നാട്ടുവാര്‍ത്തകള്‍

കള്ളപ്പണ കേസ്: യുകെയിലേക്കു തിരിച്ച ബിഷപ്പിനെ വിമാനത്താവളത്തില്‍ തടഞ്ഞു
തിരുവനന്തപുരം : കാരക്കോണം മെഡിക്കല്‍ കോളേജ് സീറ്റിന് കോഴവാങ്ങിയതുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച ആരോപണവിധേയനായ സിഎസ്‌ഐ ബിഷപ് ഡോ. ധര്‍മരാജ് റസാലത്തെ ഇഡി വിമാനത്താവളത്തില്‍ തടഞ്ഞു. ബ്രിട്ടണിലേക്ക് കടക്കാന്‍ ശ്രമിക്കവേ എമിഗ്രേഷന്‍ സംഘമാണ് ആദ്യം ബിഷപ്പിനെ തടഞ്ഞത് തുടര്‍ന്ന് ഇഡി സംഘം എത്തി ബിഷപ്പിന്റെ യാത്രക്ക് അനുമതി നിഷേധിച്ചു. ബിഷപ്പിനെ ഇഡി സംഘം ചോദ്യം ചെയ്യുകയാണ്. വിദേശയാത്ര അരുതെന്ന ഇഡി നിര്‍ദേശം ലംഘിച്ചാണ് ബിഷപ്പ് യുകെയിലേക്ക് കടക്കാന്‍ ശ്രമിച്ചത് എന്ന് പറയുന്നു. ഇന്നലെ കാരക്കോണം മെഡിക്കല്‍ കോളേജ് സീറ്റിന് കോഴവാങ്ങിയതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സിഎസ്‌ഐ ആസ്ഥാനത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ് നടത്തിയിരുന്നു. ഒരേസമയം നിലവില്‍ നാല് സ്ഥലങ്ങളിലാണ് ഒരേസമയം പരിശോധന നടത്തിയത്. മെഡിക്കല്‍ സീറ്റിനായി തലവരിപ്പണം വാങ്ങിയ ശേഷം

More »

ബിഷപ്പ് ആന്റണി കരിയിലിനോട് സ്ഥാനമൊഴിയാന്‍ വത്തിക്കാന്‍
എറണാകുളം അങ്കമാലി അതിരൂപത സഭാ തര്‍ക്കത്തില്‍ ബിഷപ്പിനെതിരെ നടപടിയുമായി വത്തിക്കാന്‍. സ്ഥാനമൊഴിയണം എന്നാവശ്യപ്പെട്ട് ബിഷപ്പ് ആന്റണി കരിയിലിന് വത്തിക്കാന്‍ നോട്ടീസ് നല്‍കി. എറണാകുളം അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തന്‍ വികാരി സ്ഥാനം ഒഴിയാനാണ് നിര്‍ദ്ദേശം. വത്തിക്കാന്‍ സ്ഥാനപതി ദില്ലിയിലേക്ക് വിളിപ്പിച്ചാണ് നോട്ടീസ് നല്‍കിയത്. വിമത വൈദിക സമരത്തെ പിന്തുണച്ചതിനാണ് നടപടിയെന്നാണ് സൂചന. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി വത്തിക്കാന്‍ സ്ഥാനപതി നാളെ എറണാകുളം ബിഷപ്പ് ഹൗസില്‍ എത്തും. എറണാകുളം അങ്കമാലി അതിരൂപത സഭാ തര്‍ക്കത്തില്‍, ആലഞ്ചേരി വിരുദ്ധരായ വൈദികരെ ബിഷപ്പ് പിന്തുണച്ചിരുന്നു. അതേസമയം, ബിഷപ്പിനെതിരായ നടപടി അംഗീകരിക്കില്ലെന്നാണ് ഒരു വിഭാഗം വൈദികരുടെ നിലപാട്. ഇക്കാര്യത്തില്‍ എന്ത് സമീപനം സ്വീകരിക്കണം എന്ന് ചര്‍ച്ച ചെയ്യാന്‍ ബിഷപ്പ് ഹൗസില്‍ ഇന്ന് പ്രതിഷേധ യോഗം ചേരും. കര്‍ദ്ദിനാളിനെ

More »

വനിതാ സഹായിയുടെ വീട്ടില്‍ നിന്ന് 20 കോടി കണ്ടെടുത്തു; ബംഗാള്‍ മന്ത്രി അറസ്റ്റില്‍
കൊല്‍ക്കത്ത : തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ വാണിജ്യ വ്യവസായ മന്ത്രിയുമായ പാര്‍ത്ഥ ചാറ്റര്‍ജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. പാര്‍ത്ഥ ചാറ്റര്‍ജിയുടെ വീട്ടില്‍ ഇഡി നടത്തിയ റെയ്ഡിന് പിന്നാലെയാണ് അറസ്റ്റ്. 26 മണിക്കൂര്‍ ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു അറസ്റ്റ്. അര്‍പ്പിത മുഖര്‍ജിയുടെ വീട്ടിലെ നിത്യ സന്ദര്‍ശകനായിരുന്നു പാര്‍ത്ഥ ചാറ്റര്‍ജി. പാര്‍ത്ഥ ചാറ്റര്‍ജിയുടെ അടുത്ത അനുയായിയായ അര്‍പ്പിത മുഖര്‍ജിയുടെ വീട്ടില്‍ നിന്ന് 20 കോടി രൂപയുടെ നോട്ടുകള്‍ കണ്ടെടുത്തതിന് പിന്നാലെയാണ് മന്ത്രിയുടെ വീട്ടിലും ഇഡി റെയ്ഡ് നടത്തിയത്. അര്‍പ്പിത മുഖര്‍ജിയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലിലാണ് 20 കോടി രൂപ കണ്ടെടുത്തത്. പശ്ചിമ ബംഗാള്‍ സ്‌കൂള്‍ സര്‍വീസ് കമ്മീഷനിലെയും പശ്ചിമ ബംഗാള്‍ പ്രൈമറി എജുക്കേഷന്‍ ബോര്‍ഡിലെയും റിക്രൂട്ട്‌മെന്റ് അഴിമതിയില്‍ നിന്നുള്ള

More »

വീട്ടില്‍ ഉറങ്ങിക്കിടന്ന മുന്‍ കാമുകിയെ കഴുത്തറുത്ത് കൊന്ന് തലയുമായി പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി യുവാവ്
ബംഗളൂരു : വീട്ടില്‍ ഉറങ്ങുകയായിരുന്ന യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം തലയുമായി കാമുകന്‍ പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. കര്‍ണാടക വിജയനഗര ജില്ലയിലെ കനാഹോസഹള്ളിക്ക് സമീപമുള്ള പൂജാറഹള്ളി കന്നിബോരയ്യനഹട്ടി ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. കന്നിബോരയ്യനഹട്ടിയിലെ നിര്‍മല (23) യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്ത പൊലീസ് കാമുകന്‍ ഭോജരാജിനെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി വീട്ടില്‍ ഉറങ്ങുകയായിരുന്ന നിര്‍മലയെ അതിക്രമിച്ച് കയറിയ ഭോജരാജ് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ അറുത്തുമാറ്റിയ ശിരസുമായി ഇയാള്‍ പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. ഭോജരാജും നിര്‍മലയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. എന്നാല്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി നിര്‍മല മറ്റൊരു വിവാഹത്തിന് സമ്മതിച്ചതാണ് ഇയാളെ

More »

മുഖം നഷ്ടപ്പെട്ടു സിപിഎം നേതൃത്വം 'ബോംബാക്രമണം' നനഞ്ഞ പടക്കമായി
തിരുവനന്തപുരം : മൂന്നാഴ്ച പിന്നിട്ടും എകെജി സെന്ററിന് നേരെ പടക്കമെറിഞ്ഞ കേസിലെ പ്രതിയെ കുറിച്ച് ഒരു വിവരവും ഇല്ലാതെ അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങി സംസ്ഥാന പോലീസ്. സംസ്ഥാനം ഭരിക്കുന്ന പ്രമുഖ കക്ഷിയുടെ ആസ്ഥാനം, അതും പൊലീസിന്റെ മൂക്കിനുതാഴെ എന്നിട്ടും പടക്കമെറിന്റെ പിന്നിലാരെന്നു കണ്ടെത്താനായില്ല. 'ബോംബാക്രമണം', 'ഭീകരാക്രമണം' എന്ന രീതിയില്‍ സിപിഎം നേതാക്കള്‍ വലിയ വിശേഷം കൊടുത്തെങ്കിലും വിശദമായ അന്വേഷണത്തില്‍ വെറും പടക്കമാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പ്രതിക്കായി ഫോറന്‍സിക് ഉള്‍പ്പടെ വിശദമായ പരിശോധനകള്‍ നടത്തിയിട്ട് ഫലമൊന്നും ഉണ്ടാക്കാത്ത സാഹചര്യത്തിലാണ് പോലീസ് ഇപ്പോള്‍ അന്വേഷണം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്. എകെജി സെന്ററിന് നേരെ പടക്കം എറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയിരുന്നത്. പ്രതിസഞ്ചരിച്ച വാഹനത്തിനായും തെരച്ചില്‍ നടത്തിയെങ്കിലും

More »

സംസ്ഥാനത്ത് വീണ്ടും മങ്കിപോക്‌സ്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍ നിന്നെത്തിയ ആള്‍ക്ക്
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയിലാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. ഈ മാസം 6ന് യുഎ.ഇയില്‍ നിന്നാണ് ഇദ്ദേഹം എത്തിയത്. 13ന് പനി തുടങ്ങി. 15ന് ശരീരത്തില്‍ പാടുകള്‍ കണ്ടു. ഇപ്പോള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കി. ഇതോടെ 3 പേര്‍ക്കാണ് സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. മങ്കിപോക്‌സില്‍ അനാവശ്യ ഭീതി വേണ്ടെന്ന് വീണാ ജോര്‍ജ് പറഞ്ഞു. എല്ലാവര്‍ക്കും ഈ രോഗത്തെ പറ്റി അവബോധം ഉണ്ടായിരിക്കണം. പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സൗകര്യം ലഭ്യമാക്കി. എയര്‍പോര്‍ട്ടുകളില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ച് സര്‍വയലന്‍സ് ശക്തമാക്കിയിട്ടുണ്ട്. എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പരിശീലനം ഉറപ്പാക്കണമെന്നും മന്ത്രി

More »

വീട്ടിലെ നായയെ കുളിപ്പിച്ചില്ല: പോലീസുകാരനെ സസ് പെന്‍ഡ് ചെയ്ത് എസ് പി, തിരിച്ചെടുത്ത് ഐജി
തിരുവനന്തപുരം : വീട്ടിലെ നായയെ കുളിപ്പിക്കാത്തതിനു എസ് പി സസ്‌പെന്‍ഡ് ചെയ്ത പോലീസുകാരനെ ഐജി മണിക്കൂറുകള്‍ക്കകം തിരിച്ചെടുത്തു. എസ്പി നവനീത് ശര്‍മയാണ് ഗണ്‍മാനെ സസ്‌പെന്‍ഡ് ചെയ്തത്. ആളില്ലാത്ത സമയം വീട്ടില്‍ കയറിയെന്ന പേരിലായിരുന്നു നടപടി. എന്നാല്‍ മൂന്ന് മണിക്കൂറിനകം സസ്‌പെന്‍ഷന്‍ റദ്ദാക്കി ഐജി അനൂപ് കുരുവിള ജോണ്‍ ഉത്തവിട്ടു. നായയെ കുളിപ്പിക്കാത്തതിന്റെ പേരിലാണ് ഗണ്‍മാനെ സസ്‌പെന്‍ഡ് ചെയ്തതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ടെലികമ്യൂണിക്കേഷന്‍സ് എസ് പി നവനീത് ശര്‍മയുടെ നടപടിയാണ് ഐ.ജി അനൂപ് കുരുവിള ജോണ്‍ തിരുത്തിയത്. പോലീസുകാരനെ എസ്പിയുടെ ഗണ്‍മാന്‍ സ്ഥാനത്ത് നിന്നും തിരികെ വിളിക്കുകയും ചെയ്തു. നവനീത് ശര്‍മ്മയുടെ വീട്ടില്‍ അതിക്രമിച്ച് കയറുകയും വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്തു എന്നത് സംബന്ധിച്ച ഒരു റിപ്പോര്‍ട്ട് എസ് ഐയുടെ കയ്യില്‍ നിന്നും എഴുതി വാങ്ങിയതിന്

More »

അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ കര്‍ശന നടപടി; അതിജീവിതയ്ക്ക് ഹൈക്കോടതിയുടെ താക്കീത്
കൊച്ചി : നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്നിതിനിടെ അതിജീവിതയ്ക്ക് ഹൈക്കോടതിയുടെ താക്കീത്. വിചാരണക്കോടതിക്കെതിരെ അതിജീവിത ആരോപണങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ നടപടി. കേസ് അന്വേഷണം അട്ടിമറിക്കപ്പെടുന്നു എന്നു ചൂണ്ടിക്കാട്ടി അതിജീവിത സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെ വിചാരണക്കോടതിക്കെതിരെ പരാമര്‍ശിച്ചതോടെയാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ഹര്‍ജിക്കാരിയെ വിമര്‍ശിച്ചത്. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. എന്തടിസ്ഥാനത്തിലാണ് കോടതിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നത് എന്ന ചോദ്യത്തിന് പ്രോസിക്യൂഷന്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരമാണെന്നാണ് അതിജീവിത മറുപടി നല്‍കിയത്. ഇതിന് അന്വേഷണ സംഘം വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നുണ്ടോ എന്ന ചോദ്യമാണ് കോടതി ഉയര്‍ത്തിയത്. കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക്

More »

കാവ്യയും മഞ്ജുവും സാക്ഷികള്‍ ; ദിലീപിനെതിരെ തെളിവ് നശിപ്പിച്ച കുറ്റം കൂടി
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഭാര്യ കാവ്യയും മുന്‍ ഭാര്യ മഞ്ജു വാര്യരും സാക്ഷികള്‍. കേസില്‍ എട്ടാം പ്രതിയായ ദിലീപിനെതിരെ തെളിവ് നശിപ്പിച്ച കുറ്റം കൂടി ചുമത്തി. കേസിലെ നിര്‍ണായക തെളിവായ, നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിന്റെ കൈയ്യിലുണ്ടെന്ന് അന്വേഷണ സംഘം അധിക കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍ അത് കണ്ടെത്താന്‍ കഴിയാത്ത വിധം ഒളിപ്പിച്ചെന്നും ക്രൈം ബ്രാഞ്ച് ചൂണ്ടിക്കാട്ടുന്നുണ്ട്. തുടരന്വേഷണത്തില്‍ 102 പുതിയ സാക്ഷികളേക്കൂടി അന്വേഷണ സംഘം ചേര്‍ത്തു. ദിലീപിന്റെ സുഹൃത്ത് ശരത് (വിഐപി ശരത്) ആണ് ഏക പ്രതി. ശരത് കേസില്‍ പതിനഞ്ചാം പ്രതിയാകും. വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ പി ബാലചന്ദ്രകുമാര്‍ പ്രധാന സാക്ഷിയാകും. സായ് ശങ്കര്‍, പള്‍സര്‍ സുനിയുടെ അമ്മ, ദിലീപിന്റെ വീട്ടില്‍ ജോലിക്കാരനായിരുന്ന ദാസന്‍ എന്നിവരും സാക്ഷികളാകും. ഇന്ന് ഉച്ച കഴിഞ്ഞ് അധിക കുറ്റപത്രം സമര്‍പ്പിക്കും. തുടരന്വേഷണ സമയം

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions