തിയേറ്ററില്‍ സിനിമകള്‍ ഓടണമെങ്കില്‍ ഫുഡ് കൊണ്ടു പോകാന്‍ അനുവദിക്കണം- ഷീല
തിയേറ്ററില്‍ സിനിമകള്‍ ഓടണമെങ്കില്‍ അവിടെ ഫുഡ് കൊണ്ടുപോകാന്‍ അനുവദിക്കണമെന്ന് നടി ഷീല. തിയേറ്ററില്‍ പുറത്തു നിന്നുള്ള ഫുഡ് അനുവദിക്കാത്തതിനാലാണ് സിനിമ ഓടാതിരിക്കുന്നത് എന്നാണ് ഷീല പറയുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ഷീല സംസാരിച്ചത്. ഈ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.
'തിയേറ്ററില്‍ ഫുഡ് കൊണ്ടു പോവാന്‍ പാടില്ല എന്നുള്ളത് എനിക്ക് ഭയങ്കര
More »
മുന്‍ജന്മത്തെ കുറിച്ച് ആദ്യമായി സംസാരിച്ച് ആള്‍ ഞാനാണോ?- ലെന
തന്റെ മുന്‍ജന്മത്തെ കുറിച്ചും മാനസികാരോഗ്യത്തെ കുറിച്ചും അടുത്തിടെ നടി ലെന നടത്തിയ പ്രതികരണങ്ങള്‍ ചര്‍ച്ചയായിരുന്നു. ലെനയുടെ പരാമര്‍ശങ്ങളെ നിഷേധിച്ച് ഇന്ത്യന്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അസോസിയേഷന്‍ കേരളാഘടകം രംഗത്തെത്തിയിരുന്നു. ഇതിനോട് പ്രതികരിച്ച് എത്തിയിരിക്കുകയാണ് ലെന ഇപ്പോള്‍.
'സൈക്കോളജിസ്റ്റ് അസോസിയേഷന്‍ അവരുടെ ഭാഗം സ്പഷ്ടമാക്കുകയാണ് ചെയ്തത്. അത്
More »
ബേസില്‍- ജീത്തു ജോസഫ് കൂട്ട്കെട്ടിന്റെ 'നുണക്കുഴി'; ഷൂട്ടിംഗ് ആരംഭിച്ചു
ജീത്തു ജോസഫും ബേസില്‍ ജോസഫും ഒന്നിക്കുന്ന പുതിയ ചിത്രം 'നുണക്കുഴി ' ഷൂട്ടിംഗ് ആരംഭിച്ചു. വെണ്ണല ലിസ്സി ഫാര്‍മസി കോളേജില്‍ നടന്ന പൂജക്ക് ശേഷമാണു ഷൂട്ടിംഗ് തുടങ്ങിയത്. കുറച്ചു നാളുകള്‍ക്കു മുന്‍പ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ട ' നുണക്കുഴിയുടെ ' ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. കെ ആര്‍ കൃഷ്ണകുമാറാണ് 'നുണക്കുഴി' യുടെ തിരക്കഥ ഒരുക്കുന്നത്.
'കൂമന്‍ '
More »
രശ്മിക മന്ദാനയുടെ പേരില്‍ വ്യാജ വീഡിയോ: പ്രതിഷേധം ശക്തം
നടി രശ്മിക മന്ദാനയുടെ പേരില്‍ വ്യാജ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതിനെതിരെ പ്രതിഷേധം ശക്തം. വിഷയത്തില്‍ നിയമനടപടി ആവശ്യപ്പെട്ട് അമിതാഭ് ബച്ചന്‍ അടക്കമുള്ള താരങ്ങളും രംഗത്ത് വന്നിരുന്നു. ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് രശ്മിക ഇപ്പോള്‍.
ഈ ഡീപ് ഫേക്ക് വീഡിയോ വന്നതില്‍ പ്രതികരിക്കേണ്ടി വന്നതില്‍ തനിക്ക് വളരെ വേദനയുണ്ടെന്ന് രശ്മിക പറയുന്നു. എന്നാല്‍
More »
അമല പോള്‍ വീണ്ടും വിവാഹിതയായി; ചിത്രങ്ങള്‍ പുറത്തുവിട്ട് ജഗദ് ദേശായി
നടി അമല പോള്‍ വീണ്ടും വിവാഹിതയായി. ഗോവ സ്വദേശിയായ സുഹൃത്ത് ജഗദ് ദേശായി ആണ് വരന്‍. കൊച്ചിയില്‍ നടന്ന ചടങ്ങിന്റെ ചിത്രങ്ങള്‍ ജഗദ് ദേശായിയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുന്നത്. 'ശേഷിക്കുന്ന ജീവിതത്തിലേക്ക് എന്റെ അപ്‌സരസിന്റെ കൈപിടിച്ച് മുന്നോട്ട്' എന്ന അടിക്കുറിപ്പോടെയാണ് അദേഹം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തുവിട്ടിരിക്കുന്നത്. ജഗദ് പ്രമുഖ ലക്ഷ്വറി
More »
എമ്പുരാന്‍ ഇനി ജനുവരിയില്‍ അമേരിക്കയില്‍
മോഹന്‍ലാല്‍ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്‍ അടുത്ത ഷെഡ്യൂള്‍ ജനുവരിയില്‍ അമേരിക്കയില്‍ ആരംഭിക്കും. തുടര്‍ന്ന് യു.കെയിലും അബുദാബിയിലും ചിത്രീകരണം നടക്കും. ഡല്‍ഹിയിലും ലഡാക്കിലുമായിരുന്നു ആദ്യ ഷെഡ്യൂള്‍. എമ്പുരാന്‍ ഷെഡ്യൂള്‍ ബ്രേക്ക് ആയതോടെ അക്ഷയ് കുമാറിനെ നായകനാക്കി അലി അബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ബഡേ മിയാന്‍ ചോട്ടേ മിയാന്‍ എന്ന
More »
തമിഴ്‌നാട്ടില്‍ രജനികാന്തിനായി ക്ഷേത്രം; 250 കിലോയുള്ള പ്രതിഷ്ഠ
തെന്നിന്ത്യന്‍ സിനിമലോകത്ത് ഏറെ ആരാധകരെ സൃഷ്ടിച്ച താരമാണ് രജനികാന്ത്. എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത് സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന് തമിഴ്‌നാട്ടില്‍ ആരാധകര്‍ പണിത ക്ഷേത്രമാണ്. ദേശീയ മാധ്യമമായ എ എന്‍ ഐ ഉള്‍പ്പെടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നു.
മധുരയിലെ അദ്ദേഹത്തിന്റെ വസതിക്ക് സമീപമാണ് ക്ഷേത്രം പണി പുരോഗമിക്കുന്നത്. രജനികാന്തിന്റെ ഒരു
More »
വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് സിനിമ ഷൂട്ടിംഗ് വിലക്കി ഹൈക്കോടതി
തൃശൂര്‍ വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് സിനിമ ഷൂട്ടിംഗ് വിലക്കി കേരളാ ഹൈക്കോടതി ഉത്തരവ്. ക്ഷേത്ര വിശ്വാസികള്‍ക്ക് നിയന്ത്രണം ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മൈതാനത്ത് അനുമതി നല്‍കരുതെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനാണ് കേരളാ ഹൈക്കോടതി സിനിമാ ഷൂട്ടിംഗ് വിലക്കിക്കൊണ്ട് നിര്‍ദ്ദേശം നല്‍കിയത്.
ക്ഷേത്ര മൈതാനത്ത് ഷൂട്ടിംഗിന് അനുമതി
More »