നാട്ടുവാര്‍ത്തകള്‍

ഹോട്ടല്‍ മുറിയില്‍ യുവാവും യുവതിയും മരിച്ച സംഭവം ; യുവതിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതെന്ന് സൂചന
ഹോട്ടല്‍ മുറിയില്‍ യുവാവും യുവതിയും മരിച്ച സംഭവത്തില്‍ യുവതിയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. ബന്ധത്തില്‍നിന്ന് പിന്മാറുമോയെന്ന സംശയത്തെത്തുടര്‍ന്ന് മദ്യം കൊടുത്ത് കഴുത്തുഞെരിച്ച് യുവതിയെ കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കിയതാണെന്ന് പൊലീസ് പറഞ്ഞു. പാലക്കാട് മേലാര്‍കോട് കൊട്ടേക്കാട് സ്വദേശി ഉറവക്കോട്ടില്‍ ഗിരിദാസും (39) തൃശൂര്‍ കല്ലൂര്‍ പാലയ്ക്കപ്പറമ്പ് അത്താണിക്കുഴി വീട്ടില്‍ രസ്മയും (31) ആണ് തൃശൂരിലെ ഹോട്ടല്‍ മുറിയില്‍ ബുധനാഴ്ച രാത്രി മരിച്ചത്. വിവാഹമോചിതയായ രസ്മയുടെ വല്യച്ഛന്റെ മകന്റെ സുഹൃത്താണ് ഗിരിദാസ്. കോവിഡ് കാലത്ത് വീട്ടില്‍ സ്ഥിരമായി വരാറുള്ള ഗിരിദാസുമായി രസ്മ അടുപ്പമായി. ഇവരെ വിവാഹം കഴിപ്പിക്കാന്‍ ഇരുവരുടെയും വീട്ടുകാര്‍ തീരുമാനിച്ചിരുന്നതായി പറയുന്നു. തിരുവനന്തപുരം പട്ടത്തെ ബാറില്‍ ജീവനക്കാരനായ ഗിരിദാസ് അവിവാഹിതനാണ്. രസ്മയ്ക്ക് ആറ് വയസുള്ള കുട്ടിയുണ്ട്.

More »

പോലീസുകാര്‍ ഷോക്കേറ്റ് മരിച്ച സംഭവം: പന്നിക്കെണി വച്ച സുരേഷ് അറസ്റ്റില്‍; മൃതദേഹങ്ങള്‍ പാടത്ത് കൊണ്ടിട്ടത് കൈവണ്ടിയില്‍
പാലക്കാട് : മുട്ടിക്കുളങ്ങരയില്‍ പന്നിക്കെണിയില്‍ നിന്നും പോലീസുകാര്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കസ്റ്റഡിയിലുള്ള ഒരാളിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. പന്നിക്കെണി വച്ച സുരേഷിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. സുരേഷിനെയും സുഹൃത്ത് സജിയെയും ഇന്നലെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇരുവരും വനം വകുപ്പിന്റെ കേസിലും പ്രതികളാണ്. 2016ല്‍ കാട്ടുപന്നിയെ വൈദ്യുതിക്കെണി വെച്ച്‌ പിടികൂടിയതിനാണ് കേസ്. വീടിന്റെ മതിലിന് സമീപത്താണ് സുരേഷ് കെണി വച്ചിരുന്നത്. മൃതദേഹങ്ങള്‍ ക്യാമ്പിന് സമീപത്തുള്ള പാടത്ത് കൊണ്ടിട്ടത് കൈവണ്ടിയിലാണെന്നും ക്യാമ്പിന് സമീപം ഫോണ്‍ കൊണ്ടിട്ടത് സുരേഷാണെന്നും പാലക്കാട് പോലീസ് മേധാവി ആര്‍. വിശ്വനാഥ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പില്‍ രണ്ട് പോലീസുകാര്‍ മരിച്ചത്. മുട്ടിക്കുളങ്ങര കെഎപി ക്യാമ്പിലെ ഹവില്‍ദാര്‍മാരായ എലവഞ്ചേരി സ്വദേശി അശോകന്‍, അത്തിപ്പൊറ്റ

More »

കോവിഡും ബ്രക്സിറ്റും: യുകെയിലേക്ക് മലയാളി നഴ്‌സുമാരുടെ ഒഴുക്ക്
കോവിഡും ബ്രക്സിറ്റും ചേര്‍ന്ന് ബ്രിട്ടനിലെ ആരോഗ്യ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയപ്പോള്‍ ആശ്വാസമായത് മലയാളികള്‍ അടക്കമുള്ള ഇന്ത്യയില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകര്‍. യുകെയുടെ നഴ്‌സിംഗ് & മിഡ്‌വൈഫറി കൗണ്‍സില്‍ 2021-22 വര്‍ഷത്തെ ഔദ്യോഗിക ഡാറ്റ പുറത്തുവിട്ടപ്പോഴാണ് ഇന്ത്യന്‍ നഴ്‌സുമാര്‍ എന്‍എച്ച്എസില്‍ ചേക്കേറുന്ന ഏറ്റവും വലിയ രണ്ടാമത്തെ രാജ്യക്കാരായത്. 37,815 ഇന്ത്യന്‍ നഴ്‌സുമാരാണ് യുകെയില്‍ ജോലി ചെയ്യാന്‍ യോഗ്യത നേടി കൗണ്‍സിലിന്റെ രജിസ്റ്ററില്‍ ഇടംപിടിച്ചത്. മുന്‍വര്‍ഷം ഇത് 28,192 ആയിരുന്നു. നാല് വര്‍ഷം മുന്‍പ് 17,730 എന്ന നിലയില്‍ നിന്നാണ് ഈ കുതിപ്പ്. ഏറ്റവും കൂടുതല്‍ നഴ്‌സുമാര്‍ ഇപ്പോഴും രജിസ്റ്ററില്‍ പ്രവേശിക്കുന്നത് ഫിലിപ്പൈന്‍സില്‍ നിന്നാണ്, 41,090. 7256 നഴ്‌സുമാര്‍ നൈജീരിയില്‍ നിന്നും എന്‍എച്ച്എസിലെത്തി. 'നമ്മുടെ രജിസ്റ്റര്‍ ഇപ്പോള്‍ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. രണ്ട് വര്‍ഷത്തെ

More »

നെടുമ്പാശേരിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങവേ മര്‍ദനമേറ്റ പ്രവാസി മരിച്ചു; പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമെന്ന് സൂചന
പാലക്കാട് : വിദേശത്ത് നിന്ന് നെടുമ്പാശേരിയിലെത്തി വീട്ടിലേക്ക് മടങ്ങവേ മര്‍ദ്ദനമേറ്റ പ്രവാസി മരിച്ചു. അട്ടപ്പാടി അഗളി സ്വദേശി അബ്ദുള്‍ ജലീലാ(42)ണ് മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്‌ക്കിടെയാണ് അബ്ദുള്‍ ജലീല്‍ മരിച്ചത്. ഈ മാസം പതിനഞ്ചിനാണ് അബ്ദുള്‍ ജലീല്‍ ജിദ്ദയില്‍ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയത്. കഴിഞ്ഞ ദിവസം ഗുരുതര പരിക്കുകളോടെ അജ്ഞാതരാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. മര്‍ദിച്ചത് സ്വര്‍ണക്കടത്ത് സംഘമാണെന്നാണ് സൂചന. ദേഹമാസകലം മൂര്‍ച്ചയുള്ള ആയുധംകൊണ്ട് വരഞ്ഞ മുറിവുകളോടെയാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം വ്യാഴാഴ്ച രാത്രി പന്ത്രണ്ടേകാലോടെയാണ് മരിച്ചത്. രാവിലെ 7.20-ഓടെ മേലാറ്റൂര്‍ സ്റ്റേഷന്‍ പരിധിയിലെ ആക്കപ്പറമ്പില്‍ റോഡരികില്‍ പരിക്കേറ്റു കിടക്കുകയായിരുന്നു എന്നുപറഞ്ഞാണ് ആശുപത്രിയിലെത്തിച്ചത്. പിന്നാലെ

More »

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ മേല്‍നോട്ട ചുമതല ശ്രീജിത്തിനല്ല, ദര്‍വേഷ് സാഹബിനെന്ന് സര്‍ക്കാര്‍
നടിയെ ആക്രമിച്ച കേസില്‍ അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല പുതിയ ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദര്‍വേഷ് സാഹിബിനാണെന്ന് സര്‍ക്കാര്‍. എസ് ശ്രീജിത്തിന്റെ സ്ഥലംമാറ്റത്തെ തുടര്‍ന്ന് കേസിന്റെ അന്വേഷണ ചുമതല പുതിയ സംഘത്തിന് നല്‍കിയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എഡിജിപി ശ്രീജിത്തിന്റെ സ്ഥലംമാറ്റത്തിന് എതിരെ സംവിധായകന്‍ ബൈജു കൊട്ടാരക്കര നല്‍കിയ ഹര്‍ജി പരിഗണിക്കവെ നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ മേല്‍നോട്ട ചുമതല ആര്‍ക്കാണെന്ന് അറിയിക്കാന്‍ കോടതി സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എസ് ശ്രീജിത്തിനെ അന്വേഷണ ചുമതലയില്‍ നിന്നും മാറ്റിയോ എന്നതില്‍ വ്യക്തത വരുത്തണമെന്നായിരുന്നു കോടതി ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്നാണ്. സര്‍ക്കാര്‍ കോടതിയില്‍ നിലപാടറിയിച്ചത്. അതേസമയം കേസില്‍ എട്ടാം പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ തെളിവ് ഹാജരാക്കാന്‍ വിചാരണക്കോടതി

More »

'ചില ആളുകള്‍ക്ക് ആരെയെങ്കിലും കരിവാരിത്തേയ്ക്കണം'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടേണ്ടന്ന് ഗണേഷ് കുമാര്‍
മലയാള സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടേണ്ട ആവശ്യമില്ലെന്ന് ഗണേഷ് കുമാര്‍ എംഎല്‍എ. എന്തിനാണ് എല്ലാ കാര്യങ്ങളും പുറത്തു വിടുന്നതെന്നും ചില ആളുകള്‍ക്ക് ആരെയെങ്കിലും കരിവാരിത്തേക്കണം എന്നേയുള്ളൂവെന്നും ഗണേഷ് പറഞ്ഞു. 'ഹേമ കമ്മിറ്റി സിനിമയിലെ സ്ത്രീകളുടെ ബുദ്ധിമുട്ടുകള്‍ പഠിക്കാന്‍ വേണ്ടി നിയോഗിച്ചതാണ്. റിപ്പോര്‍ട്ടില്‍ എന്താണ് എഴുതിയതെന്ന് വായിച്ചിട്ടില്ല. ചില ആളുകള്‍ക്ക് ആരെയെങ്കിലും കരിവാരിത്തേച്ചാല്‍ മതിയെന്നാണ്. മന്ത്രിയായാലും കുഴപ്പമില്ല. ഞങ്ങളാരും ഇത് വായിച്ച് നോക്കിയിട്ടില്ല. റിപ്പോര്‍ട്ട് വായിച്ചത് ഗവണ്‍മെന്റ് സെക്രട്ടറി മാത്രമാണെന്നാണ് ഞാന്‍ അറിഞ്ഞത്.' 'എന്തിനാണ് എല്ലാ കാര്യങ്ങളും പുറത്തു വിടുന്നത്. ചിലര്‍ക്ക് വിഷമവും ചിലര്‍ക്ക് സന്തോഷവുമുള്ള കാര്യങ്ങളാണ്. എന്തിനാണ് അതൊക്കെ പുറത്തു വിടുന്നത്. പുറത്തു

More »

വയലില്‍ പൊലീസുകാരുടെ മൃതദേഹങ്ങള്‍: 2 നാട്ടുകാര്‍ കസ്റ്റഡിയില്‍
പാലക്കാട് : മുട്ടിക്കുളങ്ങരയില്‍ രണ്ട് പൊലീസുകാരെ വയലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പാടത്ത് പന്നിക്കുവെച്ച കെണിയില്‍ നിന്ന് ഷോക്കേറ്റെന്നാണ് സ്ഥിരീകരിക്കുന്ന വിവരം. സംഭവത്തില്‍ നാട്ടുകാരായ രണ്ട് പേര്‍ കസ്റ്റഡിയിലാണ്. പന്നിക്ക് വയലില്‍ കണിവെക്കാറുണ്ടെന്ന് പിടിയിലായവര്‍ പൊലീസിന് മൊഴി നല്‍കി. ഇതിനുമുമ്പും ഇവിടെ വൈദ്യുതി കെണിവെച്ചിരുന്നവെന്നും കസ്റ്റഡിയിലുള്ളവര്‍ പറഞ്ഞു. കെണിയില്‍ നിന്ന് ഷോക്കേറ്റ രണ്ടുപേരെ മരിച്ചനിലയില്‍ ഇന്ന് രാവിലെയാണ് തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടെതെന്നും തുടര്‍ന്ന് ഇവരെ രണ്ട് സ്ഥലത്തേക്ക് മാറ്റിയെന്നും മൊഴിയില്‍ പറഞ്ഞു. ഷോക്കേറ്റാണ് മരണമെന്ന് സംശയിക്കുമ്പോഴും മരിച്ചു കിടന്ന സ്ഥലത്ത് വൈദ്യുത കമ്പികള്‍ പൊട്ടി വീണിട്ടില്ലെന്നും വന്യമൃഗങ്ങളെ തുരത്താനുള്ള ഫെന്‍സിങ്ങോ സമീപത്തില്ലെന്നതും ദുരൂഹയുയര്‍ത്തിയിരുന്നു.

More »

പാലക്കാട് കാണാതായ പൊലീസുകാര്‍ വയലില്‍ മരിച്ച നിലയില്‍
പാലക്കാട് മുട്ടിക്കുളങ്ങരയില്‍ കാണാതായ രണ്ടു പൊലീസുകാരെ മരിച്ച നിലയില്‍ കണ്ടെത്തി. ഹവില്‍ദാര്‍മാരായ മോഹന്‍ദാസ്, അശോകന്‍ എന്നിവരാണ് മരിച്ചത്. പൊലീസ് ക്യാമ്പിന് സമീപത്തുള്ള വയലിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. വയലിന്റെ രണ്ടുഭാഗത്തായാണ് പൊലീസുകാരുടെ മൃതദേഹം കണ്ടെത്തിയത്. ഷോക്കേറ്റതാകാം മരണത്തിന് കാരണമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് ഷോക്കേല്‍ക്കാനുള്ള സാഹചര്യമൊന്നുമില്ലാത്തത് സംഭവത്തില്‍ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. കഴിഞ്ഞ ദിവസമാണ് പൊലീസുകാരെ കാണാനില്ലെന്ന് ഹേമാംബിക നഗര്‍ പൊലീസിന് പരാതി ലഭിച്ചത്. ഇവരെ കണ്ടെത്താനായി അന്വേഷണം നടത്തിവരുന്നതിനിടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കഴിഞ്ഞദിവസം ഒരാള്‍ ഡ്യൂട്ടിയിലുണ്ടായിരുന്നതായും മറ്റൊരാള്‍ അവധിയിലായിരുന്നുവെന്നും പറയുന്നു. മൃതദേഹങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് പോലീസും ഫൊറന്‍സിക്

More »

പത്തുവയസുകാരിയെ പീഡിപ്പിച്ചു; മലപ്പുറത്ത് മദ്രസാ അധ്യാപകന്‍ പിടിയില്‍
മലപ്പുറം : പത്തുവയസുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകതനെ പോലീസ് അറസ്റ്റുചെയ്തു. പെരിന്തല്‍മണ്ണ താഴേക്കോട് കാപ്പുപറമ്പ് കോടമ്പി മുഹമ്മദ് ആഷിഖ് (38) ആണ് പിടിയിലായത്. നാല് വര്‍ഷം മുന്‍പുള്ള സംഭവത്തിനാണ് പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തിരിക്കുന്നത്. മദ്രസ പഠനത്തിന്റെ ഭാഗമായുള്ള പരീക്ഷ എഴുതാന്‍ പ്രതിയുടെ വീട്ടില്‍ താമസിച്ചിരുന്ന പെണ്‍കുട്ടിയെ പല ദിവസങ്ങളിലായി പീഡിപ്പിച്ചതായാണ് കേസ്. ഇരയുടെ സഹോദരിയെയും പ്രതി പീഡിപ്പിച്ചതായി പരാതിയുണ്ട്. മണ്ണാര്‍ക്കാട് പൊലീസ് രജിസ്റ്റര്‍ചെയ്ത കേസ് അടുത്തിടെ പെരിന്തല്‍മണ്ണയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ കാപ്പുപറമ്പിലെ വീട്ടില്‍നിന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്. പെരിന്തല്‍മണ്ണ എസ്‌ഐ സി കെ നൗഷാദിന്റെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

More »

[1][2][3][4][5]
 

 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions