നഴ്‌സുമാരോട് വീണ്ടും നീതികേട്! എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് 3.3% മാത്രം ശമ്പളവര്‍ധന; പണപ്പെരുപ്പത്തിലും താഴെ
ഡോക്ടര്‍മാര്‍ 29 ശതമാനം ശമ്പളവര്‍ധനയ്ക്കായി സമരം ചെയ്യുമ്പോള്‍ കഠിന ജോലിചെയ്തു വരുന്ന നഴ്‌സുമാര്‍ അടക്കമുള്ള എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് 'നക്കാപ്പിച്ച ഓഫര്‍'. 2026-27 വര്‍ഷത്തെ എന്‍എച്ച്എസ് ജീവനക്കാര്‍ക്കുള്ള ശമ്പളവര്‍ധന ലേബര്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ചത് അപമാനിക്കുന്നതുപോലെയാണെന്നാണ് ആരോപണം . ഇംഗ്ലണ്ടിലെ 1.4 മില്ല്യണ്‍ എന്‍എച്ച്എസ് ജീവനക്കാരെ അപമാനിക്കുന്ന തരത്തില്‍ 3.3% മാത്രം വരുന്ന പാക്കേജാണ് അനുവദിച്ചിരിക്കുന്നത്. പണപ്പെരുപ്പത്തിനും താഴെ നില്‍ക്കുന്ന വര്‍ധനയ്‌ക്കെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു.
ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പ്രഖ്യാപിച്ച വര്‍ധന ഫ്രണ്ട്‌ലൈന്‍ ജീവനക്കാരെ ചതിക്കുന്നതാണെന്ന് ഹെല്‍ത്ത് യൂണിയനുകള്‍ ആരോപിച്ചു. നഴ്‌സുമാര്‍, മിഡ്‌വൈഫുമാര്‍, പോര്‍ട്ടര്‍മാര്‍ എന്നിങ്ങനെ വിവിധ എന്‍എച്ച്എസ് ജീവനക്കാര്‍ക്കാണ് പണപ്പെരുപ്പത്തിലും താഴെയുള്ള വര്‍ധന
More »
3 വര്‍ഷത്തില്‍ താഴെ ജോലിക്ക് യുകെയില്‍ പോകുന്നവര്‍ക്ക് നാഷണല്‍ ഇന്‍ഷുറന്‍സ് അടക്കേണ്ട
സാമൂഹ്യ സുരക്ഷാ കോണ്‍ട്രിബ്യൂഷന്‍ വിഷയങ്ങളില്‍ ഇന്ത്യ യു കെയുമായി പുതിയ കരാറില്‍ ഒപ്പുവച്ചു. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും ഇന്ത്യയിലെ ബ്രിട്ടീഷ് കമ്മീഷണര്‍ ലിന്‍ഡി കാമറൂണുമാണ് കരാറില്‍ ഒപ്പിട്ടത്. ന്യൂഡല്‍ഹിയില്‍ വെച്ച് കഴിഞ്ഞ ചൊവ്വാഴ്ച്ചയായിരുന്നു കരാറില്‍ ഒപ്പിട്ടത്.
പുതിയ കരാറനുസരിച്ച് ഇരു രാജ്യങ്ങളിലെയും പൗരന്മാര്‍ക്ക് ഇരട്ട സാമൂഹ്യ സുരക്ഷാ കോണ്‍ട്രിബ്യൂഷന്‍ നല്‍കേണ്ടതായി വരില്ല. അതായത്, താത്ക്കാലികാടിസ്ഥാനത്തില്‍ ഇംഗ്ലണ്ടിലോ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലോ ജോലിക്ക് പോകുന്ന ഇന്ത്യാക്കാര്‍ക്ക് അവിടെ നാഷണല്‍ ഇന്‍ഷുറന്‍സ് വിഹിതം നല്‍കേണ്ടി വരില്ല.
മൂന്ന് വര്‍ഷം വരെ ജോലി ചെയ്യുന്നവര്‍ക്കാണ് ഈ ഇളവ് ലഭിക്കുക. ഈ കരാര്‍ ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ബൃഹത്തായ സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാഗമാണെന്നും, വ്യാപാര കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഈ കരാറും
More »
എയര്‍ ഇന്ത്യ വിമാനത്തിന്റെ ഇന്ധന സ്വിച്ചുകള്‍ പൈലറ്റുമാരില്‍ ഒരാള്‍ മനപൂര്‍വം ഓഫാക്കിയെന്ന് ഇറ്റാലിയന്‍ പത്രം
അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ഇറ്റാലിയന്‍ പത്രം. വിമാനത്തിന്റെ ഇന്ധന സ്വിച്ചുകള്‍ പൈലറ്റുമാരില്‍ ഒരാള്‍ മനപൂര്‍വം ഓഫാക്കിയെന്നാണ് ഇറ്റാലിയന്‍ പത്രമായ കോറ്യ ഡെല്ല സെറ റിപ്പോര്‍ട്ട് ചെയ്യുന്നത്. കോക്പിറ്റിലെ വോയിസ് റെക്കോര്‍ഡിംഗുകളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നത്. എന്നാല്‍ ഇത് വ്യോമയാന മന്ത്രാലയം പോലും സ്ഥിരീകരിച്ചിട്ടില്ല. നേരത്തെ ഇത്തരം വാദങ്ങള്‍ ഉയര്‍ന്നുവെങ്കിലും അത് തള്ളികളയുകായിരുന്നു ഔദ്യോഗിക കേന്ദ്രങ്ങള്‍. അന്വേഷണ റിപ്പോര്‍ട്ട് മൂന്നാഴ്ചയ്ക്കകം സുപ്രീംകോടതിയില്‍ എത്തും.
അപകടം സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ടില്‍ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ടെന്നും പത്രത്തിലെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇത്തരമൊരു കണ്ടെത്തലിനെ കുറിച്ച് വ്യോമയാന മന്ത്രാലയം ഇനിയും പ്രതകരിച്ചിട്ടില്ല. അഹമ്മദാബാദിലെ സര്‍ദാര്‍
More »
ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ മോഷ്ടിച്ച് വിറ്റു; യുകെയില്‍ ഇന്ത്യന്‍ ഡോക്ടറെ പുറത്താക്കി; ഭര്‍ത്താവിനും ശിക്ഷ
കോവിഡ് കാലത്ത് ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ മോഷ്ടിച്ച് ഇ ബേ വഴി വില്‍പ്പന നടത്തിയ ഇന്ത്യന്‍ വംശജയായ ഡോക്ടറെ ജോലിയില്‍ നിന്ന് പുറത്താക്കി. ഗ്ലാസ്‌ഗോയിലെ ഹെയര്‍മൈറോസ് ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന ഡോ ആതിയ ഷെയ്ഖിനെയാണ് മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് ട്രിബ്യൂണല്‍ സര്‍വീസ് മെഡിക്കല്‍ രജിസ്റ്ററില്‍ നിന്ന് നീക്കം ചെയ്തത്.
ആതിയയും ഭര്‍ത്താവ് ഒമര്‍ ഷെയ്ഖും ചേര്‍ന്ന് നടത്തിയ വിശ്വാസ വഞ്ചനയിലൂടെ ഏകദേശം 8000 പൗണ്ട് ലാഭമുണ്ടാക്കിയതായാണ് കണ്ടെത്തല്‍. കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ദമ്പതികള്‍ക്ക് കഴിഞ്ഞ വര്‍ഷം പത്തുമാസം വീതം തടവ് ശിക്ഷയും വിധിച്ചിരുന്നു.
2020 ല്‍ യുകെയില്‍ കോവിഡ് അതിവേഗം പടര്‍ന്നുപിടിക്കുകയും ആശുപത്രികളില്‍ പിപിഇ കിറ്റുകള്‍ക്ക് കടുത്ത ക്ഷാമം നേരിടുകയും ചെയ്ത സമയത്താണ് ഇവര്‍ കൃത്യം നടത്തിയത്. ആശുപത്രിയില്‍ നിന്ന് മോഷ്ടിച്ച ഗ്ലൗസുകള്‍, മാസ്‌കുകള്‍, വൈപ്പുകള്‍ എന്നിവ നാലു
More »
മാഞ്ചസ്റ്ററില്‍ മലയാളി നഴ്‌സിനെ കുത്തികൊല്ലാന്‍ ശ്രമിച്ച കേസ്; പ്രതിയ്ക്ക് 28 വര്‍ഷം തടവു വിധിച്ച് കോടതി
യുകെയിലെ മാഞ്ചസ്റ്ററില്‍ മലയാളി നഴ്‌സിനെ ഡ്യൂട്ടിക്കിടെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ വിധി പ്രഖ്യാപിച്ചു. റോയല്‍ ഓള്‍ഡ്ഹാം ഹോസ്പിറ്റലിലെ നഴ്‌സ് അച്ചാമ്മ ചെറിയാനെ ആക്രമിച്ച പ്രതിക്ക് 28 വര്‍ഷത്തെ തടവുശിക്ഷയാണ് കോടതി വിധിച്ചത്. റൗമോണ്‍ ഹക്കിനെയാണ് മാഞ്ചസ്റ്ററിലെ മിന്‍ഷുള്‍ സ്ട്രീറ്റ് ക്രൗണ്‍ കോടതി ശിക്ഷിച്ചത്.
ശിക്ഷാ വിധിയില്‍ 22 വര്‍ഷം നേരിട്ടുള്ള ജയില്‍ വാസവും ബാക്കി ആറു വര്‍ഷം കര്‍ശനമായ നിരീക്ഷണ വ്യവസ്ഥകളോടെയുള്ള ലൈസന്‍സ് കാലാവധിയുമാണ് ഉള്‍പ്പെടുന്നത്. നഴ്‌സിനെതിരെ നടന്നത് ക്രൂരവും ആസൂത്രിതവുമായ കൊലപാതക ശ്രമമാണെന്ന് നിരീക്ഷിച്ച കോടതി ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷയില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു ഇംഗ്ലണ്ടിലെ ആരോഗ്യ മേഖലയെ ഒന്നടങ്കം നടുക്കിയ സംഭവം നടന്നത്. മാനസികാരോഗ്യ നിയമ പ്രകാരം ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട റൗമോണ്‍
More »
എന്‍എച്ച്എസിലെ സ്റ്റാറ്റിന്‍ മരുന്നുകളെ കുറിച്ച് ആശങ്ക വേണ്ടന്ന് പഠന റിപ്പോര്‍ട്ട്
ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ എന്‍എച്ച്എസില്‍ വ്യാപകമായി ഉപയോഗിക്കുന്ന സ്റ്റാറ്റിന്‍ മരുന്നുകളെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് ശാസ്ത്രീയമായ അടിസ്ഥാനമില്ലെന്നു പഠന റിപ്പോര്‍ട്ട് . പേശിവേദനയും പ്രമേഹവും പോലുള്ള ചില ആരോഗ്യപ്രശ്നങ്ങള്‍ ഒഴിച്ചാല്‍ സ്റ്റാറ്റിന്‍ മരുന്നുകളുടെ ലേബലുകളില്‍ പറയുന്ന 66 പാര്‍ശ്വഫലങ്ങളില്‍ വെറും നാലിനേ ശാസ്ത്രീയ തെളിവുകളുള്ളൂവെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. കരള്‍ പരിശോധനാ ഫലങ്ങളിലെ മാറ്റം, ചെറുതായ കരള്‍ അസാധാരണതകള്‍, മൂത്രത്തിലെ വ്യത്യാസങ്ങള്‍, ശരീരത്തിലെ ചില ഭാഗങ്ങളില്‍ വീക്കം എന്നിവയ്ക്കാണ് തെളിവുകള്‍ കണ്ടെത്തിയിട്ടുള്ളത്.
എന്നാല്‍ ഇവയുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ അതീവ ചെറുതാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ലാന്‍സറ്റ് മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച സമഗ്ര അവലോകനത്തിലാണ് ഈ നിഗമനങ്ങള്‍ ഉള്ളത്. ലഭ്യമായ പഠന വിവരങ്ങള്‍ വിശദമായി പരിശോധിച്ച ശേഷമാണ് സ്റ്റാറ്റിന്‍
More »
യുകെയില്‍ വന്‍കിട സോളാര്‍ പദ്ധതികള്‍; 157 പുതിയ ഫാമുകള്‍ കരുത്താകും
യുകെയില്‍ പുതുക്കിയ ഊര്‍ജ ലക്ഷ്യങ്ങള്‍ കൈവരിക്കുന്ന നടപടികളുടെ ഭാഗമായി രാജ്യത്തുടനീളം കൂടുതല്‍ സോളാര്‍ ഫാമുകള്‍ വരുന്നു. സര്‍ക്കാര്‍ നടത്തിയ ഊര്‍ജ ലേലത്തിന് പിന്നാലെ ഇംഗ്ലണ്ട്, സ്കോട് ലന്‍ഡ്, വെയില്‍സ് എന്നിവിടങ്ങളിലായി 157 പുതിയ സോളാര്‍ പദ്ധതികള്‍ക്ക് ആണ് കരാര്‍ അനുവദിച്ചത്. ഇതോടെ രാജ്യത്തിന്റെ ഊര്‍ജ ഉല്‍പ്പാദന ശേഷി വന്‍തോതില്‍ വര്‍ധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കാലാവസ്ഥാ വിദഗ്ധരും എനര്‍ജി സംഘടനകളും ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. വേനല്‍ക്കാലങ്ങളില്‍ ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ സോളാര്‍ എനര്‍ജി നല്ല പരിഹാരമാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാനും ഊര്‍ജ സുരക്ഷ ഉറപ്പാക്കാനും ഈ പദ്ധതികള്‍ സഹായകരമാകുമെന്നാണ് സര്‍ക്കാര്‍ നിലപാട്.
അതേസമയം, വലിയ തോതിലുള്ള സോളാര്‍ ഫാമുകള്‍ പ്രാദേശിക മേഖലകളില്‍ സ്ഥാപിക്കുന്നതിനെതിരെ ചില
More »
ലണ്ടന്‍ സ്‌കൂളില്‍ 13 വയസുകാരന്റെ കത്തി അക്രമണം; രണ്ട് ആണ്‍കുട്ടികള്‍ക്ക് ഗുരുതരമായി കുത്തേറ്റു
ലണ്ടനിലെ സ്‌കൂളില്‍ 13 വയസുകാരനായ ആണ്‍കുട്ടി നടത്തിയ കത്തി അക്രമണത്തില്‍ രണ്ട് കുട്ടികള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. സംഭവം തീവ്രവാദി അക്രമണമാണെന്നാണ് സംശയിക്കുന്നത്. ക്ലാസ്മുറിയില്‍ വെച്ച് ലഞ്ച് കഴിക്കാനുള്ള സമയത്തിന് തൊട്ടുമുന്‍പാണ് കൗമാരക്കാരന്‍ കത്തിയെടുത്ത് 13 വയസ്സുള്ള ആണ്‍കുട്ടിയുടെ കഴുത്തിലും, പുറത്തും കുത്തിയിറക്കിയത്. 'അള്ളാഹു അക്ബര്‍' വിളിച്ച് കൊണ്ടായിരുന്നു അക്രമം എന്നാണ് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കുന്നത്.
ഏതാനും സെക്കന്‍ഡുകള്‍ക്കുള്ളില്‍ 12 വയസുകാരനായ മറ്റൊരു ആണ്‍കുട്ടിയെയും അക്രമത്തിന് ഇരയാക്കി. നോര്‍ത്ത് വെസ്റ്റ് ലണ്ടനിലെ ബ്രെന്റില്‍ കിംഗ്‌സ്ബറി ഹൈ സ്‌കൂളിലാണ് ഭയന്നുനിലവിളിച്ച കുട്ടികള്‍ക്ക് മുന്നില്‍ വെച്ച് അക്രമി കത്തിക്കുത്ത് നടത്തിയത്.
സായുധ പോലീസ് സംഭവം അറിഞ്ഞ് എത്തുമ്പോഴേക്കും അക്രമി ഇവിടെ നിന്നും രക്ഷപ്പെട്ടു. ഒരു മണിക്കൂറിന് ശേഷമാണ് അടുത്തൊരു സ്ഥലത്ത്
More »
ബേബി മില്‍ക്ക് ഉപയോഗിച്ച 36 കുഞ്ഞുങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍; നെസ്ലെ, ഡാനോണ്‍ കമ്പനികളുടെ ചില ബാച്ചുകള്‍ തിരിച്ചുവിളിച്ചു
യുകെയില്‍ ശുദ്ധമല്ലാത്ത പാല്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് 36 കുഞ്ഞുങ്ങള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടതായി സ്ഥിരീകരണം. ഒരു വയസ്സോ താഴെയോ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്കാണ് ഭക്ഷ്യ വിഷബാധയെന്ന് സംശയിക്കുന്ന ലക്ഷണങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് നെസ്ലെ, ഡാനോണ്‍ എന്നീ കമ്പനികള്‍ നിര്‍മ്മിച്ച ചില പ്രത്യേക ബാച്ചുകളിലുള്ള ബേബി ഫോര്‍മുല പാലുകള്‍ തിരിച്ചുവിളിച്ചു.
ഈ ഉല്‍പ്പന്നങ്ങളില്‍ സെറുലൈഡ് എന്ന വിഷാംശം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം കുഞ്ഞുങ്ങള്‍ക്ക് ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളുണ്ടായിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ പറഞ്ഞു.
നിലവില്‍ ഒരു വയസില്‍ താഴെയുള്ള കുട്ടികളില്‍ കൂടുതലായി ഛര്‍ദ്ദി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആവശ്യമെങ്കില്‍ തുടര്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും അധികൃതര്‍
More »