മുനമ്പം ഭൂമി പ്രശ്‌നം വീണ്ടും വഷളാവും
കൊച്ചി : മുനമ്പം ഭൂമി പ്രശ്‌നം വീണ്ടും വഷളാവും. വഖഫ്ഭൂമിയാണെന്നു ചൂണ്ടിക്കാട്ടിമുനമ്പത്തെ ക്രൈസ്തവരെ കുടിയിറക്കുന്നതിനെതിരെ വലിയ പ്രക്ഷോഭം ആണ് നടന്നത്. ഈ പ്രതിഷേധം രാഷ്ട്രീയ ബോംബ് ആയി മാറിയതോടെയാണ് തടി രക്ഷിക്കാന്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചത്. ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരെയാണ് മുനമ്പം ജുഡീഷ്യല്‍ കമ്മീഷനായി സര്‍ക്കാര്‍ നിയമിച്ചത്.
എന്നാല്‍ ഈ നടപടി ഹൈക്കോടതി റദ്ദാക്കിയിരിക്കുകയാണ്. ജുഡീഷ്യല്‍ കമ്മീഷന്റെ നിയമസാധുത ചോദ്യം ചെയ്ത് വഖഫ് സംരക്ഷണ വേദി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ വിധി. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. സര്‍ക്കാരിന് ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാന്‍ വിവേചനാധികാരമുണ്ട്. എന്നാല്‍ മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് നേരത്തെ സിവില്‍ കോടതികള്‍ കണ്ടെത്തിയിട്ടുള്ളതാണ്. ഒപ്പം വഖഫ് ട്രൈബ്യൂണലിന്റെ
More »
ഗുരുവായൂര്‍ അമ്പലത്തില്‍ യേശുദാസിന് പ്രവേശനം നല്‍കണമെന്ന് ശിവഗിരി മഠം; അടുത്തമാസം പ്രക്ഷോഭം
ഗാനഗന്ധര്‍വന്‍ കെ.ജെ.യേശുദാസിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശനം നല്‍കണമെന്ന് ശിവഗിരി മഠം. ഇതിന്റെ ഭാഗമായി മഠത്തിന്റെ നേതൃത്വത്തില്‍ പ്രക്ഷോഭം നടത്തും. ആചാര പരിഷ്‌കരണം ആവശ്യപ്പെട്ട് ഗുരുവായൂര്‍ ദേവസ്വത്തിനു മുന്നില്‍ അടുത്തമാസം നടത്തുന്ന പ്രക്ഷോഭത്തിലെ പ്രധാന ആവശ്യം ഇതായിരിക്കുമെന്ന് ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. യേശുദാസിനു വേണ്ടി സംസ്ഥാന സര്‍ക്കാരും അനുകൂല നിലപാട് എടുക്കണമെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. 2018ല്‍ ആര്‍എസ്എസും ഹിന്ദു ഐക്യവേദിയും വിശ്വഹിന്ദു പരിക്ഷത്തും യേശുദാസിനെ ഗുരുവായൂരില്‍ കയറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ അന്ന്, ഗുരുവായൂര്‍ ക്ഷേത്രപ്രവേശനം ആഗ്രഹിക്കുന്നവരിലെ അവസാന സ്ഥാനക്കാരനായി ക്ഷേത്രത്തില്‍ കയറാനാണ് തനിക്ക് ആഗ്രഹമെന്നാണ് ഗാനഗന്ധര്‍വന്‍ വ്യക്തമാക്കിയത്. ഗുരുവായൂര്‍ പ്രവേശനത്തിനു തനിക്കു പ്രത്യേക പരിഗണന വേണ്ട. ക്ഷേത്രം ഭരണാധികാരികളാണ്
More »
16കാരനായ വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; അധ്യാപകന്‍ പിടിയില്‍
വയനാട് 16കാരനായ വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകന്‍ അറസ്റ്റില്‍. പെരുമ്പാവൂര്‍ ചുണ്ടക്കുഴി സ്വദേശി പൊക്കാമറ്റം വീട്ടില്‍ ജയേഷ് (39) ആണ് പിടിയിലായത്. വിദ്യാര്‍ഥികളെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയതിനിടയിലാണ് സംഭവം പുറത്തറിഞ്ഞത്.
സുല്‍ത്താന്‍ബത്തേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള സ്‌കൂളിലെ പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിയെയാണ് അധ്യാപകന്‍ പീഡനത്തിന് ഇരയാക്കിയത്. അധ്യാപകന്‍ താമസിച്ചിരുന്ന മുറിയിലെത്തിച്ചായിരുന്നു പീഡനം. സംഭവത്തില്‍ കഴിഞ്ഞ ദിവസമാണ് പ്രതിയെ സുല്‍ത്താന്‍ബത്തേരി പൊലീസ് കസ്റ്റഡിയിലെടുത്തത്.
More »
വ്‌ലോഗര്‍ ജുനൈദ് റോഡില്‍ മരിച്ച സംഭവം; അസ്വാഭാവികത ഉണ്ടോയെന്ന് അന്വേഷണം
പ്രമുഖ വ്‌ലോഗര്‍ ജുനൈദ് വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ അസ്വാഭാവികത ഉണ്ടോയെന്ന് മഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കും. ജുനൈദ് അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്നുവെന്ന് പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ഒരാള്‍ വിളിച്ച് അറിയിച്ചിരുന്നു. ഇയാളുടെ മൊഴിയടക്കം രേഖപ്പെടുത്തും. മരണത്തില്‍ ജുനൈദിന്റെ കുടുംബം പരാതി നല്‍കിയിട്ടില്ല.
വെള്ളിയാഴ്ച വൈകിട്ട് 5.20ഓടെയാണ് അപകടം സംഭവിച്ചത്. മഞ്ചേരിയില്‍ നിന്ന് വഴിക്കടവ് ഭാഗത്തേക്ക് വരുമ്പോഴായിരുന്നു അപകടം. മഞ്ചേരി തൃക്കലങ്ങോട് മരത്താണി വളവില്‍ റോഡരികിലെ മണ്‍കൂനയില്‍ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് നിഗമനം. റോഡരികില്‍ രക്തം വാര്‍ന്ന നിലയില്‍ കിടക്കുന്ന ജുനൈദിനെ ബസ് ജീവനക്കാരാണ് ആദ്യം കണ്ടത്. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലയുടെ പിന്‍ഭാഗത്താണ്
More »
കളമശേരി പോളിടെക്‌നിക് കഞ്ചാവ് വേട്ട; കൂടുതല്‍ പ്രതികള്‍ അറസ്റ്റിലായേക്കും
കളമശേരി പോളിടെക്‌നിക് ലഹരി കേസില്‍ കൂടുതല്‍ പ്രതികള്‍ അറസ്റ്റിലായേക്കും. ക്യാമ്പസിലെ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് എത്തിച്ചവരെ പറ്റി കൃത്യമായ സൂചനകള്‍ കിട്ടിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കോളേജിലെ പൂര്‍വ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ അന്വേഷണ പരിധിയിലുണ്ട്.
ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചത് പൂര്‍വ്വ വിദ്യാര്‍ത്ഥിയാണെന്നാണ് പൊലീസ് അനുമാനം. പിടിയിലായ വിദ്യാര്‍ത്ഥികളുടെ മൊഴിയില്‍ നിന്നാണ് പൂര്‍വ്വ വിദ്യാര്‍ത്ഥിക്കെതിരായ തെളിവുകള്‍ ലഭിച്ചത്. എറണാകുളം സ്വദേശിയായ പൂര്‍വ്വ വിദ്യാര്‍ത്ഥിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം വ്യാപകമാക്കി. റെയ്ഡിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയെന്നാണ് നിഗമനം. ആകാശിനെ വീണ്ടും ചോദ്യം ചെയ്യും.നിലവില്‍ റിമാന്‍ഡിലായ മുഖ്യപ്രതി ആകാശിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇതിനായുള്ള അപേക്ഷയും പൊലീസ് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും.
More »
ആശാ വര്‍ക്കര്‍മാരുടെ തലസ്ഥാനത്തെ സമരം ബിബിസിയിലും
തിരുവനന്തപുരം : കഴിഞ്ഞ ഒരു മാസത്തിലധികമായി സെക്രട്ടറിയേറ്റിന് മുന്നില്‍ ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം ബിബിസിയിലും. 'ഇന്ത്യാസ് ഫ്രണ്ട്ലൈന്‍ ഹെല്‍ത്ത് ലൈന്‍ വര്‍ക്കേഴ്സ് ഫൈറ്റ് ഫോര്‍ ബെറ്റര്‍ പേ ആന്‍ഡ് റെക്കഗ്‌നിഷന്‍' എന്ന തലക്കെട്ടോട് കൂടിയാണ് ബിബിസി വാര്‍ത്ത നല്‍കിയിരിക്കുന്നത്.
ആശവര്‍ക്കര്‍മാര്‍ തങ്ങളുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റിന് മുന്നില്‍ ഒരു മാസത്തിലധികമായി സമരം ചെയ്യുകയാണ്. സര്‍ക്കാര്‍ ഇവരുമായി ചര്‍ച്ചക്ക് തയ്യാറാകുന്നില്ല എന്ന് മാത്രമല്ല പല പ്രമുഖ സി.പി.എം നേതാക്കളും സമരം ചെയ്യുന്നവരെ അധിക്ഷേപിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. സമരം ഒത്തുതീര്‍പ്പായില്ലെങ്കില്‍ അടുത്തയാഴ്ച സെക്രട്ടറിയേറ്റ് വളയാന്‍ ആശാ പ്രവര്‍ത്തകര്‍ തീരുമാനിച്ച കാര്യവും ബി.ബി.സി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് പത്ത് ലക്ഷത്തിലധികം ആശാ വര്‍ക്കര്‍മാരാണ്
More »
അയര്‍ലന്‍ഡ് അണ്ടര്‍-19 ക്രിക്കറ്റ് ടീമില്‍ മലയാളി താരം
ഡബ്ലിന്‍ : അയര്‍ലന്‍ഡ് അണ്ടര്‍-19 മെന്‍സ് ക്രിക്കറ്റ് ടീമിലേക്ക് മലയാളി യുവതാരം ഫെബിന്‍ മനോജ് ഇടം നേടി. സിംബാബ്വെ പര്യടനത്തിനുള്ള ടീമിലേക്കാണ് ഫെബിന്‍ തിരഞ്ഞെടുക്കപ്പെട്ടത്. അയര്‍ലന്‍ഡ് 19 ടീമില്‍ ഇടം നേടുന്ന ആദ്യ ഇന്ത്യന്‍ -ഐറിഷ് കളിക്കാരനാണ് ഫെബിന്‍. കഴിഞ്ഞ വര്‍ഷം അയര്‍ലന്‍ഡിന്റെ അണ്ടര്‍ 17 ദേശീയ ക്രിക്കറ്റ് ടീമിലേക്കും ഫെബിന്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഓള്‍റൗണ്ടറായ ഫെബിന്‍ മികച്ച പ്രകടനമാണ് ആഭ്യന്തര മത്സരങ്ങളില്‍ കാഴ്ചവെച്ചത്. കില്‍ഡെയര്‍ കൗണ്ടിയിലെ അത്തെയില്‍ ആണ് ഫെബിനും കുടുംബവും താമസിക്കുന്നത്. മനോജ് ജോണിന്റെയും ബീന വര്‍ഗീസിന്റെയും മകനാണ്. നേഹ മനോജ് ആണ് സഹോദരി. ഈ നേട്ടം അയര്‍ലന്‍ഡിലെ ഇന്ത്യന്‍ സമൂഹത്തിനും, പ്രത്യേകിച്ച് മലയാളി ക്രിക്കറ്റ് പ്രേമികള്‍ക്കും അഭിമാനകരമായ മുഹൂര്‍ത്തമാണ്.
ഫെബിന്റെ കഠിനാധ്വാനത്തിനും പ്രതിഭയ്ക്കുമുള്ള അംഗീകാരമാണ് ഈ തിരഞ്ഞെടുപ്പ്. സിംബാബ്വെ പരൃടനത്തില്‍ മികച്ച
More »
തിരുവനന്തപുരത്ത് യുവ ദന്തഡോക്ടര്‍ കഴുത്തറത്ത് മരിച്ച നിലയില്‍
തിരുവനന്തപുരം പാറശ്ശാല കൊറ്റാമത്ത് ദന്തഡോക്ടറെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊറ്റാമം ശിവശ്രീയില്‍ സൗമ്യ (31) ആണ് മരിച്ചത്. ഇവര്‍ മാനസിക സമ്മര്‍ദത്തിന് മരുന്നു കഴിച്ചിരുന്നെന്നും അന്വേഷണം ആരംഭിച്ചെന്നും പൊലീസ് പറഞ്ഞു. സൗമ്യയുടെ കയ്യിലും മുറിവേറ്റിട്ടുണ്ട്. ഭര്‍ത്താവ് അനൂപിന്റെ ചികിത്സയിലുള്ള അമ്മയോടൊപ്പമാണ് വ്യാഴാഴ്ച രാത്രി സൗമ്യ ഉറങ്ങാന്‍ കിടന്നത്.
ഭര്‍ത്താവ് അനൂപ് തൊട്ടടുത്ത മുറിയിലാണ് കിടന്നത്. സൗമ്യയെ കാണാത്തതിനെ തുടര്‍ന്ന് രാത്രി ഒരു മണിയോടെ ഭര്‍തൃമാതാവ് അനൂപിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിനുള്ളിലെ ശൗചാലയത്തില്‍ കഴുത്തിലും കൈയിലും മുറിവേറ്റ നിലയില്‍ സൗമ്യയെ കണ്ടെത്തിയത്. തുടര്‍ന്ന് ഭര്‍ത്താവ് സൗമ്യയെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
നാലുവര്‍ഷം മുന്‍പായിരുന്നു
More »
ഡല്‍ഹിയിലെത്തിയ യുകെ യുവതിയ്ക്ക് നേരെ രണ്ടുപേരുടെ ലൈംഗികാതിക്രമം
സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട ആളെ കാണാനെത്തിയ ബ്രിട്ടീഷ് യുവതി ഡല്‍ഹിയില്‍ ലൈംഗിക പീഡനത്തിന് ഇരയായി. ഡല്‍ഹിയിലെ ഹോട്ടലില്‍ വച്ചാണ് രണ്ടുപേര്‍ ലൈംഗികാതിക്രമം നടത്തിയത്.
സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട 'സുഹൃത്തിനെ' കാണാനെത്തിയ ബ്രിട്ടീഷ് വനിതയെ ആദ്യം ഡല്‍ഹി ഹോട്ടലില്‍ ബലാത്സംഗത്തിന് ഇരയാക്കി. സുഹൃത്തിന്റെ ബലാത്സംഗത്തിന് പുറമെ സഹായം തേടിയപ്പോള്‍ ഹോട്ടല്‍ ലിഫ്റ്റില്‍ വെച്ച് മറ്റൊരു പുരുഷനും ഇവരെ ലൈംഗികമായി ഉപദ്രവിച്ചെന്നും പോലീസ് പറയുന്നു. സംഭവത്തില്‍ രണ്ട് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
സൗത്ത് വെസ്റ്റ് ഡല്‍ഹിയിലെ മഹിപാല്‍പൂര്‍ മേഖലയില്‍ വെച്ചാണ് സംഭവം. സോഷ്യല്‍ മീഡിയ വഴിയാണ് ഇരുവരും പരിചയത്തിലായതെന്ന് പോലീസ് വ്യക്തമാക്കി. പതിവായി ചാറ്റിംഗ് നടത്തിയിരുന്നു. ഒടുവില്‍ സുഹൃത്തിനെ നേരില്‍ കാണാനായി യുവതി ഇന്ത്യയിലെത്തുകയായിരുന്നു.
ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് വനിത ഇന്ദിരാ ഗാന്ധി
More »