വിദേശം

കാനഡയില്‍ വെടിവയ്പ്; ഇന്ത്യക്കാരനുള്‍പ്പടെ 2 പേര്‍ കൊല്ലപ്പെട്ടു
കാനഡയിലെ തെക്കന്‍ എഡ്മണ്ടനിലുണ്ടായ വെടിവയ്പില്‍ ഇന്ത്യന്‍ വംശജനുള്‍പ്പടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു. എഡ്മണ്ടന്‍ ആസ്ഥാനമായി ഗില്‍ ബില്‍റ്റ് ഹോംസ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു ഇന്ത്യന്‍ വംശനായ ബുട്ടാ സിങ് എന്നയാളടക്കം രണ്ട് പേരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് വെടിവെപ്പ് നടന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെടിവെപ്പ് നടന്നതിന് അടുത്തുള്ള കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ നിന്നും കറുത്ത നിറത്തിലുള്ള കാര്‍ പുറത്തേക്ക് വരുന്നത് കണ്ടെന്നും കെട്ടിട നിര്‍മാണ തൊഴിലാളിയുടെ വേഷത്തില്‍ നടന്നു വന്നയാളെ ഈ കാര്‍ ഇടിച്ചെന്നും ഇതോയൊണ് വെടിവെപ്പ് നടന്നതെന്നുമാണ് ദൃക്‌സാക്ഷി ലിന്‍ഡ്‌സെ ഹില്‍ടന്‍ പൊലീസിന് മൊഴി നല്‍കിയത്. തൊഴിലാളിയുടെ വേഷം ധരിച്ചെത്തിയ ആളെ കാര്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോയി. ഇതോടെ അപകടത്തില്‍പ്പെട്ടയാള്‍ ഒളിപ്പിച്ചുവെച്ച തോക്ക്

More »

കുടിയേറ്റം നിയന്ത്രിക്കാന്‍ വിസ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ന്യൂസിലന്‍ഡ്
കുടിയേറ്റം നിയന്ത്രിക്കാന്‍ വിസ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ഒരുങ്ങി ന്യൂസിലന്‍ഡ്. കുറഞ്ഞ വൈദഗ്ധ്യമുള്ള ജോലികള്‍ക്ക് ഇംഗ്ലീഷ് ഭാഷ നിര്‍ബന്ധമാക്കുക, മിനിമം വൈദഗ്ധ്യവും തൊഴില്‍ പരിചയവും ഉറപ്പാക്കുക, കുറഞ്ഞ വൈദഗ്ധ്യമുള്ള കുടിയേറ്റക്കാര്‍ക്ക് താമസിക്കുന്നതിനുള്ള കാലയളവ് അഞ്ച് വര്‍ഷത്തില്‍ നിന്ന് മൂന്ന് വര്‍ഷമായി കുറയ്ക്കുക തുടങ്ങിയ മാറ്റങ്ങളാണ് പ്രാബല്യത്തില്‍ വരിക. സെക്കന്‍ഡറി അധ്യാപകരെപ്പോലെ ഉയര്‍ന്ന വൈദഗ്ധ്യമുള്ള കുടിയേറ്റക്കാരെയാണ് പ്രതീക്ഷിക്കുന്നതെന്ന് ഇമിഗ്രേഷന്‍ മന്ത്രി എറിക്ക സ്റ്റാന്‍ഫോര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. ജോലികളില്‍ ന്യൂസിലന്‍ഡുകാര്‍ക്ക് മുന്‍ഗണന ഉറപ്പാക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി. തങ്ങള്‍ക്ക് ആളുകളുടെ ദൗര്‍ലഭ്യം നേരിടുന്ന തൊഴില്‍ മേഖലകളിലേക്ക് ആളുകളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. 51 ലക്ഷമാണ് ന്യൂസിലന്‍ഡിലെ ജനസംഖ്യ. 1,73,000 പേര്‍ കഴിഞ്ഞ വര്‍ഷം

More »

മോസ്‌കോയില്‍ ഭീകരാക്രമണം, 60 പേര്‍ കൊല്ലപ്പെട്ടു; ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ്
റഷ്യയുടെ തലസ്ഥാനമായ മോസ്‌കോ നഗരത്തില്‍ സംഗീത പരിപാടിക്കിടെയുണ്ടായ വെടിവെപ്പിലും ബോംബാക്രമണത്തിലും 60ലേറെ പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 100ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. ക്രോക്കസ് സിറ്റി ഹാളിലാണ് അക്രമണമുണ്ടായത്. ഇസ്ലാമിക്ക് സ്റ്റേറ്റ് അക്രമണത്തിന്റെ ഉത്തരവാദത്വം ഏറ്റെടുത്ത് രംഗത്തെത്തിയിട്ടുണ്ട്. അക്രമികളില്‍ ഒരാള്‍ പിടിയിലായതായാണ് വിവരം. സംഗീത

More »

92-ാം വയസില്‍ അഞ്ചാം വിവാഹത്തിന് മര്‍ഡോക്ക്; വധു 67-കാരിയായ ശാസ്ത്രജ്ഞ
മാധ്യമഭീമന്‍ റൂപര്‍ട്ട് മര്‍ഡോക്ക് അഞ്ചാം വിവാഹത്തിനൊരുങ്ങുന്നു. 67-കാരിയായ ശാസ്ത്രജ്ഞ എലീന സുക്കോവയാണ് വധു. മോളിക്യുലാര്‍ ബയോളജിസ്റ്റാണ് എലീന. കഴിഞ്ഞ ഓഗസ്റ്റിലാണ് ഇരുവരും തമ്മിലുള്ള പ്രണയം തുടങ്ങുന്നത്. മര്‍ഡോക്കിന്റെ കാലിഫോര്‍ണിയയിലെ മുന്തിരിത്തോട്ടമായ മൊറാഗയാണ് വിവാഹവേദി. ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നുവെന്നും വിവാഹത്തിന്റെ ക്ഷണക്കത്ത്

More »

ന്യൂജെഴ്‌സിയില്‍ മലയാളി യുവാവ് പിതാവിനെ കുത്തിക്കൊന്നസംഭവം; ഞെട്ടലില്‍ മലയാളി സമൂഹം
അമേരിക്കയിലെ ന്യൂജെഴ്‌സിയില്‍ മലയാളി യുവാവ് പിതാവിനെ കുത്തിക്കൊന്നസംഭവത്തിന്റെ ഞെട്ടലില്‍ മലയാളി സമൂഹം. ന്യൂജേഴ്‌സിയിലെ പരാമസില്‍ ആണ് മകന്‍ മെല്‍വിന്‍ തോമസ് (32) പിതാവായ മാനുവല്‍ തോമസിനെ (61) കുത്തി കൊലപ്പെടുത്തിയത്‌ . കൊലപാതകത്തിന് പിന്നാലെ മെല്‍വിന്‍ പൊലീസില്‍ കുറ്റസമ്മതം നടത്തി കീഴടങ്ങുകയും ചെയ്തു. പൊലീസ് കസ്റ്റഡിയിലാണ് മെല്‍വിന്‍. മാനുവലിന്റെ ഭാര്യ ലിസ 2021ല്‍

More »

കലിഫോര്‍ണിയയില്‍ മലയാളി കുടുംബത്തിലെ കൂട്ടമരണം: ഭാര്യയെയും മക്കളെയും കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കിയെന്ന് പൊലീസ്
കാലിഫോര്‍ണിയ : യുഎസിലെ കാലിഫോര്‍ണിയയിലെ സാന്‍മറ്റേയോയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശികളുടെ മരണത്തില്‍ വിശദീകരണവുമായി പോലീസ്. ഭാര്യയെയും ഇരട്ട മക്കളെയും കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കിയെന്ന് പൊലീസ് വ്യക്തമാക്കി. 3 പേര്‍ കൊല്ലപ്പെട്ടതാണെന്നും ഒരാള്‍ ജീവനൊടുക്കിയതാണെന്നും യുഎസ് പൊലീസ് സ്ഥിരീകരിച്ചു. കൊല്ലം സ്വദേശി ആനന്ദ് സുജിത് ഹെന്റി (42) ഭാര്യ ആലീസ്

More »

യുഎസില്‍ നാലംഗ മലയാളി കുടുംബത്തിന്റെ മരണത്തില്‍ ദുരൂഹത; ദമ്പതികള്‍ മരിച്ചത് വെടിയേറ്റ്
കാലിഫോര്‍ണിയ : അമേരിക്കയില്‍ നാലംഗ മലയാളി കുടുംബത്തിന്റെ മരണത്തില്‍ ദുരൂഹത. കാലിഫോര്‍ണിയയിലെ സാന്‍മറ്റേയോയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശി ആനന്ദ് സുജിത് ഹെന്റി (42) ഭാര്യ ആലീസ് പ്രിയങ്ക ബെന്‍സിഗര്‍(40) ഇവരുടെ ഇരട്ടക്കുട്ടികളായ നോഹ,നെയ്തന്‍(4) എന്നിവരുടെ മരണത്തിലാണ് ദുരൂഹത തുടരുന്നത്. വിഷവാതകം ശ്വസിച്ചാണ് മരണംസംഭവിച്ചതെന്നാണ് ആദ്യം പുറത്തുവന്നവിവരമെങ്കിലും

More »

റഷ്യ - യുക്രൈന്‍ യുദ്ധം വഷളാക്കിയത് ബോറിസ് - വ്ളാദിമിര്‍ പുടിന്‍
റഷ്യ - യുക്രൈന്‍ യുദ്ധം 18 മാസം മുന്‍പ് തന്നെ അവസാനിക്കേണ്ടതായിരുന്നുവെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍. എന്നാല്‍ സമാധാന കരാറില്‍ ഒപ്പുവെച്ച് അവസാനിക്കേണ്ട യുദ്ധത്തിന് പാര പണിതത് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്യക്തമാക്കി. കരാറില്‍ ഒപ്പുവെയ്ക്കുന്നതില്‍ നിന്നും യുക്രൈയിനിലെ ഭരണപക്ഷ പാര്‍ട്ടിയെ

More »

അസഹ്യമായ ചൂട്; എമര്‍ജന്‍സി വാതില്‍ തുറന്ന് ചിറകില്‍ കയറി യാത്രക്കാരന്‍
മെക്‌സിക്കോ സിറ്റി : ടേക്ക് ഓഫ് വൈകിയതോടെ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് ചിറകില്‍ കയറി യാത്രക്കാരന്‍. മെക്‌സിക്കോയിലാണ് സംഭവം. ഗ്വാട്ടിമാല സിറ്റിയിലേക്കുള്ള എയ്‌റോമെക്‌സിക്കോ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരനാണ് എമര്‍ജന്‍സി എക്‌സിറ്റ് തുറന്ന് വിമാനത്തിന്റെ ചിറകില്‍ കയറി നിന്നത്. ഇയാള്‍ക്ക് സഹയാത്രികര്‍ പിന്തുണ നല്‍കി. യാത്രക്കാരനെ പൊലീസിന്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions