സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ക്ലാസില്‍നിന്ന് വിളിച്ചിറക്കി ലൈംഗിക പീഡനം; പ്രതി 25 വര്‍ഷത്തിന് ശേഷം പിടിയില്‍
പോക്സോ കേസിലെ പ്രതിയെ 25 വര്‍ഷത്തിന് ശേഷം പിടികൂടി പൊലീസ്. മതം മാറി ചെന്നൈയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി നിറമണ്‍കര സ്വദേശി മുത്തുകുമാറിനെയാണ് വഞ്ചിയൂര്‍ പൊലീസ് പിടികൂടിയത്. 2001ല്‍ തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ഇയാര്‍ ക്ലാസില്‍ നിന്നും വിളിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
മുത്തുകുമാര്‍ എന്ന് പേരുള്ള പ്രതി മതം മാറി സാം എന്ന പേരിലാണ് ചെന്നൈയില്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. 2001ല്‍ തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ക്ലാസുള്ള ദിവസം വിളിച്ചുകൊണ്ടുപോയി വീട്ടിലെത്തിച്ച് ലൈംഗികമായി പീഡനത്തിനിരയാക്കുകയായിരുന്നു. കുട്ടിയെ കാണാതായതോടെ സ്‌കൂള്‍ അധികൃതര്‍ വീട്ടുകാരെ വിവരം അറിയിച്ചു.
തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ട്യൂഷന്‍ സാറിന്റെ വീട്ടില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഇയാളെ നാട്ടുകാര്‍ പിടികൂടിയെങ്കിലും
More »
മലയാളിയായ റോബിന്‍ ഇലക്കാട്ട് തുടരെ മൂന്നാമതും മിസോറി മേയര്‍
യുഎസിലെ ടെക്സസ് സംസ്ഥാനത്തെ മിസോറി സിറ്റി മേയറായി വീണ്ടും മലയാളിയായ റോബിന്‍ ഇലക്കാട്ട് തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായി മൂന്നാം തവണയാണ് റോബിന്‍ മിസോറി സിറ്റി മേയറായി തെരഞ്ഞെടുക്കപ്പെടുന്നത്. കോട്ടയം കുറുമുളളൂര്‍ ഇലക്കാട്ട് കുടുംബാംഗമാണ് റോബിന്‍.
2020 ഡിസംബറിലാണ് റോബിന്‍ ആദ്യമായി മിസോറി സിറ്റിയുടെ പന്ത്രണ്ടാമത് മേയറായി ചുമതലയേറ്റത്. അമേരിക്കയിലെ മികച്ച നഗരങ്ങളിലൊന്നായി മിസോറിയെ മാറ്റാന്‍ റോബിന്‍ നടത്തിയ ശ്രമങ്ങള്‍ ജനങ്ങളെ ആകര്‍ഷിച്ചു.
വംശവ്യത്യാസമില്ലാതെ എല്ലാവരെയും ഉള്‍പ്പെടുത്തിയുളള വികസനവും നവീകരണവും കമ്മ്യൂണിറ്റി ഇടപെടലുകളും റോബിനെ ജനകീയനായ നേതാവാക്കി. അടിസ്ഥാന സൗകര്യങ്ങളും വിനോദസഞ്ചാര സൗകര്യവും വികസിപ്പിക്കുന്നതിലും പൊതുസുരക്ഷ മെച്ചപ്പെടുത്തുന്നതിലും ശ്രദ്ധ ചെലുത്തിയുളള റോബിന്റെ നടപടികളാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. ടീനയാണ് റോബിന്‍ ഇലക്കാട്ടിന്റെ പങ്കാളി. കെയ്റ്റ്ലിന്‍, ലിയ
More »
'പോരടിക്കാന്‍ എന്റെ ചിത്രം ഉപയോഗിച്ചു, ഇതെന്ത് ഭ്രാന്താണ്.. വിശ്വസിക്കാനാവുന്നില്ല'; ബ്രസീലിയന്‍ മോഡല്‍
ഹരിയാനയിലെ 'സര്‍ക്കാര്‍ വോട്ട് ചോരി' കൊള്ള ആരോപണത്തില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി മാധ്യമങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ച ബ്രസീലിയന്‍ മോഡല്‍ ലാരിസ രൂക്ഷ പ്രതികരണവുമായി രംഗത്ത്. തന്റെ പഴയ ചിത്രം തട്ടിപ്പിന് ഉപയോഗിച്ചെന്ന വിഡിയോയുമായാണ് ലാരിസ എത്തിയിരിക്കുന്നത്. ലാരിസയുടെ ചിത്രം വച്ച് 22 കള്ളവോട്ടുകള്‍ നടന്നുവെന്നാണ് ചിത്രങ്ങള്‍ അടക്കം പങ്കുവെച്ച് രാഹുല്‍ ഗാന്ധി ഇന്നലെ ആരോപണം ഉന്നയിച്ചത്.
ഇന്‍സ്‌റ്റഗ്രാമിലടക്കം ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള ബ്രസിലീയന്‍ മോഡലാണ് ലാരിസ. കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റാണ് ബ്രസീലിയന്‍ മോഡലിന്റെ പ്രതികരണം അടങ്ങിയ വിഡിയോ സന്ദേശം എക്സില്‍ പങ്കുവച്ചത്. ഹരിയാനയില്‍ സ്വീറ്റി, സരസ്വതി, സീമ എന്നിങ്ങനെ പല പേരുകളിലായിട്ടായിരുന്നു ലാരിസയുടെ ചിത്രം വച്ച് 22 കള്ളവോട്ടുകള്‍ നടന്നത്. ഈ 22 പേരുടെയും പേരുകള്‍ക്കൊപ്പം വോട്ടര്‍ പട്ടികയില്‍ ബ്രസീലിയന്‍ മോഡലിന്റെ
More »
രാഹുല്‍ ഗാന്ധിയുടെ 'ഹരിയാന ബോംബ്' പൊട്ടുമ്പോള്‍...
ഹരിയാനയില്‍ കഴിഞ്ഞ വര്‍ഷം നടന്നത് 'ഓപ്പറേഷന്‍ സര്‍ക്കാര്‍ ചോരി' എന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഹരിയാനയില്‍ വന്‍ അട്ടിമറി നടന്നുവെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി എട്ടിലൊന്ന് വ്യാജ വോട്ട് ഉണ്ടായിയെന്നും ആരോപിച്ചു. ബിഹാറില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്നതിന്റെ തലേന്നാണ് രാഹുല്‍ ഗാന്ധി നിര്‍ണായക വാര്‍ത്താസമ്മേളനം വിളിച്ചത്. 'വോട്ട് ചോരി' ആരോപണങ്ങളുടെ പുതിയ വെളിപ്പെടുത്തലാണ് രാഹുല്‍ നടത്തിയിരിക്കുന്നത്. 'എച്ച്' ഫയല്‍സാണ് രാഹുല്‍ പുറത്ത് വിട്ടത്. ബ്രസീലിയന്‍ മോഡലിന്റെ ചിത്രം ഉപയോഗിച്ചും തട്ടിപ്പ് നടത്തിയെന്ന് രാഹുല്‍ ആരോപിച്ചു. ഹരിയാനയില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ഗൂഢാലോചന നടന്നുവെന്നും രാഹുല്‍ ഗാംഹി ആരോപിച്ചു.
ഇവിടെ പറയുന്നത് എല്ലാം 100% സത്യമാണെന്നും ഒരു സംസ്ഥാനം തട്ടിയെടുത്ത കഥയാണെന്നും പറഞ്ഞു കൊണ്ടായിരുന്നു രാഹുലിന്റെ വാര്‍ത്താസമ്മേളനം തുടങ്ങിയത്. ഹരിയാനയില്‍ മാധ്യമങ്ങളുടെ
More »
സിനിമാതാരങ്ങള്‍ ഉള്‍പ്പെട്ട ആഡംബര കാര്‍ കള്ളക്കടത്ത്; അന്വേഷണം ഏറ്റെടുത്ത് ഭൂട്ടാന്‍ സര്‍ക്കാരും
നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഉള്‍പ്പെട്ട ആഡംബര കാര്‍ കള്ളക്കടത്ത് കേസില്‍ അന്വേഷണം ഏറ്റെടുത്ത് ഭൂട്ടാന്‍ സര്‍ക്കാരും. ഇന്ത്യയുടെയും ഭൂട്ടാന്റെയും ആഭ്യന്തര സെക്രട്ടറിമാര്‍ കേസ് ചര്‍ച്ച ചെയ്തു. കഴിഞ്ഞ മാസാവസാനം ഭൂട്ടാനില്‍ വെച്ചാണ് യോഗം ചേര്‍ന്നത്.
അതിര്‍ത്തി വഴിയുള്ള കള്ളക്കടത്തിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം ശക്തമാക്കുമെന്ന് ഇരുരാജ്യങ്ങളും ചേര്‍ന്ന് തീരുമാനിച്ചു. അതിര്‍ത്തിയിലെ പഴുതുകള്‍ അടച്ച് പരിശോധന സംവിധാനം ശക്തിപ്പെടുത്തും. ഭൂട്ടാന് റോയല്‍ കസ്റ്റംസുമായി അന്വേഷണ വിവരങ്ങള്‍ പങ്കുവെക്കാനും ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി.
ആഡംബര കാര്‍ കള്ളക്കടത്ത് കേസില്‍ റാക്കറ്റിന്റെ ഉന്നതങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് ഇതുരാജ്യങ്ങളുടെയും തീരുമാനം. പിടിച്ചെടുത്ത വാഹനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ക്രോഡീകരിക്കുന്ന തിരക്കിലാണ് കസ്റ്റംസ് പ്രിവന്റീവ്. സമഗ്രമായ റിപ്പോര്‍ട്ട് കേന്ദ്ര
More »
യുവതിയെ ട്രെയിനില്‍ നിന്ന് തൊഴിച്ചിട്ട കേസ്; പ്രകോപനം പുകവലി ചോദ്യം ചെയ്തത്
തിരുവനന്തപുരം : വര്‍ക്കലയില്‍ പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് തൊഴിച്ചിട്ടു ഗുരുതരാവസ്ഥയിലായ സംഭവത്തിന് പ്രതിയെ പ്രകോപിച്ചതു ട്രെയിനിലെ പുകവലി ചോദ്യം ചെയ്തതെന്ന് പൊലീസ്. പ്രതി സുരേഷ് കുമാറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ട്രെയിനിലെ ശുചിമുറിക്ക് സമീപം പുകവലിച്ചുകൊണ്ടുനിന്ന സുരേഷ് കുമാര്‍ പെണ്‍കുട്ടികളുടെ അടുത്തെത്തി. പുകവലിച്ചെത്തിയ ഇയാളോട് പെണ്‍കുട്ടികള്‍ മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ പരാതിപ്പെടുമെന്ന് പറഞ്ഞു. ഇതാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്നാണ് കണ്ടെത്തല്‍.
വാതിലിന്റെ അടുത്തായിരുന്ന ശ്രീക്കുട്ടിയെ പ്രതി ശക്തിയായി ചവിട്ടുകയായിരുന്നു. പെണ്‍കുട്ടിയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് പ്രതി ആക്രമിച്ചതെന്ന് റിപ്പോര്‍ട്ടിലുണ്ട്. പ്രതി രണ്ട് ബാറുകളില്‍ നിന്ന് മദ്യപിച്ച ശേഷമാണ് ട്രെയിനില്‍ കയറിയത്. പ്രതിക്കൊപ്പം ഒരു സുഹൃത്തും ട്രെയിനില്‍
More »
'ഇന്ത്യക്കാര്‍ പല്ല് തേക്കുന്നില്ല'; ടൂത്ത് പേസ്റ്റ് വില്‍പന ഇടിഞ്ഞതില്‍ വിചിത്ര വാദവുമായി കോള്‍ഗേറ്റ്
തങ്ങളുടെ ടൂത്ത് പേസ്റ്റ് വില്‍പന കുത്തനെ കുറഞ്ഞതില്‍ വിചിത്ര വാദവുമായി കോള്‍ഗേറ്റ്. ‘ഇന്ത്യക്കാര്‍ പല്ല് തേക്കുന്നില്ല’ എന്ന വിചിത്ര വാദമാണ് കോള്‍ഗേറ്റ് ഉയര്‍ത്തുന്നത്. തുടര്‍ച്ചയായി മൂന്നാം തവണയാണ് ടൂത്ത് പേസ്റ്റ് വില്‍പനയില്‍ കോള്‍ഗേറ്റ് ഇടിവ് രേഖപ്പെടുത്തുന്നത്. നഗരങ്ങളിലാണ് കോള്‍ഗേറ്റിന്റെ വിപണിയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയത്.
ഇന്ത്യയില്‍ കോള്‍ഗേറ്റ് കമ്പനിയുടെ വില്‍പ്പന കുത്തനെ ഇടിഞ്ഞതിന് പിന്നാലെയാണ് കമ്പനി വിചിത്ര വാദവുമായി രംഗത്തെത്തിയത്. ഇക്കാരണത്താല്‍ രാജ്യത്തെ ടൂത്ത് പേസ്റ്റ് വിപണിയുടെ പകുതിയും നിയന്ത്രിക്കുന്ന കോള്‍ഗേറ്റ് വില്‍പനയ്ക്ക് വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. നേരത്തെ, ഇന്ത്യയിലെ ഉപഭോക്താക്കള്‍ കുറച്ചു ടൂത്ത് പേസ്റ്റ് മാത്രമേ പല്ലുതേക്കാന്‍ ഉപയോഗിക്കുന്നുള്ളൂവെന്ന് കോള്‍ഗേറ്റ് പറഞ്ഞിരുന്നു.
അതേസമയം, കോള്‍ഗേറ്റിന് അടുത്ത് കാലത്തൊന്നും ഇനി വിപണി തിരിച്ചു
More »
എംബിഎ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം: പ്രതികളെ വെടിവെച്ച് കീഴ്‌പ്പെടുത്തി പൊലീസ്
കോയമ്പത്തൂര്‍ കൂട്ടബലാത്സംഗക്കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് തമിഴ്നാട് പൊലീസ്. പൊലീസുമായുള്ള ഏറ്റുമുട്ടലിനൊടുവിലാണ് പ്രതികളായ തവാസി, കാര്‍ത്തിക്, കാളീശ്വരന്‍ എന്നിവര്‍ പിടിയിലായത്. കാലിന് വെടിവെച്ചതിന് ശേഷമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഞായറാഴ്ച രാത്രിയാണ് എംബിഎ വിദ്യാര്‍ത്ഥിനിയായ 19കാരിയെ മൂവര്‍ സംഘം തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. കോയമ്പത്തൂര്‍ വിമാനത്താവളത്തിന് സമീപം വൃന്ദാവന്‍ നഗറില്‍ ആണ്‍സുഹൃത്തുമായി കാറില്‍ സഞ്ചരിക്കുമ്പോഴായിരുന്നു അക്രമം. ബൈക്കിലെത്തിയ അക്രമികള്‍ ആണ്‍ സുഹൃത്തിനെ മര്‍ദിച്ച ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഘം ചെയ്യുകയായിരുന്നു.
പരിക്കേറ്റ ആണ്‍സുഹൃത്ത് അക്രമ വിവരം പൊലീസിനെ അറിയിക്കുകയും തുടര്‍ന്ന് നടത്തിയ തിരച്ചിലിലുമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. കോയമ്പത്തൂര്‍
More »
കുടുംബവാഴ്ച ഇന്ത്യന്‍ ജനാധിപത്യത്തിന് ഭീഷണി; നെഹ്റു കുടുംബത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍
നെഹ്റു കുടുംബത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് ശശി തരൂര്‍ എം പി. രാഹുലിനെയും പ്രിയങ്കയെയും സോണിയെയും പരോക്ഷമായി തരൂര്‍ വിമര്‍ശിച്ചു. മംഗളം ദിനപത്രത്തിലെ ലേഖനത്തിലാണ് കുടുംബ വാഴ്ചയ്ക്കെതിരെ തരൂരിന്റെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. കോണ്‍ഗ്രസില്‍ കുടുംബവാഴ്ച എന്ന ബിജെപി ആരോപണം സാധൂകരിക്കുന്നതാണ് ശശി തരൂരിന്റെ ലേഖനം.
'കുടുംബവാഴ്ച ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭീഷണി' എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിലാണ് തരൂരിന്റെ വിമര്‍ശനം. കുടുംബവാഴ്ചയ്‌ക്ക് പകരം കഴിവിനെ അംഗീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര എന്നിവരുള്‍പ്പെടുന്ന നെഹ്റു-ഗാന്ധി കുടുംബത്തിന്റെ സ്വാധീനം രാഷ്‌ട്രീയ നേതൃത്വം ഒരു ജന്മാവകാശം ആണെന്ന ധാരണയ്‌ക്ക് ഇത് അടിത്തറയിടുന്നതാണെന്നുമാണ് തരൂരിന്റെ വിമര്‍ശനം. നെഹ്റു ഗാന്ധി കുടുംബത്തിന്റെ രാഷ്ട്രീയ സ്വാധീനം മറ്റു
More »