നാട്ടുവാര്‍ത്തകള്‍

വാളയാറില്‍ ജീവനൊടുക്കിയത് പ്രായപൂര്‍ത്തിയാകാത്ത 27 പെണ്‍കുട്ടികള്‍; ഞെട്ടിക്കുന്ന കണക്കുമായി സിബിഐ
പത്ത് വര്‍ഷത്തിനുള്ളില്‍ വാളയാര്‍ പ്രദേശത്ത് മാത്രം പ്രായപൂര്‍ത്തിയാകാത്ത നിരവധി പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന ഞെട്ടിക്കുന്ന കണക്കുമായി സിബിഐ. 2012 മുതല്‍ 2022 വരെയുള്ള കാലയളവില്‍ വാളയാറില്‍ നിന്നും 18ല്‍ താഴെ പ്രായമുള്ള 27 പെണ്‍കുട്ടികളാണ് ആത്മഹത്യ ചെയ്തതെന്നാണ് വാളയാര്‍ കേസിലെ സിബിഐ കുറ്റപത്രത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്. വാളയാറിലെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് സിബിഐ ഞെട്ടിക്കുന്ന കണക്കുകള്‍ പറയുന്നത്. ഇക്കാലയളവില്‍ 305 പോക്സോ കേസുകള്‍ വാളയാറില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും സിബിഐ പറയുന്നു. വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് സമാനമായി 1996ല്‍ രണ്ട് സഹോദരികള്‍ അസാധാരണ സാഹചര്യത്തില്‍ മരിച്ചിട്ടുണ്ടെന്നും സിബിഐ പറയുന്നു. 17ഉം 11ഉം പ്രായമുള്ള സഹോദരിമാരെ 1996 ഫെബ്രുവരി 22ന് മരിച്ച

More »

മലയാളി ഡോക്ടര്‍ ദമ്പതിമാരുടെ 7.5 കോടി തട്ടി; ചൈനീസ് പൗരന്മാര്‍ അറസ്റ്റില്‍
മലയാളി ഡോക്ടര്‍ ദമ്പതിമാരില്‍ നിന്ന് ഓണ്‍ലൈനിലൂടെ ഏഴരക്കോടി തട്ടിയെടുത്ത കേസില്‍ രണ്ട് ചൈനീസ് പൗരന്മാര്‍ അറസ്റ്റില്‍. തായ്‌വാനില്‍ താമസിക്കുന്ന വെയ് ചുങ് വാന്‍, ഷെന്‍ ഹോ എന്നിവരാണ് അറസ്റ്റിലായത്. ഗുജറാത്ത് പോലീസ് പിടികൂടിയ പ്രതികളെ കേരളാ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. കേരളത്തില്‍ നടന്നിട്ടുള്ള ഏറ്റവും വലിയ ഓണ്‍ലൈന്‍ തട്ടിപ്പാണ് ഇതെന്നാണ് പോലീസ് പറയുന്നത്. കഴി‍ഞ്ഞ ജൂണിലാണ് തട്ടിപ്പ് നടന്നത്. ഓഹരി വിപണിയില്‍ അമിതലാഭം വാ​ഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. 20 തവണയായാണ് പ്രതികള്‍ ഡോക്ടര്‍ ദമ്പതികളില്‍ നിന്ന് തട്ടിയെടുത്തത്. തങ്ങള്‍ തട്ടിപ്പിനിരയായെന്ന് മനസിലായതിനുപിന്നാലെ ദമ്പതികള്‍ ചേര്‍ത്തല പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചേര്‍ത്തല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കോഴിക്കോട് സ്വദേശികളായ അനസ്, പ്രവീഷ്, അബ്ദുള്‍ സമദ്

More »

ശതകോടികളുടെ പകുതി വില തട്ടിപ്പ് കേസ്: കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിന്റെ വീട്ടില്‍ അടക്കം 12 ഇടത്ത് ഇ ഡി റെയ്ഡ്
ശതകോടികളുടെ പകുതി വില തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിന്റെ വീട്ടില്‍ അടക്കം 12 ഇടത്ത് ഇ ഡി റെയ്ഡ്. പാതിവില തട്ടിപ്പ് കേസിലെ പ്രധാനസൂത്രധാരനെന്ന് സംശയിക്കുന്ന ആനന്ദകുമാറിന്റെ വീട്ടിലും ആനന്ദകുമാറിന്റെ ഭാരവാഹിത്വത്തില്‍ ഉള്ള തോന്നയ്ക്കല്‍ സായിഗ്രാമത്തിലും റെയ്ഡ് നടക്കുന്നുണ്ട്. നേരത്തെ കേസില്‍ ഇ ഡി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇ ഡിയുടെ കൊച്ചി ഓഫീസാണ് റെയ്ഡ് നടത്തുന്നത്. നേരത്തെ ലാലി വിന്‍സെന്റിനെ പകുതിവില തട്ടിപ്പ് കേസില്‍ പൊലീസ് പ്രതിചേര്‍ത്തിരുന്നു. കണ്ണൂര്‍ ടൗണ്‍ പൊലീസ് എടുത്ത കേസില്‍ ലാലി വിന്‍സെന്റ് ഏഴാം പ്രതിയാണ്. ഈ കേസില്‍ ലാലി വിന്‍സെന്റിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. ലാലി വിന്‍സെന്റിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലായിരുന്നു ഹൈക്കോടതിയുടെ നടപടി. ലാലി വിന്‍സെന്റിനെതിരായ ആക്ഷേപം ഗൗരവതരമെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരുന്നു. അനന്തു കൃഷ്ണന്റെ സ്ഥാപനത്തില്‍

More »

ബലാത്സം​ഗക്കേസില്‍ നടന്‍ സിദ്ദിഖിനെതിരെ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും
ബലാത്സം​ഗക്കേസില്‍ നടന്‍ സിദ്ദിഖിനെതിരെ പൊലീസ് കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. സിദ്ദിഖിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു. പരാതിക്കാരിയുടെ മൊഴി തെളിക്കാനുള്ള ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെയുണ്ടെന്ന് പ്രത്യേക സംഘം അറിയിച്ചു. തിരുവനന്തപുരത്തെ ഹോട്ടലില്‍ വിളിച്ചവരുത്തി യുവ നടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവനടിയെ തിരുവനന്തപുരത്തെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗത്തിനിരയാക്കിയെന്നാണ് പരാതി. പരാതിയില്‍ പറഞ്ഞ ദിവസം സിദ്ദീഖ് ഹോട്ടലില്‍ താമസിച്ചതിനും നടി അവിടെ വന്നതിനുമുള്ള തെളിവുകള്‍ പൊലീസ് ശേഖരിച്ചിരുന്നു. പീഡനം നടന്നെന്ന് പറയുന്ന തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. പരാതിക്കാരിയായ നടിയുമായി എത്തിയായിരുന്നു തെളിവെടുപ്പ്. പീഡനം നടന്ന

More »

കെന്റിലെ പബ്ബില്‍ വെടിവയ്പ്പില്‍ 40 കാരി മരിച്ച സംഭവം; പ്രതിയ്ക്കായി അന്വേഷണം തുടരുന്നു
യുകെയിലെ കെന്റില്‍ പബ്ബിന് പുറത്ത് വാലന്റൈന്‍സ് ദിനത്തില്‍ നടന്ന വെയിവയ്പ്പില്‍ 40 കാരി മരിച്ച സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. വെള്ളിയാഴ്ച രാത്രി 7 മണിയോടെ നോക്ക്‌ഹോള്‍ട്ടിലെ ത്രീ ഹോഴ്‌സ്ഷൂസില്‍ നടന്ന വെടിവയ്പ്പില്‍ അന്വേഷണം പുരോഗമിക്കുന്നുവെന്ന് പൊലീസ് അറിയിച്ചു. വെടിയേറ്റയുടന്‍ സ്ത്രീ മരിച്ചിരുന്നു. ഡാര്‍ട്ട്‌ഫോര്‍ഡിന് സമീപം തേംസ് നദിക്ക് കുറുകെയുള്ള ക്വീന്‍ എലിസബത്ത് പാലത്തില്‍ നിന്ന് തോക്കുള്‍പ്പെടെ ഒരു വാഹനം പൊലീസ് കണ്ടെത്തിയിരുന്നു. പ്രതി വെള്ളത്തിലേക്ക് ഇറങ്ങിയിരിക്കാനുള്ള സാധ്യത തള്ളികളയുന്നില്ലെന്നും പൊലീസ് പറയുന്നു. കൊല്ലപ്പെട്ട സ്ത്രീയ്ക്ക് പ്രതിയെ പരിചയയമുണ്ടെന്നാണ് കരുതുന്നത്. വെടിവയ്പ്പിന് ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. വെടിവയ്പ്പ് നടന്ന ശേഷം പബ് താല്‍ക്കാലികമായി അടച്ചിട്ടു.

More »

നഴ്‌സായ ഭാര്യ അയച്ച അരക്കോടിയോളം രൂപ അടിച്ചു പൊളിച്ചു കളഞ്ഞു; നാട്ടിലേക്ക് ഭാര്യ എത്തുമെന്നറിഞ്ഞപ്പോള്‍ ബാങ്ക് കൊള്ള!
ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്കില്‍ മുന്‍ പ്രവാസിയായ ആശാരിക്കാട് സ്വദേശി റിജോ ആന്റണി കവര്‍ച്ച നടത്തിയത് താന്‍ അടിച്ചു പൊളിച്ചു നഷ്ടപ്പെടുത്തിയ പണം തിരികെപ്പിടിക്കാന്‍! കുവൈറ്റില്‍ നഴ്‌സായ ഭാര്യ അയച്ച അരക്കോടിയോളം രൂപ അടിച്ചു പൊളിച്ചു കളഞ്ഞ ഇയാള്‍ ഒടുവില്‍ ഭാര്യ നാട്ടിലേയ്ക്ക് എത്തുമെന്ന് അറിഞ്ഞതോടെ നഷ്ടപ്പെടുത്തിയ പണത്തിനു പകരം കണ്ടെത്താനാണ് ബാങ്ക് കൊള്ള പ്ലാനിട്ടത്. മോഷണ ശേഷം അമിതമായ ആത്മവിശ്വാസത്തിലായിരുന്നു പ്രതി. പക്ഷേ എല്ലാ പ്ലാനും തെറ്റിച്ചത് ഒരു 'ഷൂ' ആണ്. കവര്‍ച്ചക്ക് ശേഷം മൂന്ന് ജോഡി ഡ്രസ് ആണ് വരുന്ന വഴിയില്‍ റിജോ മാറ്റിയത്. മങ്കി ക്യാപ്പും അതിന് മുകളില്‍ ഹെല്‍മറ്റും ഇട്ടു. വാഹനം തിരിച്ചറിയാതിരിക്കാന്‍ റിയര്‍ വ്യൂ മിയര്‍ ഇടക്ക് വെച്ച് മാറ്റി. പക്ഷേ എല്ലാ പ്ലാനുകളും പൊളിച്ച് ഒടുവില്‍ വീട്ടില്‍ കുടുംബ സംഗമം നടക്കുന്നതിനിടയില്‍ വീട് വളഞ്ഞ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. എന്‍ആര്‍ഐ ആയിരുന്നു

More »

കേരളത്തില്‍ രണ്ട് മിനിറ്റിനുള്ളില്‍ ബിസിനസ് തുടങ്ങാന്‍ കഴിയുന്ന അതിശയകരമായ മാറ്റമെന്ന് ശശി തരൂര്‍
കേരളം മാറ്റത്തിന്റെ പാതയിലെന്നും വ്യവസായ രംഗത്ത് മികച്ച മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. 2024-ലെ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ട് അനുസരിച്ച് കേരളത്തിന്റെ സ്റ്റാര്‍ട്ട്അപ്പ് മൂല്യം ആഗോള ശരാശരിയേക്കാള്‍ അഞ്ചിരട്ടി അധികമാണ്. 'ചെയ്ഞ്ചിംഗ് കേരള; ലംബറിങ് ജമ്പോ റ്റു എ ലൈത് ടൈഗര്‍' എന്ന പേരില്‍ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തിലാണ് കേരളത്തില്‍ വന്ന മാറ്റങ്ങള്‍ അദേഹം തുറന്നുകാട്ടിയിരിക്കുന്നത്. ഈസ് ഓഫ് ഡൂയിങ് ബിസിനസില്‍ 28ാം സ്ഥാനത്തുണ്ടായിരുന്ന കേരളം ഒന്നാം സ്ഥാനത്തേക്കെത്തിയതിനെയും തരൂര്‍ അഭിനന്ദിച്ചു. സിംഗപ്പൂരിലോ അമേരിക്കയിലോ ഒരു ബിസിനസ് തുടങ്ങാന്‍ മൂന്ന് ദിവസം എടുക്കുമ്പോള്‍, ഇന്ത്യയില്‍ ശരാശരി 114 ദിവസം എടുക്കും. കേരളത്തില്‍ 236 ദിവസവും. എന്നാല്‍ രണ്ടാഴ്ച മുമ്പ് 'രണ്ട് മിനിറ്റിനുള്ളില്‍' ഒരു ബിസിനസ് തുടങ്ങാന്‍ കഴിയുമെന്ന് വ്യവസായ

More »

സര്‍ക്കാര്‍ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസറായി ആദ്യ കന്യാസ്ത്രീ
മറയൂര്‍ : സര്‍ക്കാര്‍ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസറായി കന്യാസ്ത്രീ. സംസ്ഥാനത്ത് ആദ്യമായാണ് കന്യാസ്ത്രീ ഈ ചുമതലയില്‍ എത്തുന്നത്. ഡോ.ജീന്‍ റോസ് എന്ന റോസമ്മ തോമസാണ് മറയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചുമതല ഏറ്റത്. ഡോ. റോസമ്മ തോമസ്, അഗതികളുടെ സഹോദരിമാര്‍ (സിസ്റ്റേഴ്സ് ഓഫ് ദി ഡെസ്റ്റിറ്റ്യൂട്ട്) എന്ന സന്യാസി സമൂഹത്തിലെ അംഗമാണ്. ബെംഗളൂരു സെയ്ന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസും അനസ്തേഷ്യ വിഭാഗത്തില്‍ ഉപരിപഠനവും പൂര്‍ത്തിയാക്കി. സഭയുടെ നിയന്ത്രണത്തിലുള്ള മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ 10 വര്‍ഷത്തിലധികം സേവനം അനുഷ്ഠിച്ചു. പിന്നീടാണ് പി.എസ്.സി. പരീക്ഷ എഴുതിയത്. ആദ്യനിയമനം രണ്ടുവര്‍ഷം മുമ്പ് കട്ടപ്പന താലൂക്ക് ആശുപത്രിയിലാണ് ലഭിച്ചത്.

More »

സഹപാഠിയെ വീട്ടിലെത്തിച്ച് ബലാത്സംഗം; പോക്‌സോ കേസില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി അറസ്റ്റില്‍
ആലപ്പുഴയില്‍ സഹപാഠിയെ വീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്ത കേസില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി അറസ്റ്റില്‍. ആലപ്പുഴ എഎന്‍ പുരം സ്വദേശി ശ്രീശങ്കര്‍ (18) ആണ് പിടിയിലായത്. അസൈന്‍മെന്റ് എഴുതാന്‍ സഹായിക്കണം എന്നാവശ്യപ്പെട്ടാണ് 16 കാരിയായ സഹപാഠിയെ വീട്ടിലെത്തിച്ചത്. ആലപ്പുഴ സൗത്ത് പൊലീസാണ് പോക്‌സോ കേസില്‍ വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തത്. നാല് മാസങ്ങള്‍ക്ക് മുന്‍പ് സ്‌കൂളില്‍ തോക്ക് കൊണ്ടുവന്ന് സഹപാഠിയ്ക്ക് നേരെ ചൂണ്ടിയതിന് അച്ചടക്ക നടപടിക്ക് വിധേയനായ വിദ്യാര്‍ഥി കൂടിയാണ് കേസിലെ പ്രതി. 18 വയസ് പൂര്‍ത്തിയാകാത്തതിനാല്‍ അന്ന് കേസെടുത്തിരുന്നില്ല. വിദ്യാര്‍ഥിയെ സ്‌കൂളില്‍ നിന്ന് അന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ശേഷം വീണ്ടും പുനപ്രവേശനം ലഭിക്കുകയായിരുന്നു. ഇന്നലെ നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി കസ്റ്റഡിയില്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions