ഗവര്‍ണറുടെ വാഹനമെന്ന് കരുതി രോഗിയുമായെത്തിയ ആംബുലന്‍സിന് കരിങ്കൊടി കാണിച്ച് എസ്എഫ്ഐ
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനമാണെന്ന് തെറ്റിദ്ധരിച്ച് രോഗിയുമായെത്തിയ ആംബുലന്‍സിന് കരിങ്കൊടി കാണിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍. പാലക്കാട് കാഴ്ച്ചപ്പറമ്പിലാണ് എസ്എഫ്ഐ ആംബുലന്‍സിന് നേരെ കരിങ്കൊടികാണിച്ചത്.
സൈറനിട്ട് ദേശീയപാത 544 ലൂടെ വന്ന വാഹനം ഗവര്‍ണറുടേതാണെന്ന് തെറ്റിധരിച്ച് എസ്എഫ്ഐക്കാര്‍ ഓടിച്ചെന്നു കരിങ്കൊടി കാണിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഇവരെ
More »
ജോലി ഭിക്ഷാടനം, മാസ വരുമാനം രണ്ടര ലക്ഷം; ഇരുനില വീടും കൃഷി ഭൂമിയും ആഢംബര ബൈക്കും
മധ്യപ്രദേശ് ഇന്‍ഡോറില്‍ തെരുവില്‍ ഭിക്ഷ യാചിച്ച കുടുംബത്തിന്റെ വരുമാനത്തില്‍ ഞെട്ടി പുനഃരധിവസിപ്പിക്കാനെത്തിയവര്‍. രാജസ്ഥാനില്‍ ഇരുനില വീടും കൃഷി ഭൂമിയും ആഢംബര ബൈക്കും സ്വന്തമായുള്ള കുടുംബത്തിന്റെ ഒരു മാസത്തെ വരുമാനം രണ്ടര ലക്ഷം രൂപയും. കുട്ടികളെ ഉപയോഗിച്ച് യാചകവൃത്തി നടത്തിയാണ് കുടുബം വരുമാനം കണ്ടെത്തിയത്.
യാചകരുടെ പുനഃരധിവാസത്തിനായി പ്രവര്‍ത്തിക്കുന്ന
More »
തൃപ്പൂണിത്തുറയില്‍ പടക്ക ശാലാ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു, 16 പേര്‍ക്ക് പരിക്ക്
എറണാകുളം : തൃപ്പൂണിത്തുറയിലെ പടക്ക ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. സ്ത്രീകളും കുട്ടികളുമടക്കം 16 പേര്‍ക്ക് പരിക്കേറ്റു. പടക്ക ശാലാ ജീവനക്കാരന്‍ വിഷ്ണു എന്നയാളാണ് മരിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം 16 പേരെ തൃപ്പൂണിത്തറ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ നാല് പേരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അനുമതിയില്ലാതെ ആണ് സ്ഫോടകവസ്തുക്കള്‍
More »
സര്‍ക്കാര്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍ ഡോക്ടറുടെ പ്രീ വെഡ്ഡിങ് ഷൂട്ട്
നാണക്കേടായി സര്‍ക്കാര്‍ ആശുപത്രിയിലെ പ്രീ വെഡ്ഡിങ് ഷൂട്ട്. കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. വീഡിയോ ഷൂട്ടിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് നടപടി.
ഭരമസാഗര്‍ ഏരിയയിലെ ജില്ലാ ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന അഭിഷേക് എന്ന ഡോക്ടറുടെ ഫോട്ടോ ഷൂട്ടാണ് വിവാദമായത്. മെഡിക്കല്‍ നടപടികളുമായി
More »
മൂന്ന് പേര്‍ക്ക് കൂടി ഭാരത് രത്‌ന; എംഎസ് സ്വാമിനാഥന്‍, നരസിംഹ റാവു, ചരണ്‍ സിംഗ്
ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ പുരസ്കാരമായ ഭാരതരത്ന മൂന്ന് പേര്‍ക്ക് കൂടി പ്രഖ്യാപിച്ചു. അന്തരിച്ച മുന്‍ പ്രധാനമന്ത്രിമാരായ പിവി നരസിംഹ റാവു, ചൗധരി ചരണ്‍ സിംഗ്, ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ പിതാവും പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞനുമായ എംഎസ് സ്വാമിനാഥന്‍ എന്നിവര്‍ക്കാണ് ഭാരത് രത്‌ന പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
More »