വിദേശം

ലോകത്തെ ഞെട്ടിച്ച് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്തയുടെ രാജിപ്രഖ്യാപനം
അപ്രതീക്ഷിത രാജിപ്രഖ്യാപനം വഴി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ . അടുത്ത മാസം ഏഴിന് രാജിവയ്ക്കുമെന്നാണ് പ്രഖ്യാപനം. കാലാവധി തീരാന്‍ പത്തുമാസം ശേഷിക്കെയാണ് പ്രധാനമന്ത്രി പദത്തില്‍ നിന്ന് ജസീന്ത പടിയിറങ്ങുന്നത്. ഒരു തിരഞ്ഞെടുപ്പില്‍ക്കൂടി മത്സരിക്കാനുള്ള ഊര്‍ജം തനിക്ക് ഇല്ലെന്നാണ് ജസീന്തയുടെ നിലപാട്. പ്രധാനമന്ത്രി

More »

അമേരിക്കയിലെ വ്യോമഗതാഗതം താറുമാറായി; വിമാനങ്ങളെല്ലാം അടിയന്തരമായി നിലത്തിറക്കി
അമേരിക്കയിലെ വ്യോമഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. ആകാശത്ത് പറന്നു കൊണ്ടിരുന്ന എല്ലാ വിമാനങ്ങളും അടിയന്തരമായി നിലത്തിറക്കി. കമ്പ്യൂട്ടര്‍ തകരാര്‍ മൂലം വിമാനങ്ങളിലേക്കുള്ള സന്ദേശങ്ങള്‍ കൈമാറാന്‍ തടസങ്ങള്‍ നേരിട്ടതോടെയാണ് വ്യോമഗതാഗതം പൂര്‍ണമായി യു.എസ് നിര്‍ത്തിവെച്ചത്. ഈ തകരാന്‍ എപ്പോള്‍ പുനഃസ്ഥാപിക്കുമെന്ന് പറയാന്‍ സാധിക്കില്ലെന്ന് യാത്രക്കാര്‍ക്ക്

More »

ബെനഡിക്ട് പാപ്പയുടെ ശവമഞ്ചം മറ്റ് രണ്ട് പെട്ടികളില്‍ സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലെ നിലവറയില്‍ അടക്കം ചെയ്തു
പോപ്പ് ബെനഡിക്ട് പതിനാറാമന്റെ ഭൗതീകശരീരം സ്വകാര്യമായി നടത്തിയ സംസ്‌കാര കര്‍മ്മങ്ങള്‍ക്കൊടുവില്‍ അടക്കം ചെയ്തു. മുന്‍ പോപ്പിന് ആയിരക്കണക്കിന് വിശ്വാസികള്‍ അന്ത്യയാത്ര ചൊല്ലിയ ശേഷമായിരുന്നു സംസ്‌കാരം. മൂന്ന് ശവപ്പെട്ടികള്‍ക്കുള്ളിലായാണ് പോപ്പ് ബെനഡിക്ട് പതിനാറാമന്റെ ഭൗതീകശരീരം അടക്കം ചെയ്തത്. സൈപ്രെസില്‍ നിര്‍മ്മിച്ച ഒന്നും, രണ്ടാമത്തേത് വെല്‍ഡ് ചെയ്ത് അടച്ച

More »

ബനഡിക്ട് മാര്‍പാപ്പയ്ക്ക് ലോകം വിട ചൊല്ലി
വത്തിക്കാന്‍സിറ്റി : അന്തരിച്ച ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയ്ക്ക് ലോകം പ്രാര്‍ത്ഥനയോടെ വിട ചൊല്ലി. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നേതൃത്വത്തിലാണ് ശുശ്രൂഷാ ചടങ്ങുകള്‍ നടന്നത്. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് രണ്ടു മണിക്കാണ് ചടങ്ങുകള്‍ തുടങ്ങിയത്. വിശ്വാസി സമൂഹത്തിന്റെയും ലോകനേതാക്കളുടെയും സാന്നിദ്ധ്യത്തിലാണ്

More »

ബെനഡിക്ട് പതിനാറാമന്‍ പാപ്പയ്ക്ക് ഇന്നു വിട; സംസ്കാര ശുശ്രൂഷയ്ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ നേതൃത്വം നല്‍കും
മുന്‍ പോപ്പ് ബെനഡിക്ട് പതിനാറാമന്റെ സംസ്‌കാരം ഇന്ന്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2 മണിക്കാണ് ചടങ്ങുകള്‍ തുടങ്ങുക. ഫ്രാന്‍സിസ് മാര്‍പാപ്പ, ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. ലളിതമായ ചടങ്ങുകള്‍ മതിയെന്ന ബെനഡിക്ട് പാപ്പയുടെ ആഗ്രഹം കണക്കിലെടുത്താകും ചടങ്ങുകള്‍. പോപ്പിനെ അവസാനമായി ഇതുവരെ കാണാനെത്തിയത് ഒരു ലക്ഷത്തിലേറെ പേരാണ്. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പോപ്പിന്റെ

More »

വിദേശികള്‍ക്ക് കാനഡയില്‍ വീട് വാങ്ങുന്നതിന് 2 വര്‍ഷത്തേക്ക് നിരോധനം
ഒട്ടാവ : കാനഡയില്‍ വിദേശികള്‍ക്ക് വീട് വാങ്ങുന്നതിന് നിരോധനം. ജനുവരി ഒന്നു മുതല്‍ രണ്ടു വര്‍ഷത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിരിക്കുന്നത്. വീട് ലഭ്യമാകാതെ തദ്ദേശവാസികള്‍ നേരിടുന്ന പ്രതിസന്ധി മറികടക്കുന്നതിനാണ് ഈ തീരുമാനം. പൗരന്മാരല്ലത്തവര്‍ക്കാണ് നിരോധനം. പൗരന്മാരല്ലാത്ത അഭയാര്‍ത്ഥികള്‍ക്കും സ്ഥിരതാമസക്കര്‍ക്കും ഈ നിയമം ബുദ്ധിമുട്ടുണ്ടാക്കും. നഗരങ്ങളില്‍

More »

ബെനഡിക്ട് മാര്‍പാപ്പയുടെ ഭൗതീകശരീരം സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ പൊതുദര്‍ശനത്തിന്; വ്യാഴാഴ്ച ലളിതമായ സംസ്‌കാരം
അന്തരിച്ച മുന്‍ പോപ്പ് ബെനഡിക്ട് പതിനാറാമന്റെ ഭൗതീകശരീരം മൂന്ന് ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ കിടത്തും. ഒരു ലക്ഷം വിശ്വാസികളെങ്കിലും അവസാനമായി ഒരുനോക്കു കാണുവാന്‍ എത്തും. ബസലിക്കയില്‍ ലൈയിംഗ് ഇന്‍ ദി സ്റ്റേറ്റില്‍ കിടത്തുന്ന ഭൗതീകശരീരം കാണാന്‍ പ്രതിദിനം 30,000 പേര്‍ക്കാണ് അനുമതിയുള്ളത്. ഇതിന് ശേഷം വ്യാഴാഴ്ച

More »

പോപ്പ് എമിരേറ്റ്സ് ബെനഡിക്ട് പതിനാറാമന്‍ അന്തരിച്ചു
പോപ്പ് എമിരേറ്റ്സ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ (95) അന്തരിച്ചു . വത്തിക്കാന്‍ സമയം ശനിയാഴ്ച രാവിലെ 9.34നായിരുന്നു വിയോഗം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായിരുന്നു. വത്തിക്കാന്‍ മേറ്റര്‍ എക്സീസിയാ മൊണാസ്ട്രിയില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. എട്ട് വര്‍ഷത്തോളം കത്തോലിക്കാ സഭയെ നയിച്ച വ്യക്തിയാണ് ബെനഡിക്ട് പതിനാറാമന്‍.

More »

ബ്രസീലിന്റെ ഫുട്‌ബോള്‍ ഇതിഹാസം പെലെ വിടവാങ്ങി
സാവോ പോളോ : ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ (82) അന്തരിച്ചു. അര്‍ബുദ രോഗ ബാധിതനായിരുന്ന പെലെ സാവോ പോളോയിലെ ആല്‍ബര്‍ട്ട്‌ ഐന്‍സ്‌റ്റീന്‍ ആശുപത്രിയില്‍ സാന്ത്വന ചികിത്സയില്‍ കഴിയുകയായിരുന്നു. മൂത്രാശയ രോഗങ്ങളും ഹൃദയ സംബന്ധമായ രോഗങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു. മകള്‍ കെയ്‌ലി നാസിമെന്റോ ഇന്‍സ്‌റ്റഗ്രാമിലൂടെയാണു മരണ വാര്‍ത്ത പുറത്തുവിട്ടത്‌. ലോകം കണ്ട

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions