പലിശ നിരക്ക് 5.25% ആയി ഉയര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്ഗേജുകള്‍ ഇനിയും ഉയരും
തുടര്‍ച്ചയായ 14-ാം തവണയും പലിശ നിരക്ക് ഉയര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. 5 ശതമാനത്തില്‍ നിന്നും 5.25 ശതമാനത്തിലേക്ക് ആണ് നിരക്കുകള്‍ ഉയര്‍ത്തിയത്. ഇതോടെ പലിശ നിരക്കുകള്‍ 15 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായി. ഇത് നടപ്പായാല്‍ വിപണിയില്‍ കൂടുതല്‍ സമ്മര്‍ദത്തിന് വഴിയൊരുക്കും. മോര്‍ട്ട്ഗേജുകളും ലോണ്‍ പേയ്‌മെന്റുകളും ഉയരും. പണപ്പെരുപ്പം നിയന്ത്രണ വിധേയമാകുന്നതുവരെ പലിശനിരക്ക്
More »
പൗണ്ട് മൂല്യം 107 രൂപ പിന്നിട്ടു; പണം അയയ്ക്കാന്‍ നല്ലസമയം
ലണ്ടന്‍ : പ്രവാസികള്‍ക്ക് സന്തോഷം പകര്‍ന്നു രൂപയ്‌ക്കെതിരെ പൗണ്ട് മികച്ച നിലയില്‍. ശനിയാഴ്ച ഒരു യുകെ പൗണ്ടിന്റെ മൂല്യം 107.53 രൂപയായി. കഴിഞ്ഞവര്‍ഷം മാസങ്ങളോളം 86 രൂപയിലേക്കു വീണ മൂല്യത്തിലാണ് ഈ കുതിപ്പ് . സെപ്റ്റംബര്‍ പകുതി മുതല്‍ പൗണ്ട് അതിന്റെ ഏറ്റവും മോശം സമയത്തിലൂടെയായിരുന്നു കടന്നു പോയത്.
ലിസ് ട്രസിന്റെ മിനി-ബജറ്റിന് ശേഷം സര്‍ക്കാര്‍ വായ്പാ ചെലവ് കുത്തനെ ഉയര്‍ന്നു.
More »
പണപ്പെരുപ്പവും, പലിശനിരക്കും ഉടനെ താഴാന്‍ പോകുന്നില്ലെന്ന് ഓര്‍മ്മപ്പെടുത്തല്‍
പണപ്പെരുപ്പവും, പലിശനിരക്കും യുകെ ജനതയെ ശ്വാസം മുട്ടിച്ചു കുറേക്കാലം ഇവിടെത്തന്നെ കാണുമെന്നു മുന്നറിയിപ്പ്. ഉയര്‍ന്ന പലിശ നിരക്കുകള്‍ അടുത്ത കാലത്തൊന്നും കുറയാന്‍ പോകുന്നില്ലെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ റേറ്റ് നിശ്ചയിക്കുന്ന കമ്മിറ്റിയിലെ പുതിയ അംഗം തന്നെ മുന്നറിയിപ്പ് നല്‍കി. പണപ്പെരുപ്പവും, പലിശ നിരക്കുകളും മഹാമാരിക്ക് മുന്‍പുള്ള കുറഞ്ഞ നിലയിലേക്ക്
More »
കടുത്ത ഭാരം: യുകെയില്‍ വേരിയബിള്‍ റേറ്റ് മോര്‍ട്ട്‌ഗേജുകള്‍ ഉപേക്ഷിക്കുന്നവരേറുന്നു
പലിശ നിരക്ക് വര്‍ധനയും വിലക്കയറ്റവും ബ്രക്‌സിറ്റ് ആഘാതവുമെല്ലാം കൂടി കുഴഞ്ഞു മറിഞ്ഞ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയില്‍ മോര്‍ട്ട്‌ഗേജുകള്‍ എടുത്തവര്‍ കടുത്ത പ്രതിസന്ധിയില്‍. അടിസ്ഥാന പലിശ നിരക്ക് 5 ശതമാനമായതോടെ ഫലത്തില്‍ സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ റേറ്റ് മോര്‍ട്ട്‌ഗേജുകള്‍ ഏഴു ശതമാനമായിരിക്കുകയാണ്. ഒന്നരദശാബ്ദത്തിനിടെ സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ റേറ്റ്ല്‍
More »