ബിസിനസ്‌

പണപ്പെരുപ്പ നിരക്ക് മൂന്ന് വര്‍ഷത്തിനിടെ കുറഞ്ഞ നിലയില്‍; ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് പലിശ നിരക്കുകള്‍ കുറയ്ക്കാം
ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്ന രണ്ടു പോയിന്റ് എന്ന നിരക്കിലും താഴെയെത്തി പലിശ നിരക്കുകള്‍. മൂന്ന് വര്‍ഷത്തിനിടെ ആദ്യമായാണ് യുകെയുടെ പണപ്പെരുപ്പം ഈ നിലയിലേക്ക് താഴുന്നത്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം സെപ്റ്റംബര്‍ വരെയുള്ള 12 മാസങ്ങളില്‍ കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ് 1.7 ശതമാനത്തിലാണ്. ഇതോടെ പലിശ നിരക്കുകള്‍ കുറയ്ക്കാനുള്ള വഴി എളുപ്പമായിരിക്കുകയാണ്. ഇത് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ചാല്‍ ക്രിസ്മസിന് മുന്‍പ് രണ്ട് വട്ടമെങ്കിലും പലിശ കുറയ്ക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെയായാല്‍ ലക്ഷക്കണക്കിന് വരുന്ന മോര്‍ട്ട്‌ഗേജുകാര്‍ക്ക് വലിയ ആശ്വാസമാകും. ആഗസ്റ്റ് മാസത്തില്‍ 2.2 ശതമാനത്തിലേക്ക് പണപ്പെരുപ്പം ഉയര്‍ന്നിരുന്നു, ജൂലൈയില്‍ ഇത് മാറ്റമില്ലാതെ തുടര്‍ന്നു. ഭക്ഷണം, വസ്ത്രം പോലുള്ള ദൈനംദിന ഉത്പന്നങ്ങളുടെ വില അനുസരിച്ചാണ് പണപ്പെരുപ്പം അളക്കുന്നത്.

More »

മിഡില്‍ ഈസ്റ്റ് സംഘര്‍ഷങ്ങള്‍; ചെറുകിട ലെന്‍ഡര്‍മാര്‍ മോര്‍ട്ട്‌ഗേജ് നിരക്ക് വര്‍ധിപ്പിക്കുന്നു; പലിശ നിരക്ക് കുറയ്ക്കല്‍ അനിശ്ചിതത്വത്തില്‍
മിഡില്‍ ഈസ്റ്റ് സംഘര്‍ഷം രൂക്ഷമാകുന്നത് യുകെയിലെ മോര്‍ട്ട്‌ഗേജ് കാര്‍ക്ക് കടുത്ത വെല്ലുവിളിയാകുന്നു. യുകെയില്‍ പലിശ നിരക്കുകള്‍ കുറയ്ക്കുന്നതിനെ കുറിച്ച് ആലോചനകള്‍ നടക്കുന്നതിനിടെ മിഡില്‍ ഈസ്റ്റില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം വ്യാപിക്കുന്നത് തിരിച്ചടിയാകുന്നു. പലിശ നിരക്ക് കുറയുന്നതും കാത്തിരിക്കുന്ന ഘട്ടത്തിലാണ് ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം പശ്ചിമേഷ്യ ഒട്ടാകെ വ്യാപിക്കുന്നത്. ഇസ്രയേല്‍- ഇറാന്‍ യുദ്ധ സാധ്യതയും വെല്ലുവിളിയാണ്. ഇത് എണ്ണവിലയെ സ്വാധീനിക്കുമെന്ന ആശങ്കയിലാണ് ധനവിപണി. വിന്റര്‍ സീസണില്‍ പലിശ നിരക്ക് കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിച്ച് ഇരിക്കവെയാണ് മിഡില്‍ ഈസ്റ്റ് സംഘര്‍ഷം രൂക്ഷമാകുന്നത്. ഇതോടെ മോര്‍ട്ട്‌ഗേജ് നിരക്ക് കുറയുമെന്ന് കരുതിയവര്‍ക്ക് നിരാശയാണ് ഫലം. ലെന്‍ഡര്‍മാര്‍ കടം കൊടുക്കുന്നതിന്റെ ചെലവ് നിശ്ചയിക്കുന്ന സ്വാപ്പ് റേറ്റുകള്‍ കഴിഞ്ഞ

More »

പലിശ നിരക്ക് വെട്ടിക്കുറയ്ക്കലിന് സാധ്യത മങ്ങുന്നു? മോര്‍ട്ട്‌ഗേജുകാര്‍ക്ക് വീണ്ടും നിരാശ
ലക്ഷണക്കിന് വരുന്ന മോര്‍ട്ട്‌ഗേജുകാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പലിശ നിരക്ക് വെട്ടിക്കുറയ്ക്കലിന് സാധ്യത മങ്ങുന്നു. ശക്തമായ തോതില്‍ പലിശ നിരക്കുകള്‍ കുറയുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ പ്രതീക്ഷ പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ഈ തിരിച്ചടി. ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായ അമേരിക്കയില്‍ കഴിഞ്ഞ മാസം 254,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതായി കണക്കുകള്‍ പുറത്തുവന്നതോടെ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുന്നതില്‍ കൂടുതല്‍ ജാഗ്രതാ പരമായ നിലപാട് സ്വീകരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. കൂടാതെ ബ്രിട്ടനില്‍ പലിശ നിരക്കുകള്‍ അതിവേഗത്തിലും, വളരെ നേരത്തെയും വെട്ടിക്കുറയ്ക്കുന്നതിനെതിരെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ചീഫ് ഇക്കണോമിസ്റ്റ് ഹൗവ് പില്‍ മുന്നറിയിപ്പ് നല്‍കി. ഒരു ദിവസം മുന്‍പ് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി പങ്കുവെച്ച വാക്കുകളില്‍ നിന്നും നേര്‍വിപരീതമാണ് ഈ പ്രസ്താവന.

More »

മോര്‍ട്ട്‌ഗേജ് നിരക്കില്‍ പ്രതീക്ഷ സമ്മാനിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മേധാവി; പലിശ നിരക്ക് വെട്ടിക്കുറയ്ക്കലുകള്‍ നടപ്പാകും
ബ്രിട്ടന്‍ ഏറെ നാളായി കാത്തിരിക്കുന്ന വാക്കുകളാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ ആന്‍ഡ്രു ബെയ്‌ലി ഇന്നലെ പറഞ്ഞത്. പലിശ നിരക്കുകള്‍ കുറയ്ക്കുന്നത് വേഗത ആര്‍ജ്ജിക്കുമെന്നാണ് ബെയ്‌ലിയുടെ വാക്കുകള്‍. രാജ്യത്തെ മോര്‍ട്ട്‌ഗേജുകാര്‍ ഏറെ നാളായി കാത്തിരുന്ന വാക്കുകളാണ് ഇത്. പണപ്പെരുപ്പം നിയന്ത്രണത്തില്‍ തുടര്‍ന്നാല്‍ കടമെടുപ്പ് ചെലവുകളില്‍ കാര്യമായ മാറ്റം ഉണ്ടാകുമെന്നാണ് ആന്‍ഡ്രൂ ബെയ്‌ലിയുടെ സന്ദേശം. നിരക്കുകള്‍ ഘട്ടംഘട്ടമായി കുറയ്ക്കുമെന്ന് ആവര്‍ത്തിച്ചിരുന്ന ഗവര്‍ണറുടെ നിലപാട് മാറ്റം ഏറെ ശ്രദ്ധനേടുകയാണ്. അതേസമയം, മിഡില്‍ ഈസ്റ്റില്‍ ഉയരുന്ന സംഘര്‍ഷം എണ്ണവില കുതിക്കാന്‍ ഇടയാക്കുമെന്ന മുന്നറിയിപ്പും ഇതോടൊപ്പം പുറത്തുവരുന്നുണ്ട്. യുഎസ് ഡോളറിനെതിരെ പൗണ്ട് 1 ശതമാനത്തോളം താഴുകയും ചെയ്തിട്ടുണ്ട്. ആഗസ്റ്റിലാണ് കേന്ദ്ര ബാങ്ക് പലിശകള്‍ 5.25 ശതമാനത്തില്‍ നിന്നും 5 ശതമാനമായി കുറച്ചത്. 2020 മാര്‍ച്ചിന്

More »

പൗണ്ടിന് നല്ലകാലം തുടരുന്നു; രൂപയ്‌ക്കെതിരെ റെക്കോര്‍ഡ് നേട്ടത്തില്‍; ഡോളറിനെതിരെയും മികച്ചനില
ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ അഞ്ചു ശതമാനത്തില്‍ നിലനിര്‍ത്തിയതിനു പിന്നാലെ പൗണ്ടിന് കുതിപ്പ്. രൂപയ്‌ക്കെതിരെ 111.22 എന്ന ചരിത്രത്തിലെ ഏറ്റവും മികച്ച നിലയിലാണ് പൗണ്ട് തുടരുന്നത്. ഇതോടെ നാട്ടിലേയ്ക്ക് പണമയക്കാനുള്ള പ്രവാസികളുടെ താല്‍പ്പര്യം കൂടിയിട്ടുണ്ട്. ഡോളറിനെതിരെ 1.33 എന്ന നിലയിലും തുടരുന്നു. യുകെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീഴുന്നത് ഒഴിവാക്കുമെന്ന പ്രതീക്ഷ ശക്തമായതോടെയാണ് കറന്‍സി കരുത്തു നേടിയത്. ഈ വര്‍ഷം ഡോളറിന് എതിരെ സ്‌റ്റെര്‍ലിംഗ് കൂടുതല്‍ നേട്ടങ്ങള്‍ കരസ്ഥമാക്കുമെന്നാണ് അനലിസ്റ്റുകളുടെ പക്ഷം. 1.35 ഡോളര്‍ വരെ എത്തുമെന്നാണ് യുഎസ് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് ഗോള്‍ഡ്മാന്‍ സാഷസ് പ്രവചനം. 2022 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും ശക്തമായ നിലയിലേക്കാണ് ഇത് നീങ്ങിയത്. കറന്‍സി ശക്തമായ നിലയിലാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. മികച്ച സാമ്പത്തിക വളര്‍ച്ചയും, യുഎസില്‍ കുത്തനെയുള്ള പലിശ

More »

പൗണ്ടിന് ചാകരക്കാലം; രൂപയ്‌ക്കെതിരെ റെക്കോര്‍ഡ് നേട്ടത്തില്‍; ഡോളറിനെതിരെയും മികച്ചനില
യുകെ സമ്പദ് വ്യവസ്ഥ വലിയ നേട്ടം അവകാശപ്പെടാത്ത സമയത്തും പൗണ്ടിന് വലിയ കുതിപ്പ്. പ്രധാന കറന്‍സികള്‍ക്കെതിരെ വലിയ നേട്ടമാണ് സ്‌റ്റെര്‍ലിംഗ്‌ നടത്തുന്നത്. 111.18 എന്ന ചരിത്രത്തിലെ ഏറ്റവും മികച്ച നിലയിലാണ് തുടരുന്നത്. ഇതോടെ നാട്ടിലേയ്ക്ക് പണമയക്കാനുള്ള പ്രവാസികളുടെ താല്‍പ്പര്യം കൂടിയിട്ടുണ്ട്. യുകെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീഴുന്നത് ഒഴിവാക്കുമെന്ന പ്രതീക്ഷ ശക്തമായതോടെയാണ് കറന്‍സി കരുത്തു നേടിയത്. ഡോളറിനെതിരെ മൂല്യം 1.32ആയാണ് മുന്നോട്ട് പോയത്. ഈ വര്‍ഷം ഡോളറിന് എതിരെ സ്‌റ്റെര്‍ലിംഗ് കൂടുതല്‍ നേട്ടങ്ങള്‍ കരസ്ഥമാക്കുമെന്നാണ് അനലിസ്റ്റുകളുടെ പക്ഷം. 1.35 ഡോളര്‍ വരെ എത്തുമെന്നാണ് യുഎസ് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് ഗോള്‍ഡ്മാന്‍ സാഷസ് പ്രവചനം. 2022 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും ശക്തമായ നിലയിലേക്കാണ് ഇത് നീങ്ങിയത്. കറന്‍സി ശക്തമായ നിലയിലാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. മികച്ച സാമ്പത്തിക

More »

പൗണ്ട് കുതിക്കുന്നു; പ്രവാസികള്‍ ഇന്ത്യയിലേക്കുള്ള പണമയക്കല്‍ കൂട്ടി
ലണ്ടന്‍ : പൗണ്ടിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം റെക്കോര്‍ഡ് തകര്‍ച്ചയിലേക്ക്. ഒരു യുകെ പൗണ്ടിന്റെ ഇന്ത്യന്‍ മൂല്യം 110 രൂപ കടന്നു. ഇന്ത്യയിലേക്ക് പണം അയയ്ക്കുന്നവര്‍ക്ക് ഇത് വലിയ നേട്ടമാണ്. എന്നാല്‍ പൗണ്ടിന്റെ വിലക്കയറ്റം നാട്ടിലെ സ്വത്തുക്കള്‍ വിറ്റു യുകെയില്‍ പണം എത്തിക്കാന്‍ പദ്ധതി ഇടുന്നവര്‍ക്ക് തിരിച്ചടിയാണ്. യുകെയില്‍ എത്തി ഒന്നും രണ്ടും വര്‍ഷം കഴിയുന്നവര്‍ സ്വന്തമായി ഒരു വീട് വാങ്ങുകയെന്ന സ്വപ്നം സാക്ഷാത്കരിക്കാനാണ് നാട്ടില്‍ നിന്നും സാധാരണയായി പണം എത്തിക്കുന്നത്. വിദ്യാര്‍ഥി വീസയില്‍ യുകെയില്‍ എത്തി ജോലി ചെയ്യുന്നവര്‍ക്കും പഠന ശേഷം പോസ്റ്റ് സ്റ്റഡി വര്‍ക്ക് വീസയില്‍ ജോലി ചെയ്യുന്നവര്‍ക്കും ഇപ്പോഴത്തെ മൂല്യ വര്‍ധന ഉപകാരപ്രദമാണ്. ഇത്തരം വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവരാണ് നാട്ടിലേക്ക് പണം അയയ്ക്കുന്നവരില്‍ ഭൂരിഭാഗവും. കുടുംബമായി യുകെയില്‍ സ്ഥിര താമസമാക്കിയവര്‍ ജോലി ചെയ്തു കിട്ടുന്ന തുക ഇവിടെ

More »

ബ്രിട്ടനില്‍ ജൂലൈയില്‍ പണപ്പെരുപ്പം 2.2 ശതമാനത്തിലെത്തി, വീണ്ടും ആശങ്ക
ലണ്ടന്‍ : ജൂണില്‍ രണ്ടു ശതമാനത്തിലേയ്ക്ക് താഴ്ന്ന ബ്രിട്ടനിലെ പണപ്പെരുപ്പം ജൂലൈയില്‍ 2.2 ശതമാനത്തിലെത്തി. ഡിസംബറിന് ശേഷമുള്ള ആദ്യ വര്‍ദ്ധനവാണിത്. 2023 ജൂലൈയില്‍ എനര്‍ജി വില കുറഞ്ഞതിന്റെ ഭാഗമായി മാസാമാസ വിലകളില്‍ 0.4 ശതമാനം ഇടിവ് നേരിട്ടതുമായുള്ള താരതമ്യമാണ് ഈ വര്‍ദ്ധനവിന് ഇടയാക്കുന്നത്. കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്സ് ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇത് 2.75 ശതമാനത്തിലേക്ക് ഉയര്‍ന്ന ശേഷമാകും വീണ്ടും തിരിച്ചിറങ്ങുകയെന്ന് കേന്ദ്ര ബാങ്ക് പ്രവചിക്കുന്നു. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് കണക്കുകള്‍ പുറത്തുവന്നതോടെയാണ് ഗവണ്‍മെന്റിന്റെ ജീവിതച്ചെലവ് പ്രതിസന്ധി കണക്കാക്കുന്ന അടിസ്ഥാനഘടകം വീണ്ടും ഉയര്‍ന്നതായി വ്യക്തമായി. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പണപ്പെരുപ്പം 2 ശതമാനത്തില്‍ നിലനിര്‍ത്താനാണ് ലക്ഷ്യമിടുന്നത്. അതേസമയം ഈ വര്‍ദ്ധന ബാങ്ക് ഓഫ് ഇംഗ്ലണ്ടും, വിപണിയും

More »

പലിശ നിരക്കുകള്‍ കൂടുതല്‍ കുറയുമെന്ന പ്രതീക്ഷയ്ക്ക് തിരിച്ചടിയായി പണപ്പെരുപ്പം കൂടി
ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ 5.25 ശതമാനത്തില്‍ നിന്നും 5 ശതമാനത്തിലേക്ക് താഴ്ത്തിയത് ഈ മാസമാണ്. 16 വര്‍ഷത്തിനുശേഷമായിരുന്നു കുറയ്ക്കല്‍. ഇത് മോര്‍ട്ട്‌ഗേജുകാര്‍ക്കും, മറ്റ് കടങ്ങള്‍ എടുത്തവര്‍ക്കും ഏറെ ആശ്വാസകരമായിരുന്നു ഈ തീരുമാനം. എന്നാല്‍ കൂടുതല്‍ പലിശ കുറയ്ക്കലുകള്‍ ഉടനെ പ്രതീക്ഷിക്കേണ്ടെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. ഇത് സത്യമാണെന്ന് തെളിയിച്ച് കൊണ്ട് പണപ്പെരുപ്പ നിരക്കുകള്‍ വീണ്ടും ഉയരുമെന്നാണ് ഇക്കണോമിസ്റ്റുകള്‍ വ്യക്തമാക്കുന്നത്. ബുധനാഴ്ച ഔദ്യോഗിക കണക്കുകള്‍ പുറത്തുവരാന്‍ ഇരിക്കവെയാണ് പണപ്പെരുപ്പം ഉയരുകയും, കൂടുതല്‍ പലിശ നിരക്ക് കുറയ്ക്കലെന്ന പ്രതീക്ഷ അസ്ഥാനത്തായി മാറുകയും ചെയ്യുമെന്ന് വ്യക്തമാകുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലക്ഷ്യമിട്ട 2 ശതമാനത്തിലേക്ക് പണപ്പെരുപ്പം താഴ്ന്നതാണ് പലിശ നിരക്ക് കുറയ്ക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ചത്. 14 തവണ വര്‍ദ്ധിപ്പിച്ച പലിശ നിരക്കുകള്‍ 2022

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions