ആരോഗ്യം

പാലില്‍ തൊട്ടു കളിച്ചു; കാഡ്ബറിക്കെതിരെ അമുല്‍ കോടതിയില്‍

ന്യൂഡല്‍ഹി: പാലിന് മാത്രം എല്ലാ പോഷകമൂല്യങ്ങളും നല്‍കാനാവില്ലെന്ന കാഡ്ബറിയുടെ പരസ്യത്തിനെതിരെ അമുല്‍ നിയമനടപടിയ്ക്ക്. ഹെല്‍ത്ത് ഡ്രിങ്കായ ബോണ്‍വിറ്റയുടെ പരസ്യത്തിന് കാഡ്ബറി ഉപയോഗിച്ച വാക്കുകളാണ് അമൂലിനെ ചൊടിപ്പിച്ചിരിക്കുന്നത്. പാലിന് മാത്രം എല്ലാ പോഷകമൂല്യങ്ങളും നല്‍കാനാവില്ലെന്ന കാഡ്ബറിയുടെ പരസ്യവാചകം മുഴുവന്‍ പാല്‍ വ്യവസായത്തെയും ബാധിച്ചെന്നും ഇത് ഉപഭോക്താക്കളെ വഴിതെറ്റിക്കലാണെന്നുമാണ് അമൂലിന്റെ വാദം.

പാലിന് മാത്രമായി എല്ലാ പോഷകാംശങ്ങളും നല്‍കാനാവില്ലെന്ന് പറഞ്ഞ് ഒരു വര്‍ഷമായി കാഡ്ബറി ബോണ്‍വിറ്റയ്ക്കുവേണ്ടിയുള്ള പ്രചാരണം ആരംഭിച്ചിട്ട്. അടുത്തകാലത്തായി പാലിന്റെ ഗുണം കുറഞ്ഞിട്ടുണ്ടെന്നും അതിനാല്‍ ബോണ്‍വിറ്റപോലുള്ള ഘടകങ്ങള്‍ ചേര്‍ത്ത പാല്‍മാത്രമേ നല്‍കാന്‍ പാടുള്ളൂവെന്ന് പറയുന്നതാണ് പരസ്യം.

സംഭവവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കിതുവരെ ലീഗല്‍നോട്ടീസുകളൊന്നും ലഭിച്ചിട്ടില്ലെന്നും അതിനാല്‍ ഈ വാര്‍ത്തയോട് പ്രതികരിക്കുന്നില്ലെന്നും കാഡ്ബറി വക്താവ് പറഞ്ഞു. സൂര്യപ്രകാശം ആവശ്യത്തിന് ലഭിക്കാത്തതും ജീവരീതികളിലുണ്ടായ മാറ്റങ്ങളും കാരണം കുട്ടികളില്‍ വിറ്റാമിന്‍ ഡിയുടെ അളവ് കുറവാണെന്നും അദ്ദേഹം പറഞ്ഞു. പാലില്‍ നിന്നും കാല്‍ത്സ്യം ആഗിരണം ചെയ്യാന്‍ സഹായിക്കുന്ന വിറ്റാമിന്‍ ഡി ബോണ്‍വിറ്റയില്‍ ധാരാളം അടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ വിറ്റാമിന്റെ ഏറ്റവും നല്ല ഉറവിടമായ പാലില്‍ എല്ലാ പോഷകമൂല്യങ്ങളും അടങ്ങിയിട്ടുണ്ട് എന്ന് ഗുജറാത്ത് കോര്‍പ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡി മാനേജിംഗ് ഡയറക്ടര്‍ ആര്‍.എസ് സോധി പറഞ്ഞു. നൂറ്റാണ്ടുകളായി ആളുകള്‍ പാല്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ട്. മറ്റൊരു ബാഹ്യഘടകത്തിന്റെയും സഹായമില്ലാതെ തന്നെ ആളുകള്‍ക്ക് ആവശ്യമായ പോഷകങ്ങള്‍ പാലില്‍ നിന്ന് ലഭിക്കുന്നുമുണ്ട്. എന്നാല്‍ ഇതിനെതിരായ പ്രചരണങ്ങള്‍ക്ക് അമൂല്‍ മാത്രമല്ല എല്ലാ പാല്‍വ്യവസായ സ്ഥാപനങ്ങളും എതിരാണ്. തങ്ങള്‍ കമ്പനിയ്‌ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

  • മൈഗ്രെയിനുകള്‍ ഇനി പ്രശ്നമാകില്ല: ഇംഗ്ലണ്ടില്‍ എന്‍എച്ച്എസ് ഉപയോഗത്തിനായി പുതിയ മൈഗ്രെയ്ന്‍ മരുന്ന്
  • മദ്യപാനം ടൈപ്പ് 2 പ്രമേഹത്തിന്റെയും ഡിമെന്‍ഷ്യയുടെയും സാധ്യത കൂട്ടുമെന്ന് പുതിയ പഠനങ്ങള്‍
  • അമിത സോഷ്യല്‍ മീഡിയ ഉപയോഗം; യുവാക്കള്‍ക്ക് സന്തോഷം കുറയുന്നു
  • ആരോഗ്യ സെമിനാര്‍ 17 ന്
  • പാര്‍ക്കിന്‍സണ്‍ രോഗികള്‍ക്ക് സഹായകരമായ ആധുനിക മരുന്ന് എന്‍എച്ച്എസില്‍
  • അല്‍ഷിമേഴ്‌സ് പടരുമോ ? ഓര്‍മ്മയെ കവരുന്ന രോഗം അഞ്ച് പേര്‍ക്കിടയില്‍ പിടിപെട്ടതായികണ്ടെത്തല്‍
  • കുപ്പിവെള്ളം റിസ്‌ക്കില്‍: ശരാശരി പ്ലാസ്റ്റിക് ബോട്ടില്‍ വെള്ളത്തില്‍ കാന്‍സറിന് കാരണമാകുന്ന 240,000 നാനോപ്ലാസ്റ്റിക് അംശം!
  • ഒരു വര്‍ഷത്തിനിടെ ഇംഗ്ലണ്ടില്‍ അടിയന്തിര കാന്‍സര്‍ പരിശോധന നടത്തിയത് 30 ലക്ഷം പേര്‍
  • യുകെയിലെ പ്രതിവര്‍ഷ കാന്‍സര്‍ മരണങ്ങളില്‍ 20,000 ഒഴിവാക്കാവുന്നവ!
  • അല്‍ഷിമേഴ്‌സിനെ നേരത്തെ കണ്ടെത്താന്‍ എന്‍എച്ച്എസ് ബ്ലഡ് ടെസ്റ്റുകള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions