നാട്ടുവാര്‍ത്തകള്‍

മുകേഷ്, മണിയന്‍പിള്ള, ഇടവേള ബാബു, ജയസൂര്യ തുടങ്ങിയവര്‍ക്കെതിരെ ലൈംഗിക ആരോപണവുമായി നടി
മലയാള സിനിമയിലെ പ്രമുഖ താരങ്ങള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കുമെതിരെ ലൈംഗികാരോപണവുമായി നടി. ജയസൂര്യ, മുകേഷ്, ഇടവേള ബാബു, മണിയന്‍പിള്ള രാജു, അഭിഭാഷകന്‍ ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ നോബിള്‍, വിച്ചു എന്നിവര്‍ക്കെതിരെയാണ് നടിയുടെ ആരോപണം. ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു മിനു കുര്യന്‍ എന്ന യുവ നടിയുടെ വെളിപ്പെടുത്തല്‍. 2013ലാണ് ആരോപണത്തിന് ആസ്പദമായ സംഭവം നടന്നത്. മുകേഷ്, മണിയന്‍പിള്ള രാജു, ജയസൂര്യ, ഇടവേള ബാബു, അഭിഭാഷകന്‍ ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ നോബിള്‍, വിച്ചു എന്നിവര്‍ ശാരീരികമായും അല്ലാതെയുംമാനസികമായും ഉപദ്രവിച്ചത് വെളിപ്പെടുത്തിയാണ് പോസ്റ്റ്. 2013ല്‍ ഒരു ചിത്രത്തില്‍ അഭിനയിക്കവെ ഇവര്‍ ശാരീരികമായി പീഡിപ്പിക്കുകയും മോശംഭാഷയില്‍ പെരുമാറുകയും ചെയ്തു. ഞാന്‍ തുടര്‍ന്നും സിനിമയില്‍ അഭിനയിക്കാന്‍ ശ്രമിച്ചെങ്കിലും ഉപദ്രവം സഹിക്കാനാകുന്നതിലും

More »

നാണംകെട്ട് സിദ്ദിഖിന്റേയും രഞ്ജിത്തിന്റേയും രാജി; വിഗ്രഹങ്ങള്‍ ഉടഞ്ഞു തുടങ്ങി
ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലിന്റെ ഭാഗമായി മലയാള സിനിമയില്‍ 'സ്ഫോടന പരമ്പര'. ഇതുവരെ പൊതിഞ്ഞുമൂടി നടന്ന പല അപ്രിയ സത്യങ്ങളും പുറത്തായതോടെ താര വിഗ്രഹങ്ങള്‍ ഒന്നൊന്നായി ഉടഞ്ഞു തുടങ്ങി. സിനിമാ രംഗത്തെ വനിതകള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി രംഗത്തു വരുമെന്നാണ് സൂചന. അതോടെ കൂടുതല്‍ വിഗ്രഹങ്ങള്‍ ഉടയും. ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിന് പിന്നാലെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് സംവിധായകന്‍ രഞ്ജിത്തും യുവ നടി രേവതി സമ്പത്ത് ഉയര്‍ത്തിയ ലൈംഗിക പീഡന ആരോപണത്തില്‍ 'അമ്മ' ജനറല്‍ സെക്രട്ടറി സിദ്ദിഖും രാജിവച്ചു. സ്ഥാനമേറ്റു ഒന്നരമാസത്തിനുശേഷമാണ് മുഖം നഷ്ടപ്പെട്ടു സിദ്ദിഖിന് രാജിവയ്‌ക്കേണ്ടിവന്നത്. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സ്വമേധയാ രാജി വെക്കുന്നു എന്നാണ് സിദ്ദിഖ് പ്രസിഡന്റ മോഹന്‍ലാലിന് അയച്ച കത്തിലുളളത്.

More »

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹം, സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ പ്രതികരണവുമായി 'അമ്മ'
കൊച്ചി : കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനോട് പ്രതികരണമറിയിച്ച് മലയാള താരസംഘടനയായ ' അമ്മ'. റിപ്പോര്‍ട്ട് സ്വഗതാര്‍ഹമാണന്ന് ജനറല്‍ സെക്രട്ടറി സിദ്ദീഖ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. അമ്മ ഒളിച്ചോടിയിട്ടില്ലെന്നും ഷോയുടെ തിരക്കുമൂലമാണ് പ്രതികരിക്കാന്‍ വൈകിയതെന്നും സിദ്ദിഖ് പ്രതികരിച്ചു. കുറ്റാരോപിതര്‍ക്കെതിരെ പോലീസ് കേസെടുക്കണം, ഒന്നോ രണ്ടോ സംഭവങ്ങളുടെ പേരില്‍ സിനിമ മേഖലയെ അടച്ചാക്ഷേപിക്കരുത്. സിനിമയില്‍ പവര്‍ ഗ്രൂപ്പോ , മാഫിയയോ ഇല്ല. റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ട പവര്‍ഗ്രൂപ്പിനെക്കുറിച്ച് അന്വേഷിക്കുമെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെച്ചൊല്ലി അമ്മയില്‍ തന്നെ ഭിന്നത നിലനില്‍ക്കേയാണ് ഔദ്യോഗിക പ്രതികരിക്കാന്‍ സംഘടന തീരുമാനിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട് പുറത്തുവന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും നിലപാട് വ്യക്തമാക്കാത്ത

More »

പോക്സോ കേസില്‍ യൂട്യൂബര്‍ വിജെ മച്ചാന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍
യൂട്യൂബര്‍ വി ജെ മച്ചാന്‍ എന്ന ഗോവിന്ദ് വി ജെ പോക്‌സോ കേസില്‍ അറസ്റ്റില്‍. ഇന്ന് പുലര്‍ച്ചെ കളമശ്ശേരി പൊലീസാണ് കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ശേഷം തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി 16 വയസുകാരി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. 16 വയസുകാരിയായ പെണ്‍കുട്ടി കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പൊലീസ് ഗോവിന്ദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഇയാളുടെ മൊബൈല്‍ ഫോണുകളും മറ്റ് ഇലക്ട്രോണിക് വസ്തുക്കളും പൊലീസ് വിശദമായി പരിശോധിക്കുന്നുമുണ്ട്. ആലപ്പുഴ മാന്നാര്‍ സ്വദേശിയായ ഗോവിന്ദ് വി ജെയ്ക്ക് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ രണ്ടര ലക്ഷത്തിലേറെ ഫോളോവേഴ്‌സാണ് ഇയാള്‍ക്കുള്ളത്.

More »

സൗജന്യ ബാഗേജ്‌ അലവന്‍സില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന്‌ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌
ദുബായ് : യുഎഇയില്‍ നിന്നും യാത്ര ചെയ്യുന്നവര്‍ക്കുള്ള സൗജന്യ ബാഗേജ്‌ അലവന്‍സില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്ന്‌ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വ്യക്തമാക്കി. ഓഗസ്‌റ്റ്‌ 19 മുതല്‍ ബാഗേജുമായി ബന്ധപ്പെട്ട്‌ പ്രാബല്യത്തില്‍ വന്ന പുതിയ പരിഷ്‌ക്കരണം കോര്‍പ്പറേറ്റ്‌ ബുക്കിംഗുകളായ കോര്‍പ്പറേറ്റ്‌ വാല്യൂ, കോര്‍പ്പറേറ്റ്‌ ഫ്‌ളക്‌സ്‌ എന്നിവയ്‌ക്ക്‌ മാത്രമാണ്‌ ബാധകം. എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വെബ്‌സൈറ്റ്‌, മൊബൈല്‍ ആപ്പ്‌, മറ്റ്‌ പ്രമുഖ ബുക്കിംഗ്‌ ചാനലുകള്‍ എന്നിവ മുഖേന ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുന്ന റീടെയില്‍ കസ്റ്റമേഴ്സിന് ഈ മാറ്റം ബാധകമല്ല. യുഎഇ ഒഴികെ മറ്റ്‌ ഗള്‍ഫ്‌ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവര്‍ക്കുളള സൗജന്യ ബാഗേജ്‌ അലവന്‍സ്‌ 30 കിലോ ആയും ഇന്ത്യയില്‍ നിന്ന് വിദേശത്തേക്കുളളത്‌ 20 കിലോ ആയും തുടരും. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുളള സൗജന്യ

More »

കാണാതായ 13 കാരി വിശാഖപട്ടണത്ത്; വിമാനമാര്‍ഗ്ഗം തിരുവനന്തപുരത്ത് എത്തിക്കും
തിരുവനന്തപുരം : കഴക്കൂട്ടത്ത് നിന്ന് കാണാതായ പെണ്‍കുട്ടിയെ വിമാനമാര്‍ഗ്ഗം തിരുവനന്തപുരത്ത് എത്തിക്കും. 37 മണിക്കൂറിന് ശേഷം വിശാഖപട്ടണത്ത് നിന്നുമാണ് 13 വയസ്സുകാരിയെ കണ്ടെത്തിയത്. കഴക്കൂട്ടം എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ സംഘം വിശാഖപട്ടണത്തേക്ക് തിരിച്ചിരിക്കുകയാണ്. ആര്‍പിഎഫിന്റെ സംരക്ഷണയിലുള്ള കുട്ടിയെ ഉടന്‍ ചൈല്‍ഡ്‌ലൈന് കൈമാറും. ഇന്നലെ രാത്രി പത്തേകാലോടെ മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ താംബരം എക്‌സ്പ്രസില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ട്രെയിനിനുള്ളിലെ ബെര്‍ത്തില്‍ ഉറങ്ങുന്ന നിലയിലായിരുന്നു പെണ്‍കുട്ടി. കുട്ടിയെ റെയില്‍വേ പൊലീസിന് കൈമാറിയിരിക്കുകയാണ്. കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് അസോസിയേഷന്‍ പ്രതിനിധികള്‍ വ്യക്തമാക്കി. കുട്ടിയെ തിരിച്ചെത്തിച്ച് വൈദ്യപരിശോധന നടത്തിയതിന് ശേഷമായിരിക്കും കുടുംബത്തിന് നല്‍കുക. കുട്ടിയ്ക്ക് കൗണ്‍സലിംഗ്

More »

ബാഗേജ് ഭാരം കുറച്ചു; പ്രവാസികള്‍ക്ക് ഇരുട്ടടിയായി എയര്‍ ഇന്ത്യയുടെ പുതിയ തീരുമാനം
പ്രവാസികള്‍ക്ക് ഇരുട്ടടിയായി എയര്‍ ഇന്ത്യയുടെ പുതിയ തീരുമാനം. യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയില്‍ സൗജന്യമായി കൊണ്ടുപോകാവുന്ന ബാഗേജ് ഭാരം കുറച്ചതാണ് തിരിച്ചടിയായിരിക്കുന്നത്. ബാഗുകളുടെ പരമാവധി ഭാരം 30 കിലോയില്‍ നിന്ന് 20 ആയാണ് കുറച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് പുതിയ നിയന്ത്രണം. ഇതുപ്രകാരം ഇനി യാത്ര ചെയ്യുന്നവര്‍ക്ക് 20 കിലോ ബാഗേജും ഏഴ് കിലോ ഹാന്‍ഡ് ബാഗേജുമാണ് കൊണ്ടുപോകാനാവുക. ആഗസ്റ്റ് 19ന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് 30 കിലോ ബാഗേജ് അനുവദിക്കുമെന്ന് എയര്‍ ഇന്ത്യ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. യു.എ.ഇ ഒഴികെയുള്ള മറ്റ് ജി.സി.സി രാജ്യങ്ങളില്‍ സൗജന്യ ബാഗേജിന്റെ ഭാര നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. ജി.സി.സിയില്‍ ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ഉള്ളത് യു.എ.ഇയിലാണ്. കൂടാതെ യുഎഇയില്‍ നിന്ന് കൊച്ചിയിലേക്ക് മാത്രമാണ് എയര്‍ ഇന്ത്യ

More »

ജസ്‌നയുടെ തിരോധാനം വഴിത്തിരിവിലെത്തിയോ? സിബിഐ ലോഡ്ജ് ജീവനക്കാരിയുടെ മൊഴിയെടുത്തു
പത്തനംതിട്ടയില്‍ നിന്ന് കാണാതായ ജസ്‌ന ജയിംസിനെ കണ്ട വിവരം വെളിപ്പെടുത്താന്‍ വൈകിയതില്‍ കുറ്റബോധമുണ്ടെന്ന് മുണ്ടക്കയത്തെ ലോഡ്ജ് ജീവനക്കാരി. സിബിഐയ്ക്ക് മുന്നില്‍ മൊഴി രേഖപ്പെടുത്തിയ ശേഷമായിരുന്നു ലോഡ്ജ് ജീവനക്കാരി മാധ്യമങ്ങളോട് സംസാരിച്ചത്. രണ്ടര മണിക്കൂര്‍ കൊണ്ടാണ് സിബിഐ ലോഡ്ജ് ജീവനക്കാരിയുടെ മൊഴി രേഖപ്പെടുത്തിയത്. ജസ്‌നയെ കണ്ട സംഭവം വെളിപ്പെടുത്താന്‍ വൈകിയതില്‍ കുറ്റബോധം തോന്നുന്നുവെന്നും സിബിഐയോട് പറയാനുള്ളത് എല്ലാം പറഞ്ഞിട്ടുണ്ടെന്നും ജീവനക്കാരി പറഞ്ഞു. തിരുവനന്തപുരത്ത് നിന്നുള്ള സിബിഐ സംഘമാണ് മൊഴി രേഖപ്പെടുത്തിയത്. ജസ്നയെ കാണാതാകുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് മുണ്ടക്കയത്തെ ഒരു ലോഡ്ജില്‍ ജസ്നയുമായി സാമ്യമുള്ള ഒരു പെണ്‍കുട്ടിയെ കണ്ടിരുന്നതായാണ് ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍. സ്വകാര്യ ചാനലിനോട് ആയിരുന്നു ജീവനക്കാരിയുടെ തുറന്നുപറച്ചില്‍. ഇതിന് പിന്നാലെ ആയിരുന്നു സിബിഐ ഇവരുടെ

More »

ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ നിന്ന് 17 കോടിയുടെ സ്വര്‍ണം തട്ടിയ കേസ്; മുന്‍ മാനേജരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു
ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ കോഴിക്കോട് എടോടി ശാഖയില്‍ നിന്ന് 17 കോടിയുടെ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ പിടിയിലായ മുന്‍ മാനേജര്‍ മധു ജയകുമാര്‍ പൊലീസ് കസ്റ്റഡിയില്‍. വടകര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ആറ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു. കര്‍ണാടക-തെലങ്കാന അതിര്‍ത്തിയായ ബിദര്‍ ഹുംനാബാദില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ പൂനെയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു പിടികൂടിയത്. എന്നാല്‍ പിടിയിലായ പ്രതിയില്‍ നിന്ന് സ്വര്‍ണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തമിഴ്‌നാട് മേട്ടുപാളയം പാത്തി സ്ട്രീറ്റ് സ്വദേശി മധുജയകുമാര്‍ സ്ഥാപനത്തില്‍ 26244.20 ഗ്രാം സ്വര്‍ണത്തിനു പകരം മുക്കുപണ്ടം വച്ച് 17 കോടിയിലേറെ തട്ടിയെന്നാണ് പരാതി. മധുജയകുമാര്‍ ജൂലൈ 6ന് എറണാകുളം പാലാരിവട്ടം ശാഖയിലേക്ക് സ്ഥലം മാറി. ഇതേ തുടര്‍ന്ന് പുതുതായി സ്ഥാപനത്തില്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions