നാട്ടുവാര്‍ത്തകള്‍

പാലായില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ബസിനുള്ളില്‍ പീഡിപ്പിച്ചു; കണ്ടക്ടറും കൂട്ടാളിയും പിടിയില്‍
പാലാ : എട്ടാം കഗ്ലാസ് വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് ബസില്‍ എത്തിച്ച് പീഡിപ്പിച്ച കണ്ടക്ടറും കൂട്ടാളിയും പിടിയില്‍. പാലാ കൊട്ടാരമറ്റം പ്രൈവറ്റ് ബസ്റ്റാന്‍ഡിലെ കണ്ടക്ടര്‍ തുണ്ടിപ്പറമ്പില്‍ അഫ്‌സലാണ് പിടിയിലായത്. ബസിലെ ഡ്രൈവറും കൂട്ടാളിയുമായ കൊല്ലംപറമ്പില്‍ എബിനേയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വിവാഹിതനായ ഈരാറ്റുപേട്ട സ്വദേശിയായ അഫ്‌സല്‍ പ്രണയം നടിച്ച് വിദ്യാര്‍ത്ഥിനിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. ശനിയാഴ്ച സ്‌കൂള്‍ കഴിഞ്ഞ് എത്തിയ വിദ്യാര്‍ത്ഥിനിയെ ഇയാള്‍ ബസില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പാലാ ഡിവൈഎസ്പി ഷാജു ജോസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിദ്യാര്‍ത്ഥിനിയെയും ഇയാളെയും ബസില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തത്. പെണ്‍കുട്ടിയുടെ മൊഴിപ്രകാരം പോലീസ് കേസെടുത്തു. പെണ്‍കുട്ടിക്ക് വൈദ്യപരിശോധന നടത്തി. കൗണ്‍സിലിങ്ങും കൊടുത്തു.

More »

നടിയെ ആക്രമിച്ച കേസില്‍ എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ ഹൈക്കോടതി അനുമതി
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ പ്രോസിക്യൂഷന് അനുമതി നല്‍കി ഹൈക്കോടതി. 16 സാക്ഷികളെ വിസ്‌തരിക്കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഇതില്‍ എട്ട് പേരെ വിസ്തരിക്കാമെന്ന് ഹൈക്കോടതി അറിയിച്ചു. അഞ്ച് പുതിയ സാക്ഷികളെയും നേരത്തെ വിസ്തരിച്ച മൂന്ന് സാക്ഷികളേയും വിസ്തരിക്കാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. കേസിലെ പ്രധാനപ്പെട്ട ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്ന പ്രോസിക്യൂഷന്റെ ഹര്‍ജിയും ഹൈക്കോടതി അംഗീകരിച്ചിട്ടുണ്ട്. വിചാരണക്കോടതിയുടെ രണ്ട് ഉത്തരവുകള്‍ റദ്ദാക്കിക്കൊണ്ടാണ് കേസില്‍ നിര്‍ണായകമായ ഈ ഉത്തരവ് ഹൈക്കോടതി പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍ പ്രോസിക്യൂട്ടര്‍ രാജിവെച്ച സാഹചര്യത്തില്‍ പത്ത് ദിവസത്തിനുള്ളില്‍ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം, നടിയെ ആക്രമിച്ച സംഭവത്തില്‍

More »

നടിയെ ആക്രമിച്ച കേസിലെ സിനിമാ ബന്ധമുള്ള 'മാഡ'ത്തിനായി അന്വേഷണം
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്ന സാഹചര്യത്തില്‍ 'മാഡ'ത്തിനായുള്ള അന്വേഷണം വീണ്ടും ആരംഭിച്ച് പോലീസ്. ഒരു സ്ത്രീയാണ് കേസില്‍ ശിക്ഷ അനുഭവിക്കേണ്ടിയിരുന്നതെന്ന് ദിലീപ് സംസാരിക്കുന്നത് കേട്ടുവെന്നാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. ഇതാണ് വീണ്ടും 'മാഡ'ത്തിലേക്ക് അന്വേഷണം നീങ്ങാന്‍ കാരണം. ദിലീപ് സുഹൃത്ത് ബൈജുവിനോട് 'സത്യത്തില്‍ ഞാന്‍ ശിക്ഷ അനുഭവിക്കേണ്ടതല്ല' എന്നും 'ഒരു പെണ്ണ്‌ അനുഭവിക്കേണ്ടതാണ്‌'എന്നും 'അവരെ രക്ഷിച്ചു രക്ഷിച്ച് കൊണ്ടുപോയി ഞാന്‍ ശിക്ഷിക്കപ്പെട്ടു' എന്നും പറയുന്നത് കേട്ടുവെന്നാണ് വെളിപ്പെടുത്തല്‍. ഈ സംഭാഷണം ബാലചന്ദ്രകുമാര്‍തന്നെ റെക്കോര്‍ഡ്‌ ചെയ്യുകയും ചെയ്തു. 'മാഡം സിനിമാ മേഖലയില്‍ നിന്നുള്ളയാളാണ്’ എന്ന് പ്രതി പള്‍സര്‍ സുനി ആദ്യം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ 'കേസില്‍ മാഡത്തിന് വലിയ പങ്കില്ല'

More »

ദിലീപ് വിവാദം: പൊലീസിനും റിപ്പോര്‍ട്ടര്‍ ചാനലിനുമെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസ്
നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയായ ദിലീപിനെതിരെ മാധ്യമ വിചാരണ നടത്തുന്നുവെന്ന പരാതിയില്‍ റിപ്പോര്‍ട്ടര്‍ ടിവിക്കും, പൊലീസിനുമെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കേസില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് നിലനില്‍ക്കെ ദിലീപിനെതിരെ നടക്കുന്ന മാധ്യമ വിചാരണകളും, രഹസ്യ വിചാരണ നടത്തുന്ന കേസില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉള്‍പ്പെടെ നടത്തുന്ന സമാന്തര മാധ്യമ വിചാരണയും തടയണമെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് അഡ്വ ശ്രീജിത് പെരുമന നല്‍കിയ ഹര്‍ജിയിലാണ് കേസെടുത്തത്. അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഡാലോചന നടത്തിയെന്ന വെളിപ്പെടുത്തല്‍ പുറത്തു വിട്ടത് റിപ്പോര്‍ട്ടര്‍ ടിവി ആയിരുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ആണ് റിപ്പോര്‍ട്ടര്‍ ചാനലില്‍ വെളിപ്പെടുത്തല്‍ നടത്തിയത്. തുടര്‍ന്ന് ക്രൈംബ്രാഞ്ച് ദിലീപിനെ ഒന്നാം പ്രതിയാക്കി ജാമ്യമില്ലാ വകുപ്പു പ്രകാരം

More »

തിരുവനന്തപുരം ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ക്കെതിരെ ബലാത്സംഗ കേസ്: സസ്‌പെന്റ് ചെയ്തു
തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിലെ ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ക്കെതിരെ ബലാത്സംഗ കേസ്. ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ ജി. മധുസൂദന റാവുവിനെതിരെയാണ് സഹപ്രവര്‍ത്തകയുടെ പരാതിയില്‍ തുമ്പ പോലീസ് കേസെടുത്തത്. ജനുവരി നാലിന് മധുസൂദന റാവു തന്നെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് സഹ പ്രവര്‍ത്തകയുടെ പരാതി. സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ലഭിച്ച പരാതിയിലാണ് ഇന്നലെ പോലീസ് കേസെടുത്തത്. മധുസൂദന റാവുവിനെ സസ്‌പെന്റു ചെയ്തതായി ആദാനി ഗ്രൂപ്പ് അറിയിച്ചു. ജോലി സംബന്ധമായ ആവശ്യത്തിന് മുന്‍പും മധുസൂദന റാവുവിന്റെ ഫ്‌ളാറ്റില്‍ പോയിട്ടുണ്ട്. അന്നൊന്നും ഉപദ്രവമുണ്ടായിട്ടില്ലെന്നും പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. പരാതിക്കാരിയുടെ രഹസ്യമൊഴി പോലീസ് മജിസ്‌ട്രേറ്റിനു മുമ്പാകെ രേഖപ്പെടുത്തും. റാവുവിനെ ചോദ്യം ചെയ്യുമെന്നു പോലീസ് അറിയിച്ചു. കേസില്‍ ഉള്‍പ്പെട്ടതോടെ മധുസൂദന റാവുവിനെ

More »

നടിയെ ആക്രമിച്ച കേസിലെ വി.ഐ.പി കോട്ടയം സ്വദേശിയായ പ്രവാസി!
കൊച്ചി : നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനൊപ്പം ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട വി.ഐ.പിയെ കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചതായി റിപ്പോര്‍ട്ട്. കോട്ടയം സ്വദേശിയായ പ്രവാസി വ്യവസായിയാണ് ഇതെന്ന സൂചനകളാണ് പുറത്തുവരുന്നത്. സാക്ഷി ഇക്കാര്യം തിരിച്ചറിഞ്ഞതായാണ് സൂചന. വി.ഐ.പിയെ സംബന്ധിച്ച് വലിയ അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ ആറാം പ്രതിയും അജ്ഞാതനായ വിഐപിയുമായി ആളെ പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്. 2017 നവംബര്‍ 15ന് നടന്‍ ദിലീപിന്റെ വീട്ടിലെത്തി എന്നു പറയുന്നയാള്‍, ദിലീപിന്റെ അടുത്ത സുഹൃത്തും കോട്ടയം സ്വദേശിയായ പ്രവാസി വ്യവസായിയും ആണെന്നാണു വിവരം. ഇയാള്‍ ഇപ്പോള്‍ ഫോണ്‍ ഓഫ് ചെയ്ത് ഒളിവിലാണ്. ദിലീപിന്റെ വീട്ടില്‍ ഇയാള്‍ വീട്ടില്‍ വരുമ്പോള്‍

More »

കുറവിലങ്ങാട്ടെ കന്യാസ്ത്രീ പൊതുസമൂഹത്തിലേക്കിറങ്ങും, മുഖം മറയ്ക്കാതെ മാധ്യമങ്ങളെ കാണും
തിരുവനന്തപുരം : ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീ പൊതുസമൂഹത്തിലേക്കിറങ്ങുമെന്ന് സാമൂഹ്യപ്രവര്‍ത്തകനും വൈദികനുമായ ഫാ അഗസ്റ്റിന്‍ വട്ടോളി. മുഖം മറയ്ക്കാതെ അതിജീവിത പൊതുസമൂഹത്തിലേക്കെത്തുമെന്നും അവര്‍ മാധ്യമങ്ങളോട് സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏഷ്യാനെറ്റിന്റെ ന്യൂസ് അവറിലാണ് ഫാദര്‍ ഇക്കാര്യം പറയുന്നത്. കോടതി വിധി വന്ന ശേഷം അതിജീവിതയെ കാണാന്‍ ചെന്നപ്പോഴാണ് അവര്‍ ഇക്കാര്യം അറിയിച്ചത് എന്നായിരുന്നു ഫാ അഗസ്റ്റിന്‍ വട്ടോളി പറഞ്ഞത്. 'ഇന്ന് അവരെ കാണാന്‍ ചെന്നപ്പോള്‍ അവര്‍ തകര്‍ന്നിരിക്കുന്ന അവസ്ഥയിലായിരുന്നു. പക്ഷേ ഞങ്ങള്‍ ഇറങ്ങിപ്പോരുമ്പോള്‍ അവര്‍ ഒരു തീരുമാനമെടുത്തിരിക്കുന്നു. ആ തീരുമാനം അവര്‍ തന്നെ പറയുമെന്നാണ് ഞാന്‍ കരുതുന്നത്. അത് മറ്റൊന്നുമല്ല അവര്‍ പുറത്തു വരാന്‍ തീരുമാനിച്ചിരിക്കുന്നു. അവര്‍ പൊതുജനങ്ങളോട് സംസാരിക്കാന്‍

More »

പണവും സ്വാധീനവും ഉപയോഗിച്ച് ഫ്രാങ്കോ കേസ് അട്ടിമറിച്ചു; സിസ്റ്ററിന് നീതി കിട്ടുന്നതുവരെ പോരാടും- സിസ്റ്റര്‍ അനുപമ
കോട്ടയം : ബലാത്സംഗക്കേസില്‍ ബിഷപ്പ് ഫ്രാങ്കോയെ വെറുതെ വിട്ട വിധി വിശ്വസിക്കാനാവുന്നില്ലെന്ന് കുറുവിലങ്ങാട് മഠത്തിലെ സിസ്റ്റര്‍ അനുപമ. പൊലീസും പ്രോസിക്യൂട്ടറും കാണിച്ച നീതി ജുഡീഷ്യറിയില്‍ നിന്നും ലഭിച്ചില്ലെന്നും നീതി കിട്ടുന്നതുവരെ പോരാട്ടം തുടരുമെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു. പണവും സ്വാധീനവും ഉപയോഗിച്ച് ബിഷപ്പ് ഫ്രാങ്കോ കേസ് അട്ടിമറിച്ചതാണെന്നും ഇവര്‍ പറഞ്ഞു. 'മൊഴികളെല്ലാം ഞങ്ങള്‍ക്ക് അനുകൂലമായിട്ടാണ് വന്നത്. പിന്നീട് എന്ത് സംഭവിച്ചുവെന്ന് ഞങ്ങള്‍ക്ക് അറിയില്ല. തീര്‍ച്ചയായും അപ്പീല്‍ പോകും. ഞങ്ങളുടെ സിസ്റ്ററിന് നീതി കിട്ടുന്നതുവരെ പോരാടും. പണവും സ്വാധീനവും ഉണ്ടെങ്കില്‍ എന്തും നേടാം. ആ ഒരു കാലമാണല്ലോ ഇപ്പോള്‍ നമ്മുടെ മുന്നിലുള്ളത്. അത് തന്നെയാണ് ഇവിടേയും സംഭവിച്ചതെന്നാണ് വിശ്വസിക്കുന്നത്. സാധാരണക്കാരായ ഞങ്ങളെപ്പോലുള്ള മനുഷ്യര്‍ എന്തുവന്നാലും മിണ്ടാതിരിക്കുകയോ കേസിന് പോകാതിരിക്കുകയോ വേണം

More »

ബിഷപ്പ് ഫ്രാങ്കോയെ വെറുതെ വിട്ട കോടതി വിധി ആശ്ചര്യപ്പെടുത്തുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍
കോട്ടയം : കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി വിധി ആശ്ചര്യപ്പെടുത്തുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്.പി ഹരിശങ്കര്‍. കുറ്റം ചെയ്തത് ഏത് ഉന്നതനായാലും ശിക്ഷിക്കപ്പെടുമെന്ന സന്ദേശം കൊടുക്കാന്‍ കോടതിക്ക് സാധിച്ചില്ല. ഒരു രീതിയിലും അംഗീകരിക്കാന്‍ പറ്റുന്ന വിധിയല്ല ഇതെന്നും കൃത്യമായ ശാസ്ത്രീയ തെളിവുകള്‍ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് ഇത്തരത്തിലൊരു വിധി വന്നെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേസിലെ ഇരയായ വ്യക്തിയെ 9 ദിവസം വിസ്തരിച്ചിരുന്നു. കൃത്യമായ ശാസ്ത്രീയ തെളിവുകള്‍ ഉണ്ടായിരുന്നു. ഇത്തരം കേസുകളില്‍ അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിക്കണമെന്ന് സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശം ഉണ്ട്. ഒരു ബലാത്സംഗക്കേസില്‍ ഇരയുടെ മൊഴി മാത്രം കേട്ട് ശിക്ഷിക്കാമെന്ന മാര്‍ഗനിര്‍ദേശം ഉണ്ടായിരിക്കെ ഇത്രയും തെളിവുകളും ശാസ്ത്രീയ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions