നാട്ടുവാര്‍ത്തകള്‍

രണ്ടര വര്‍ഷത്തിനിടെ പ്രധാനമന്ത്രി മോദി നടത്തിയത് 38 വിദേശ യാത്രകള്‍; ചെലവ് 258 കോടി
കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദര്‍ശനങ്ങള്‍ക്കായി ചെലവായത് 258 കോടി രൂപ. 2022 മെയ് മുതല്‍ 2024 ഡിസംബര്‍ വരെയുള്ള കാലയളവില്‍ നടത്തിയ സന്ദര്‍ശനത്തിനായാണ് ഇത്രയധികം രൂപ ചെലവഴിച്ചത്. 2023 ജൂണില്‍ പ്രധാനമന്ത്രി നടത്തിയ അമേരിക്കന്‍ സന്ദര്‍ശനമായിരുന്നു ഏറ്റവും ചെലവേറിയത്. ഇതിന് മാത്രമായി 22 കോടിയിലധികം രൂപയാണ് ചെലവായത്. വിദേശകാര്യ സഹമന്ത്രി പബിത്ര മാര്‍ഗരിറ്റ രാജ്യസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം.ദേശീയ മാധ്യമമാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ പ്രധാനമന്ത്രി നടത്തിയ വിദേശ യാത്രയുടെ വിവരങ്ങള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് രാജ്യസഭയില്‍ ആരാഞ്ഞത്. ഹോട്ടല്‍ താമസം, കമ്മ്യൂണിറ്റി സ്വീകരണങ്ങള്‍, ഗതാഗതം, മറ്റ് അനുബന്ധ ചെലവുകള്‍ എന്നിവ ഉള്‍പ്പെടെ ഓരോ സന്ദര്‍ശനത്തിനുമുള്ള ചെലവുകളുടെ വിവരങ്ങള്‍ നല്‍കണമെന്ന്

More »

പെരുമ്പാവൂരില്‍ ബാലികമാര്‍ക്ക് പീഡനം, അമ്മയുടെ കാമുകന്‍ അറസ്റ്റില്‍
പെരുമ്പാവൂര്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളോട് അമ്മയുടെ കാമുകന്റെ ക്രൂരത. പെരുമ്പാവൂര്‍ കുറുപ്പംപടിയിലാണ് സംഭവം. പത്തും, പന്ത്രണ്ടും വയസുള്ള സഹോദരിമാരാണ് പീഡനത്തിന് ഇരയായത്. സംഭവത്തില്‍ കുട്ടികളുടെ അമ്മയുടെ കാമുകന്‍ അയ്യമ്പുഴ കട്ടിങ് മഠത്തിപറമ്പില്‍ ധനേഷ് കുമാര്‍ (38)നെ കുറുപ്പംപടി പോലീസ് കസ്റ്റഡിയിലെടുത്തു. പീഡനത്തിന് ഇരയായ പെണ്‍കുട്ടികളും മാതാവും പ്രതിക്കൊപ്പം കുറുപ്പംപടിയിലെ വാടകവീട്ടിലായിരുന്നു താമസം. ടാക്‌സി ഡ്രൈവറായ പ്രതി ശനിയാഴ്ചയും ഞായറാഴ്ചയുമാണ് ഇവരുടെ വീട്ടിലെത്തിയിരുന്നത്. 2023 മുതല്‍ കുട്ടികളെ പീഡിപ്പിച്ചു എന്നാണു വിവരം. യുവതിയുടെ ഭര്‍ത്താവ് രണ്ടു വര്‍ഷംമുന്‍പ് മരിച്ചുപോയിരുന്നു. അതിനുശേഷമാണ് ഇരുവരും തമ്മില്‍ ബന്ധമുണ്ടാകുന്നത്. യുവതിയുമായുള്ള ബന്ധം ഒഴിയുന്നതിനുവേണ്ടിയാണ് കുട്ടികളെ പീഡിപ്പിച്ചതെന്നാണ് ഇയാള്‍ പോലീസിനു മൊഴി നല്‍കിയത്. ഈ മൊഴി പോലീസ്

More »

ലണ്ടനില്‍ നിന്നെത്തിയ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെ കാമുകനൊപ്പം ചേര്‍ന്ന് കൊലപ്പെടുത്തി ഭാര്യ
ലണ്ടനില്‍ നിന്നെത്തിയ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി സിമന്റ് നിറച്ച ഡ്രമ്മിനുള്ളില്‍ ഒളിപ്പിച്ചു. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. സൗരഭ് രജ്പുത് (29) എന്നയാളാണ് കൊല്ലപ്പെട്ടത്. മകളുടെയും ഭാര്യയുടെയും ജന്മദിനം ആഘോഷിക്കാന്‍ ലണ്ടനില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയതായിരുന്നു സൗരഭ്. മൃതദേഹം കഷ്ണങ്ങളാക്കിയ ശേഷം സിമന്റ് ഡ്രമ്മിനുള്ളില്‍ ഒളിപ്പിക്കുകയായിരുന്നു. പ്രതികളായ ഭാര്യ മുസ്‌കന്‍ റസ്തോഗി (26), സുഹൃത്ത് സാഹില്‍ ശുക്ല (28) എന്നിവരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി പൊലീസിന് സൂചന ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്. അന്വേഷണത്തില്‍, മൃതദേഹം ഒന്നിലധികം കഷണങ്ങളായി മുറിച്ച് ഡ്രമ്മിനുള്ളില്‍ അടച്ച നിലയില്‍ കണ്ടെത്തി. 2016-ലാണ് മുസ്‌കനും സൗരഭും കുടുംബങ്ങളുടെ എതിര്‍പ്പ്

More »

യുകെയിലെ യുവ മലയാളി വ്യവസായി ടിജോ ജോസഫിന് രാജ്യാന്തര നേട്ടം
യുകെയിലെ മലയാളി യുവ വ്യവസായി ടിജോ ജോസഫിന് വീണ്ടും രാജ്യാന്തര നേട്ടം. ആഗോളതലത്തില്‍ ബിസിനസ് രംഗത്ത് മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കുന്നവര്‍ക്ക് ഗ്ലോബല്‍ ഇന്ത്യന്‍ ബിസിനസ് ഫോറം നല്‍കുന്ന അവാര്‍ഡ് സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിക്കില്‍ നടന്ന ചടങ്ങില്‍ ടിജോ ഏറ്റുവാങ്ങി. എക്‌സലന്‍സ് ഇന്‍ മള്‍ട്ടി ഇന്‍ഡസ്ട്രി അവാര്‍ഡാണ് മോര്‍ഗേജ്, ആരോഗ്യപരിപാലനം, സാമ്പത്തിക സേവനങ്ങള്‍, ബ്യൂട്ടി ഇന്‍ഡസ്ട്രീസ് എന്നീ മേഖലകളില്‍ സ്ഥാപനങ്ങള്‍ ഉള്ള ടിജോയ്ക്ക് ലഭിച്ചത്. ആമ്പിള്‍ മോര്‍ട്‌ഗേജ്, ആര്‍ക്ക് ക്യാപിറ്റല്‍, കെയര്‍ ക്രൂ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ സര്‍വീസസ്, നേക്കര്‍ ഹെയര്‍ ആന്‍ഡ് ബ്യൂട്ടി സലൂണ്‍, ഹീത്ത്ഫീല്‍ഡ്‌സ് റസിഡന്‍ഷ്യല്‍ ഹോം എന്നിവയ്ക്ക് നേതൃത്വം നല്‍കുന്ന ടിജോയുടെ ഏറ്റവും പുതിയ സംരംഭമായ റിവ്യൂ ബിയുടെ ലോഞ്ചിങ്ങും ഇതോടനുബന്ധിച്ച് നടന്നു. സ്വിസ് പാര്‍ലമെന്റ് അംഗങ്ങളായ ജീന്‍ ഫിലിപ്പീ പിന്റോ,

More »

കൊല്ലത്ത് രണ്ടര വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തി മാതാപിതാക്കള്‍ മരിച്ചു
കൊല്ലത്ത് രണ്ടര വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മയും അച്ഛനും ജീവനൊടുക്കി. കൊല്ലം താന്നി ബിഎസ്‍എന്‍എല്‍ ഓഫീസിന് സമീപം താമസിക്കുന്ന അജീഷ് (38), ഭാര്യ സുലു (36), ഇവരുടെ രണ്ടര വയസുള്ള ആണ്‍ കുട്ടി ആദി എന്നിവരാണ് മരിച്ചത്. കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം ഇരുവരും തൂങ്ങി മരിക്കുകയായിരുന്നു. അജീഷിനെയും ഭാര്യ സുലുവിനെയും വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കുഞ്ഞ് കട്ടിലിന് മുകളില്‍ മരിച്ച നിലയിലുമായിരുന്നു. സ്ഥലത്ത് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികളാരംഭിച്ചു. അജീഷ് നേരത്തെ ഗള്‍ഫിലായിരുന്നുവെന്നും എന്താണ് സംഭവത്തിന് കാരണമെന്ന് അറിയില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. അതേസമയം, സാമ്പത്തിക പ്രശ്നങ്ങളാകാം ആത്മഹത്യക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു. അജീഷിന് അടുത്തകാലത്തായി അര്‍ബുദം സ്ഥിരീകരിച്ചിരുന്നുവെന്നും സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായിരുന്നുവെന്നും ഇതേ തുടര്‍ന്നുള്ള മാനസിക പ്രയാസമായിരിക്കാം

More »

'എന്റെ വീട് അപ്പൂന്റേം' കഥ പോലെ കണ്ണൂരില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത് 12 കാരി
കണ്ണൂരില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത് പിതൃസഹോദരന്റെ മകള്‍. കൊല്ലപ്പെട്ട കുഞ്ഞിന്റെ അച്ഛന്റെ ജേഷ്ഠന്റെ മകളാണ് കൊല നടത്തിയ പന്ത്രണ്ടുവയസുകാരി. കുഞ്ഞ് വളര്‍ന്നാല്‍ തനിക്ക് കിട്ടേണ്ട സ്നേഹവും പരിഗണന ഇല്ലാതാകുമോ എന്ന് കുട്ടി ഭയപ്പെട്ടിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതാണ് കുഞ്ഞിനെ കൊല നടത്താന്‍ പ്രേരിപ്പിച്ചത്. കുട്ടി കുറ്റം സമ്മതിച്ചതായും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. തമിഴ്നാട് സ്വദേശികളുടെ കുഞ്ഞാണ് കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ കൊല്ലപ്പെട്ടത്. മരിച്ച കുഞ്ഞിന്റെ അച്ഛനും അമ്മയ്ക്കും പന്ത്രണ്ടുവയസുകാരിയെ സംശയമുണ്ടായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തപ്പോഴാണ് കുട്ടി കൊല നടത്തിയ കാര്യം വെളിപ്പെടുത്തിയത്. കൊല്ലപ്പെട്ട കുഞ്ഞിന്റെ അച്ഛനും അമ്മയ്ക്കും തന്നോട് സ്നേഹം കുറഞ്ഞതായി കുട്ടി പറഞ്ഞു. കുട്ടിയുടെ അച്ഛനും അമ്മയും നേരത്തെ

More »

ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മൊഴി നല്‍കാന്‍ നിര്‍ബന്ധിക്കരുതെന്ന് ഹൈക്കോടതി
ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മൊഴി നല്‍കാന്‍ താല്‍പര്യമില്ലാത്തവരെ നിര്‍ബന്ധിക്കരുതെന്ന് ഹൈക്കോടതി. അന്വേഷണത്തിന്റെ പേരില്‍ ആരേയും ബുദ്ധിമുട്ടിക്കാനാവില്ല. എസ്ഐടി ബുദ്ധിമുട്ടുണ്ടാക്കിയാല്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. മൊഴി നല്‍കാന്‍ നിര്‍ബന്ധിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിര്‍ദേശം. നോട്ടീസ് കിട്ടിയവര്‍ക്ക് മജിസ്ട്രേറ്റ്ന് മൊഴി നല്‍കാമെന്നും അല്ലെങ്കില്‍ ഹാജരായി താല്‍പ്പര്യമില്ലെന്ന് അറിയിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന് വലിയ രീതിയില്‍ ചര്‍ച്ചയായതോടെ കമ്മറ്റിക്ക് മുന്‍പില്‍ മൊഴി നല്‍കിയ ചലച്ചിത്ര പ്രവര്‍ത്തകര്‍ പൊലീസിന് മൊഴി നല്‍കാന്‍ വിസമ്മതിക്കുന്നുവെന്നാണ് വിവരം. കമ്മിറ്റിക്ക് മൊഴി നല്‍കിയവര്‍, പൊലീസിന് മൊഴി നല്‍കാനോ സഹകരിക്കാനോ തയ്യാറാകാത്ത സാഹചര്യത്തില്‍ രജിസ്റ്റര്‍ ചെയ്ത

More »

ലിംഗമാറ്റ ശസ്ത്രക്രിയക്ക് സര്‍ക്കാര്‍ പിന്തുണ; രണ്ടര ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപ വരെ നല്‍കുന്നുണ്ടെന്ന് മന്ത്രി
മനുഷ്യരെന്ന നിലയില്‍ അന്തസ് ഉയര്‍ത്തിപ്പിടിച്ചു ജീവിക്കാന്‍ ട്രാന്‍സ് സമൂഹത്തിന് അവകാശമുണ്ടെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു.അനീതിയും വിവേചനവുമല്ല ട്രാന്‍സ് സമൂഹം ആഗ്രഹിക്കുന്നത്. അവരുടെ സുരക്ഷിതവും സുഗമവുമായ ജീവിതത്തിനു വേണ്ടി നിരവധി പദ്ധതികള്‍ സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കി വരുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ”അനവധി നിരവധിയായ ആന്തരിക, മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് ട്രാന്‍സ് സമൂഹം കടന്നുപോകുന്നത്. സാമൂഹികമായി ഒറ്റപെട്ടു ജീവിക്കേണ്ടി വരുന്ന സാഹചര്യങ്ങളില്‍ സഹൂഹ്യനീതി വകുപ്പ് ഒപ്പമുണ്ടെന്ന് ഈ സന്ദര്‍ഭത്തില്‍ ഓര്‍മ്മിപ്പിക്കുകയാണ്. തനിച്ചല്ല നിങ്ങള്‍, സഹൂഹ്യനീതി വകുപ്പ് ഒപ്പമുണ്ട് എന്ന ആശയമാണ് വകുപ്പ് ഉയര്‍ത്തിപിടിക്കുന്നത്,” ഡോ ബിന്ദു പറഞ്ഞു. ബൈനറീസില്‍ അധിഷ്ടിതമായ നമ്മുടെ സമൂഹത്തിന്റെ കാഴ്ചപ്പാടുകളില്‍ മാറ്റം വരുത്തുവാനും ട്രാന്‍സ് സമൂഹത്തിന്റെ ദൃശ്യതയും സ്വീകാര്യതയും ഉയര്‍ത്തുക എന്ന

More »

പ്രണയപ്പക: മുന്‍ കാമുകിയുടെ സഹോദരനെ കൊലപ്പെടുത്തി യുവാവ് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി
കൊല്ലം : കോളേജ് വിദ്യാര്‍ത്ഥിയെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തിയശേഷം യുവാവ് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ഉളിയക്കോവില്‍ വിളപ്പുറം മാതൃകാനഗര്‍ 162 ഫ്ലോറി ഡെയിലില്‍ ഫെബിന്‍ ജോര്‍ജ് ഗോമസാണ് (21) കൊല്ലപ്പെട്ടത്. നീണ്ടകര പുത്തന്‍തുറ തെക്കേടത്ത് വീട്ടില്‍ തേജസ് രാജുവാണ് (22) ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. തേജസുമായുള്ള ബന്ധത്തില്‍ നിന്ന് ഫെബിന്റെ സഹോദരി പിന്മാറിയതാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഫെബിന്റെയും തേജസിന്റെയും കുടുംബങ്ങള്‍ തമ്മില്‍ വര്‍ഷങ്ങള്‍ നീണ്ട അടുപ്പമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഫെബിന്റെ സഹോദരിയും തേജസ് രാജും പ്രണയത്തിലായിരുന്നു. ഇരുവരും എഞ്ചിനീയറിംഗ് കോളേജില്‍ സഹപാഠികളായിരുന്നു. ബാങ്ക് പരീക്ഷാ പരിശീലനത്തിനും ഇരുവരും ഒന്നിച്ചുണ്ടായിരുന്നു. ഇരുവരും പരീക്ഷയെഴുതെയെങ്കിലും യുവതിക്ക് മാത്രമാണ് ജോലി ലഭിച്ചത്. തേജസ്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions