ബിസിനസ്‌

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് കണ്ണൂര്‍ ഷോറൂമില്‍ ഡയമണ്ട് ഫെസ്റ്റ്
കണ്ണൂര്‍ : വാര്‍ഷികത്തോടനുബന്ധിച്ച് ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് കണ്ണൂര്‍ ഷോറൂം സംഘടിപ്പിക്കുന്ന ഡയമണ്ട് ഫെസ്റ്റിന് തുടക്കമായി. ഒക്ടോബര്‍ 14 വ്യാഴാഴ്ച ഷോറൂമില്‍ വച്ച് നടന്ന ചടങ്ങില്‍ പ്രശസ്ത ചലച്ചിത്ര താരം നിഹാരിക എസ് മോഹന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ റീജിയണല്‍ മാനേജര്‍ ഗോകുല്‍ദാസ്, ഡയമണ്ട് റീജിയണല്‍ മാനേജര്‍ പ്രദീപ്, മാര്‍ക്കറ്റിങ് റീജിയണല്‍ മാനേജര്‍ മഹേഷ് കൃഷ്ണ, സീനിയര്‍ മാനേജര്‍ ജോപോള്‍, മാര്‍ക്കറ്റിങ് മാനേജര്‍ അനീഷ് ബാബു, അസിസ്റ്റന്റ് മാനേജര്‍ അനില്‍ എന്നിവര്‍ പങ്കെടുത്തു. ഡയമണ്ട് ഫെസ്റ്റിനോടനുബന്ധിച്ച് ഡയമണ്ട് ആഭരണങ്ങളുടെ അതിവിപുലമായ ശേഖരമാണ് ഇവിടെ തയ്യാറാക്കിയിരിക്കുന്നത്. ഒരുലക്ഷം രൂപയ്ക്ക് മുകളില്‍ പര്‍ച്ചേയ്‌സ് ചെയ്യുന്നവര്‍ക്ക് പ്രീമിയം വാച്ചുകളും ബോബി ഓക്‌സിജന്‍ റിസോര്‍ട്ടുകളില്‍ സൗജന്യ താമസവും ഉള്‍പ്പെടെ നിരവധി ആകര്‍ഷകങ്ങളായ സമ്മാനങ്ങളാണ്

More »

കേരള ക്ഷേത്രവാദ്യകല അക്കാദമിയുടെ ഓണക്കിറ്റ് വിതരണം ഡോ.ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു
കേരള ക്ഷേത്ര വാദ്യകല അക്കാദമി തൃശ്ശൂര്‍ മേഖലയുടെ ഓണക്കിറ്റിന്റെയും ഓണപ്പുടവയുടെയും വിതരണോദ്ഘാടനം ഡോ. ബോബി ചെമ്മണൂര്‍ നിര്‍വ്വഹിച്ചു. കേരള ക്ഷേത്ര വാദ്യകല അക്കാദമി തൃശ്ശൂര്‍ മേഖല പ്രസിഡണ്ട് ഗുരുവായൂര്‍ ഹരിവാര്യര്‍ ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു. ഡോ. ബോബി ചെമ്മണൂരിനെ പെരുവനം കുട്ടന്‍മാരാര്‍ പൊന്നാട അണിയിച്ച് ആദരിച്ചു. പത്മശ്രീ പെരുവനം കുട്ടന്‍മാരാര്‍, നന്ദകുമാര്‍(കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട്), അന്തിക്കാട് പത്മനാഭന്‍(കേരള ക്ഷേത്ര വാദ്യകല അക്കാദമി സംസ്ഥാന പ്രസിഡണ്ട്), കീഴൂട്ട് നന്ദനന്‍(കേരള ക്ഷേത്ര വാദ്യകല അക്കാദമി സംസ്ഥാന ട്രഷറര്‍) തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ചടങ്ങില്‍ രാഹുല്‍ മംഗലത്ത് സ്വാഗതവും ചിറയ്ക്കല്‍ റോബീഷ് നന്ദിയും പറഞ്ഞു.

More »

ബോചെ ബ്രാന്റ് ട്രാന്‍സ്പരന്റ് മാസ്‌ക് തൃശൂര്‍ ജില്ലാ കളക്ടര്‍ക്ക് നല്‍കി
തൃശൂര്‍ : ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസ് പുറത്തിറക്കിയ ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്പിരന്റ് മാസ്‌കായ ബോചെ ബ്രാന്റ് ട്രാന്‍സ്പരന്റ് മാസ്‌ക് തൃശൂര്‍ ജില്ലാ കളക്ടര്‍ക്ക് നല്‍കി. കലക്ടറേറ്റില്‍ വച്ച് നടന്ന ചടങ്ങില്‍ കളക്ടര്‍ ഹരിത വി. കുമാര്‍ ഐ എ എസ് മാസ്‌ക് സ്വീകരിച്ചു. ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസ് വക്താക്കളായ ശ്രീകുമാര്‍, ജീമോന്‍ എന്നിവര്‍ ചേര്‍ന്നാണ് മാസ്‌ക് വിതരണം ചെയ്തത്. മാസ്‌കുകളുടെ ശ്രേണിയിലെ ഏറ്റവും പുതിയ മോഡലാണ് ബോചെ ബ്രാന്റ് ട്രാന്‍സ്പരന്റ് മാസ്‌കുകള്‍ . തുണി മാസ്‌കുകളെ പോലെ ഈര്‍പ്പം പിടിക്കാത്തതിനാല്‍ ബ്ലാക്ക് ഫംഗസ് പോലുള്ള രോഗങ്ങള്‍ക്കെതിരെ ബോചെ മാസ്‌കുകള്‍ കൂടുതല്‍ ഫലപ്രദമാണ്. ഇന്റര്‍നാഷണല്‍ ഡിസൈനിലുള്ള ബോചെ മാസ്‌കുകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് ദിവസേന അണുവിമുക്തമാക്കാവുന്നതുമാണ്. അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും സംരക്ഷണം നല്കുന്ന വിര്‍ജിന്‍ പോളി കാര്‍ബണേറ്റ് ഉപയോഗിച്ചാണ്

More »

മറഡോണയുടെ ജീവിതത്തിന്റെ കാണാപ്പുറങ്ങള്‍ വെളിപ്പെടുത്തുന്ന പുസ്തകവുമായി ആത്മ സുഹൃത്ത് ബോബി ചെമ്മണ്ണൂര്‍
ഫുട്‌ബോള്‍ ഇതിഹാസം മറഡോണയെക്കുറിച്ച് അദ്ദേഹത്തിന്റെ ആത്മസുഹൃത്ത് ബോബി ചെമ്മണൂരിന്റെ വെളിപ്പെടുത്തലുകള്‍ ഇപ്പോള്‍ പുസ്തകരൂപത്തില്‍ പുറത്തിറങ്ങുന്നു. 'ഡീഗോ അര്‍മാന്റോ മറഡോണ ബോബിയുടെ (ബോചെ) സുവിശേഷം അദ്ധ്യായം 1 :11' എന്ന പേരില്‍ ഡി സി ബുക്ക്‌സ് ആണ് പുസ്തകം പുറത്തിറക്കുന്നത്. ബോണി തോമസ് ആണ് രചന. തൃശ്ശൂരില്‍ വച്ചു നടന്ന ചടങ്ങില്‍ ബോബി ചെമ്മണൂര്‍ ഫുട്‌ബോള്‍ താരം ഐ. എം. വിജയന് ആനപ്പുറത്ത് വെച്ച് ആദ്യ കോപ്പി നല്‍കി പുസ്തകം പ്രകാശനം ചെയ്തു. ചടങ്ങില്‍ സിനിമാതാരം വി. കെ. ശ്രീരാമന്‍ മുഖ്യാതിഥി ആയിരുന്നു. വിവാദങ്ങള്‍ നിറഞ്ഞ മറഡോണയുടെ ജീവിതത്തിന്റെ കാണാപ്പുറങ്ങള്‍ ആണ് ബോബി ലോകത്തോട് പറയുന്നത്. 150 രൂപയാണ് പുസ്തകത്തിന്റെ വില.

More »

കോവിഡിനും ബ്ലാക്ക് ഫംഗസിനുമെതിരെ ബോചെ ബ്രാന്റ് സൗജന്യ മാസ്‌കുകള്‍
തൃശൂര്‍ : ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്പരന്റ് മാസ്‌ക് ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസ് പുറത്തിറക്കി. തൃശൂരില്‍ വച്ചുനടന്ന ചടങ്ങില്‍ ഡോ. ബോബി ചെമ്മണൂര്‍ തൃശൂര്‍ സിറ്റി അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ പി ജെ ബേബിക്ക് നല്കിക്കൊണ്ട് മാസ്‌ക് പുറത്തിറക്കി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോബി ഫാന്‍സ് ആപ്പിലൂടെ ആവശ്യപ്പെടുന്നവര്‍ക്ക് സൗജന്യമായി മാസ്‌ക് ലഭ്യമാക്കും. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടില്ലാത്തവര്‍ക്ക് മാസ്‌ക് പണം കൊടുത്ത് വാങ്ങാവുന്നതാണ്. അങ്ങനെ ലഭിക്കുന്ന ലാഭം മാസ്‌കിന്റെ ഉല്പ്പാദനച്ചെലവുകള്‍ക്ക് ഉപയോഗിക്കുന്നതാണ്. മാസ്‌കുകളുടെ ശ്രേണിയിലെ ഏറ്റവും പുതിയ മോഡലാണ് ബോചെ ബ്രാന്റ് ട്രാന്‍സ്പരന്റ് മാസ്‌കുകള്‍. തുണിമാസ്‌കുകള്‍ ഉപയോഗിക്കുമ്പോള്‍ മറ്റുള്ളവര്‍ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ പുറത്തേക്ക് വരുന്ന കണങ്ങള്‍ അവയില്‍ പറ്റിപ്പിടിക്കുകയും അത് രോഗത്തിന് കാരണമാകുകയും ചെയ്യുന്നു.

More »

ഫിജികാര്‍ട്ട് സ്വന്തം ലോജിസ്റ്റിക്ക് സംവിധാനത്തിലേക്ക്
ഡയറക്ട് സെല്ലിംഗില്‍ ഇന്ത്യാ ഗവണ്മെന്റിന്റെ എല്ലാ നിര്‍ദ്ദേശങ്ങളും പാലിച്ചു കൊണ്ട് 2018 ജൂലൈ 8 ന് ഇന്ത്യയില്‍ ലോഞ്ച് ചെയ്ത ഫിജികാര്‍ട്ട് ഇ കൊമേഴ്സ് മൂന്നുവര്‍ഷത്തെ വിജയകരമായ പ്രവര്‍ത്തന മികവോടെ നാലാം വര്‍ഷത്തേക്ക് കടക്കുകയാണ്. 2016 ല്‍ UAE ആസ്ഥാനമാക്കിയായിരുന്നു ഫിജികാര്‍ട്ട് പ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് ബിസിനസ്സ് വിപുലീകരണത്തിന്റെ ഭാഗമായി ഇന്ത്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുകയായിരുന്നു. കസ്റ്റമേഴ്സിലേക്കു ഉല്‍പ്പന്നങ്ങള്‍ നേരിട്ട് എത്തിക്കുന്നതിന്റെ ഭാഗമായി സ്വന്തം ട്രാന്‍സ്പോര്‍ട്ടിങ്ങ് സിസ്റ്റത്തിന്റെ ഉദ്ഘാടനം ചെയര്‍മാന്‍ ഡോ : ബോബി ചെമ്മണ്ണൂര്‍ നിര്‍വഹിച്ചു. BHARAT BENZ ന്റെ വലിയ ട്രക്കുകളാണ് ഇതിന്റെ ഭാഗമായി നിരത്തിലേക്ക് ഇറങ്ങിയത്. വളരെ വേഗം വളര്‍ച്ചാ നിരക്ക് കൈവരിച്ചു കൊണ്ടിരിക്കുന്ന ഇ-കൊമൊഴേസ് ബിസിനസ്സിലേക്ക് ഉപഭോക്താവിനെ കൂടി സംരംഭകനാക്കുന്ന ഡയറക്ട് സെല്ലിങ്ങിന്റെ

More »

യൂറോ കപ്പ് മത്സരത്തോടനുബന്ധിച്ച് ബോബി ചെമ്മണൂരിന്റെ ഫേസ്ബുക് പേജിലും ഇന്‍സ്റ്റാഗ്രാമിലുമായി പ്രവചനമത്സരം
യൂറോ കപ്പ് ഫുട്‌ബോള്‍ മത്സരത്തോടനുബന്ധിച്ച് ബോബി ചെമ്മണൂരിന്റെ ഫേസ്ബുക് പേജിലും ഇന്‍സ്റ്റാഗ്രാമിലുമായി പ്രവചനമത്സരം ഒരുക്കുന്നു. ഫുട്‌ബോള്‍ മാച്ച് വിജയികളെ പ്രവചിക്കുന്നവരില്‍ നിന്നും ഓരോ ദിവസവും തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് ബോബി & മറഡോണ ഗോള്‍ഡ് കോയിന്‍ സമ്മാനമായി ലഭിക്കും. കൂടാതെ തിരഞ്ഞെടുക്കപ്പെടുന്ന 10 പേരുടെ ഫോട്ടോ 24 ലക്ഷം ഫോളോവെഴ്‌സ് ഉള്ള ബോബി ചെമ്മണൂരിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പ്രസിദ്ധപ്പെടുത്തും. യൂറോ കപ്പ് അവസാനിക്കുന്നത് വരെ ദിവസേന വിജയികളെ തിരഞ്ഞെടുക്കുന്നതാണ്. bobychemmanurofficial എന്ന ഫേസ്ബുക് പേജിലും, dr.boby_chemmanur എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലും യൂറോ കപ്പ് പ്രവചന മത്സരത്തിന്റെ വിശദ വിവരങ്ങള്‍ ലഭ്യമാണ്.

More »

ആലപ്പുഴയില്‍ ഭക്ഷ്യകിറ്റ് വിതരണം ചെയ്ത് ബോബി ഫാന്‍സ്
ആലപ്പുഴ ജില്ലയിലെ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ഭക്ഷ്യനാധ്യകിറ്റ് വിതരണം ചെയ്ത് ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് അംഗങ്ങള്‍. ഭക്ഷ്യ ധാന്യ കിറ്റ് വിതരണം ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി.ജയദേവ് ഐപിഎസ്, ട്രസ്റ്റ് സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ഫാദര്‍ സേവ്യര്‍ കുടിയാംശേരിക്ക് നല്‍കി ഉദ്ഘാടം ചെയ്തു. ആലപ്പുഴ ജില്ലാ പ്രസിഡന്റ് ബിനീഷ് തോമസ്, സെക്രട്ടറി ഷിബു ഡേവിഡ്, വൈസ് പ്രസിഡന്റ് സുനി നൗഷാദ്, ജോയിന്റ് സെക്രട്ടറി അനി ഹനീഫ്, കമ്മിറ്റി അംഗങ്ങളായി വിജി ജോര്‍ജ്, സാംസണ്‍ എന്നിവര്‍ പങ്കെടുത്തു.

More »

ഡോമിസില്ലറി കെയര്‍ സെന്ററില്‍ ബോബി ഫാന്‍സിന്റെ സഹായം
തോളൂര്‍ ഗ്രാമപഞ്ചായത്ത് ഡോമിസില്ലറി കെയര്‍ സെന്ററില്‍ (ഡിസിസി) ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് തൃശൂരിന്റെ ആഭിമുഖ്യത്തില്‍ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. ബോബി ഫാന്‍സ് തൃശൂര്‍ കോ ഓര്‍ഡിനേറ്റേഴ്‌സായ ലിവിന്‍ പറപ്പൂര്‍, ജോജി മാളിയമ്മാവ് എന്നിവര്‍ ചേര്‍ന്ന് തോളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീകല കുഞ്ഞുണ്ണിക്ക് കിറ്റ് കൈമാറി. ഡിസിസിയിലെ അന്തേവാസികളുടെ ഭക്ഷണത്തിനാവശ്യമായ അവശ്യ വസ്തുക്കളാണ് കിറ്റിലുള്ളത്. ബോബി ഫാന്‍സ് മാസ്‌ക്കും സാനിറ്റൈസറും നല്‍കി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ തൃശൂര്‍ പേരാമംഗലം പൊലീസ് സ്റ്റേഷനിലേക്ക് മാസ്‌ക്കുകളും സാനിറ്റൈസറും കൈമാറി. ബോബി ഫാന്‍സ് കോഓര്‍ഡിനേറ്റര്‍മാരായ ദേവദാസ്, ലതീഷ് എന്നിവരില്‍ നിന്ന് പേരാമംഗലം ഇന്‍സ്‌പെക്ടര്‍ ഓഫ്

More »

[1][2][3][4][5]
 

 
    © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway