ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബേസ് റേറ്റ് കുറച്ചതോടെ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ താഴ്ത്തി ലെന്‍ഡര്‍മാര്‍
നാലുവര്‍ഷത്തിനുശേഷം ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബേസ് റേറ്റ് കുറച്ചതോടെ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ താഴ്ത്തി ലെന്‍ഡര്‍മാര്‍. ഒടുവിലായി നിരക്കുകള്‍ കുറച്ച് നാറ്റ്‌വെസ്റ്റും മാറ്റത്തിന്റെ ഭാഗമായി. വീട് മാറുന്നവര്‍ക്കും, ആദ്യമായി വീട് വാങ്ങുന്നവര്‍ക്കും അനുകൂലമായ തരത്തിലാണ് ഹൈസ്ട്രീറ്റ് ബാങ്ക് നിരക്ക് താഴ്ത്തിയത്. വിപണിയിലെ ഏറ്റവും താഴ്ന്ന അഞ്ച് വര്‍ഷ ഫിക്‌സഡ് റേറ്റാണ് ഓഫറിലുള്ളത്.
വ്യാഴാഴ്ച ബാങ്കിന്റെ മോണിറ്ററി പോളിസി യോഗത്തില്‍ തീരുമാനം വരുന്നതിന് മുന്നോടിയായി ലെന്‍ഡര്‍മാര്‍ നിരക്കുകള്‍ താഴ്ത്തി തുടങ്ങിയിരുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഓഗസ്റ്റ് ഒന്നിലെ സമ്മേളനത്തില്‍ പലിശ നിരക്ക് 5.25 ശതമാനത്തില്‍ നിന്ന് 5% ശതമാനമായാണ് കുറച്ചത്.
നാറ്റ്‌വെസ്റ്റ്, വിര്‍ജിന്‍ മണി, എംപവേഡ്, ഹാലിഫാക്‌സ്, ലീഡ്‌സ് ബില്‍ഡിംഗ് സൊസൈറ്റി, സ്‌കിംപ്ടണ്‍ ബില്‍ഡിംഗ് സൊസൈറ്റി എന്നിവരെല്ലാം നിരക്കുകള്‍ കുറച്ച് നീക്കങ്ങളുടെ
More »
നാല് വര്‍ഷത്തിനു ശേഷം ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറച്ചു; ഭാവനവിപണി ഉഷാറാവും
2020 ന് ശേഷം ആദ്യമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് കുറച്ചു. പണപ്പെരുപ്പം രണ്ടുശതമാനത്തില്‍ തുടരുകയും രാജ്യ സാമ്പത്തിക വളര്‍ച്ച കാണിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ ആണ് പലിശ നിരക്ക് കുറയ്ക്കല്‍ തീരുമാനം. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഓഗസ്റ്റ് ഒന്നിലെ സമ്മേളനത്തില്‍ പലിശ നിരക്ക് 5.25 ശതമാനത്തില്‍ നിന്ന് 5% ശതമാനമായാണ് കുറച്ചത്.
തുടര്‍ച്ചയായ 14 വര്‍ധനവിന് ശേഷം പലിശ നിരക്ക് നിലവില്‍ 16വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയായ 5.25% ല്‍ തുടരുകയായിരുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഡാറ്റാബേസ് അനുസരിച്ച് 2020 മാര്‍ച്ചിലാണ് പലിശ നിരക്ക് അവസാനമായി കുറച്ചത് - ഏതാണ്ട് ഇതേ സമയത്താണ് യുകെയിലുടനീളം കോവിഡ് പൊട്ടിപ്പുറപ്പെട്ടത്. അതോടെ സാമ്പത്തിക തിരിച്ചടിയുമുണ്ടായി.
പണപ്പെരുപ്പം കുറയ്ക്കാനുള്ള ശ്രമത്തിലാണ് ബാങ്ക് തുടരെ പലിശ നിരക്ക് ഉയര്‍ത്തിയത്. പണപ്പെരുപ്പം 2 ശതമാനമായി കുറയ്ക്കാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ
More »
നാല് വര്‍ഷത്തിനു ശേഷം ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടുത്തയാഴ്ച പലിശ നിരക്ക് കുറയ്ക്കുമെന്ന് വിലയിരുത്തല്‍
പണപ്പെരുപ്പം രണ്ടുശതമാനത്തില്‍ തുടരുകയും രാജ്യ സാമ്പത്തിക വളര്‍ച്ച കാണിക്കുകയും ചെയ്യുന്ന ചെയുന്ന പശ്ചാത്തലത്തില്‍ നാല് വര്‍ഷത്തിനിടയിലെ യുകെയില്‍ ആദ്യത്തെ പലിശ നിരക്ക് കുറയ്ക്കല്‍ നടക്കുമെന്ന് പ്രവചനം. സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായ വോട്ടെടുപ്പ് പ്രകാരം പലിശ നിരക്ക് കുറയ്ക്കല്‍ അടുത്ത ആഴ്ച നടക്കും.
റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി നടത്തിയ സര്‍വേയില്‍, ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഓഗസ്റ്റ് ഒന്നിലെ സമ്മേളനത്തില്‍ പലിശ നിരക്ക് 5% ആയി കുറയ്ക്കുമെന്ന് കരുതുന്നു.
തുടര്‍ച്ചയായ 14 വര്‍ദ്ധനവിന് ശേഷം പലിശ നിരക്ക് നിലവില്‍ 15 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയായ 5.25% ആണ്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഡാറ്റാബേസ് അനുസരിച്ച് 2020 മാര്‍ച്ചിലാണ് പലിശ നിരക്ക് അവസാനമായി കുറച്ചത് - ഏതാണ്ട് ഇതേ സമയത്താണ് യുകെയിലുടനീളം കോവിഡ് പൊട്ടിപ്പുറപ്പെട്ടത്. അതോടെ സാമ്പത്തിക തിരിച്ചടിയുമുണ്ടായി.
പണപ്പെരുപ്പം കുറയ്ക്കാനുള്ള
More »
രൂപയ്‌ക്കെതിരെ റെക്കോര്‍ഡ് നേട്ടവുമായി പൗണ്ട്; ഡോളറിനെതിരെ ഒരു വര്‍ഷത്തെ മികച്ച നില
യുകെ സമ്പദ് വ്യവസ്ഥ കരകയറുന്നതും പണപ്പെരുപ്പം രണ്ടുശതമാനത്തിലെത്തിയതും ലേബര്‍ സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങളും പൗണ്ടിന് നേട്ടമായി. രൂപയ്‌ക്കെതിരെ റെക്കോര്‍ഡ് മൂല്യമാണ് എത്തിയത്.
രൂപയ്‌ക്കെതിരെ 108.17 എന്ന നിലയിലാണ് പൗണ്ട്. ഇതോടെ നാട്ടിലേയ്ക്ക് പണമയക്കാനുള്ള പ്രവാസികളുടെ താല്‍പ്പര്യം കൂടിയിട്ടുണ്ട്.
യുകെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീഴുന്നത് ഒഴിവാക്കുമെന്ന പ്രതീക്ഷ ശക്തമായതോടെയാണ് കറന്‍സി കരുത്തു നേടിയത്. ഡോളറിന് എതിരെ ഒരു വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍ ആണ് പൗണ്ട്. ഡോളറിനെതിരെ മൂല്യം 1.29 ആയാണ് മുന്നോട്ട് പോയത്. ഈ വര്‍ഷം ഡോളറിന് എതിരെ സ്‌റ്റെര്‍ലിംഗ് കൂടുതല്‍ നേട്ടങ്ങള്‍ കരസ്ഥമാക്കുമെന്നാണ് അനലിസ്റ്റുകളുടെ പക്ഷം. 1.35 ഡോളര്‍ വരെ എത്തുമെന്നാണ് യുഎസ് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് ഗോള്‍ഡ്മാന്‍ സാഷസ് പ്രവചനം.
കഴിഞ്ഞ ജൂലൈയ്ക്ക് ശേഷം ആദ്യമായാണ് പൗണ്ടിന്റെ മൂല്യം 1.30 ഡോളറിലേയ്ക്ക്
More »
പലിശനിരക്ക് കുറയുമെന്ന പ്രതീക്ഷ; യുകെയില്‍ വീട് വില്‍പ്പന തകൃതി
പണപ്പെരുപ്പം കുറയുകയും രാജ്യ സാമ്പത്തിക വളര്‍ച്ചയില്‍ മുന്നോട്ടുപോവുകയും ചെയ്യുന്ന സാഹചര്യത്തില്‍, പലിശ നിരക്ക് വെട്ടിക്കുറയ്ക്കല്‍ അടുത്ത മാസം ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ യുകെയില്‍ വീട് വില്‍പ്പന തകൃതി.കഴിഞ്ഞ മാസം മാത്രം വില്‍പ്പന ഉറപ്പിച്ച വീടുകളുടെ എണ്ണത്തില്‍ 15% വര്‍ദ്ധനയുണ്ടായി എന്ന് പ്രോപ്പര്‍ട്ടി വെബ്‌സൈറ്റായ റൈറ്റ്മൂവ് വ്യക്തമാക്കി.
വില്‍പ്പനയ്ക്കായി വിപണിയിലെത്തുന്ന ശരാശരി പ്രോപ്പര്‍ട്ടി വില 0.4% ഏകദേശം 1617 പൗണ്ട് താഴ്ന്ന്, 373,493 പൗണ്ടിലേക്ക് എത്തിയിട്ടുണ്ട്. സൗത്ത് ഈസ്റ്റില്‍ വിലയില്‍ 2% കുറവും നേരിട്ടു. ഒരു വര്‍ഷം മുന്‍പത്തെ കണക്കുകളെ അപേക്ഷിച്ച് ഈ ഘട്ടത്തില്‍ വില്‍പ്പന 15% ഉയര്‍ന്നത് മികച്ച വിഷയമായാണ് റൈറ്റ്മൂവ് വ്യക്തമാക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഈ സമയത്ത് യുകെ വിപണി ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ മൂലം കനത്ത സമ്മര്‍ദത്തിലായിരുന്നു. നിലവിലെ 5.25 ശതമാനം പലിശയില്‍ നിന്നും ബാങ്ക് ഓഫ്
More »
തിരഞ്ഞെടുപ്പിന് മുമ്പേ യുകെയുടെ സമ്പദ് വ്യവസ്ഥ വളര്‍ച്ച കൈവരിച്ചു! പലിശനിരക്ക് കുറച്ചേക്കും
ലണ്ടന്‍ : തിരഞ്ഞെടുപ്പിന് മുമ്പ് പണപ്പെരുപ്പം രണ്ടുശതമാനത്തില്‍ എത്തിയിട്ടും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്ക്കാതെ വന്നത് റിഷി സുനാകിനു വലിയ തിരിച്ചടിയായിരുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മോണിറ്ററി പോളിസി കമ്മിറ്റി തുടര്‍ച്ചയായ ഏഴാം സിറ്റിങ്ങിലും പലിശനിരക്ക് അതേപടി നിലനിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു.
രാജ്യത്ത് പൊതു തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യം കണക്കിലെടുത്താണ് പലിശ കുറയ്ക്കാന്‍ സാഹചര്യമുണ്ടായിട്ടും തല്‍കാലം അത് വേണ്ടന്നു വയ്ക്കാന്‍ കമ്മിറ്റി തീരുമാനിച്ചത്. തിരഞ്ഞെടുപ്പ് ബാങ്കിന്റെ തീരുമാനത്തെ ബാധിച്ചിട്ടില്ലെന്ന് മിനിറ്റ്സില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇതു തന്നെയാണ് ഇത്തരമൊരു തീരുമാനത്തിനു പിന്നിലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍
ഇപ്പോഴിതാ യുകെയുടെ സമ്പദ് വ്യവസ്ഥ മെയ് മാസത്തില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ വളര്‍ച്ചാ
More »
തിരഞ്ഞെടുപ്പ് അടുത്തുവരവേ യുകെയുടെ ജിഡിപി 0.7% വളര്‍ച്ച കൈവരിച്ചതായി ഒഎന്‍എസ്
തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കവെ പ്രധാനമന്ത്രി റിഷി സുനാകിന്റെ വാക്കുകള്‍ സത്യമാകുന്നു. രാജ്യത്തിന്റെ സാമ്പത്തിക മേഖല വളര്‍ച്ച കൈവരിക്കാനുള്ള നടപടികളാണ് തങ്ങള്‍ സ്വീകരിക്കുന്നതെന്ന് സുനാകും, ചാന്‍സലര്‍ ജെറമി ഹണ്ടും പല വട്ടം ആവര്‍ത്തിച്ചതാണ്. എന്നാല്‍ ഉയര്‍ന്ന പണപ്പെരുപ്പം തടയാനുള്ള കടുപ്പമേറിയ പദ്ധതികള്‍ ജനങ്ങളുടെ രോഷത്തിന് കാരണമായി. അതിന്റെയെല്ലാം പേരില്‍ വരുന്ന ആഴ്ചയില്‍ ലേബര്‍ ഭരണകൂടം അധികാരത്തില്‍ എത്തുമെന്ന പ്രതീക്ഷ ശക്തമാണ്.
ഇതിനിടെയാണ് തങ്ങളുടെ വാക്കുകള്‍ സത്യമാണെന്ന് തെളിയിക്കാന്‍ സുനാകിനും സംഘത്തിനും അവസരം ലഭിക്കുന്നത്. യുകെ സമ്പദ് വ്യവസ്ഥ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും നടത്തിയ തിരിച്ചുവരവ് മുന്‍പ് പ്രതീക്ഷിച്ചതിലും ശക്തമായിരുന്നുവെന്നാണ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കവെ സ്ഥിരീകരിക്കപ്പെടുന്നത്.
ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെ
More »
സുനാകിന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വക പ്രഹരവും; പണപ്പെരുപ്പം രണ്ടുശതമാനത്തില്‍ എത്തിയിട്ടും പലിശ നിരക്ക് കുറച്ചില്ല
ലണ്ടന്‍ : തിരഞ്ഞെടുപ്പിന് മുന്‍പുള്ള റിഷി സുനാകിന്റെ അവസാന കാഞ്ചിത്തുരുമ്പായിരുന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്ക്കുമെന്നത്. എന്നാല്‍ പണപ്പെരുപ്പം രണ്ടുശതമാനത്തില്‍ എത്തിയിട്ടും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറച്ചില്ല. ഇന്നലെ ചേര്‍ന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മോണിറ്ററി പോളിസി കമ്മിറ്റി തുടര്‍ച്ചയായ ഏഴാം സിറ്റിങ്ങിലും പലിശനിരക്ക് അതേപടി നിലനിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു.
രാജ്യത്ത് പൊതു തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യം കണക്കിലെടുത്താണ് പലിശ കുറയ്ക്കാന്‍ സാഹചര്യമുണ്ടായിട്ടും തല്‍കാലം അത് വേണ്ടന്നു വയ്ക്കാന്‍ കമ്മിറ്റി തീരുമാനിച്ചത്. തിരഞ്ഞെടുപ്പ് ബാങ്കിന്റെ തീരുമാനത്തെ ബാധിച്ചിട്ടില്ലെന്ന് മിനിറ്റ്സില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇതു തന്നെയാണ് ഇത്തരമൊരു തീരുമാനത്തിനു പിന്നിലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. പുതിയ
More »
യുകെയില്‍ പണപ്പെരുപ്പ നിരക്ക് പ്രഖ്യാപിത ലക്ഷ്യമായ രണ്ടു ശതമാനത്തില്‍; പലിശ നിരക്ക് കുറയുമോ?
ലണ്ടന്‍ : നീണ്ട ഇടവേളയ്ക്കു ശേഷം, യുകെയില്‍ 11 ശതമാനത്തിനു മുകളിലായിരുന്ന പണപ്പെരുപ്പ നിരക്ക് രണ്ടു ശതമാനത്തില്‍ എത്തി. മൂന്നുവര്‍ഷത്തിനിടെ ആദ്യമായാണ് പണപ്പെരുപ്പ നിരക്ക് രണ്ടു ശതമാനത്തില്‍ എത്തുന്നത്. കഴിഞ്ഞ മാസം 2.3 ശതമാനത്തിലായിരുന്ന പണപ്പെരുപ്പ നിരക്കാണ് ഓഫിസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കില്‍ രണ്ടുശതമാനത്തില്‍ എത്തിയത്. പലിശനിരക്ക് കുറയ്ക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലക്ഷ്യമിട്ടിരുന്ന നിലയിലേക്ക് പണപ്പെരുപ്പ നിരക്ക് എത്തിച്ചേര്‍ന്നതിന്റെ ആശ്വസത്തിലാണ് ബ്രിട്ടനിലെ വീട് ഉടമകളും വീടു വാങ്ങാന്‍ കാത്തിരിക്കുന്നവരും.
പണപ്പെരുപ്പ നിരക്ക് സ്ഥിരമായി രണ്ടശതമാനത്തിനടുത്ത് നിലനില്‍ക്കുന്ന സാഹചര്യമുണ്ടായാലേ പലിശനിരക്കില്‍ കുറവു വരുത്താനാകൂ എന്ന നിലപാടിലായിരുന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ട്. പണപ്പെരുപ്പത്തിലെ ഈ സ്ഥിരത ഉറപ്പുവരുത്തിയശേഷം വേനലിന്റെ മധ്യത്തിലോ അവസാനത്തിലോ പലിശനിരക്കില്‍ കുറവു
More »