ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
ശശി തരൂര്‍ എം പി തിരുവനന്തപുരം പിഎംജിയിലെ സ്വകാര്യ ഹോട്ടലിന്റെ ലിഫ്റ്റില്‍ കുടുങ്ങി. ഒരു സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ശശി തരൂര്‍ എം പി. ലിഫ്റ്റിന് സാങ്കേതിക തകരാറായിരുന്നു. ഓവര്‍ ലോഡിനെ തുടര്‍ന്ന് ലിഫ്റ്റ് ആറാം നിലയില്‍ നിന്നു. തുടര്‍ന്ന് സ്ഥലത്ത് ഫയര്‍ഫോഴ്‌സ് എത്തി.
അര മണിക്കൂറായി ലിഫ്റ്റില്‍ കുടുങ്ങി. പെട്ടെന്ന് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. ഉടന്‍ സമയോചിത ഇടപെടല്‍ നടത്തിയ ഫയര്‍ഫോഴ്‌സിന് അദ്ദേഹം നന്ദി അറിയിച്ചു. ഫയര്‍ ഫോഴ്‌സ് ജീവനക്കാരെ ശശി തരൂര്‍ ഷാള്‍ അണിയിച്ചു.
എല്ലാവരും ഓക്കേ ആണെന്നും ആര്‍ക്കും ഒന്നും സംഭവിച്ചില്ലെന്നും പുറത്തെത്തിയ ശേഷം തരൂര്‍ പറഞ്ഞു. ആദ്യം ലിഫ്റ്റിന്റെ ആളുകളെയും പിന്നീട് ഹോട്ടലിലെ ആളുകളെയും വിളിച്ചു. അവര്‍ക്കൊന്നും ചെയ്യാന്‍ സാധിച്ചില്ല. പിന്നീടാണ് ഫയര്‍ ഫോഴ്‌സ് ജീവനക്കാരെ വിളിച്ചത്, തരൂര്‍
More »
ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ്. തുടര്‍ച്ചയായ പരാതികളുടെ അടിസ്ഥാനത്തിലുള്ള തീരുമാനമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. മോശം പെരുമാറ്റം, ആശയവിനിമയത്തിലെ പോരായ്മകള്‍ എന്നിവയെക്കുറിച്ച് നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. രോഗീ പരിചരണം, കമ്മ്യൂണിക്കേഷന്‍ സ്കില്‍, പെരുമാറ്റ രീതി,സേവന ധാര്‍മികത എന്നിവയില്‍ പരിശീലനം നല്‍കും.
മെഡിക്കല്‍ ഓഫീസര്‍മാര്‍ ഒഴികെയുള്ള മറ്റെല്ലാ വിഭാഗം ആശുപത്രി ജീവനക്കാര്‍ക്കും പരിശീലനം നിര്‍ബന്ധമാണ്. രണ്ട് മാസത്തിനകം പരിശീലനം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം. മെഡിക്കല്‍ ഓഫീസര്‍മാര്‍ ഒഴികെ മെഡിക്കല്‍ കോളേജ് മുതല്‍ താലൂക്ക് വരെയുള്ള ആശുപത്രികളിലെ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കും. ആശുപത്രികളിലെ സുരക്ഷ ജീവനക്കാര്‍ക്കും നിര്‍ബന്ധിത പരിശീലനം നല്‍കും.
More »
പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് ഹൈക്കോടതിയില്‍ തിരിച്ചടി. സുനിയുടെ ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. 20 വര്‍ഷത്തെ കഠിനതടവ് വിധിച്ച വിചാരണക്കോടതി വിധിയില്‍ പ്രഥമദൃഷ്ട്യാ നിയമവിരുദ്ധത കണ്ടെത്താന്‍ സാധിച്ചില്ലെന്നും പൊതുജനതാല്‍പര്യവും സമൂഹത്തിലുണ്ടാക്കുന്ന ആഘാതവും പരിഗണിക്കുമ്പോള്‍ ശിക്ഷ മരവിപ്പിക്കാന്‍ തക്കതായ യാതൊരു അസാധാരണ സാഹചര്യവും പ്രതിക്ക് ബോധിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് നിരീക്ഷിച്ചാണ് കോടതി പള്‍സര്‍ സുനിയുടെ ആവശ്യം തള്ളിയത്.
പ്രതി എട്ട് വര്‍ഷത്തോളമായി ജയിലില്‍ കഴിയുന്നു എന്നതുമാത്രം ശിക്ഷ മരവിപ്പിക്കാനുള്ള അസാധാരണ സാഹചര്യമായി കണക്കാക്കാന്‍ കഴിയില്ല. പ്രതിക്ക് എതിരെ ഗുരുതരമായ 11 മറ്റ് ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. മുന്‍പ് ജാമ്യത്തിലിറങ്ങിയ സമയത്ത് ഹോട്ടലില്‍ അടിപിടിയുണ്ടാക്കി ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതായും കോടതി
More »
പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
അടൂരില്‍ യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അടൂര്‍ കോട്ടമുകള്‍ സ്വദേശിനി ഷെഹന (31) ആണ് മരിച്ചത്. കോവണിപ്പടിയില്‍ ഷാളില്‍ തൂങ്ങിമരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്. സംഭവത്തില്‍ ഏഴംകുളം സ്വദേശിയായ ആണ്‍ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭര്‍ത്താവുമായി അകന്ന് കഴിയുകയായിരുന്നു യുവതി. സംഭവ സമയത്ത് ആണ്‍ സുഹൃത്ത് വീട്ടില്‍ ഉണ്ടായിരുന്നു.
ഇന്ന് രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. ഷെഹനയുടെ വീട്ടില്‍ നിന്നും ബഹളം കേട്ടതിനെതുടര്‍ന്ന് നാട്ടുകാര്‍ അടൂര്‍ നഗരസഭ കൗണ്‍സിലറെ അറിയിക്കുകയായിരുന്നു. പിന്നാലെ സംഭവ സ്ഥലത്തെത്തിയ കൗണ്‍സിലര്‍ വീടിനുള്ളിലുണ്ടായിരുന്ന ആണ്‍ സുഹൃത്തിനോട് കതക് തുറക്കാന്‍ ആവശ്യപ്പെടുകയും വീടിനുള്ളില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു.
ഉടന്‍തന്നെ അടൂര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു.
More »
ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
തൃശൂര്‍ കുന്നംകുളത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. അച്ഛനും മകളും മരിച്ചു. ഭാര്യയും മകനും ചികിത്സയിലാണ്. കുന്നംകുളം സ്വദേശി സിബി (50), മകള്‍ അലീന (18) എന്നിവരാണ് മരിച്ചത്.
സിബിയുടെ ഭാര്യ ബീന, മകന്‍ ആദിത്യന്‍ (17) എന്നിവര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന സിബി, ജോലി നഷ്ടപ്പെട്ടതിനെത്തുടര്‍ന്നാണ് നാട്ടില്‍ തിരിച്ചെത്തിയത്. കടുത്ത സാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.
കിണറ്റില്‍ നിന്നാണ് സിബിയുടെ മൃതദേഹം പുറത്തെടുത്തത്. മരിച്ച മകളുടെയും സിബിയുടേയും മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിലാണ്. വിഷം കഴിച്ചശേഷം സിബി കിണറ്റില്‍ ചാടുകയായിരുന്നു. മകള്‍ വിഷം കഴിച്ചശേഷം തൂങ്ങിമരിക്കുകയായിരുന്നു.
മറ്റ് സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സിബിയുടെ മറ്റൊരു മകനാണ് ആത്മഹത്യാവിവരം
More »
ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കിയതറിഞ്ഞു വിദേശത്തു നിന്ന് നാട്ടിലേക്കു തിരിച്ച യുവാവിനെ ബെംഗളൂരുവിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എടത്വ കൊടുപ്പുന്ന പുത്തന്‍വീട്ടില്‍ പി.എസ്. സനുക്കുട്ടനെയാണ് (30) ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സനുക്കുട്ടന്റെ ഭാര്യ മാവേലിക്കര ഉമ്പര്‍നാട് പഴയതോപ്പില്‍ ഹരീഷ്മയെ (27) രണ്ടുദിവസം മുന്‍പാണ് വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
നാലുമാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ഒരു മാസം മുന്‍പാണ് സനുക്കുട്ടന്‍ വിദേശത്തേക്ക് പോയത്. ഭാര്യയുടെ മരണവിവരം അറിഞ്ഞ് സനുക്കുട്ടന്‍ നാട്ടിലേക്കു തിരിച്ചു. കണക്‌ഷന്‍ ഫ്ലൈറ്റില്‍ ബെംഗളൂരൂവില്‍ ഇറങ്ങിയ ശേഷം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തുമെന്നായിരുന്നു വീട്ടുകാരെ അറിയിച്ചത്.
ഇതനുസരിച്ച് സഹോദരനും, ബന്ധുവും കൂടി നെടുമ്പാശേരിയില്‍ കാത്തുനിന്നെങ്കിലും സനുക്കുട്ടന്‍ എത്തിയില്ല. ബെംഗളൂരു വിമാനത്താവളം അധികൃതരുമായി
More »
വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
വിയറ്റ്നാമിലെ ഫു ക്വോക്ക് ദ്വീപിന് സമീപംബോട്ടു മറിഞ്ഞു മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം. ശനിയാഴ്ച രാവിലെ 10.30 ഓടെ ഹോണ്‍ മെയ് റൂട്ട് എന്‍ഗോയ് ദ്വീപിന് സമീപമാണ് അപകടം നടന്നത്. വിക്ടറി ബിസിനസ് ഗ്രൂപ്പ് ഉടമയും കൊട്ടാരക്കര സ്വദേശികളുമായ എ.സി തോമസ്, ഭാര്യ ലവ്‌നി തോമസ് എന്നിവരാണ് മരിച്ചത്. മരിച്ച ഇന്ത്യക്കാരില്‍ മൂന്ന് പേര്‍ ആന്ധ്രപ്രദേശില്‍നിന്നും പത്ത് പേര്‍ തമിഴ്‌നാട്ടില്‍ നിന്നുമുള്ളവരാണ്.
ബോട്ട് ദുരന്തത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. കടല്‍ പ്രക്ഷുബ്ധമായതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട സ്പീഡ് ബോട്ട് കരയില്‍നിന്ന് ഏകദേശം 400 മീറ്റര്‍ അകലെ വെച്ച് കീഴ്മേല്‍ മറിയുകയായിരുന്നു. പുറത്തുവന്ന വീഡിയോയില്‍, അപകടത്തില്‍പ്പെട്ട ബോട്ടിന് ചുറ്റും രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതും യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതും കാണാം.
32
More »
തിരുവല്ലം ഇരട്ടമരണം: ബൈക്ക് മറിഞ്ഞതല്ല, പിന്നില്‍ കാറിടിച്ചത്; യുവാവ് അറസ്റ്റില്‍
തിരുവനന്തപുരം : തിരുവല്ലത്ത് സുഹൃത്തുക്കളായ യുവാവും യുവതിയും വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതല്ല അപകടകാരണമെന്ന് പൊലീസ് കണ്ടെത്തി. പിന്നില്‍ നിന്നെത്തിയ കാര്‍ ബൈക്കില്‍ ഇടിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. സംഭവത്തില്‍ കാര്‍ ഓടിച്ച മലയിന്‍കീഴ് സ്വദേശി വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അപകടമുണ്ടാക്കിയ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എറണാകുളം സ്വദേശി നവീന്‍ സിബി (25), തൊടുപുഴ സ്വദേശി മൃദുല അന്ന ഉമ്മന്‍ (25) എന്നിവരാണ് മരിച്ചത്. ഇരുവരും ഐടി ജീവനക്കാരും സുഹൃത്തുക്കളുമായിരുന്നു.
നവീന്റെ ജന്മദിനം ആഘോഷിക്കുന്നതിനായി ഇരുവരും തിരുവല്ലത്തുനിന്ന് കോവളം ഭാഗത്തേക്ക് ബൈക്കില്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. തിരുവല്ലം ടോള്‍ പ്ലാസ കഴിഞ്ഞ ഭാഗത്തുവച്ചായിരുന്നു അപകടം. ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലും ഇലക്ട്രിക് പോസ്റ്റിലും
More »
വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ മരണം ഏഴായി; കരാര്‍ കമ്പനിയെ പഴിചാരി സര്‍ക്കാര്‍
വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ മരണം ഏഴായി ഉയര്‍ന്നു. രാവിലെ നടത്തിയ തിരച്ചിലില്‍ മീനാക്ഷി പുഴയില്‍ നിന്ന് ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. കാണാതായ ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പരുക്കേറ്റ ഏഴുപേര്‍ ചികിത്സയില്‍ തുടരുന്നു. വയനാട് ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ്. അപകടവുമായി ബന്ധപ്പെട്ട വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.
എന്‍ഡിആര്‍എഫിന്റെയും ഫയര്‍ഫോഴ്സിന്റെയും 30 അംഗ സംഘം ഇന്ന് പുഴയില്‍ തിരച്ചില്‍ തുടങ്ങിയിട്ടുണ്ടെന്ന് റവന്യൂമന്ത്രി എ പി അനില്‍കുമാര്‍ പറഞ്ഞു. ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ തുര്‍ക്കി ജീവന് രക്ഷാസമിതി കൂടി തിരച്ചിലിനായി എത്തും. പുഴയില്‍ 30 അംഗ എന്‍ഡിആര്‍എഫ് സംഘം പരിശോധന നടത്തുന്നു. റോഡിന് ഇരുവശവും കൂടിക്കിടക്കുന്ന മണ്ണ് ചൂരല്‍ മലയിലേക്ക് കൊണ്ടുപോകും.
മണ്ണ് മാറ്റാന്‍ ആകില്ലെന്നാണ്
More »