നാട്ടുവാര്‍ത്തകള്‍

ദിലീപ് അനുകൂല വെളിപ്പെടുത്തല്‍; ശ്രീലേഖയ്‌ക്കെതിരെ കേസെടുക്കാന്‍ നിയമോപദേശം തേടി പൊലീസ്
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് അനുകൂലമായ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയതിനെ തുടര്‍ന്ന് മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖയ്ക്ക് എതിരെ കേസെടുക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടി പൊലീസ്. വിവാദമായ ശ്രീലേഖയുടെ യൂട്യൂബ് വീഡിയോ പരിശോധിച്ച ശേഷമാണ് പൊലീസ് നിയമോപദേശം തേടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം വിഷയത്തില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു. ആര്‍ ശ്രീലേഖയുടെ വീഡിയോയില്‍ കോടതിയലക്ഷ്യ പരാമര്‍ശങ്ങള്‍ ഇല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. അതേസമയം പള്‍സര്‍ സുനിയുമായി ബന്ധപ്പെട്ട പരാമര്‍ശം ഗൗരവമാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു. സിനിമാ മേഖലയിലെ നിരവധി സ്ത്രീകളെ പള്‍സര്‍ സുനി ലൈംഗിക പീഡനം നടത്തി ബ്‌ളാക്ക് മെയില്‍ ചെയ്ത് പണം തട്ടിയത് അറിയാമെന്ന പരാമര്‍ശം ഗൗരവമേറിയതാണ്. ഉന്നത പദവിയിലിരുന്ന ഒരാള്‍ക്ക് നേരിട്ട് ഇക്കാര്യങ്ങളെ കുറിച്ച് അറിവുണ്ടായിട്ടും നിയമ നടപടികള്‍ സ്വീകരിക്കാതിരുന്നത് ഗുരുതര

More »

ആരോപണം അതീവ ഗുരുതരം: പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി
ന്യൂഡല്‍ഹി : നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. തുടരന്വേഷണം നടക്കുന്ന ഈ ഘട്ടത്തില്‍ ജാമ്യം നല്‍കാനാകില്ലെന്ന് വിലയിരുത്തിയ ശേഷം ഹൈകോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. സുനിക്കെതിരായ ആരോപണങ്ങള്‍ അതീവ ഗൗരവമേറിയതാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അതേസമയം കേസിലെ വിചാരണ അനന്തമായി നീണ്ടാല്‍ ജാമ്യത്തിനായി വീണ്ടും കോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, അഭയ് എസ്. ഓക എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. അതിജീവിത പോലീസിനും പിന്നീട് കോടതിയിലും നല്‍കിയ മൊഴിയില്‍ പള്‍സര്‍ സുനിക്ക് എതിരായ ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ജയിലില്‍ സുരക്ഷാ ഭീഷണിയുണ്ടെന്ന് കാണിച്ചാണ് പള്‍സര്‍ സുനി ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. താന്‍ മാത്രമാണ് ജയിലുള്ളതെന്ന് സുനിയുടെ അഭിഭാഷകന്‍ വാദിച്ചു. കുറ്റകൃത്യത്തിന്

More »

യുകെയില്‍ ആംബുലന്‍സ് കാത്തുനില്‍ക്കേണ്ട; ആശുപത്രിയിലേക്ക് തനിയെ എത്തിച്ചേരാന്‍ രോഗികള്‍ക്ക് നിര്‍ദ്ദേശം
യുകെയില്‍ കോവിഡ് അഞ്ചാം തരംഗം ആഞ്ഞടിക്കുന്നതിന്റെ ഭാഗമായി എല്ലാ മേഖലകളിലും തിരിച്ചടി. ഇംഗ്ലണ്ടിലെ എല്ലാ ആംബുലന്‍സ് ട്രസ്റ്റുകളും ഉയര്‍ന്ന ജാഗ്രതയായ 'ബ്ലാക്ക് അലേര്‍ട്ടില്‍' ആണ്. കോവിഡ് ബാധിച്ച് ജീവനക്കാര്‍ ഹാജരാകാത്തതും, ഉയരുന്ന ഉഷ്ണ തരംഗവും, രോഗികളെ എ&ഇയിലേക്ക് കൈമാറുന്നതിന് നേരിടുന്ന തടസ്സങ്ങളും ആംബുലന്‍സ് സര്‍വ്വീസുകളെ വലിയ സമ്മര്‍ദത്തില്‍ ആക്കുകയാണ്. ഇതോടെ രാജ്യത്തെ എല്ലാ 10 ട്രസ്റ്റുകളും ലെവല്‍ 4 അലേര്‍ട്ടിലായി. റിസോഴ്‌സ് എസ്‌കലേഷന്‍ ആക്ഷന്‍ പ്ലാന്‍ (റീപ്) 4 എന്നറിയപ്പെടുന്ന ഈ അവസ്ഥ വലിയ സമ്മര്‍ദ സൂചനയാണ് പുറപ്പെടുവിക്കുന്നത്. ഇതോടെ ജീവന്‍ അപകടത്തിലല്ലാത്ത ഘട്ടങ്ങളില്‍ എമര്‍ജന്‍സി രോഗികളോട് സ്വന്തം നിലയില്‍ ആശുപത്രിയില്‍ എത്താനോ, പകരം പരിചരണം നേടാനോ ആവശ്യപ്പെടും. ഇതിന് തയ്യാറായില്ലെങ്കില്‍ പതിവിലും ഉയര്‍ന്ന കാത്തിരിപ്പ് നേരിടേണ്ടി വരും. ഇതിനിടെ, സ്‌കൂളുകളിലും സ്ഥിതി കൈവിട്ട് പോകുകയാണ്.

More »

യുകെ ദേശീയ ഉഷ്ണതരംഗ അടിയന്തരാവസ്ഥയിലേക്ക്!
ലണ്ടന്‍ : വെയിലിനായി കൊതിക്കുന്ന യുകെ ജനതയ്ക്കു ചൂടുമൂലം പൊറുതിമുട്ടുന്ന അവസ്ഥ. യുകെയില്‍ ആദ്യത്തെ ഉഷ്ണതരംഗ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ് മന്ത്രിമാര്‍. മെറ്റ് ഓഫീസിന്റെ ആംബര്‍ ചൂട് മുന്നറിയിപ്പിനെ തുടര്‍ന്നാണിത്. എന്നാല്‍ ഉദ്യോഗസ്ഥവൃന്ദം അനാവശ്യമായി ഭയപ്പെടുത്തലും, ചൂടില്‍ ഉരുകുകയുമാണ് ചെയ്യുന്നതെന്ന് വിമര്‍ശകര്‍ ആരോപിച്ചു. വരുന്ന ഞായറാഴ്ച ഇംഗ്ലണ്ടിലെ ഭൂരിപക്ഷം ഇടങ്ങളിലും താപനില 100 ഫാരണ്‍ (38 സെല്‍ഷ്യസ്) കടക്കുമെന്ന് സൂചിപ്പിച്ച് കൊണ്ടാണ് മെറ്റ് ഓഫീസ് അപൂര്‍വ്വമായ ആംബര്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഇതോടെ ഡൗണിംഗ് സ്ട്രീറ്റില്‍ കോബ്രാ യോഗവും ചേര്‍ന്നുവെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍പ് രണ്ട് തവണ മാത്രം പുറപ്പെടുവിച്ചിട്ടുള്ള അലേര്‍ട്ട് റെക്കോര്‍ഡ് തകര്‍ക്കുന്ന താപനില മൂലം ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് നല്‍കുന്നത്. ചൂട് ഉയര്‍ന്ന

More »

വിവാഹ കൂദാശക്കിടെ കുഴഞ്ഞു വീണ വൈദികന്‍ മരിച്ചു
കുമളി : വിവാഹ കൂദാശക്കിടെ കുഴഞ്ഞു വീണ വൈദികന്‍ മരിച്ചു. തേക്കടി സെന്റ്‌ ജോര്‍ജ്‌ ഓര്‍ത്തഡോക്‌സ് പള്ളി വികാരിയും മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഇടുക്കി ഭദ്രാസനത്തിലെ സീനിയര്‍ വൈദികനുമായ എന്‍.പി. ഏലിയാസ്‌ കോര്‍ എപ്പിസ്‌കോപ്പയാണ്‌ (62) മരിച്ചത്‌. തേക്കടി സെന്റ്‌ ജോര്‍ജ്‌ പള്ളിയില്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ്‌ 3.30 നാണു സംഭവം. മൂന്നിനായിരുന്നു വിവാഹ കൂദാശ ആരംഭിച്ചത്‌. ശുശ്രൂഷക്കിടെ കുഴഞ്ഞു വീണ വൈദികനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാല്‌ മാസം മുമ്പ്‌ ഹൃദയ വാല്‍വുകളുടെ ബ്ലോക്ക്‌ മാറ്റുന്നതിനുള്ള ശസ്‌ത്രക്രിയ നടത്തിയതായി സഭാ വൃത്തങ്ങള്‍ അറിയിച്ചു. ശാന്തിഗ്രാം സെന്റ്‌ മേരിസ്‌ ഓര്‍ത്തഡോക്‌സ് പള്ളിയാണ്‌ മാതൃ ഇടവക. സംസ്‌കാരം പിന്നീട്‌.

More »

ഭൂമിയിടപാടില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് സര്‍ക്കാരിന്റെ ക്ലീന്‍ ചിറ്റ്
എറണാകുളം-അങ്കമാലി സിറോ മലബാര്‍ സഭ ഭൂമി ഇടപാട് കേസില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് സര്‍ക്കാരിന്റെ ക്ലീന്‍ ചിറ്റ്. ഭൂമിയിടപാടില്‍ നിയമ വിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചിരിക്കുന്നത്. ഇടപാടുകള്‍ കാനോന്‍ നിയമപ്രകാരമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കേസില്‍ നേരത്തെ പൊലീസ് ആലഞ്ചേരിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ആ റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. 2020ല്‍ വിചാരണ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ സുപ്രീംകോടതിയിലും സമര്‍പ്പിച്ചിരിക്കുന്നത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കം 24 പേരാണ് കേസിലെ പ്രതികള്‍. ഇടനിലക്കാരും ഭൂമി വാങ്ങിയവരും പ്രതിപ്പട്ടികയിലുണ്ട്. ആധാരം വിലകുറച്ച് കാണിച്ച് കോടികളുടെ ഇടപാട് നടത്തിയെന്നാണ് ഇഡി കേസ്. നികുതി വെട്ടിപ്പിന് ആദായ നികുതി വകുപ്പ് സഭയ്ക്ക് 6.5 കോടി

More »

തന്റെ യുട്യൂബ് ചാനല്‍ 'സബ്‌സ്‌ക്രൈബും ഷെയറും ചെയ്യാന്‍ ദിലീപിനോട് ശ്രീലേഖ
മുന്‍ ഡിജിപി ആര്‍ ശ്രീലേഖയും നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി നടന്‍ ദിലീപും തമ്മിലുള്ള ചാറ്റ് പുറത്ത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് പ്രതിയല്ലെന്നും പോലീസ് കേസ് കെട്ടിച്ചമച്ചതാണെന്നും ശ്രീലേഖ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ശ്രീലേഖയും ദിലീപും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റ് മാധ്യമങ്ങളിലൂടെ പുറത്ത് വന്നത്. 23.05.2021 ദിലീപ് : mam.. gdftn. hope you are fine.. am dilieep..actorcald you..when free plz give me a ring. ശ്രീലേഖ : എന്റെ യുട്യൂബ് ചാനലാണ്. സമയം കിട്ടുമ്പോള്‍ കണ്ട് നോക്കു. it was nice talking to you. ദിലീപ് : ok... sure mam... samsarikyan pattiyappo enikyum valya santhoshayi mam. god bless . 01.07.2021 ശ്രീലേഖ : ഇതെന്റെ youtube ചാനല്‍ ആണ്. സമയം കിട്ടുമ്പോള്‍ കണ്ട് നോക്കൂ please share subscribe too. ഞാന്‍ ഒറ്റക്ക്, ആരുടെയും സഹായമില്ലാതെ ചെയ്യുന്നതാണ്. ദിലീപ്; okk Mam. ഇതിനു പിന്നാലെയായിരുന്നു തന്റെ യൂട്യൂബ് ചാനലിലൂടെ ദിലീപിനെ വെള്ളപൂശി ശ്രീലേഖ ഐ.പി.എസിന്റെ വെളിപ്പെടുത്തല്‍ വരുന്നത്. ദിലീപിനെതിരേ തെളിവ് കിട്ടാത്തതുകൊണ്ടാണ് പുതിയ കേസുമായി പോലീസ്

More »

പള്‍സര്‍ സുനി നടിമാരെ ആക്രമിക്കുന്നത് അറിഞ്ഞിട്ടും മിണ്ടാതിരുന്ന ഒരു ഡിജിപി!
പള്‍സര്‍ സുനി മുന്‍പും മറ്റു ധാരാളം നടിമാരെ പീഡിപ്പിക്കുകയും ബ്ലാക്ക് മെയില്‍ ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് തനിക്കറിയാമായിരുന്നു എന്ന് ഡി ജി പി യായിരുന്ന ഒരു റിട്ടയേർഡ് ഉദ്വോഗസ്ഥയുടെ വെളിപ്പെടുത്തല്‍ വളരെ ഗൗരവകരം. കുറ്റം ചെയ്യുന്ന ഒരു പ്രതിയെക്കുറിച്ചു ഡി ജി പി യായിരുന്ന വ്യക്തമായി അറിഞ്ഞിട്ടും ആ പ്രതിയ്ക്കു സമാനമായ കുറ്റകൃത്യം ചെയ്യാന്‍ പ്രേരകമായി എന്നതാണ് ആര്‍ ശ്രീലേഖ സ്വയം വ്യക്തമാക്കിയിരിക്കുന്നത്. ദിലീപിനെ വെള്ളപൂശാനായി നടത്തിയ വെളിപ്പെടുത്തല്‍ അവരുടെ വിശ്വാസ്യതയ്ക്കും വലിയ സംശയം ഉയർത്തിയിരിക്കുകയാണ്. കുറ്റം കൃത്യം അറിയുകയും അത് മനഃപൂര്‍വ്വം മറച്ചുവയ്ക്കുകയും ചെയുന്നത് വലിയ ഗുരുതരമായ കുറ്റകൃത്യവും ശിക്ഷാര്‍ഹവുമായ കാര്യവുമാണ്. പ്രത്യേകിച്ചും കേസെടുക്കാന്‍ ഉത്തരവാദപ്പെട്ട ഒരാള്‍. അതിനിടെ, ശ്രീലേഖയും നടി ആക്രമിക്കപ്പെട്ട കേസിലെ നടന്‍ ദിലീപും തമ്മിലുള്ള വാട്സ്ആപ് ചാറ്റ് പുറത്ത്

More »

ബീഹാര്‍ സ്വദേശിനിയിലുള്ള കുട്ടി തന്റേതാണെന്നു സമ്മതിച്ചു ബിനോയ് കോടിയേരി; പീഡനക്കേസ് ഒത്തുതീര്‍ക്കാനായില്ല
സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ബീഹാര്‍ സ്വദേശിനി നല്‍കിയ പീഡനക്കേസ് ഒത്തു തീര്‍ക്കാന്‍ പറ്റില്ലന്ന് ബോംബെ ഹൈക്കോടതി. രണ്ടുപേരും കോടതിയില്‍ കേസ് ഒത്തുതീര്‍പ്പിലെത്തിയെന്നു കാണിച്ച് നല്‍കിയ അപേക്ഷ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. കോടതിയില്‍ സമര്‍പ്പിച്ച ഒത്തുതീര്‍പ്പു കരാറില്‍ തങ്ങള്‍ക്കുണ്ടായ കുട്ടി വളര്‍ന്നുവരുകയാണെന്നും അവന്റെ ഭാവിയെ ഓര്‍ത്താണ് കേസ് ഒത്തുതീര്‍ക്കാന്‍ തീരുമാനിച്ചതെന്നും ബിനോയ് കോടിയേരിയും യുവതിയും ഒപ്പിട്ട രേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട് എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു . ഇത് പരിഗണച്ചാണ് ഹൈക്കോടതിയിലെ നിലവിലുളള കേസ് റദ്ദാക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടത്. ഇത് ക്രിമിനല്‍ക്കേസാണെന്നും ഒത്തുതീര്‍ക്കാന്‍ കഴിയില്ലെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എന്‍.ആര്‍.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions