരക്ക് കൂടുമെന്നും പ്രവചനത്തില്‍ പറയുന്നു.

അതിനിടെ, മിഡില്‍ ഈസ്റ്റ് യുദ്ധം അനിശ്ചിതമായി നീണ്ടുപോകുന്നത് മോര്‍ട്ട്‌ഗേജ് നിരക്കുകളില്‍ ആശ്വാസം ലഭിക്കുന്നത് വൈകിപ്പിക്കുകയാണെന്ന് എസ്റ്റേറ്റ് ഏജന്‍സി മുന്നറിയിപ്പ് നല്‍കി. വ്യാഴാഴ്ച ബാങ്ക് ഓഫ് ഇംഗ്ലണ്ട് മോണിറ്ററി പോളിസി കമ്മിറ്റി ചേരുമ്പോള്‍ ബേസ് റേറ്റ് 3.75 ശതമാനത്തില്‍ നിന്നും 4 ശതമാനത്തിലേക്ക് വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പണപ്പെരുപ്പം ശക്തമായി തുടരുന്നതിനാല്‍ ബേസ് റേറ്റ് അടുത്ത വര്‍ഷം 4.25 ശതമാനത്തിലേക്ക് എത്തുമെന്നും കരുതുന്നു. എന്നാല്‍ ഇതിനിടെ ചില പ്രധാന ലെന്‍ഡര്‍മാര്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഈയാഴ്ച കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.

മിഡില്‍ ഈസ്റ്റ് യുദ്ധമാണ് ബ്രിട്ടനിലെ സാമ്പത്തിക മേഖലയില്‍ ശക്തമായ സ്വാധീനം ചെലുത്തുന്നത്. മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കൂടുതല്‍ കാലം ഉയര്‍ത്തിനിര്‍ത്തുന്നതിലേക്ക് ഇത് നയിക്കുകയാണ്. 2028 ആദ്യം വരെയെങ്കിലും മോര്‍ട്ട്‌ഗേജ് നിരക്കുകളിലെ പലിശ നിരക്കുകള്‍ 5 ശതമാനത്തില്‍ താഴേക്ക് പോകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.

  • അമേരിക്കന്‍ വ്യോമഗതാഗതം താറുമാറായി; ബ്രിട്ടനില്‍ നിന്നുള്ള വിമാനങ്ങളെയും ബാധിച്ചു
  • ടൈപ്പ് 1 പ്രമേഹം പ്രതിരോധിക്കാനുള്ള പുതിയ മരുന്ന് ബ്രിട്ടനില്‍ ആദ്യമായി നല്‍കി
  • 70 പെണ്‍കുട്ടികളെ ലൈംഗിക ചൂഷണം ചെയ്തു; ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് 30 വര്‍ഷം തടവ്
  • സ്റ്റുഡന്റ് വിസാ ആപ്ലിക്കേഷനുകള്‍ 31% ഇടിഞ്ഞു; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ യുകെ ഒഴിവാക്കുന്നു
  • പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്; സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വന്‍ തിരക്ക്, വെള്ളവും ടിന്‍ ഭക്ഷണവും വാങ്ങിക്കൂട്ടി ജനം!
  • പലിശ നിരക്ക് വര്‍ധന തിരിച്ചടിയായി; ആദ്യ വീട് വാങ്ങലുകാരുടെ അന്വേഷണം കുറഞ്ഞു
  • ആര്‍ട്ടിക് ബ്ലാസ്റ്റ്; യുകെ തണുത്തുവിറയ്ക്കുന്നു, താപനില മൈനസ് എട്ട് വരെയാകും
  • മുഖം തിരിച്ചറിയല്‍ സാങ്കേതിക വിദ്യയില്‍ പിഴവുകള്‍; നിരപരാധികള്‍ അറസ്റ്റിലാകുമെന്ന് ആശങ്ക
  • യുകെയിലെ നൂറ് കണക്കിന് സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി
  • ഭവനവിലകള്‍ താഴുന്നത് തുടരും; പലിശ നിരക്കുകള്‍ വാങ്ങലുകാരെ അകറ്റുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions