കൊച്ചി : നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതില്‍ അന്വേഷണം വേണമെന്ന് വിചാരണ കോടതി. ദൃശ്യങ്ങള്‍ ചോര്‍ന്നോയെന്ന് അന്വേഷിക്കണം. ജിയോ സിം ഉള്ള വിവോ ഫോണ്‍ ആരുടെ ആണെന്നും കോടതി ആരാഞ്ഞു. മെമ്മറി കാര്‍ഡ് വിവോ ഫോണ്‍ ഉപയോഗിച്ച് പരിശോധിച്ചവരെ എത്രയും വേഗം കണ്ടെത്തണമെന്നും കോടതി ആവശ്യപ്പെട്ടു.
പ്രോസിക്യൂഷനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മാത്രമാണ് ഇത് സൂക്ഷിച്ചിരുന്നതിന്റെ ഉത്തരവാദിത്വം വഹിച്ചിരുന്നത്. മെമ്മറി കാര്‍ഡ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മാത്രമാണ് കൈകാര്യം ചെയ്ത്. പലതവണ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടും താന്‍ ദൃശ്യങ്ങള്‍ കണ്ടിട്ടില്ല. തനിക്ക് ദൃശ്യങ്ങള്‍ കാണണമെന്ന പ്രത്യേക താല്‍പ്പര്യമില്ല. അന്വേഷണ ഉദ്യോഗസ്ഥന്‍ നാല് തവണ ആവശ്യപ്പെട്ടിട്ടും താന്‍ പറഞ്ഞത് 'ബിഗ് നോ' ആണ്.
മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ കണ്ടതിന്റെ പേരില്‍, അല്ലെങ്കില്‍ ഹാഷ് വാല്യൂ മാറിയതിന്റെ പേരില്‍ ആരെയും
ന്യൂഡല്‍ഹി : ഒരു സ്ത്രീ ഇഷ്ടപ്രകാരം പുരുഷനോടൊപ്പം താമസിക്കുകയും ബന്ധം പുലര്‍ത്തുകയും ചെയ്ത ശേഷം ബന്ധം അവസാനിപ്പിച്ച ശേഷം മുന്‍പ് നടന്ന ലൈംഗിക ബന്ധത്തെ ബലാത്സംഗമായി കണക്കാക്കി പരാതി നല്‍കുന്നത് അംഗീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി. രാജസ്ഥാന്‍ സ്വദേശിയായ യുവാവ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം.
രാജസ്ഥാന്‍ സ്വദേശിയായ യുവാവും യുവതിയും ഒന്നിച്ചായിരുന്നു താമസം. ഇവര്‍ക്ക് ഒരു പെണ്‍കുട്ടിയും ജനിച്ചു. എന്നാല്‍, ഇവര്‍ വിവാഹിതരായിരുന്നില്ല. യുവാവ് പെണ്‍കുട്ടിയുമായുള്ള ബന്ധം അവസാനിപ്പിച്ചപ്പോഴാണ് യുവതി ബലാത്സംഗക്കേസ് ഫയല്‍ ചെയ്തത്. പരാതിയില്‍ യുവാവ് അറസ്റ്റിലായിരുന്നു. ഐപിസി 376(2)(എന്‍), 377, 506 എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ക്കുള്ള മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ രാജസ്ഥാന്‍ ഹൈക്കോടതിയുടെ തീരുമാനത്തിനെതിരെയുള്ള യുവാവിന്റെ അപ്പീലാണ് ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, വിക്രം നാഥ്
തിരുവനന്തപുരം : കോവിഡിന് ശേഷം കേരളത്തിനകത്തും പുറത്തുമുള്ള മലയാളികളെ ആശങ്കയിലാഴ്ത്തി മങ്കിപോക്‌സ്. സംസ്ഥാനത്തു രോഗം സ്ഥിരീകരിച്ചതോടെ നാട്ടില്‍വന്നുപോകുന്ന പ്രവാസികള്‍ക്കും വിദേശത്തു പോകാനിരുന്നവര്‍ക്കും ആശങ്ക ഉണ്ടാക്കുന്ന വാര്‍ത്തകളാണ് വരുന്നത്. കോട്ടയമടക്കം 5 ജില്ലകളില്‍ ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കേരളത്തില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ 5 ജില്ലകളില്‍ നിന്നുള്ളവര്‍ ഫ്ലൈറ്റ് കോണ്ടാക്ട് ഉള്ളതിനാല്‍ ആ ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രത നല്‍കിയിട്ടുണ്ട്. രാവിലേയും വൈകുന്നേരവും ആരോഗ്യ പ്രവര്‍ത്തകര്‍ ഇവരെ വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കുന്നതാണ്. ഇവര്‍ക്ക് പനിയോ മറ്റെന്തെങ്കിലും രോഗലക്ഷണങ്ങളോ
കൊച്ചി : കുട്ടികള്‍ക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായ നടന്‍ ശ്രീജിത്ത് രവിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മാനസിക രോഗത്തിന് ചികിത്സയിലാണെന്നും സ്വഭാവ വൈകൃതത്തിന്റെ ഭാഗമായാണ് ഇങ്ങനെ സംഭവിച്ചതെന്നുമുള്ള നടന്റെ വാദം അംഗീകരിച്ചാണ് ജാമ്യം. എന്നാല്‍ സമാന സംഭവങ്ങള്‍ മുമ്പും ആവര്‍ത്തിച്ചിട്ടുണ്ടെന്നും ജാമ്യം നല്‍കരുതെന്നുമാണ് പ്രോസിക്യൂഷന്‍ കോതിയെ അറിയിച്ചത്. തൃശ്ശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യം തളളിയതിനെ തുടര്‍ന്ന് ശ്രീജിത്ത് രവി നിലവില്‍ റിമാന്‍ഡിലായിരുന്നു.
തൃശ്ശൂര്‍ എസ്എന്‍ പാര്‍ക്കിന് സമീപത്തുവെച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ കേസിലാണ് നടനെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജുലൈ നാലിനായിരുന്നു സംഭവം. തന്റേത് ഒരു രോഗമാണെന്നും മരുന്ന് കഴിക്കാത്തതു കൊണ്ടുണ്ടായ പ്രശ്‌നമാണെന്നുമായിരുന്നു ശ്രീജിത്ത് രവി
കേരളത്തില്‍ കുരങ്ങു പനിയെന്ന് സംശയം. രോഗ ലക്ഷങ്ങളോടെ വിദേശത്ത് നിന്ന് എത്തിയ ആള്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. പരിശോധ ഫലം പുറത്ത് വന്നതിന് ശേഷം ഇയാള്‍ ഏത് ജില്ലക്കാരനാണെന്ന് അറിയിക്കാമെന്നും മന്ത്രി പറഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി അറിയിച്ചു.
യുഎഇയില്‍ നിന്ന് എത്തിയ ആള്‍ക്കാണ് ലക്ഷണങ്ങള്‍ കണ്ടത്. ഇയാള്‍ കുരങ്ങ് പനിയുള്ള ആളുമായി സമ്പര്‍ക്കമുണ്ടായിരുന്നു. നാട്ടിലെത്തിയതിന് വീട്ടുകാരുമായി മാത്രമെ സമ്പര്‍ക്കം ഉള്ളൂ എന്നും മന്ത്രി അറിയിച്ചു. ആവശ്യമായ മുന്‍കരുതല്‍ എടുത്തിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. വിദേശത്ത് നിന്ന് വരുമ്പോള്‍ മാസ്‌ക് ഉള്‍പ്പെടെയുള്ള സുരക്ഷ മുന്‍ കരുതലുകള്‍ ഇദ്ദേഹം എടുത്തിരുന്നതായും മന്ത്രി അറിയിച്ചു.
മേയ് 24നാണ് യു എ ഇയില്‍ ആദ്യമായി കുരങ്ങു പനി സ്ഥിരീകരിച്ചത്. ആഫ്രിക്കയില്‍ നിന്നെത്തിയ 29കാരിയിലാണ് ആദ്യം രോഗം കണ്ടെത്തിയത്.
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതില്‍ വിചാരണ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച്. ഇതിനായി ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്‍കും. കാര്‍ഡിന്റെ ഹാഷ് വാല്യൂ മൂന്നു തവണ മാറിയെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഈ റിപ്പോര്‍ട്ട് അന്വേഷണ സംഘം ഇന്നലെ വിചാരണ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
മെമ്മറി കാര്‍ഡ് കോടതിയില്ലാത്ത രാത്രിസമയത്ത് അടക്കം അനധികൃതമായി പരിശോധിച്ചെന്നാണ് കണ്ടെത്തല്‍. കോടതിയുടെ കസ്റ്റഡിയില്‍ ഉള്ള ഈ മെമ്മറി കാര്‍ഡ് അനധികൃതമായി മൂന്നുതവണ പരിശോധിച്ചതിന്റെ തെളിവായി കാര്‍ഡിന്റെ ഡിജിറ്റല്‍ ഘടന(ഹാഷ് വാല്യൂ) മൂന്നുതവണ മാറിയെന്നു സംസ്ഥാന ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായി. രണ്ടുതവണ ഫോണിലും ഒരു തവണ ലാപ്ടോപ്പിലുമാണ് പരിശോധിച്ചത്. വിവോ ഫോണിലും മറ്റൊരു ആന്‍ഡ്രോയ്ഡ് ഫോണിലുമാണ് കാര്‍ഡ്
കോട്ടയം : ബിസിഎം കോളേജ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയ വിദ്യാര്‍ത്ഥിനി മരിച്ചു. പന്തളം സ്വദേശി ദേവികയാണ് മരിച്ചത്. മൂന്നാം വര്‍ഷ സോഷ്യോളജി ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു ദേവിക. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണം.
തിങ്കളാഴ്ച്ച രാവിലെ 11 മണിയോട് കൂടിയാണ് വിദ്യാര്‍ത്ഥിനി കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്ന് ചാടിയത്. വീഴ്ചയില്‍ പെണ്‍കുട്ടിയുടെ കൈക്കും കാലിനും തലയ്ക്കും പരിക്കേറ്റിരുന്നു. ഉടന്‍തന്നെ പെണ്‍കുട്ടിയെ ജീവനക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേവികയ്ക്ക് കുറെ നാളായി ഡിപ്രഷന്‍ ഉണ്ടെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.രണ്ടാം തവണയാണ് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത്.
കെട്ടിടത്തില്‍ നിന്നും ചാടണമെന്ന് തോന്നിയത് കൊണ്ട് ചെയ്തുവെന്ന് ചികിത്സയിലിരിക്കെ പെണ്‍കുട്ടി കോട്ടയം വെസ്റ്റ് പോലീസിന് മൊഴി നല്‍കിയിരുന്നു. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന്
മുംബൈ : വിവാഹം സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് പീഡനക്കേസ് ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരിയും ബിഹാര്‍ സ്വദേശിയായ യുവതിയും നല്‍കിയ അപേക്ഷ പരിഗണിക്കുന്നത് ബോംബെ ഹൈക്കോടതി മാറ്റിവച്ചു. നിയമപ്രകാരം വിവാഹിതരായോ എന്നതിന് അതെ എന്നു യുവതിയും അല്ലെന്നു ബിനോയിയും മറുപടി നല്‍കി. ഇതുമൂലം കേസ് പരിഗണിക്കുന്നത് കോടതി നീട്ടിവയ്ക്കുകയായിരുന്നു. ഇന്നലെ ബിനോയിയുടെ അഭിഭാഷകനും ഹാജരായില്ല. വിവാഹം സംബന്ധിച്ച തര്‍ക്കം തുടരുന്നതിനാലാണ് അഭിഭാഷകരും വിട്ടുനിന്നത്.
യുവതിക്കു ജനിച്ച കുട്ടിയുടെ ഭാവിയെക്കുറിച്ചുള്ള ചോദ്യത്തിന് വ്യക്തമായ ഉത്തരം വേണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തില്‍ കോടതി ആരാഞ്ഞപ്പോഴാണ് നിയമപ്രകാരം വിവാഹിതരായോ എന്നതിന് അതെ എന്നു യുവതിയും അല്ലന്നു ബിനോയിയും മറുപടി നല്‍കിയിയത്.
യുവതിയുമായി ബന്ധമില്ലെന്ന് ഇതുവരെ പറഞ്ഞിട്ടില്ലെന്നും എല്ലാ ആരോപണങ്ങളും ശരിയല്ലെന്നാണ്
കാനഡയിലെ ആല്‍ബര്‍ട്ടയിലുണ്ടായ ബോട്ടപകടത്തില്‍ എറണാകുളം സ്വദേശികളായ രണ്ടു യുവാക്കള്‍ മുങ്ങിമരിച്ചു. തൃശൂര്‍ സ്വദേശിയായ ഒരാളെ കാണാതായി. വാരാന്ത്യം ആഘോഷിക്കാനായി സുഹൃത്തുക്കള്‍ ചേര്‍ന്നുള്ള വിനോദയാത്രയ്ക്കിടെയാണ് അപകടമുണ്ടായത്.
മലയാറ്റൂര്‍ നീലീശ്വരം നടുവട്ടം സ്വദേശി കോനുക്കുടി ജിയോ പൈലി, കളമശേരി സ്വദേശി കെവിന്‍ ഷാജി (21) എന്നിവരാണ് മരിച്ചത്. അതിരപ്പിള്ളി സ്വദേശി ലിയോ മാവേലിയെയാണ്(41) കാണാതാത്.
തൃശൂര്‍ സ്വദേശി ജിജോ ജോഷി അപകടത്തില്‍പ്പെട്ടെങ്കിലും രക്ഷപെട്ടു. കാനഡയിലെ ബാന്‍ഫ് നാഷനല്‍ പാര്‍ക്കിലെ കാന്‍മോര്‍ സ്‌പ്രേ തടാകത്തില്‍ ഞായറാഴ്ച രാവിലെ 10.30 നായിരുന്നു അപകടം. ജിയോയുടെ സ്വന്തം ബോട്ടില്‍ മീന്‍പിടിക്കുന്നതിനായി പോയതായിരുന്നു നാലംഗ സംഘം.