യു.കെ.വാര്‍ത്തകള്‍

യുകെയില്‍ കോവിഡ് കേസുകള്‍ തുടര്‍ച്ചയായ രണ്ടാം ദിനവും താഴ്ന്നു
യുകെയില്‍ പ്രതിദിന കോവിഡ് കേസുകള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും താഴ്ന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 178,250 പുതിയ പോസിറ്റീവ് രോഗികളെയാണ് കണ്ടെത്തിയത്. കഴിഞ്ഞ ആഴ്ചയിലെ കണക്കുകളില്‍ നിന്നും 6 ശതമാനം കുറവാണിത്. 2 മില്ല്യണ്‍ ടെസ്റ്റുകള്‍ നടത്തിയപ്പോഴാണ് ഇത്രയും രോഗികളെ കണ്ടെത്താന്‍ കഴിഞ്ഞത്. അതിതീവ്ര വ്യാപനശേഷിയുള്ള പുതിയ വേരിയന്റ് കൂടി ഒരു മാസത്തോട് അടുക്കുമ്പോഴാണ് ഇന്‍ഫെക്ഷനുകള്‍ കുറയുന്നത്. 229 പേര്‍ കൂടി കോവിഡ് ബാധിച്ച് മരണമടഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചത്തെ കണക്കുകളില്‍ നിന്നും 13 ശതമാനമാണ് വര്‍ദ്ധന. നവംബര്‍ അവസാനം സ്ഥിരത കൈവരിച്ച മരണക്കണക്കുകള്‍ പിന്നീട് കാര്യമായ കൂടിയിട്ടില്ല. കഴിഞ്ഞ ജനുവരിയിലെ രണ്ടാം തരംഗവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏഴിരട്ടി കുറവാണ് കോവിഡ് മരണങ്ങളില്‍ ഇപ്പോഴുള്ളത്. അവിശ്വസനീയമായ തോതില്‍ ഇന്‍ഫെക്ഷനുകള്‍ രേഖപ്പെടുത്തുമ്പോഴും ഇത് മരണസംഖ്യയെ ബാധിക്കില്ലെന്ന ആത്മവിശ്വാസത്തിലാണ് വിദഗ്ധര്‍.

More »

എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കേണ്ടെന്ന് യൂണിയനുകള്‍
ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുന്നത് വൈകിപ്പിക്കാന്‍ ട്രേഡ് യൂണിയന്‍ നേതാക്കള്‍ മന്ത്രിമാരോട് അഭ്യര്‍ത്ഥിച്ചു. ആരോഗ്യ സേവന മേഖലയിലെ സ്റ്റാഫ് പ്രതിസന്ധി വഷളാവാതിരിക്കാന്‍ ഇത് ആവശ്യമാണെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. രോഗികളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്ന ഇംഗ്ലണ്ടിലെ എല്ലാ എന്‍എച്ച്എസ് ജീവനക്കാരും ഫെബ്രുവരി 3- നകം കോവിഡ് വാക്‌സിന്‍ ആദ്യ ഡോസ് എടുത്തിരിക്കണം അല്ലെങ്കില്‍ മാര്‍ച്ച് അവസാനത്തോടെ ജോലി നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെ്ന്നാണ് സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍, ഈ തീരുമാനം വൈകിപ്പിക്കണമെന്ന് ടിയുസി ആവശ്യപ്പെട്ടു. ജീവനക്കാരുടെ നഷ്ടം നേരിട്ടാല്‍ ഇത് ആരോഗ്യ സേവനരംഗത്തെ പ്രധാന തൊഴിലാളികളുടെ ക്ഷാമം വര്‍ദ്ധിക്കും. ഇത് ഡസന്‍ കണക്കിന് എന്‍എച്ച്എസ് ട്രസ്റ്റുകള്‍ ബുദ്ധിമുട്ട് നേരിടുന്നതിന്റെ പ്രധാന കാരണവുമാണ്. പദ്ധതിയുമായി

More »

ബ്രിട്ടന് നാലാം ഡോസിന്റെ ആവശ്യം വരില്ലെന്ന് വാക്‌സിനേഷന്‍ കമ്മിറ്റി
ബ്രിട്ടനില്‍ കൊറോണാവൈറസിന് എതിരെ മൂന്നാം ഡോസ് ഫലപ്രദമാണെന്നും നാലാം ഡോസിന്റെ ആവശ്യം വരില്ലെന്നും വാക്‌സിനേഷന്‍ കമ്മിറ്റി. നിലവിലെ ബൂസ്റ്റര്‍ ഡോസുകള്‍ പ്രായമായവരില്‍ ഗുരുതര രോഗബാധ തടയുന്നതില്‍ വിജയിക്കുന്നുവെന്നാണ് ബ്രിട്ടീഷ് ഹെല്‍ത്ത് അധികൃതര്‍ വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ നാലാം ഡോസിന്റെ ആവശ്യം തല്‍ക്കാലം ഇല്ലെന്നാണ് ഇവരുടെ വാദം. മൂന്നാമത്തെ ഡോസ് വാക്‌സിനെടുത്ത 65ന് മുകളില്‍ പ്രായമുള്ളവരില്‍ മൂന്ന് മാസത്തിന് ശേഷവും ആശുപത്രിയില്‍ എത്തിപ്പെടാതെ തടയാന്‍ 90% സുരക്ഷയാണ് ലഭിക്കുന്നതെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി വ്യക്തമാക്കി. എന്നാല്‍ വേരിയന്റ് മൂലം രോഗലക്ഷണങ്ങളുള്ള ചെറിയ രോഗബാധയ്ക്ക് എതിരായ സംരക്ഷണം മൂന്ന് മാസത്തിന് ശേഷം 30 ശതമാനമായി കുറയുമെന്നും പുതിയ ഡാറ്റ പറയുന്നു. രണ്ട് ഡോസ് വാക്‌സിനെടുത്തവരില്‍ സുരക്ഷ മൂന്ന് മാസത്തിന് ശേഷം 70 ശതമാനമായും, ആറ് മാസത്തിന് ശേഷം 50 ശതമാനത്തിലേക്കും

More »

ബ്രിട്ടീഷ് കുടുംബങ്ങളുടെ ബില്ലുകളും നികുതികളും കുതിയ്ക്കുന്ന ദിനം എംപിമാരുടെ വേതനം 2000 പൗണ്ട് കൂടും
ബ്രിട്ടീഷ് കുടുംബങ്ങളുടെ ജീവിതച്ചെലവ് 'സുനാമി'യ്ക്കിടയില്‍ എംപിമാരുടെ വേതനം കുത്തനെ കൂട്ടി ജനങ്ങളോടുള്ള വെല്ലുവിളി. ഏപ്രില്‍ 1-ന് ദേശീയ ഇന്‍ഷുറന്‍സ്, ഗ്യാസ് ബില്ലുകള്‍, കൗണ്‍സില്‍ നികുതി എന്നിവയാല്‍ കുടുംബങ്ങള്‍ ഇരുട്ടടി കൊടുക്കുന്ന ദിനമാണ് എംപിമാര്‍ 2,000 പൗണ്ട് വേതന വര്‍ദ്ധനയ്ക്കായി കാത്തിരിക്കുന്നതും. എംപിമാരുടെ വേതനം അതേ ദിവസം തന്നെ 2,000 പൗണ്ട് മുതല്‍ കൂട്ടി 84,000 പൗണ്ട് വരെയാകും. 'രാജ്യത്തിന്റെ സാമ്പത്തിക പ്രകടനത്തിന്' അനുസൃതമായി രാഷ്ട്രീയക്കാര്‍ക്ക് ശമ്പളം നല്‍കണമെന്ന് ആണ് ടാക്സ് പേയേഴ്‌സ് അലയന്‍സ് അഭിപ്രായപ്പെട്ടത്. നികുതി വര്‍ധിപ്പിക്കാനുള്ള പദ്ധതിയില്‍ ടോറി എംപിമാരില്‍ നിന്ന് റിഷി സുനക്ക് ഇപ്പോള്‍ തിരിച്ചടി നേരിടുന്നു. ജനത്തിന്റെ ജീവിതച്ചെലവ് 'സുനാമി' അവഗണിച്ചാല്‍ ടോറികള്‍ക്ക് വലിയ തോതില്‍ വോട്ടര്‍മാരെ നഷ്ടപ്പെടുമെന്ന് ബാക്ക്ബെഞ്ച് എംപി ജെയ്ക് ബെറി മുന്നറിയിപ്പ് നല്‍കി.

More »

ബാലപീഡനം: അഹമ്മദ് ജയിലിലേക്ക്; പ്രഭു പദവി തിരിച്ചെടുക്കണമെന്ന് ആവശ്യം
ബാലപീഡന കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ അദ്ദേഹത്തിന്റെ പ്രഭു അഹമ്മദ് ജയിലിലേക്ക്. ഇദ്ദേഹത്തിന്റെ പദവി എടുത്തുകളയണമെന്ന് കണ്‍സര്‍വേറ്റീവ് പര്‍ട്ടി എം പിയായ അലക്‌സാന്‍ഡര്‍ സ്റ്റഫോര്‍ഡ് ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ടാല്‍, ബഹുമാനാര്‍ത്ഥം നല്‍കുന്ന പ്രഭു പദവികള്‍ സ്വമേധയാ ഇല്ലാതെയാക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദവി അഹമ്മദില്‍ നിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം നിവേദനം തയ്യാറാക്കി. ജസ്റ്റിസ് സെക്രട്ടറിയായ ഡൊമിനിക് റാബിനാണ് നിവേദനം സമര്‍പ്പിക്കുന്നത്. കുട്ടികള്‍ക്കെതിരെ കുറ്റം ചെയ്‌തെന്ന് തെളിഞ്ഞാല്‍ ഇത്തരത്തിലുള്ള പദവികള്‍ സ്വമേധയാ ഇല്ലാതെയാകുന്ന സംവിധാനം നിലവില്‍ വരണമെന്നും അദ്ദേഹം ബി ബി സിയോട് പറഞ്ഞു.കുട്ടികള്‍ക്കെതിരെ വൃത്തികെട്ട കുറ്റകൃത്യം ചെയ്ത തെമ്മാടിയായ രാക്ഷസന്‍ എന്നായിരുന്നു ബുധനാഴ്ച്ച കുറ്റം സ്ഥിരീകരിച്ചുകൊണ്ട് ഷെഫീല്‍ഡ്

More »

പീഡനക്കേസിലെ നിയമ ചെലവുകള്‍ക്കായി 17 മില്ല്യണ്‍ പൗണ്ടിന്റെ സ്വിസ് റിസോര്‍ട്ട് വില്‍ക്കാന്‍ ആന്‍ഡ്രൂ രാജകുമാരന്‍
മകന്റെ പീഡനക്കേസില്‍ ചില്ലി കാശ് നല്‍കാന്‍ രാജ്ഞി തയാറാകാത്തതോടെ, ഒത്തുതീര്‍പ്പാക്കാനും നിയമ ചെലവുകള്‍ക്കായും 7 മില്ല്യണ്‍ പൗണ്ടിന്റെ സ്വിസ് റിസോര്‍ട്ട് വില്‍ക്കാന്‍ ആന്‍ഡ്രൂ രാജകുമാരന്‍ ഒരുങ്ങുന്നു. വിര്‍ജിനിയ കേസ് വിചാരണയിലേക്ക് കടന്നാല്‍ കോടതിക്ക് പുറത്തുവെച്ച് ഒത്തുതീര്‍പ്പാക്കാന്‍ ആണ് ആന്‍ഡ്രൂ രാജകുമാരന്റെ നിയമസംഘം ഒരുങ്ങുന്നത്. ഇതിനു വലിയ തുക ആവശ്യമുണ്ട്. ജെഫ്രി എപ്സ്റ്റീന്‍ ഇര വിര്‍ജിനിയ റോബര്‍ട്‌സിനെ പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ ആന്‍ഡ്രൂ തിരിച്ചടികള്‍ ഏറ്റുവാങ്ങിയതോടെ ആരോപണം വിചാരണയിലേക്ക് നീളുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. എന്നാല്‍ ഇതിന് വേണ്ടിവരുന്ന ബില്‍ അടയ്ക്കാന്‍ രാജ്ഞി തയാറാകില്ലെന്നാണ് വിവരം. കേസ് രാജ്ഞിയ്ക്കും രാജകുടുംബത്തിനും നാണക്കേടായി മാറിയിരുന്നു. വലിയ നിയമചെലവുകള്‍ക്കായി 17

More »

യുകെയില്‍ പ്രതിദിന കോവിഡ് കേസുകള്‍ ഒരു മാസത്തിനിടെ ആദ്യമായി താഴ്ന്നു; ലണ്ടനിലെ ആശുപത്രി പ്രവേശനവും താഴേക്ക്
ഒരു മാസത്തിനിടെ ആദ്യമായി യുകെയില്‍ പ്രതിദിന കോവിഡ് കേസുകള്‍ താഴ്ന്നു. ഒമിക്രോണ്‍ ഹോട്ട്‌സ്‌പോട്ടായ ലണ്ടനിലും ആശുപത്രി പ്രവേശനങ്ങള്‍ കുറയുന്നത് പീക്ക് ലെവല്‍ പിന്നിട്ടതിന്റെ സൂചനയാണ്. ഇതോടെ ഇപ്പോള്‍ എന്‍എച്ച്എസ് നേരിടുന്ന സമ്മര്‍ദ്ദം കുറയുമെന്ന നിലപാടിലാണ് മന്ത്രിമാര്‍. യുകെയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 179,756 പോസിറ്റീവ് ടെസ്റ്റുകളാണ് സ്ഥിരീകരിച്ചതെന്ന് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കുന്നത്. കഴിഞ്ഞ ആഴ്ചയില്‍ നിന്നും 5 ശതമാനം കുറവാണ് ഇപ്പോള്‍ രേഖപ്പെടുത്തിയത്. വെയില്‍സില്‍ രണ്ട് ദിവസം അടുപ്പിച്ചുള്ള കണക്കുകള്‍ രേഖപ്പെടുത്തിയ ശേഷം സാധാരണ നിലയിലേക്ക് മടങ്ങിയതാണ് ഈ വമ്പന്‍ കുറവ് സംഭവിച്ചിരിക്കുന്നത്. ഒമിക്രോണ്‍ തരംഗം കുതിച്ചുയരുന്നത് കുറയുന്നുവെന്നത് ആശ്വാസകരമാണ്. പുതിയ ഡാറ്റ പ്രകാരം ജനുവരി 2ന് 2078 കോവിഡ് രോഗികളാണ് യുകെയിലെ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടത്. 231 പേരുടെ മരണവും

More »

കുരിശു ധരിച്ച സ്വര്‍ണമാല ധരിച്ചതിന് ജോലിപോയ ക്രോയ്‌ഡോണിലെ നഴ്‌സിന് അനുകൂലമായി കോടതി വിധി
ഡ്യൂട്ടി സമയത്ത് കഴുത്തില്‍ കുരിശുമാല ധരിച്ചു എന്ന 'കുറ്റ'ത്തിന് നഴ്‌സിന് ജോലിപോയ നടപടി നിയമവിരുദ്ധമാണെന്ന് എംപ്ലോയ്‌മെന്റ് ട്രിബ്യുണല്‍ വിധിച്ചു. ക്രോയ്‌ഡോണ്‍ എന്‍എച്ച്എസ് യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ തീയറ്റര്‍ പ്രാക്ടീഷണര്‍ മേരി ഒനുഹക്കു അനുകൂലമായാണ് കോടതി വിധി. തന്റെ കഴുത്തിലെ ചെറിയ കുരിശു നീക്കുന്നതിനായി മേലധികാരികള്‍ തനിക്കെതിരെ അപവാദ പ്രചരണം നടത്തിയെന്ന് അവര്‍ കോടതിയില്‍ ബോധിപ്പിച്ചു. 18 വര്‍ഷമായി മേരി ഒനുഹ ജോലി ചെയ്യുന്ന ആശുപത്രിയാണിത്. എന്നാല്‍ ആരോഗ്യപരവും സുരക്ഷാപരവുമായ കാരണങ്ങളാലാണ് കുരിശ് ധരിക്കുന്നതില്‍ നിന്നും വിലക്കിയതെന്ന് ആശുപത്രി അധികൃതര്‍ ട്രിബ്യുണലിനെ ധരിപ്പിച്ചു. മറ്റ് പല ജീവനക്കാരും സമാനമായ പല കാര്യങ്ങളും വസ്ത്രത്തോടൊപ്പവും ആഭരണമായിട്ടും അണിയുന്നതിനാല്‍ ഈ വാദത്തിന് പ്രസക്തിയില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. മാത്രമല്ല ,അധികൃതര്‍ മനഃപ്പൂര്‍വ്വം

More »

എനര്‍ജി ബില്‍ ഷോക്ക്; പ്രധാനമന്ത്രി ആശ്വാസ പ്രഖ്യാപനം നടത്തും
ഏപ്രില്‍ 1 മുതല്‍ എനര്‍ജി ബില്‍ കുതിച്ചുയരുമ്പോള്‍ സാധാരണ കുടുംബങ്ങളെ സഹായിക്കണമെന്ന് ഭരണകക്ഷിയില്‍ നിന്ന് തന്നെ ആവശ്യം ശക്തം. ഇതിന്റെ ഭാഗമായി അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ബോറിസ് ജോണ്‍സണ്‍ തയാറാവുമെന്നാണ് സൂചന. അടുത്ത മാസത്തിനകം ഇക്കാര്യത്തില്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. പ്രൈസ് ക്യാപ് ഉയര്‍ത്തുന്നതോടെ വിലയില്‍ കുതിച്ചുചാട്ടം ഉണ്ടാകുമെന്ന് ഉറപ്പാണ്. ഇതിന് മുന്‍പ് എന്തെങ്കിലും ചെയ്യണമെന്നാണ് മന്ത്രിമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ എന്ത് നടപടികളാണ് സ്വീകരിക്കുകയെന്ന് വ്യക്തമല്ല. സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് പ്രകാരം പ്രധാനമന്ത്രി അടുത്ത ആഴ്ച നടക്കുന്ന എനര്‍ജി പ്രതിസന്ധി യോഗങ്ങളില്‍ നേരിട്ട് പങ്കെടുക്കുമെന്നാണ് അറിയുന്നത്. ട്രഷറിയില്‍ നിന്നും അധിക ഫണ്ട് ഇറക്കാനുള്ള നടപടികളാകും പ്രധാനമായും സ്വീകരിക്കുക. ഫെബ്രുവരി 7നകം ഇതുസംബന്ധിച്ച പ്രഖ്യാപനം

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions