കോണ്‍ഗ്രസ് വിട്ടു എവിടേക്കുമില്ല; കേരളത്തിലെ നേതൃത്വത്തോട് അഭിപ്രായ ഭിന്നതയുണ്ടെന്ന് ശശി തരൂര്‍
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്നെ ക്ഷണിക്കാത്തതില്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. തിരുവനന്തപുരം എംപിയായ ശശി തരൂരും കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വവും തമ്മിലുള്ള അഭിപ്രായ ഭിന്നത സജീവ ചര്‍ച്ചയാകവെയാണ് തന്നെ ഇലക്ഷന്‍ പ്രചാരണത്തിന് ക്ഷണിക്കാത്തതിലെ എതിര്‍പ്പ് ശശി തരൂര്‍ പ്രകടിപ്പിച്ചത്. നിലമ്പൂരില്‍ വരാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കില്‍ ഉറപ്പായും പോവുമായിരുന്നെന്നും തരൂര്‍ പറഞ്ഞു.
ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ക്ഷണിച്ചിട്ടില്ല എന്നത് സത്യംതന്നെയാണ്. ഞാന്‍ കേരളത്തിന് പുറത്തായിരുന്നു. തിരിച്ച് കേരളത്തില്‍ എത്തിയപ്പോഴും മറ്റു സന്ദേശങ്ങളൊന്നും ലഭിച്ചില്ല. നിലമ്പൂരില്‍ വരാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കില്‍ ഉറപ്പായും പോവുമായിരുന്നു.
കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തോട് പലപ്പോഴും അഭിപ്രായവ്യത്യാസമുണ്ടായിട്ടുണ്ടെന്ന്
More »
വലിയ വിമാനങ്ങള്‍ ഉപയോഗിച്ചുള്ള അന്താരാഷ്ട്ര സര്‍വീസുകള്‍ 15 ശതമാനം കുറച്ച് എയര്‍ ഇന്ത്യ
അന്താരാഷ്ട്ര സര്‍വീസുകള്‍ 15 ശതമാനം കുറച്ച് എയര്‍ ഇന്ത്യ. അടുത്ത ഏതാനും ആഴ്ചകളില്‍ വലിയ വിമാനങ്ങള്‍ ഉപയോഗിച്ചുള്ള അന്താരാഷ്ട്ര സര്‍വീസുകളില്‍ 15 ശതമാനം കുറയ്ക്കുന്നുവെന്നാണ് എയര്‍ഇന്ത്യയുടെ അറിയിപ്പ്. സൂഹമാധ്യമങ്ങളിലെ കുറിപ്പില്‍ എയര്‍ ഇന്ത്യ ഇത് വ്യക്തമാക്കിയിട്ടുണ്ട്. അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ദുഖാചരണം തുടരുന്നതിനിടയിലാണ് എയര്‍ഇന്ത്യ ഇക്കാര്യം അറിയിച്ചത്.
പ്രവര്‍ത്തനങ്ങളില്‍ സ്ഥിരത കൈവരിക്കുന്നതിനും യാത്രക്കാര്‍ക്കുണ്ടാകുന്ന തടസങ്ങള്‍ പമാവധി കുറയ്ക്കാനും കാര്യക്ഷമത ഉറപ്പാക്കുന്നതും ലക്ഷ്യമിട്ടാണ് നടപടിയെന്നാണ് കുറിപ്പില്‍ എയര്‍ ഇന്ത്യ വിശദമാക്കുന്നു. വ്യോമയാന മന്ത്രാലയവും ഗുജറാത്ത് സര്‍ക്കാരുമായി ചേര്‍ന്ന് വിമാന അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് പിന്തുണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.
അപകട കാരണം എന്താണെന്ന് കണ്ടെത്താനുള്ള ശ്രമം
More »
ചെന്നൈയില്‍ ഇറങ്ങേണ്ട ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനം ലണ്ടനില്‍ തിരിച്ചിറക്കി
ചെന്നൈയിലേക്ക് പറന്ന ബ്രിട്ടീഷ് എയര്‍വേയ്സിന്റെ ബോയിങ് ഡ്രീംലൈനര്‍ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് ലണ്ടനിലേക്ക് തിരിച്ചയച്ചു. പതിവുപോലെ ജീവനക്കാരെയും യാത്രക്കാരെയും സുരക്ഷിതമായി ഇറക്കിയെന്നും ബ്രിട്ടീഷ് എയര്‍വേയ്സ് അറിയിച്ചു. വിമാനം സുരക്ഷിതമായി ലാന്‍ഡിങ് നടത്തിയെന്ന് ബ്രിട്ടീഷ് എയര്‍വേയ്സ് പ്രസ്താവന നടത്തി. അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നു വീണതിന് പിന്നാലെയാണ് ഈ സംഭവം. എന്നിരുന്നാലും വിമാനം പുറപ്പെടുന്ന സമയം, വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെയും ജീവനക്കാരുടെയും എണ്ണം, ലണ്ടനിലേക്ക് മടങ്ങുന്നതിന് മുമ്പ് വിമാനം എത്രനേരം വായുവില്‍ തുടര്‍ന്നു തുടങ്ങിയ മറ്റ് വിവരങ്ങള്‍ എയര്‍ലൈന്‍ ഇതുവരെ പങ്കുവച്ചിട്ടില്ല. സാങ്കേതിക പ്രശ്നം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഒരു സാധാരണ മുന്‍കരുതല്‍ എന്ന നിലയില്‍ വിമാനം ഹീത്രോയിലേക്ക് തിരിച്ചുവന്നു എന്നാണ് ബ്രിട്ടീഷ് എയര്‍വേയ്സ് നല്‍കിയ പ്രസ്താവന.
More »
സഹോദരനെ ഒരുമിച്ച് ഇരുത്താന്‍ അവസരം നഷ്ടമാക്കിയതില്‍ ദുഃഖമെന്ന് വിശ്വാഷ്
എയര്‍ ഇന്ത്യ ദുരന്തത്തില്‍ നിന്നും ജീവനോടെ രക്ഷപ്പെട്ട ഏക വ്യക്തിയായ വിശ്വാഷ് രമേഷിന് ഇപ്പോഴും അത്ഭുതം ബാക്കിയാണ്, പക്ഷെ അതോടൊപ്പം അടക്കാന്‍ കഴിയാത്ത പശ്ചാത്താപവും അദ്ദേഹത്തെ വേട്ടയാടുന്നു. നൂറുകണക്കിന് യാത്രക്കാര്‍ക്കൊപ്പം വിശ്വാഷിന്റെ സഹോദരന്‍ അജയും അപകടത്തോടെ ഇല്ലാതായി. വിമാനം തകര്‍ന്നുവീണ് നിമിഷങ്ങള്‍ക്കുള്ളില്‍ അഗ്നിഗോളമായി പൊട്ടിത്തെറിച്ചതോടെ ഒരാള്‍ക്ക് പോലും ജീവന്‍ രക്ഷപ്പെടുത്താനായില്ല. ഇതില്‍ നിന്നും താന്‍ മാത്രം രക്ഷപ്പെട്ടതിന്റെ വ്യഥയിലാണ് വിശ്വാഷ്.
എമര്‍ജന്‍സി എക്‌സിറ്റിന് സമീപമുള്ള 11-ാം നിരയില്‍ ഇരിക്കാന്‍ കഴിഞ്ഞതാണ് ഈ 40-കാരന്റെ ജീവന്‍ രക്ഷപ്പെടുത്തിയത്. ഇവിടെ തന്നെ സഹോദരനും സീറ്റ് ലഭ്യമാക്കാന്‍ ഇദ്ദേഹം ശ്രമിച്ചിരുന്നു. എന്നാല്‍ സീറ്റ് തെരഞ്ഞെടുക്കുന്ന സമയത്ത് മറ്റ് യാത്രക്കാര്‍ ഈ സ്ഥലങ്ങളില്‍ ഇടംപിടിച്ചിരുന്നു. ഇതോടെയാണ് സഹോദരങ്ങള്‍ രണ്ട് ഭാഗത്തായി ഇരിക്കേണ്ടി
More »
അഹമ്മദാബാദ്- ലണ്ടന്‍ ഗാറ്റ് വിക്ക് എയര്‍ ഇന്ത്യ സര്‍വീസ് പുനഃരാരംഭിച്ചു
ന്യൂഡല്‍ഹി : വിമാനാപകടത്തിനു ശേഷം അഹമ്മദാബാദില്‍നിന്ന് ആദ്യമായി ഇന്നലെ എയര്‍ ഇന്ത്യ ലണ്ടന്‍ ഗാറ്റ്‌വിക് വിമാനത്താവളത്തിലേക്കു സര്‍വീസ് നടത്തി. അപകടത്തില്‍പെട്ട വിമാനത്തിന്റെ എഐ171 എന്ന കോഡ് എയര്‍ ഇന്ത്യ ഉപേക്ഷിച്ച്, പകരം എഐ159 എന്ന കോഡ് ഉപയോഗിച്ചാണു പറന്നത്.
അപകടത്തില്‍പെടുന്ന വിമാനങ്ങളുടെ കോഡ് പിന്നീട് ഉപയോഗിക്കാറില്ല. വിമാനവുമായി ബന്ധപ്പെട്ട ഭീതിയും ആശങ്കയും ഒഴിവാക്കാന്‍ കൂടിയാണിത്. VT-ANL എന്ന റജിസ്‌ട്രേഷനുള്ള ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനമാണു സര്‍വീസിനായി ഉപയോഗിച്ചത്. VT-ANB എന്ന റജിസ്‌ട്രേഷനുള്ള ബോയിങ് ഡ്രീംലൈനറാണ് അപകടത്തില്‍പെട്ടത്.
അപകടത്തിനുശേഷം ആദ്യമായി ഗുജറാത്തിലെ അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പുറപ്പെടാനൊരുങ്ങിയ എയര്‍ ഇന്ത്യയുടെ വിമാനത്തിന് കഴിഞ്ഞ ദിവസം സാങ്കേതിക തകരാര്‍ ഉണ്ടായതോടെ യാത്ര മുടങ്ങിയിരുന്നു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം 3 നാണ് എയര്‍ ഇന്ത്യയുടെ എഐ 159 വിമാനം അഹമ്മദാബാദിലെ
More »
ഗര്‍ഭിണിയായതും പ്രസവിച്ചതും വീട്ടുകാര്‍ അറിഞ്ഞില്ലെന്ന്; പൊക്കിള്‍ക്കൊടി അറുത്തത് ഒറ്റയ്ക്ക് - നവജാത ശിശുവിന്റെ മരണത്തില്‍ 21 കാരിയുടെ മൊഴിയില്‍ ദുരൂഹത
പത്തനംതിട്ട മെഴുവേലിയിലെ നവജാത ശിശുവിന്റെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുട്ടിയുടെ ശരീരത്തില്‍ മുറിവുകളില്ലെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. കുട്ടിയുടെ അമ്മയുടെ മൊഴികളില്‍ അവ്യക്തതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഗര്‍ഭിണിയായതും പ്രസവിച്ചതും വീട്ടുകാര്‍ക്ക് അറിയില്ലെന്നും പ്രസവശേഷം പൊക്കിള്‍ക്കൊടി അറുത്തത് പോലും താന്‍ ഒറ്റയ്ക്കാണെന്നുമാണ് യുവതി പൊലീസിനോട് പറഞ്ഞിരുന്നത്. ഈ വിവരങ്ങളൊന്നും വീട്ടില്‍ ആരും അറിഞ്ഞില്ല എന്നത് പൊലീസ് പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ല. കുട്ടിയുടെ മരണം കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തീകരിച്ചാല്‍ മാത്രമേ ഇത് സ്ഥിരീകരിക്കാനാകൂ.
കരഞ്ഞ കുഞ്ഞിന്റെ വായ പൊത്തിപ്പിടിച്ചുവെന്ന് യുവതി പൊലീസിന് മൊഴി നല്‍കി. ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെയാണ് യുവതി പ്രസവിക്കുന്നത്. പ്രസവശേഷം പൊക്കിള്‍ക്കൊടി യുവതി തന്നെ മുറിച്ചുമാറ്റിഎന്ന്
More »
ബ്രിട്ടീഷ് യുദ്ധവിമാനം മൂന്നാംദിനവും തിരുവനന്തപുരത്ത്; കാവലൊരുക്കി സിഐഎസ്എഫ്
തിരുവനന്തപുരം : ആഴക്കടലിലെ സൈനികാഭ്യാസത്തിനിടെ ഇന്ധനക്കുറവുണ്ടായതിനെത്തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനം എഫ്-35 മൂന്നാംദിനവും തിരുവനന്തപുരത്ത് തുടരുന്നു. ഇതോടെ യുദ്ധവിമാനത്തിന്റെ സുരക്ഷ സിഐഎസ്എഫ് ഏറ്റെടുത്തു. യാത്രാ വിമാനത്താവളം ആയതിനാലാണ് പ്രത്യേക സുരക്ഷ.
വിമാനത്താവളത്തിലെ ബേ നമ്പര്‍ നാലിലാണ് ഇപ്പോള്‍ വിമാനമുള്ളത്. ശനിയാഴ്ച രാത്രി 9.30-ഓടെയായിരുന്നു യുദ്ധവിമാനം ഇവിടെ ഇറക്കിയത്. വിമാനത്തിന്റെ ഹൈഡ്രോളിക്സ് സംവിധാനത്തിനുണ്ടായ തകരാര്‍ പരിഹരിക്കാത്തതാണ് മടക്കയാത്ര വൈകിക്കുന്നത്.
അന്തര്‍ദേശീയ ബന്ധങ്ങളും രാജ്യസുരക്ഷയും സംരക്ഷിക്കുന്നതിന്റെ ഭാഗമായി എഫ്-35 വിമാനത്തിനു സുരക്ഷയേര്‍പ്പെടുത്തിയതായി സിഐഎസ്എഫ് എക്‌സില്‍ കുറിച്ചു. വിമാനത്തിനു കാവലേര്‍പ്പെടുത്തിയ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യന്‍ നാവികസേനയും ബ്രിട്ടീഷ് നാവികസേനയും സംയുക്തമായി
More »
എയര്‍ ഇന്ത്യയുടെ സാന്‍ഫ്രാന്‍സിസ്‌കോ വിമാനത്തില്‍ സാങ്കേതിക തകരാര്‍ യാത്രക്കാരെ പുറത്തിറക്കി
സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് കൊല്‍ക്കത്ത വഴി മുംബൈയിലേക്ക് വരികയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ സാങ്കേതിക തകരാര്‍. കൊല്‍ക്കത്ത നേതാജി സുബാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ യാത്രക്കാരെ മുഴുവന്‍ പുറത്തിറക്കി വിമാനം പരിശോധിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. വിമാനത്തിന്റെ ഇടതു വശത്തെ എഞ്ചിനില്‍ സാങ്കേതിക തകരാറുകളുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് കൊല്‍ക്കത്തയിലെത്തിയ വിമാനത്തിന്റെ മുംബൈയിലേക്കുള്ള തുടര്‍ യാത്ര പ്രശ്‌നങ്ങളെ തുടര്‍ന്ന് വൈകിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് കൃത്യ സമയത്ത് തന്നെ പുറപ്പെട്ട എ.ഐ 180 വിമാനം പുലര്‍ച്ചെ 12.45നാണ് കൊല്‍ക്കത്ത വിമാനത്താവളത്തിലെത്തിയത്. തുടര്‍ന്ന് ഇടതു വശത്തെ എഞ്ചിനില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തി.
ഏതാനും മണിക്കൂറുകള്‍ക്ക്
More »
അപകട ശേഷമുള്ള ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യയുടെ ആദ്യ യാത്ര മുടങ്ങി; ടേക്ക് ഓഫ് ചെയ്തില്ല
കഴിഞ്ഞയാഴ്ച രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന അപകടത്തിന് ശേഷം ലണ്ടനിലേക്കുള്ള ആദ്യ എയര്‍ ഇന്ത്യ വിമാനയാത്ര മുടങ്ങി. അപകടത്തിനുശേഷം ആദ്യമായി ഗുജറാത്തിലെ അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പുറപ്പെടാനൊരുങ്ങിയ എയര്‍ ഇന്ത്യയുടെ വിമാനത്തിന് സാങ്കേതിക തകരാര്‍ ഉണ്ടായതോടെയാണ് യാത്ര മുടങ്ങിയത്. സാങ്കേതിക തകരാര്‍ കണ്ടതോടെ വിമാനം ടേക്ക് ഓഫ് ചെയ്തില്ല.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം 3 നാണ് എയര്‍ ഇന്ത്യയുടെ എഐ 159 വിമാനം അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയരേണ്ടിയിരുന്നത്. സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതോടെ ലണ്ടനിലെ ഗാറ്റ്‌വിക്കിലേക്കുള്ള വിമാനം ടേക്ക് ഓഫ് ചെയ്യാതില്ല. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തിലേക്കുള്ള AI 159 വിമാനം റദ്ദാക്കിയതായി എയര്‍ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റും സ്ഥിരീകരിച്ചു. യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക റീഫണ്ട് ചെയ്തു
More »