യു.കെ.വാര്‍ത്തകള്‍

ജെയിംസ് ക്ലെവര്‍ലിയെ നാടകീയമായി പുറത്താക്കി ടോറി എംപിമാര്‍; അവസാന മത്സരം ജെന്റിക്കും ബാഡ്‌നോക്കും തമ്മില്‍
ടോറികളുടെ പുതിയ നേതാവിനെ തെരഞ്ഞെടുക്കാനുള്ള പോരാട്ടത്തില്‍ നാടകീയ വഴിത്തിരിവ്. ഇതുവരെ മുന്നില്‍ നിന്ന ഷാഡോ ഹോം സെക്രട്ടറി ജെയിംസ് ക്ലെവര്‍ലിയെ നാടകീയ നീക്കത്തിലൂടെ ടോറി എംപിമാര്‍ പുറത്താക്കി. എം പി മാര്‍ വോട്ടു ചെയ്യുന്ന അവസാന ഘട്ടത്തില്‍ പ്രതീക്ഷകള്‍ക്ക് വിപരീതമായി റോബര്‍ട്ട് ജെന്റിക്കും കെമി ബാഡ്‌നോക്കും മുന്നിലെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം ഒന്നാമതെത്തിയ ക്ലെവര്‍ലിക്ക് അവസാന റൗണ്ടില്‍ 37 വോട്ടുകള്‍ മാത്രമാണ് നേടാനായത് ബാഡ്‌നോക്കിന് 42 ഉം ജെന്റിക്കിന് 41 ഉം വോട്ടുകള്‍ ലഭിച്ചു. അവസാന വട്ട വോട്ടിംഗില്‍ താരതമ്യേന ദുര്‍ബലമായ എതിരാളിയെ ലഭിക്കാന്‍ ക്ലെവര്‍ലിയുടെ അനുയായികള്‍ ജെന്റിക്കിന് വോട്ടുകള്‍ മറിച്ചു നല്‍കി എന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. അതേസമയം, കഴിഞ്ഞ റൗണ്ടില്‍ ജെന്റിക്കിന്റെ അനുയായികള്‍ ക്ലെവര്‍ലിക്ക് വോട്ട് ചെയ്തെന്നും ഇത്തവണ അത് നടന്നില്ലെന്നും വേറൊരു വിഭാഗം ആരോപിക്കുന്നു.

More »

സതീശന് വിട നല്‍കി ബ്രിസ്റ്റോള്‍ മലയാളികള്‍; സംസ്കാരം നടത്തി
ബ്രിസ്‌റ്റോളിലെ മലയാളിസമൂഹത്തിനു എന്നും പ്രചോദനമായിരുന്ന സതീശന്‍ ചേട്ടന് കണ്ണീരോടെ വിട നല്‍കി മലയാളി സമൂഹം. യുകെയുടെ നാനാഭാഗങ്ങളില്‍ നിന്നുള്ള സുഹൃത്തുക്കള്‍ അദ്ദേഹത്തെ അവസാനമായി കാണാനും യാത്രയേകാനുമായി എത്തിയിരുന്നു. സതീശന്റെ പൊതു ദര്‍ശനം കഴിഞ്ഞ ശനിയാഴ്ചയായിരുന്നു. ബുധനാഴ്ച 3.15 ഓടെ വെസ്റ്റര്‍ലെ സെമിത്തേരി ആന്റ് ക്രിമറ്റോറിയത്തില്‍ ആ ശരീരം അഗ്നിയേറ്റുവാങ്ങി. സെപ്തംബര്‍ 24നായിരുന്നു മരണം. ഹൃദയാഘാതത്തെ തുടര്‍ന്ന് വെന്റിലേറ്ററിലായിരിക്കേ ബ്രിസ്റ്റോള്‍ സൗത്ത് മേഡ് ഹോസ്പിറ്റലില്‍ വച്ചാണ് മരണം സംഭവിച്ചത്. മൂന്നു ദിവസമായി ഇതേ ഹോസ്പിറ്റലില്‍ അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു . ശ്യാമള സതീശനാണ് ഭാര്യ. സുസ്മിത്, തുഷാര എന്നിവര്‍ മക്കളാണ്. ഇരുപത് വര്‍ഷം മുമ്പ് യുകെയിലെത്തിയ സതീശന്‍ നാട്ടില്‍ കോട്ടയം തെള്ളകം സ്വദേശിയാണ്.

More »

16 കാരിയെ കത്തിമുനയില്‍ നിര്‍ത്തി ബലാല്‍സംഗം ചെയ്ത 15കാരന് ജയില്‍ശിക്ഷ
അപരിചിതയായ പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയ 15-കാരന് ജയില്‍ശിക്ഷ. സ്‌കോട്ട്‌ലണ്ടിലെ സൗത്ത് എയര്‍ഷയറിലുള്ള പ്രസ്റ്റ്‌വിക്കിലെ പാര്‍ക്കില്‍ വെച്ചായിരുന്നു ഞെട്ടിക്കുന്ന സംഭവം. 15 വയസ്സുള്ള പ്രതി 16 വയസ്സുകാരിയുടെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി വസ്ത്രം അഴിപ്പിക്കുകയും, നഗ്നചിത്രങ്ങള്‍ പകര്‍ത്തുകയും, ബലാത്സംഗം ചെയ്യുകയുമായിരുന്നു. കഴിഞ്ഞ വര്‍ഷം ക്രിസ്മസ് ദിനത്തിന് തൊട്ടുമുന്‍പായിരുന്നു സംഭവങ്ങളെന്നാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തിയാണ് വസ്ത്രം അഴിപ്പിച്ചതെന്ന് എഡിന്‍ബര്‍ഗ് ഹൈക്കോടതി വിചാരണയില്‍ വ്യക്തമാക്കി. ഇതിന് ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തുകയും, ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു. പ്രദേശത്തെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും ഭക്ഷണം വാങ്ങി തിരിച്ചുവരവെയാണ് പെണ്‍കുട്ടി അതിക്രമം നേരിട്ടത്. ഇതേ സ്റ്റോറില്‍ തിരിച്ചെത്തിയാണ്

More »

ജോലിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പുതിയ ഏജന്‍സി; ബില്ലുമായി ലേബര്‍ സര്‍ക്കാര്‍
ബ്രിട്ടനില്‍ ജോലിചെയ്യുന്നവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന ബില്ലുമായി ലേബര്‍ സര്‍ക്കാര്‍ . ലക്ഷക്കണക്കിന് ജോലിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സുപ്രധാന അധികാരങ്ങളുള്ള പുതിയ ഏജന്‍സിക്കും രൂപം നല്‍കുമെന്ന് ബില്‍ വ്യക്തമാക്കുന്നു. ഗവണ്‍മെന്റ് നടപ്പാക്കുന്ന എംപ്ലോയ്‌മെന്റ് റൈറ്റ്‌സ് നിയമനിര്‍മ്മാണത്തിന്റെ ഭാഗമായാണ് ഫെയര്‍ വര്‍ക്ക് ഏജന്‍സിക്ക് രൂപം കൊടുക്കുന്നത്. മാന്യമല്ലാത്ത രീതിയില്‍ ജോലിക്കാരെ പുറത്താക്കുന്നതിനും, ചൂഷണപരമായ കരാറുകള്‍ക്കും എതിരെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഏജന്‍സിയാകും ഇത്. ഇതിലെ ഓഫീസര്‍മാര്‍ക്ക് പരിശോധന നടത്താനും, ജോലിക്കാരുടെ അവകാശങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ പുതിയ ശിക്ഷകള്‍ ഏര്‍പ്പെടുത്താനും അധികാരമുണ്ടാകും. ഹോളിഡേ പേ, മിനിമം വേജ് തുടങ്ങിയവയെല്ലാം ഇതില്‍ പെടും. ദുരവസ്ഥകള്‍ നേരിടുന്നവര്‍ക്ക് പുതിയ ഏജന്‍സിയില്‍ വിവരങ്ങള്‍

More »

യുകെയില്‍ 90ലക്ഷം പേര്‍ ഫുഡ് ബാങ്കുകളെ ആശ്രയിച്ച് ജീവിക്കുന്നു!
യുകെയില്‍ രോഗികളും ജോലിക്കു പോകാന്‍ കഴിയാത്തവരും മാത്രമല്ല ജീവിത ചെലവ് താങ്ങാനാകാത്തതിനാല്‍ ഭക്ഷണത്തിനായി ഫുഡ്ബാങ്കുകളെ ആശ്രയിക്കുന്നവരേറുന്നു. സര്‍ക്കാര്‍ നയങ്ങളില്‍ പലപ്പോഴും ടാക്‌സ് കൂട്ടലുകള്‍ ഉള്‍പ്പെടെ പ്രാരാബ്ധങ്ങള്‍ ജനങ്ങളിലേക്ക് വന്നുചേരുകയാണ്. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോഴും ഇനിയും ജനപ്രിയ നീക്കങ്ങള്‍ക്കാവില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു. വിലക്കയറ്റവും ജീവിത ചെലവുകള്‍ താങ്ങാന്‍ ആവാത്ത അവസ്ഥയും ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. ഇപ്പോഴിതാ 9 ദശലക്ഷം പേര്‍ ഫുഡ് ബാങ്കുകളെ ആശ്രയിച്ചാണ് ജീവിക്കുന്നതെന്ന് റിപ്പോര്‍ട്ട്. ജനസംഖ്യയുടെ ഏഴിലൊന്ന് പേര്‍ ദാരിദ്രാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്. മുന്‍ വര്‍ഷത്തെ കണക്കുകള്‍ വച്ചുനോക്കിയാല്‍ ഫുഡ്ബാങ്കിനെ ആശ്രിയിക്കുന്നവരുടെ എണ്ണമേറി. ദാരിദ്ര ഭീഷണി മൂലം ഫുഡ് ബാങ്കുകളെ ആശ്രയിക്കുന്നവരാണ് പലരും. ദാരിദ്രം തന്നെയാണ് ഫുഡ്ബാങ്കുകളെ

More »

ടോറി ലീഡര്‍ഷിപ്പ് മത്സരത്തില്‍ അവശേഷിക്കുന്നത് 3 പേര്‍; എംപിമാര്‍ക്ക് പ്രിയം ജെയിംസ് ക്ലെവര്‍ലി
ടോറികളുടെ പുതിയ നേതാവിനെ തെരഞ്ഞെടുക്കാനുള്ള പോരാട്ടം അവസാനഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. ബോറിസ് ജോണ്‍സണ്‍ രാജിവെച്ചൊഴിഞ്ഞപ്പോള്‍ നേതൃസ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍, എം പി മാരുടെ വോട്ടിംഗില്‍ ഏറെ മുന്നിട്ടു നിന്ന വെള്ളക്കാരനല്ലാത്ത റിഷി സുനകിനെ പോലെ ഇത്തവണ എം പിമാരുടെ വോട്ടിംഗില്‍ മുന്നിട്ട് നില്‍ക്കുന്നത് കറുത്ത വര്‍ഗ്ഗക്കാരനായ ജെയിംസ് ക്ലെവര്‍ലിയാണ്. മൂന്നാം സ്ഥാനത്തുണ്ടായിരുന്ന, മുന്‍ ഹോം സെക്രട്ടറിയും ഫോറിന്‍ സെക്രട്ടറിയുമായ ജെയിംസ് ക്ലെവര്‍ലി, മത്സരത്തില്‍ മുന്നിട്ട് നിന്നിരുന്ന കെമി ബാഡ്‌നോക്കിനെയും റോബര്‍ട്ട് ജെന്റിക്കിനെയും പിന്തള്ളിയണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ഇന്നലെ ഉച്ചക്ക് നടന്ന ടോറി എം പിമാരുടെ മൂന്നാം വട്ട വോട്ടിംഗില്‍ നില മെച്ചപ്പെടുത്തിയത് ക്ലെവര്‍ലി തന്നെയായിരുന്നു. കഴിഞ്ഞയാഴ്ച ബര്‍മ്മിംഗ്ഹാമില്‍ നടന്ന പാര്‍ട്ടി സമ്മേളനത്തില്‍ ക്ലെവര്‍ലി ഏറെ

More »

പെന്‍ഷന്‍കാര്‍ക്ക് എടുക്കാവുന്ന 25% ടാക്‌സ്-ഫ്രീ ലംപ്‌സം തുക കുറയ്ക്കാന്‍ ചാന്‍സലര്‍
നികുതി കൂട്ടാതെ ലക്ഷക്കണക്കിന് പെന്‍ഷന്‍കാര്‍ക്കു ബിദ്ധിമുട്ടു സൃഷ്ടിക്കാവുന്ന നീക്കവുമായി ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. പെന്‍ഷനില്‍ നിന്നും ടാക്‌സ് രഹിതമായി എടുക്കാന്‍ കഴിയുന്ന ലംപ്‌സം തുക മൂന്നില്‍ രണ്ടോളം വെട്ടിക്കുറയ്ക്കാനാണ് ചാന്‍സലറുടെ പദ്ധതിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നിലവില്‍ 55 വയസ്സ് എത്തുമ്പോള്‍ പെന്‍ഷന്‍ സേവിംഗ്‌സില്‍ നിന്നും 25 ശതമാനം ടാക്‌സ് രഹിതമായി പിന്‍വലിക്കാന്‍ ഭൂരിപക്ഷം പേര്‍ക്കും സാധിക്കും. എന്നാല്‍ ഈ പരിധി കേവലം 100,000 പൗണ്ടിലേക്ക് പരിമിതപ്പെടുത്താനാണ് ട്രഷറി ഉദ്യോഗസ്ഥര്‍ ആലോചിക്കുന്നത്. ഇത്തരമൊരു നീക്കം സംഭവിച്ചാല്‍ അത് അഞ്ചിലൊന്ന് വിരമിച്ച ആളുകളെയും ബാധിക്കുമെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസ്‌കല്‍ സ്റ്റഡീസിന്റെ കണക്കുകൂട്ടല്‍. പെന്‍ഷന്‍ സേവിംഗ്‌സില്‍ നിന്നും ടാക്‌സ് ഇല്ലാതെ പിന്‍വലിക്കുന്ന പരമാവധി തുക 1.073 മില്ല്യണ്‍ അലവന്‍സിന്റെ 25

More »

അതിവേഗത്തില്‍ കുതിച്ച് യുകെ ജനസംഖ്യ; ഒരുവര്‍ഷം എത്തിയത് 6 ലക്ഷം കുടിയേറ്റക്കാര്‍
ബ്രിട്ടന്റെ ജനസംഖ്യ അതിവേഗം കുതിയ്ക്കുന്നു. പ്രധാന കാരണം കുടിയേറ്റം തന്നെയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അഞ്ച് പതിറ്റാണ്ടിനിടെ കാണാത്ത തോതില്‍ ബ്രിട്ടന്റെ ജനസംഖ്യ അതിവേഗം വര്‍ദ്ധിപ്പിക്കാന്‍ കൂട്ട കുടിയേറ്റം കാരണമാകുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ആകെ യുകെ നിവാസികളുടെ എണ്ണം 68,265,200 എന്ന തോതിലാണ് എത്തിയത്. അവസാന 12 മാസത്തില്‍ 662,400 പേരെ കൂടി സ്വീകരിച്ചതോടെയാണ് ഈ കുതിപ്പ്. ജനംസഖ്യയില്‍ 0.97 ശതമാനം വര്‍ദ്ധനവാണ് ഇതുവഴി രേഖപ്പെടുത്തിയത്. 1971ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡാണിത്. നെറ്റ് മൈഗ്രേഷനാണ് ജനസംഖ്യാ വര്‍ദ്ധനവില്‍ പ്രധാന സംഭാവന നല്‍കുന്നത്. ജനനങ്ങളെ അപേക്ഷിച്ച് മരണങ്ങളുടെ എണ്ണം ആദ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്കുകള്‍ പുറത്തുവന്നതോടെ കര്‍ശനമായ അതിര്‍ത്തി നിയന്ത്രണങ്ങള്‍ വേണമെന്ന ആവശ്യവും ശക്തമായി. പബ്ലിക്

More »

ബര്‍മിംഗ്ഹാം യൂണിവേഴ്‌സിറ്റിയില്‍ നൈറ്റ് ക്ലബ് പാര്‍ട്ടിയിലേക്കു വാഹനം ഇടിച്ചു കയറി; അഞ്ചോളം മലയാളി വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്
ബര്‍മിംഗ്ഹാം യൂണിവേഴ്‌സിറ്റിയില്‍ കുട്ടികളുടെ നൈറ്റ് ക്ലബ് പാര്‍ട്ടിക്കിടെ വാഹനം ഇടിച്ചു കയറിയുള്ള അപകടത്തില്‍ അഞ്ചോളം മലയാളി വിദ്യാര്‍ത്ഥികള്‍ക്കു പരിക്കേറ്റതായി റിപ്പോര്‍ട്ട് . വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ ടണല്‍ ക്ലബിലാണ് സംഭവം. ഫ്രഷേഴ്‌സിന് വേണ്ടിയുള്ള പാര്‍ട്ടിയായിരുന്നു നടന്നിരുന്നത്. അപകടത്തിനിടയാക്കിയ വാഹനത്തിന്റെ ഡ്രൈവറെ പൊലീസ് നരഹത്യാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. അപകടത്തിന് കാരണമായ വാഹനം ഓടിച്ചത് 22 കാരനായ ആളാണ്. അതിനിടെ 22 കാരനായ ഒരാള്‍ മനപൂര്‍വ്വം ആളുകള്‍ക്കിടയിലേക്ക് വാഹനം ഓടിച്ചു കയറ്റിയതിന് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. നൈറ്റ് ക്ലബില്‍ നേരത്തെ നടന്ന സംഭവങ്ങളുടെ തുടര്‍ച്ചയായി നടന്ന ആസൂത്രിത ആക്രമണമാണ് ഇതെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions