സിനിമ

തിരക്കഥ മോഷണം പോയില്ലായിരുന്നെങ്കില്‍ ആ മോഹന്‍ലാല്‍ ചിത്രം ഏറ്റവും വലിയ ഹിറ്റ് ആയേനെ : സല്‍മ ജോര്‍ജ്ജ്
തിരക്കഥ മോഷണം പോയില്ലായിരുന്നെങ്കില്‍ കെ ജി ജോര്‍ജിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രം 'കാമമോഹിത'മായേനെ എന്ന് കെ ജി ജോര്‍ജിന്റെ ഭാര്യ സല്‍മ ജോര്‍ജ്. 'കാമമോഹിതം' എന്ന നോവല്‍ ആസ്പദമാക്കി മോഹന്‍ലാലിനെ നായകനായി ഒരുങ്ങേണ്ടിയിരുന്ന ചിത്രം നടക്കാതെ പോയതിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് സല്‍മ. 'കാമമോഹിതം' എന്ന നോവല്‍ സിനിമയാക്കാന്‍ തീരുമാനിച്ചപ്പോള്‍ മോഹന്‍ലാലാണ് നായകനെന്ന് പറഞ്ഞിരുന്നു. പക്ഷെ, തിരക്കഥ ജോര്‍ജേട്ടന്റെ (കെ ജി ജോര്‍ജ്) കയ്യില്‍ നിന്ന് മോഷണം പോയി. വായിക്കാന്‍ കൊടുത്ത ആരോ കൊണ്ടുപോയതാണോ എന്ന് സംശയമുണ്ട്. ആ സിനിമ നടന്നിരുന്നെങ്കില്‍ ജോര്‍ജേട്ടന്റെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി അത് മാറുമായിരുന്നു,’ സല്‍മ ജോര്‍ജ് പറഞ്ഞു. പക്ഷെ, തിരക്കഥ ജോര്‍ജേട്ടന്റെ (കെ ജി ജോര്‍ജ്) കയ്യില്‍ നിന്ന് മോഷണം പോയി. വായിക്കാന്‍ കൊടുത്ത ആരോ കൊണ്ടുപോയതാണോ എന്ന് സംശയമുണ്ട്. ആ സിനിമ നടന്നിരുന്നെങ്കില്‍

More »

വിക്രമിന് ഹൃദയാഘാതമല്ല; വാര്‍ത്തകള്‍ വിഷമം ഉണ്ടാക്കിയതായി മകന്‍ ധ്രുവ്
തമിഴ് നടന്‍ വിക്രമിന് ഹൃദയാഘാതം സംഭവിച്ചെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ വ്യാജമായിരുന്നുവെന്ന് മകന്‍ ധ്രുവ്. അദേഹത്തിനെ നെഞ്ചില്‍ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ അത് ഹൃദയാഘാതം ആയിരുന്നില്ലെന്നും ധ്രുവ് പറഞ്ഞു. വ്യാജവാര്‍ത്തകള്‍ കുടുംബത്തിന് വേദനയുണ്ടാക്കിയെന്നും ധ്രുവ് പ്രതികരിച്ചു. ഇത്തരം കിംവദന്തികള്‍ ഏറെ വേദനയുണ്ടാക്കുന്നുണ്ട്. അദ്ദേഹത്തിന്റേയും ഞങ്ങളുടെ കുടുംബത്തിന്റേയും സ്വകാര്യതയെ മാനിക്കണമെന്ന് നിങ്ങളോട് അഭ്യര്‍ഥിക്കുന്നു. ചിയാന്‍ ഇപ്പോള്‍ സുഖമായിരിക്കുന്നു. ഒരു ദിവസത്തിനകം ആശുപത്രി വിടാന്‍ സാധിക്കുമെന്ന് കരുതുന്നുവെന്നും ധ്രുവ് സാമൂഹ്യമാധ്യത്തിലൂടെ പ്രതികരിച്ചു.

More »

നെഞ്ചുവേദന; നടന്‍ വിക്രം ആശുപത്രിയില്‍
നെഞ്ചുവേദനയെ തുടര്‍ന്ന് നടന്‍ വിക്രമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലെ കാവേരി ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. കോവിഡ് മുക്തനായതിനെ തുടര്‍ന്ന ആരോഗ്യനില വീണ്ടെടുക്കുന്നതിനിടെയാണ് താരത്തിന് ഹൃദയാഘാതമുണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അദ്ദേഹത്തെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ഡോക്ടര്‍മാര്‍ വിദഗ്ധ ചികിത്സ നല്‍കുന്നുണ്ടെനന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഇന്ന് വൈകുന്നേരം 6 മണിക്ക് ചെന്നൈയില്‍ നടക്കാനിരിക്കുന്ന തന്റെ വരാനിരിക്കുന്ന ചിത്രമായ 'പൊന്നിയിന്‍ സെല്‍വന്റെ' ടീസര്‍ ലോഞ്ചില്‍ അദ്ദേഹം പങ്കെടുക്കേണ്ടതായിരുന്നു. പൊന്നിയിന്‍ സെല്‍വന്‍, കോബ്ര, സംവിധായകന്‍ പാ രഞ്ജിത്തിനൊപ്പം ഒരു പുതിയ ചിത്രം എന്നിവയുള്‍പ്പെടെ നിരവധി സിനിമകകളില്‍ വിക്രം അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. കോബ്ര ആഗസ്റ്റ് 11 ന് ബിഗ് സ്‌ക്രീനുകളില്‍

More »

യഥാര്‍ത്ഥ ഇര പരസ്യമായി സംസാരിക്കില്ല; അതിജീവിതമാരെ അധിക്ഷേപിച്ച് മംമ്ത
ലൈംഗിക പീഡനക്കേസുകള്‍ക്ക് രണ്ട് വശങ്ങളുണ്ടെന്ന് നടി മംമ്ത മോഹന്‍ദാസ്. താന്‍ ഒരു സംഭവത്തിന്റെ രണ്ട് വശങ്ങളും അന്വേഷിക്കുന്ന ആളാണെന്നും ചുരുക്കം ചില സംഭവങ്ങളൊഴിച്ചാല്‍ ഇരയാവാന്‍ സ്ത്രീകള്‍ നിന്നുകൊടുക്കുകയാണെന്നും മംമ്ത പറഞ്ഞു. യഥാര്‍ത്ഥ ഇരക്ക് പരസ്യമായി പുറത്ത് വന്ന് സംസാരിക്കാന്‍ സാധിക്കില്ലെന്നും ഇതൊക്കെ അടച്ചിട്ട മുറിയില്‍ വെച്ചാണ് സംസാരിക്കേണ്ടതാണെന്നാണ് തന്റെ അഭിപ്രായമെന്നും അവര്‍ മീഡിയ വണ്ണിനോട് പറഞ്ഞു. ലൈംഗിക പീഡനക്കേസുകളില്‍ അതിജീവിതകള്‍ പരസ്യമായി തന്നെ രംഗത്ത് വരുന്ന പശ്ചാത്തലത്തിലാണ് അതിജീവിതകളെ അധിക്ഷേപിക്കുന്ന മംമ്തയുടെ വിവാദ പരാമര്‍ശങ്ങള്‍. 'ഇരയുടെ പേര് പറഞ്ഞ് നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നവര്‍ കൂട്ടത്തിലുണ്ട്. അമ്മയില്‍ നിന്നും വിട്ടുപോകുന്നതൊക്കെ അവരുടെ സ്വന്തം കാര്യമാണ്. യഥാര്‍ത്ഥ ഇരകള്‍ക്കൊപ്പം നിന്ന് ശരിയായ മാറ്റം കൊണ്ടുവരാന്‍ ഡബ്‌ള്യൂ.സി.സിക്ക് കഴിഞ്ഞാല്‍ അത്

More »

ഫെയിമോ പണമോ അല്ല, അഭിനയിക്കുമ്പോള്‍ കിട്ടുന്ന സന്തോഷമാണെന്റെ പ്രയോരിറ്റി- സംയുക്ത മേനോന്‍
ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ തിയേറ്ററുകളില്‍ റിലീസായിരിക്കുകയാണ്. പൃഥിരാജ് നായകനായ ചിത്രത്തില്‍ സംയുക്ത മേനോനാണ് നായിക. മലയാളത്തിനൊപ്പം അന്യഭാഷ ചിത്രങ്ങളിലും സജീവമാണ് സംയുക്ത. അഭിനയിച്ചതിന് ശേഷം കിട്ടുന്ന ഫെയിമോ സക്‌സസോ പണമോ അല്ല തനിക്ക് പ്രധാനമെന്നും അഭിനയിക്കുമ്പോള്‍ കിട്ടുന്ന സന്തോഷമാണ് തന്റെ പ്രയോരിറ്റിയെന്നും പറഞ്ഞിരിക്കുകയാണ് സംയുക്ത. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. തമിഴ് ഭാഷ എനിക്ക് ആദ്യമേ അറിയാമായിരുന്നു. പിന്നെ തെലുങ്ക് പഠിക്കാനുളള കാരണം ഞാന്‍ സിനിമകള്‍ ചെയ്യുന്നു, അപ്പോള്‍ എനിക്ക് തന്നെ ഡബ്ബ് ചെയ്യണം എന്നുളളതുകൊണ്ടാണ്. ഡയലോഗുകള്‍ എനിക്ക് കൃത്യമായി ഡെലിവര്‍ ചെയ്യണം എന്നുളളതുകൊണ്ടാണ്. വണ്‍ ടു ത്രീ എന്നുപറയാന്‍ എനിക്ക് താല്‍പര്യമില്ല. കാരണം അത്രയും നല്ല അഭിനേതാക്കളുടെ കൂടെയാണ് എനിക്ക് അവസരം കിട്ടിയിട്ടുള്ളത്. സിനിമയില്‍ അഭിനയിക്കുമ്പോള്‍

More »

കുട്ടികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം: നടന്‍ ശ്രീജിത്ത് രവി അറസ്റ്റില്‍
തൃശൂര്‍ : കുട്ടികള്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ നടന്‍ ശ്രീജിത്ത് രവി അറസ്റ്റില്‍. പോക്‌സോ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. ഇന്നലെ തൃശൂര്‍ അയ്യന്തോളിലായിരുന്നു സംഭവം. തൃശൂര്‍ വെസ്റ്റ് പൊലീസാണ് ഇന്ന് പുലര്‍ച്ചെ അറസ്റ്റ് രേഖപ്പെടുത്തിയത്. അയ്യന്തോളിലെ എസ്.എന്‍ പാര്‍ക്കിന് സമീപം കാര്‍ നിര്‍ത്തി രണ്ട് കുട്ടികള്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തി എന്നതാണ് കേസ്. രണ്ട് ദിവസം മുന്‍പായിരുന്നു കേസിന് ആസ്പദമായ സംഭവം. 11ഉം അഞ്ചും വയസുള്ള രണ്ട് കുട്ടികള്‍ക്ക് മുന്നില്‍ വെച്ച് നഗ്‌നതാ പ്രദര്‍ശനം നടത്തിയ ശേഷം പ്രതി അവിടെ നിന്ന് കാറില്‍ പോവുകയായിരുന്നു. കുട്ടികള്‍ മാതാപിതാക്കളെ വിവരം അറിയിച്ചു എങ്കിലും പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്ത് അന്വേഷിച്ചതിനിടെ കാറിനെ കുറിച്ച് ലഭിച്ച സൂചനകള്‍ വഴിയാണ് ശ്രീജിത്ത് രവിയാണ് പ്രതിയെന്ന്

More »

നടി രശ്മിക്കു പിന്നാലെ കാമുകന്‍ സന്തോഷും മരിച്ചനിലയില്‍
ആത്മഹത്യ ചെയ്ത നടി രശ്മി രേഖയുടെ കാമുകന്‍ സന്തോഷിനെ മരിച്ചനിലയില്‍ കണ്ടെത്തി. റൂര്‍ക്കലയിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് സന്തോഷിനെ കുടുംബാംഗങ്ങള്‍ കണ്ടെത്തിയതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. രശ്മിയുടെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം സന്തോഷിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നലെയാണ് മരണം. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. രശ്മിയുടെ മരണത്തിന് ശേഷം സന്തോഷ് മാനസികമായി തളര്‍ന്നിരിക്കുകയായിരുന്നെന്ന് അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞു. പക്ഷെ സന്തോഷ് ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്നും മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പുകള്‍ കണ്ടെത്തിയിട്ടില്ലെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. കുടുംബത്തിന്റെ പരാതിയില്‍ സന്തോഷിന്റെ മരണത്തിലും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജൂണ്‍

More »

'അമ്മ' യുട്യൂബ് ചാനലില്‍ വിജയ് ബാബുവിന്റെ മാസ് എന്‍ട്രി; വിളിച്ചുവരുത്തി ശകാരിച്ച് മോഹന്‍ലാല്‍
താര സംഘടനായ 'അമ്മ'യുടെ ജനറല്‍ ബോഡി മീറ്റിംഗില്‍ വിജയ് ബാബു പങ്കെടുത്ത മാസ് എന്‍ട്രി വിഡിയോയില്‍ കടുത്ത അതൃപ്തി അറിയിച്ച് പ്രസിഡന്റ് മോഹന്‍ലാല്‍. 'അമ്മ'യുടെ യുട്യൂബ് ചാനലിലൂടെ മീറ്റിംഗില്‍ പങ്കെടുക്കാനെത്തിയ വിജയ് ബാബുവിന്റെ വീഡിയോ മാസ് എന്‍ട്രിയാക്കി പുറത്തു വിട്ടിരുന്നു. അത്തരത്തില്‍ ഒരു വീഡിയോ പ്രചരിപ്പിക്കാന്‍ ഉണ്ടായ കാരണമെന്ത് എന്ന് ചോദിച്ചുകൊണ്ട് കെ ബി ഗണേഷ് കുമാര്‍ മോഹന്‍ലാലിന് അയച്ച കത്തിന് പിന്നാലെയാണ് നടപടി. മാസ് എന്‍ട്രി എന്ന തലക്കെട്ട് നല്‍കി വിജയ് ബാബുവിന്റെ വീഡിയോ പബ്ലിഷ് ചെയ്ത യൂട്യൂബ് ചാനല്‍ കൈകാര്യം ചെയ്യുന്നവരെ വിളിച്ചുവരുത്തിയാണ് യോഗത്തില്‍ മോഹന്‍ലാല്‍ ശകാരിച്ചത്. വീഡിയോ 'അമ്മ'യുടെ യൂട്യൂബ് ചാനലില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. യുട്യൂബ് ഉള്ളടക്ക നിയന്ത്രണ ചുമതല ബാബുരാജ് അടങ്ങുന്ന വര്‍ക്കിങ്ങ് കമ്മിറ്റിക്ക് കൈമാറി. യോഗത്തില്‍ വിജയ് ബാബു പങ്കെടുത്തതിലും മോഹന്‍ലാല്‍ അതൃപ്തി

More »

നോബിയുടെ 'ആത്മഹത്യശ്രമ' പ്രചാരണ വാര്‍ത്ത ; നടനും സംവിധായകനും പരാതി കൊടുത്തു
നടന്‍ നോബി മര്‍ക്കോസ് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന തരത്തില്‍ ചിത്രങ്ങളും വീഡിയോയും സഹിതം സോഷ്യല്‍മീഡിയയില്‍ വലിയ പ്രചരണം നടന്നിരുന്നു. ഇപ്പോഴിതാ സംവിധായകന്‍ ഡി.കെ ദിലീപ് സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ്. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടയില്‍ ആരോ എടുത്ത വീഡിയോയും ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇത്തരം പ്രവൃത്തികള്‍ തന്നെ പോലെയുള്ള നവാഗത സംവിധായകരോട് കാണിക്കുന്ന ഏറ്റവും വലിയ ചതിയാണ് എന്നും അദ്ദേഹം വിമര്‍ശിച്ചു. സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണങ്ങള്‍ക്കെതിരെ സൈബര്‍ സെല്ലിനെ സമീപിച്ചിട്ടുള്ളതായും ദിലീപ് അറിയിച്ചു. നോബിയും ഇതിനെതിരെ കേസ് കൊടുക്കുന്നുണ്ട് എന്ന് അദ്ദേഹം അറിയിച്ചു. നോബിയെത്തന്നെയാണ് പല സുഹൃത്തുക്കളും ഫോണില്‍ ബന്ധപ്പെട്ടത്. 'ഞാന്‍ മിനിഞ്ഞാന്ന് ആത്മഹത്യ ചെയ്തതാണല്ലോ. പിന്നെ എങ്ങനെ എന്നെ ഫോണില്‍ കിട്ടി ? എന്നായിരുന്നു നോബി തന്റെ സ്വതസിദ്ധമായ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions