ഹണി റോസിന്റെ പരാതിയില് രാഹുല് ഈശ്വറിനെതിരേ കേസെടുക്കാന് വകുപ്പില്ലെന്ന് പൊലീസ്
നടി ഹണി റോസിന്റെ പരാതിയില് രാഹുല് ഈശ്വറിനെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്. നടിയുടെ നിലവിലെ പരാതിയില് പൊലീസിന് കേസെടുക്കാന് വകുപ്പുകളില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഹണി റോസിന് കോടതി വഴി പരാതി നല്കാമെന്നും കൊച്ചി പൊലീസ് അറിയിച്ചു. നടിയുടെ പരാതിയില് രാഹുല് ഈശ്വര് പ്രതിയല്ലെന്നും പൊലീസ് കോടതിയില് റിപ്പോര്ട്ട് നല്കി. രാഹുല് ഈശ്വറിന്റെ മുന്കൂര് ജാമ്യാേപേക്ഷയില് കോടതി പൊലീസിനോട് റിപ്പോര്ട്ട് തേടിയിരുന്നു. ഹര്ജി ഫയലില് സ്വീകരിച്ച ഹൈക്കോടതി ഈ മാസം 27 ന് പരിഗണിക്കുന്നതിനായി മാറ്റി വയ്ക്കുകയായിരുന്നു. പരാതിയുടെ സ്വഭാവമനുസരിച്ച് കോടതി മുഖാന്തരമാണ് കേസില് തുടര്നടപടി സ്വീകരിക്കാനാകുക. ഇക്കാര്യം ഹണി റോസിനോടും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
സാമൂഹിക മാധ്യമങ്ങളിലൂടെയും ചാനല് ചര്ച്ചകളിലൂടെയും തന്നെ അധിക്ഷേപിച്ചുവെന്നായിരുന്നു ഹണി റോസിന്റെ പരാതി. എറണാകുളം സെന്ട്രല് പൊലീസിലാണ് ഹണി റോസ്
More »
ആകാശത്ത് നിന്ന് ഷൂട്ട് ചെയ്യുന്നവര്..; മോശം ദൃശ്യങ്ങള് പകര്ത്തുന്നവരുടെ വീഡിയോയുമായി നടി മാളവിക
മോശം ആംഗിളില് നിന്നും തങ്ങളുടെ ഫോട്ടോയും വീഡിയോയും എടുക്കുന്ന പാപ്പരാസികളുടെ വീഡിയോയുമായി നടി മാളവിക മേനോന്. 'ഇതാണ് ഞാന് പറഞ്ഞ ടീംസ്' എന്ന് പറഞ്ഞു കൊണ്ടാണ് പാപ്പരാസികളുടെ വീഡിയോ മാളവിക പങ്കുവച്ചിരിക്കുന്നത്. ക്യാമറ ഓണാക്കിയപ്പോള് പലരും ഓടിയെന്നും ആകാശത്ത് നിന്ന് ഷൂട്ട് ചെയ്യുമ്പോള് തങ്ങള് എന്ത് ചെയ്യാനാണെന്നും മാളവിക ചോദിക്കുന്നുണ്ട്.
'ഗയ്സ് ഇതാണ് ഞാന് ആ പറഞ്ഞ ടീംസ്.. പാവങ്ങളാ എല്ലാവരും. എപ്പോഴും നിങ്ങള് അല്ലേ എല്ലാവരെയും ഷൂട്ട് ചെയ്യുന്നേ. ഇന്ന് ഞാന് നിങ്ങളെ ഷൂട്ട് ചെയ്യാ.. എല്ലാവരെയും കിട്ടീല, ക്യാമറ ഓണ് ചെയ്തപ്പോഴേക്കും പലരും ഓടി. ഞങ്ങള് ഒക്കെ അപ്പൊ എന്താ ചെയ്യണ്ടേ നിങ്ങള് ക്യാമറ വച്ച് ആകാശത്തുന്ന് ഷൂട്ട് ചെയ്യുമ്പോ' എന്ന കുറിപ്പോടെയാണ് മാളവിക വീഡിയോ പങ്കുവച്ചിരിക്കുന്നത്.
അതേസമയം, തന്റെ ദൃശ്യങ്ങള് മോശമായ ആംഗിളുകളില് പകര്ത്തിയ ഓണ്ലൈന് ചാനലിനെ പരിഹസിച്ച് നടി എസ്തര് അനില്
More »
'കുട്ടിയെ ആക്രമിക്കാനാണ് പ്രതി ശ്രമിച്ചത്, സെയ്ഫ് ഒറ്റയ്ക്ക് അക്രമിയെ നേരിട്ടു'- കരീനയുടെ മൊഴി
സെയ്ഫ് അലിഖാനെ അക്രമിച്ച സംഭവത്തില് ഭാര്യയും നടിയുമായ കരീന കപൂറിന്റെ മൊഴി പുറത്ത്. വീട്ടില് നിന്നും ഒന്നും നഷ്ടപെട്ടിട്ടില്ല എന്ന് കരീന വ്യക്തമാക്കി. കുട്ടിയെ അക്രമിക്കാനാണ് പ്രതി ശ്രമിച്ചത്. അക്രമം നടക്കുമ്പാള് താന് പേടിച്ചു പോയി. സെയ്ഫ്, അദ്ദേഹം ഒറ്റക്കാണ് അക്രമിയെ നേരിട്ടത് എന്ന് കരീന പൊലീസിന് മൊഴി നല്കി.
സെയ്ഫിന് കുത്തേറ്റതുകണ്ട് ഭയപ്പെട്ടുപോയ തന്നെ സഹോദരി കരിഷ്മ കപൂര് എത്തിയാണ് വീട്ടിലേക്ക് കൊണ്ടുപോയതെന്നും കരീന പൊലീസിനോട് പറഞ്ഞു. അതേസമയം, സെയ്ഫ് അലിഖാനെ ആക്രമിച്ച പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സിസിടിവി ദൃശ്യവുമായി രൂപസാദൃശ്യം തോന്നിയ യുവാവിനെ ഇന്നലെ മണിക്കൂറുകള് ചോദ്യം ചെയ്തശേഷം വിട്ടയച്ചു.
മൂന്ന് ദിവസം മുമ്പ് സെയ്ഫിന്റെ ഫ്ളാറ്റില് മരപ്പണിക്കെത്തിയ ആളാണിത്. ആരോഗ്യനില മെച്ചപ്പെട്ട സെയ്ഫ് അലി ഖാനെ ഐസിയുവില് നിന്ന് മുറിയിലേക്ക് മാറ്റിയിട്ടുണ്ട്. അദ്ദേഹത്തിന് നടക്കാന്
More »
ഊഹാപോഹങ്ങള് പ്രചരിപ്പിക്കരുത്, സ്വകാര്യതയെ മാനിക്കണം- അഭ്യര്ത്ഥനയുമായി കരീന കപൂര്
മോഷണശ്രമത്തിനിടെ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തില് പ്രതികരിച്ച് നടന്റെ ഭാര്യയും നടിയുമായ കരീന കപൂര്. എല്ലാവരും തങ്ങളുടെ സ്വകാര്യതയെ മാനിക്കണം എന്നാണ് കരീന ഇന്സ്റ്റഗ്രാമില് പങ്കുവച്ച പോസ്റ്റില് പറയുന്നത്. മാധ്യമങ്ങളും പാപ്പരാസികളും നിരന്തരമായ ഊഹാപോഹങ്ങളില് നിന്നും കവറേജുകളില് നിന്നും വിട്ടുനില്ക്കണം എന്നാണ് കരീനയുടെ അഭ്യര്ത്ഥന.
'ഞങ്ങളുടെ കുടുംബത്തിന് അവിശ്വസനീയമാംവിധം അപകടം നിറഞ്ഞ ദിവസമായിരുന്നു ഇത്. സംഭവിച്ചത് എന്താണെന്ന് മനസിലാക്കിയെടുക്കാന് ശ്രമിച്ചു കൊണ്ടിരിക്കുകയാണ് ഞങ്ങളിപ്പോഴും. ഈ പ്രയാസകരമായ സമയത്ത് ഞങ്ങള്ക്കൊപ്പം നില്ക്കണം. മാധ്യമങ്ങളും പാപ്പരാസികളും നിരന്തരമായ ഊഹാപോഹങ്ങളില് നിന്നും കവറേജുകളില് നിന്നും വിട്ടുനില്ക്കണമെന്ന് ഞാന് ബഹുമാനത്തോടെയും വിനയത്തോടെയും അഭ്യര്ഥിക്കുന്നു.'
'നിങ്ങളുടെ ആശങ്കകളും പിന്തുണയും ഞങ്ങള് വിലമതിക്കുന്നു. എങ്കിലും നിരന്തരമായ
More »
96 വര്ഷത്തെ ചരിത്രത്തില് ആദ്യമായി ഓസ്കര് അവാര്ഡ്ദാന ചടങ്ങ് റദ്ദാക്കുമോ?
പ്രൗഢ ഗംഭീരമായ ഓസ്കര് അവാര്ഡ്ദാന ചടങ്ങ് റദ്ദാക്കിയേക്കും എന്ന് റിപ്പോര്ട്ടുകള്. ലോസ് ഏഞ്ചല്സില് നാശം വിതച്ച മാരകമായ കാട്ടുതീയെ തുടര്ന്നാണ് ഓസ്കര് ചടങ്ങുകള് റദ്ദാക്കാന് തീരുമാനം എടുക്കുന്നത്. ചടങ്ങുകള് റദ്ദാക്കാകുയാണെങ്കില് ഓസ്കറിന്റെ 96 വര്ഷത്തെ ചരിത്രത്തില് ആദ്യമായാണ് ഇത്തരത്തിലുളള സംഭവം.
താരങ്ങളായ ടോം ഹാങ്ക്സ്, എമ്മ സ്റ്റോണ്, മെറില് സ്ട്രീപ്പ്, സ്റ്റീവന് സ്പില്ബര്ഗ് എന്നിവരുള്പ്പെടെയുള്ളവരുടെ നേതൃത്വത്തില് ഔദ്യോഗിക കമ്മിറ്റികള് ദിവസവും സ്ഥിതിഗതികള് നിരീക്ഷിക്കുന്നുണ്ട്. കാലിഫോര്ണിയയിലുടനീളമുള്ള തീപ്പിടിത്തങ്ങളാണ് ഓസ്കര് റദ്ദാക്കാന് കാരണമാകുന്നത്. എന്നാല് ഇത് വെറും അഭ്യൂഹങ്ങളാണന്നും, ചടങ്ങ് റദ്ദാക്കാന് ഉദ്ദേശിക്കുന്നില്ലെന്നും റിപ്പോര്ട്ടുകളുണ്ട്.
തീപിടിത്തത്തെ തുടര്ന്ന് ഓസ്കര് നോമിനേഷന് പ്രഖ്യാപിക്കുന്നത് ജനുവരി 23ലേക്ക്
More »
ബോളിവുഡ് നടന് സെയ്ഫ് അലി ഖാന് കുത്തേറ്റു, ആശുപത്രിയില്
മുംബൈ : ബോളിവുഡ് നടന് സെയ്ഫ് അലി ഖാന് കുത്തേറ്റു. വീടുകയറിയുള്ള കൊള്ളയ്ക്കിടെ നടനെ അക്രമി കുത്തിയതായാണ് ഇപ്പോള് പുറത്തുവരുന്ന റിപ്പോര്ട്ടുകള്. വ്യാഴാഴ്ച പുലര്ച്ചെ 2.30-ഓടെയായിരുന്നു സംഭവം. പതിനൊന്നാം നിലയിലെ ഫ്ളാറ്റിലായിരുന്നു സംഭവം.
സെയ്ഫ് അലി ഖാന് ആറ് കുത്തേറ്റു . ലീലാവതി ആശുപത്രിയില് ചികിത്സയിലുള്ള നടന് അപകട നില തരണം ചെയ്തതായാണ് വിവരം. സെയ്ഫ് അലി ഖാന്റെ ശസ്ത്രക്രിയ പൂര്ത്തിയായി. ശസ്ത്രക്രിയയില് 3 ഇഞ്ച് നീളമുള്ള വസ്തു പുറത്തെടുത്തതായാണ് റിപ്പോര്ട്ട്. പുലര്ച്ചെ മൂന്നരയോടെയാണ് നടനെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. അടിയന്തരമായി നടനെ ഓപ്പറേഷന് വിധേയമാക്കിയിരുന്നു
വീട്ടില് അതികമ്രിച്ചുകയറിയ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. ഇയാള്ക്കായുള്ള തിരച്ചില് ബാന്ദ്ര പോലീസ് ഊര്ജിതമാക്കി.
അതേസമയം സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവത്തില് 3 പേര് കസ്റ്റഡിയിലായി. മുംബൈ പൊലീസാണ് സംശയകരമായ രീതിയില് കണ്ട
More »
സൗബിനും നമിതയും ജോഡിയാകുന്ന 'മച്ചാന്റെ മാലാഖ' റിലീസ് ഫെബ്രുവരി 27ന്
അബാം മൂവീസിന്റ ബാനറില് ഷീലു എബ്രഹാം അവതരിപ്പിച്ച് ഏബ്രഹാം മാത്യു നിര്മ്മിക്കുന്ന പുതിയ ചിത്രം 'മച്ചാന്റെ മാലാഖ' യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. അബാം മൂവീസിന്റെ പുതുവര്ഷ റിലീസായി ഫെബ്രുവരി 27ന് ചിത്രം തീയറ്ററുകളില് എത്തും. ബാം മൂവീസിന്റെ പതിമൂന്നാമത്തെ ചിത്രം കൂടിയാണിത്. ബോബന് സാമുവല് സംവിധാനം ചെയ്യുന്ന ചിത്രത്തില് സൗബിന് സാഹിര് ആണ് നായകന്.നായിക നമിത പ്രമോദുമാണ്.
ഒരു ഫീല് ഗുഡ് ഫാമിലി എന്റര്ടൈയ്നറായാണ് ചിത്രം.
സൗബിനും നമിതയും ചേര്ന്നുള്ള ഒരു സേവ് ദ ഡേറ്റ് പോസ്റ്ററിലൂടെയാണ് റിലീസ് ഡേറ്റ് പുറത്തുവിട്ടിരിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തിലുള്ള പോസ്റ്റര് സൗബിന്റെ കഥാപാത്രത്തിലുള്ള വ്യത്യസ്തത കാണിക്കുന്നതിനൊപ്പം പ്രേക്ഷകശ്രദ്ധയും നേടുന്നു. ധ്യാന് ശ്രീനിവാസന്, ദിലീഷ് പോത്തന്, മനോജ്, കെ.യു.(തിങ്കളാഴ്ച്ച നിശ്ചയം. ഫെയിം) ശാന്തികൃഷ്ണ , വിനീത് തട്ടില്, ആര്യ (ബഡായി) ആല്ഫി പഞ്ഞിക്കാരന് ശ്രുതി ജയന്,
More »
'അമ്മ' ട്രഷര് സ്ഥാനം ഉണ്ണിമുകുന്ദന് രാജിവെച്ചു
താര സംഘടനയായ 'അമ്മ' ട്രഷര് സ്ഥാനം രാജിവെച്ച് നടന് ഉണ്ണി മുകുന്ദന്. താരം തന്നെയാണ് ഇക്കാര്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചത്. പുതിയ പ്രോജക്ടുകളുടെ വര്ധിച്ച ഉത്തരവാദിത്തം കണക്കിലെടുത്താണ് രാജിയെന്നാണ് കുറിപ്പില് പറയുന്നത്. അതേസമയം സംഘടന പുതിയ ഭാരവാഹിയെ നിയമിക്കുന്നത് വരെ ആ സ്ഥാനത്ത് തുടരുമെന്നും ഉണ്ണി മുകുന്ദന് അറിയിച്ചിട്ടുണ്ട്.
പ്രഫഷണല് ജീവിതത്തിന്റെ സമ്മര്ദ്ദങ്ങള്ക്കൊപ്പം സംഘടനയുടെ ഉത്തരവാദിത്തവും തന്റെ മാനസികാരോഗ്യത്തെ ബാധിച്ചുവെന്നും ഉണ്ണി മുകുന്ദന് പറയുന്നു. പ്രഫഷണല് ജീവിതത്തിലെ സമ്മര്ദ്ദങ്ങളും സന്തുലിതമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്റെയും കുടുംബത്തിന്റെയും ക്ഷേമത്തില് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ പ്രാധാന്യം ഞാന് തിരിച്ചറിയുന്നുവെന്നും ഉണ്ണി മുകുന്ദന് പറയുന്നു.
അതേസമയം നേരത്തെ ഹേമ കമ്മറ്റി റിപ്പോര്ട്ട് പുറത്ത് വന്നതിന് പിന്നാലെ ‘അമ്മ സംഘടനയുടെ
More »
ജയിലില് പോകാന് പേടിയോ മടിയോ ഇല്ല, ഹണി റോസിനെതിരെ ബഹുമാനപുരസ്സരം വിമര്ശനങ്ങള് തുടരും- രാഹുല് ഈശ്വര്
നടി ഹണി റോസിനെതിരെ ബഹുമാനപുരസ്സരം വിമര്ശനങ്ങള് തുടരുമെന്ന് രാഹുല് ഈശ്വര്. തനിക്ക് ജയിലില് പോകാന് പേടിയോ മടിയോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കമ്മീഷന് ഫോര് മെന് ഇവിടെ ആവശ്യമുണ്ട്. തന്നെപ്പോലൊരാള് പ്രിവിലേജ്ഡ് ബാക്ക്ഗ്രൗണ്ടില് നിന്ന് ആയതുകൊണ്ട് സപ്പോര്ട്ട് ചെയ്യാനാളുണ്ട്. സാധാരണക്കാരനായ ഒരാള്ക്ക് പക്ഷേ അങ്ങനെയല്ല. അയാള് മാനസികമായി തകര്ന്നുപോകും. സപ്പോര്ട്ട് ഉണ്ടാവില്ല. അതുകൊണ്ടാണ് മെന്സ് കമ്മീഷന് വേണ്ടതെന്നും രാഹുല് പറഞ്ഞു.
സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീര്ത്തിപ്പെടുത്തിയെന്ന ഹണി റോസിന്റെ പരാതിയില് അറസ്റ്റ് സാധ്യത മുന്നില് കണ്ട് രാഹുല് കോടതിയില് മുന്കൂര് ജാമ്യാപേക്ഷ നല്കിയിരുന്നു. കേസെടുക്കുന്നതില് പൊലീസ് നിയമോപദേശം തേടിയ വേളയിലാണ് ഹൈക്കോടതിയില് രാഹുല് ഈശ്വര് മുന്കൂര് ജാമ്യാപേക്ഷ നല്കിയത്.
മുന്കൂര് ജാമ്യാപേക്ഷയില് ഹൈക്കോടതി പൊലീസിന്റെ നിലപാട്
More »