ആരോഗ്യം

കാന്‍സര്‍ മരണങ്ങള്‍ തടയാന്‍ എന്‍എച്ച്എസില്‍ പുതിയ ബ്ലഡ് ടെസ്റ്റ്!
കാന്‍സര്‍ എന്ന മഹാമാരിയെ ആരംഭത്തിലെ കണ്ടെത്തിയാല്‍ അതിനെ തടയാവുന്നതാണ്. എന്നാല്‍ അതിനു സാധിക്കാറില്ലെന്നു മാത്രം. ലക്ഷണങ്ങള്‍ ശരീരത്തില്‍ പ്രകടമായതിന് ശേഷമാണ് അവയെ ആക്കുറിച്ചു ആളുകള്‍ ബോധവാന്മാരാകുന്നത്. എന്നാല്‍ കാന്‍സറിന് എതിരായ പോരാട്ടത്തില്‍ സുപ്രധാന ആയുധമായി മാറിയേക്കാവുന്ന രക്തപരിശോധനാ ട്രയല്‍സ് എന്‍എച്ച്എസില്‍ പുരോഗമിക്കുകയാണ്. 50 വയസിന് മുകളിലുള്ളവര്‍ക്കാണ് ബ്ലഡ് ടെസ്റ്റ് നടത്തുന്നത്. യുകെയില്‍ നടക്കുന്ന പത്തിലൊന്ന് കാന്‍സര്‍ മരണങ്ങളും തടയാന്‍ ഇത് വഴിയൊരുക്കുമെന്നാണ് കരുതുന്നത്. ട്രയല്‍സില്‍ പങ്കെടുക്കുന്ന 140,000 വോളണ്ടിയര്‍മാരില്‍ നിന്നും രോഗസാധ്യത കാണിക്കുന്നവരെ ഇപ്പോള്‍ തന്നെ റഫര്‍ ചെയ്യുന്നുണ്ട് ലോകത്തില്‍ ആദ്യമായാണ് ഹെല്‍ത്ത് സര്‍വീസ് ഇത്തരമൊരു ടെസ്റ്റ് നടപ്പാക്കുന്നത്. ലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് മുന്‍പ് 50-ലേറെ തരം കാന്‍സറുകള്‍ കണ്ടെത്താന്‍ ലക്ഷ്യമിട്ടുള്ളതാണ്

More »

കോവിഡ് ബാധിതരില്‍ രണ്ടു വര്‍ഷത്തിന് ശേഷവും 'ബ്രെയിന്‍ ഫോഗ്' കൂടുതലായി കണ്ടുവരുന്നു
കോവിഡ് -19 ബാധിച്ച് രണ്ട് വര്‍ഷത്തിന് ശേഷവും രോഗികള്‍ക്ക് മറ്റു ഗുരുതര അവസ്ഥകള്‍. 'ബ്രെയിന്‍ ഫോഗ്' അടക്കമുള്ളവ ആളുകളില്‍ പൊതുവായി കൂടുതല്‍ കണ്ടുവരുന്നു. ഡിമെന്‍ഷ്യ, അപസ്മാരം എന്നിവ മറ്റ് ശ്വാസകോശ സംബന്ധമായ അണുബാധകളെ അപേക്ഷിച്ച് കൂടുതല്‍ സാധാരണമാണെന്ന് ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയുടെ പഠനം സൂചിപ്പിക്കുന്നു. എന്നാല്‍ ഉത്കണ്ഠയും വിഷാദവും മുതിര്‍ന്നവരിലോ കുട്ടികളിലോ രണ്ട് വര്‍ഷത്തിനുള്ളില്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് ഗവേഷണം കണ്ടെത്തി. കോവിഡ് മറ്റ് അവസ്ഥകളിലേക്ക് എങ്ങനെ നയിച്ചേക്കാം. ഇതിനെക്കുറിച്ച് മനസ്സിലാക്കാന്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണ്. വൈറസ് ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്തുകയും ആളുകളെ രോഗികളാക്കുകയും ചെയ്തതായി വിദഗ്ധര്‍ പറയുന്നു. കോവിഡ് അണുബാധയ്ക്ക് ശേഷമുള്ള ആറ് മാസത്തിനുള്ളില്‍ മുതിര്‍ന്നവര്‍ക്ക് മസ്തിഷ്കവും മാനസികാരോഗ്യവും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് മുന്‍ ഗവേഷണങ്ങള്‍

More »

കാന്‍സറിനുള്ള പുതിയ മരുന്ന് സംയുക്തം പരീക്ഷിച്ച് 100 ശതമാനവും രോഗമുക്തി നേടി യുകെ മലയാളി നഴ്സ്
ലോകത്തിനു പ്രതീക്ഷയേകിയ വാര്‍ത്തയായിരുന്നു കാന്‍സറിനുള്ള പുതിയ മരുന്ന് സംയുക്തം പരീക്ഷിച്ച് രോഗ മുക്തി നേടിയെന്നത്. അതിലൊരാള്‍ യുകെ മലയാളി നഴ്സ് ആണ് . കോട്ടയം സ്വദേശിനി ജാസ്മിന്‍ ഡേവിഡ്. ജാസ്മിനൊപ്പം വിവിധ രാജ്യങ്ങളില്‍ നിന്ന് 30 പേരാണ് മരുന്ന് പരീക്ഷണത്തിന് തയ്യാറായി മുന്നോട്ട് വന്നത്. അതില്‍ പകുതിയോളം പേര്‍ ചികിത്സയ്ക്കിടെ മരണപ്പെട്ടു. ശേഷിക്കുന്നവരില്‍ എട്ടോളം പേര്‍ പാര്‍ശ്വഫലങ്ങള്‍ കാരണം ഇടയ്ക്ക് വെച്ച് നിര്‍ത്തി. മൂന്ന് പേര്‍ക്ക് 80 ശതമാനത്തോളം രോഗം ഭേദമായി. രണ്ട് പേര്‍ക്ക് പൂര്‍ണമായും അസുഖം ഭേദമായി. ബ്രെസ്റ്റ് കാന്‍സര്‍, ലങ് കാന്‍സര്‍, പ്രോസ്‌റ്റേറ്റ് കാന്‍സര്‍ എന്നിവ ബാധിച്ചവരെയാണ് മരുന്ന് പരീക്ഷണത്തിന് തിരഞ്ഞെടുത്തത്. മരുന്ന് പരീക്ഷണത്തിന് സമ്മതമറിയിച്ചപ്പോള്‍ രണ്ട് വര്‍ഷത്തേക്കുള്ള ഒരു കരാറാണ് മരുന്നു കമ്പനിയുമായും ആശുപത്രിയുമായി ഉണ്ടാക്കിയത്. എപ്പോള്‍ വേണമെങ്കിലും പരീക്ഷണം

More »

കുട്ടികള്‍ വീണ്ടും ഓഫ്‌ലൈനിലേക്ക്, കണ്ണുകളുടെ ആരോഗ്യം ഉറപ്പാക്കണം
കൊവിഡിന്റെ വരവോടെ ഡിജിറ്റല്‍ പഠനത്തിലേക്ക് മാറിയ കുട്ടികള്‍ വീണ്ടും ക്ലാസ് മുറികളിലേക്ക് എത്തിയിരിക്കുകയാണ്. ഓണ്‍ലൈന്‍ പഠനകാലത്ത് നിരന്തരം മൊബൈന്‍, ടാബ്, കമ്പ്യൂട്ടര്‍, ടിവി തുടങ്ങിയ വിവിധ തരത്തിലുള്ള ഡിജിറ്റല്‍ ഉപകരണങ്ങളുടെ ലോകത്തായിരുന്ന കുട്ടികളുടെ കണ്ണിന് ഏതെങ്കിലും തരത്തില്‍ പോരായ്മ സംഭവിച്ചിട്ടുണ്ടോയെന്ന് വിലയിരുത്തണം. ഇതില്‍ മാതാപിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും ഒരുപോലെ പങ്കുണ്ട്. ക്ലാസിലെത്തുന്ന കുട്ടിയോട് ബോര്‍ഡില്‍ എഴുതുന്നത് വായിക്കാന്‍ അദ്ധ്യാപകര്‍ നിര്‍ദേശിക്കുന്ന സമയത്ത് കുട്ടി അതിന് തയ്യാറായില്ലെങ്കില്‍ തല്ലുകയോ ശകാരിക്കുകയോ ചെയ്യരുത്. എന്താണ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത് എന്ന് വ്യക്തമായി കാണാന്‍ കഴിയാത്തതാകും പ്രധാന കാരണം. ഇക്കാര്യം അദ്ധ്യാപകര്‍ മനസിലാക്കി മാതാപിതാക്കളെ അറിയിക്കണം. വീട്ടിലെത്തുന്ന കുട്ടിയ്ക്ക് വിട്ടുമാറാത്ത തലവേദന, പാഠപുസ്തകങ്ങള്‍ വായിക്കാന്‍

More »

പൊണ്ണത്തടി കുറയ്ക്കണോ? രാവിലെ 11 മണി വരെ പ്രഭാതഭക്ഷണം കഴിക്കരുത്!
ആധുനിക ജീവിതശൈലിയും വ്യായാമക്കുറവും പൊണ്ണത്തടിക്കാരുടെ എണ്ണം കൂട്ടുകയാണ്. ഇതുവഴി ഗുരുതമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉടലെടുക്കുകയും അത് ആരോഗ്യ മേഖലയ്ക്ക് വലിയ സമ്മര്‍ദ്ദം ഉണ്ടാക്കുകയും ചെയ്യുന്നു. ഫാസ്റ്റ് ഫുഡും സമയക്രമമില്ലാത്ത ഭക്ഷണം കഴിക്കലും തിരിച്ചടിയാകുന്നുണ്ട്. പൊണ്ണത്തടി കുറയ്ക്കാന്‍ കുറച്ചു കൂടി കടുത്ത നടപടികള്‍ വേണ്ടിവരുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. രാവിലെ 11 മണി വരെ പ്രഭാതഭക്ഷണം കഴിക്കരുത് എന്നാണ് വിദഗ്ധര്‍ നല്‍കുന്ന പ്രധാന ഉപദേശം. കാരണം , മിക്ക ആളുകളും ഇപ്പോള്‍ അത്താഴം കഴിക്കുന്നത് മുന്‍ തലമുറകളേക്കാള്‍ വളരെ വൈകിയാണ്, രാത്രി 9 മണിക്ക് ഭക്ഷണം കഴിക്കുന്നത് നിര്‍ത്തുകയാണെങ്കില്‍ 14 മണിക്കൂര്‍ ഉപവാസം നേടാനുള്ള ഒരേയൊരു മാര്‍ഗം രാവിലെ 11 മണിക്കുള്ള പ്രഭാതഭക്ഷണമാണ്, ഇത് മെറ്റബോളിസത്തിനും ശരീരഭാരം കുറയ്ക്കാനും ഏറ്റവും ആരോഗ്യകരമാണെന്ന് തെളിവുകള്‍ സൂചിപ്പിക്കുന്നു. ഏതാനും മാസങ്ങള്‍ ഈ

More »

പ്രതീക്ഷയായി പുതിയ കാന്‍സര്‍ മരുന്ന്: പരീക്ഷിച്ചവര്‍ക്കെല്ലാം രോഗ മുക്തി
ലോകത്തെ കാര്‍ന്നു തിന്നുന്ന മഹാവ്യാധിയായി കാന്‍സര്‍ ശക്തിപ്രാപിച്ചു വരുകയാണ്. ആബാലവൃദ്ധം ആളുകളെയും ഇരയാകുന്ന ഈ രോഗത്തിന്റെ ചികിത്സയാണു എന്നും വെല്ലുവിളിയാകുന്നത്. രോഗം കണ്ടെത്താന്‍ വൈകുന്നത് രോഗികളുടെ ജീവന് തന്നെ ഭീഷണിയാകുന്നു. ദശ ലക്ഷങ്ങളാണ് കാന്‍സറിനോട് പൊരുതി ജീവിതം തള്ളിനീക്കുന്നത്. അതുകൊണ്ടു തന്നെ കാന്‍സറിനു ഒരു ഫലപ്രദമായ മരുന്നിനായി പതിറ്റാണ്ടുകളായി ലോകം കാത്തിരിക്കുകയാണ്. ആ കാത്തിരിപ്പിന് ഫലം ഉണ്ടാകുമെന്ന ശുഭ സൂചനയുമായി ഒരു വാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്. പുതിയ കോളോറെക്ടല്‍ കാന്‍സര്‍ മരുന്ന് പരീക്ഷണത്തില്‍ ഗവേഷകര്‍ നടത്തിയിരിക്കുന്നത് വലിയ ഫലമാണ്. ന്യൂയോര്‍ക്കിലെ മെമ്മോറിയല്‍ സ്ലൊവാന്‍ കെറ്റെറിംഗ് കാന്‍സര്‍ സെന്ററില്‍ ഫാര്‍മസ്യൂട്ടിക്കല്‍ വമ്പനായ ഗ്ലാക്‌സോസ്മിത്ത്‌ക്ലൈന്റെ സഹകരണത്തോടെയാണ് മോണോക്ലോണല്‍ ആന്റിബോഡി മരുന്നായ ഡോസ്റ്റാര്‍ലിമാബിന്റെ പരീക്ഷണമാണ് പ്രതീക്ഷകള്‍ക്കും

More »

സ്ത്രീകള്‍ രാവിലെയും പുരുഷന്മാര്‍ രാത്രിയിലും വ്യായാമം ചെയ്യുന്നതാണ് ഉത്തമമെന്ന് പഠനം
മാറുന്ന ജീവിത ശൈലിയില്‍ ആരോഗ്യ സംരക്ഷണത്തിന് വ്യായാമത്തിനു വലിയ പങ്കാണ് ഉള്ളത്. വ്യായാമത്തിന്റെ പ്രാധാന്യം മനസിലാക്കി ആളുകള്‍ കൂടുതല്‍ സമയം അതിനായി മാറ്റിവയ്ക്കുണ്ട്. എന്നാല്‍ സ്ത്രീകള്‍ രാവിലെയും പുരുഷന്മാര്‍ രാത്രിയിലും വ്യായാമം ചെയ്യുന്നതാണ് കൂടുതല്‍ ഉത്തമമെന്നാണ് പുതിയ പഠനം പറയുന്നത്. സ്ത്രീകള്‍ക്ക് അതിരാവിലെ തന്നെ കൊഴുപ്പ് നന്നായി കത്തിക്കാന്‍ കഴിയും, എന്നാല്‍ വൈകുന്നേരങ്ങളില്‍ ആണ് പുരുഷന്മാര്‍ക്ക് ഇതിന്റെ പ്രയോജനം കൂടുതല്‍ ലഭിക്കുക. തടി കുറയ്ക്കാനും വയറിലെ ഇഞ്ച് കുറയ്ക്കാനും ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് രാവിലെ തന്നെ ഫിറ്റ്നസ് സെഷന്‍ എടുക്കുന്നതാണ് നല്ലത്. നേരത്തെ വ്യായാമം ചെയ്യുന്നതിലൂടെ രക്തസമ്മര്‍ദ്ദത്തില്‍ വലിയ കുറവും അവര്‍ കാണുന്നു. എന്നാല്‍ പുരുഷന്മാരുടെ രക്തസമ്മര്‍ദ്ദം, 'മോശം' കൊളസ്ട്രോളിന്റെ അളവ്, കൊഴുപ്പ് കത്തിക്കാനുള്ള കഴിവ് എന്നിവയെല്ലാം വൈകുന്നേരത്തെ വ്യായാമത്തില്‍

More »

സ്‌മാര്‍ട്ട്‌ഫോണ്‍ ഉപയോഗം ദിവസം ഒരു മണിക്കൂര്‍ കുറയ്ക്കുന്നത് ഉത്കണ്ഠ മാറ്റും, ജീവിതത്തില്‍ സംതൃപ്തി കൂടും!
സ്‌മാര്‍ട്ട്‌ഫോണ്‍ ജനത്തെ പൂര്‍ണ്ണമായും കീഴടക്കിയ കാലമാണിത്. എവിടെ നോക്കിയാലും സ്‌മാര്‍ട്ട്‌ഫോണ്‍ തോണ്ടുന്നവര്‍ മാത്രം. തന്നെയും കുടുംബത്തെയും പരിസരങ്ങളേയും മറന്നുള്ള ഈ തോണ്ടല്‍ വലിയ മാനസിക -ശാരീരിക ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുവെന്നാണ് പുതിയ പഠനം പറയുന്നത്. അതുകൊണ്ട് സ്‌മാര്‍ട്ട്‌ഫോണ്‍ ഉപയോഗം ദിവസം ഒരു മണിക്കൂര്‍ എങ്കിലും കുറയ്ക്കുന്നത് വലിയ കാര്യമാണെന്നാണ് പറയുന്നത്. ഇത് ഉത്കണ്ഠ കുറയ്ക്കുകയും ജീവിതത്തില്‍ സംതൃപ്തി കൂട്ടുകയും ചെയ്യും. മാത്രമല്ല, വ്യായാമം ചെയ്യാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് പഠനം കണ്ടെത്തി. സ്‌മാര്‍ട്ട്‌ഫോണ്‍ പൂര്‍ണമായി ഉപേക്ഷിക്കേണ്ട ആവശ്യമില്ലെന്ന് ഗവേഷകര്‍ പറഞ്ഞു, എന്നാല്‍ അതിന്റെ ദൈനംദിന ഉപയോഗം കുറയ്ക്കുന്നത് ഒരു വ്യക്തിയുടെ ക്ഷേമത്തെ നല്ല രീതിയില്‍ സ്വാധീനിക്കുമെന്ന് അവ ര്‍ കണ്ടെത്തി. സ്‌മാര്‍ട്ട്‌ഫോണ്‍ ഉപയോഗം പൊണ്ണത്തടി, കഴുത്ത്

More »

ഒമിക്രോണിന്റെ പുതിയ വകഭേദം അതിവേഗം പടരുന്നു, 57 രാജ്യങ്ങളില്‍ സ്ഥിരീകരിച്ചു
ലോകത്തെ പ്രതിരോധത്തിലാക്കിയ ഒമിക്രോണിന്റെ പുതിയ വകഭേദം അതിവേഗം പടരുന്നതെന്ന് മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ). നിലവില്‍ 57 രാജ്യങ്ങളില്‍ ഒമിക്രോണ്‍ ഉപവകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കി. 10 ആഴ്ച മുമ്പ് ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി കണ്ടെത്തിയ ഒമിക്രോണ്‍ വകഭേദം ചുരുങ്ങിയ സമയത്തിനുള്ളിലാണ് ലോകമെങ്ങും പടര്‍ന്നത്. കഴിഞ്ഞ മാസം ശേഖരിച്ച കൊറോണ വൈറസ് സാംപിളുകളില്‍ 93 ശതമാനത്തില്‍ അധികവും ഒമിക്രോണ്‍ വകഭേദമാണ്. ഒമൈക്രോണിന് BA.1, BA.1.1, BA.2, BA എന്നിങ്ങനെ ഉപവകഭേദങ്ങള്‍ ഉള്ളതായി ഡബ്ല്യു.എച്ച്.ഒയുടെ പ്രതിവാര എപ്പിഡെമിയോളജിക്കല്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ആദ്യം കണ്ടെത്തിയ BA.1, BA.1.1 എന്നിവയേക്കാള്‍ വേഗത്തിലാണ് BA.2 വ്യാപിക്കുന്നത്. ഈ ഉപവകഭേദത്തിന് കൂടുതല്‍ ജനിതക വ്യതിയാനം സംഭവിച്ചട്ടുള്ളതായും, മനുഷ്യ ശരീരത്തിലേക്കു പ്രവേശിക്കുന്ന സ്‌പൈക് പ്രോട്ടീനിലടക്കം

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions