യു.കെ.വാര്‍ത്തകള്‍

അത്ഭുതമായി സീറ്റ് 11എ, ദുരന്തമായി 11ജെ; കുടുംബത്തിന് ഒരേ സമയം ആശ്വാസവും വേദനയും
അഹമ്മദാബാദിലെ എയര്‍ ഇന്ത്യ ദുരന്തത്തില്‍ ഒരാളൊഴികെ ബാക്കിയെല്ലാവര്‍ക്കും നേരിട്ടത് ജീവഹാനിയാണ്. 11എ സീറ്റില്‍ യാത്ര ചെയ്തിരുന്ന രമേഷ് വിശ്വാസ് കുമാര്‍ മാത്രമാണ് ഈ ദുരന്തത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. എന്നാല്‍ ഈ അത്ഭുതത്തോടൊപ്പം ഈ കുടുംബത്തിനും ഒരു നഷ്ടമുണ്ടായി. 40-കാരനായ രമേഷ് സഹോദരന്‍ അജയ്കുമാറിനൊപ്പമാണ് ലണ്ടനിലേക്ക് പുറപ്പെട്ടത്. അഹമ്മദാബാദില്‍ നിന്നും ഗാറ്റ്‌വിക്കിലേക്കുള്ള യാത്രയില്‍ എതിര്‍ഭാഗത്തെ 11ജെ സീറ്റില്‍ ഇരുന്ന സഹോദരന്‍ ദുരന്തത്തിന് ഇരയായി മരണപ്പെടുകയും ചെയ്തു. ഒരു മകനെ തിരികെ കിട്ടുകയും, മറ്റൊരു മകനെ നഷ്ടമാകുകയും ചെയ്ത വാര്‍ത്തയില്‍ ആശ്വാസവും, ദുഃഖവും ഒരേ സമയം അനുഭവിക്കുകയാണ് ഈ കുടുംബം. ബിസിനസ്സ് ട്രിപ്പിനായി ഇന്ത്യയിലെത്തിയ ശേഷം യുകെയിലേക്ക് മടങ്ങുകയായിരുന്നു ഈ സഹോദരങ്ങള്‍. പരുക്കേറ്റ് ആശുപത്രിയിലുള്ള രമേഷ് സഹോദരന്‍ അജയിയെ കണ്ടെത്താന്‍ അധികൃതരോട് കേണപേക്ഷിക്കുന്ന

More »

ഇനി ഇടിമിന്നലും പെരുമഴയും; മൂന്നു ദിവസത്തേക്ക് യെല്ലോ വാണിംഗ്; വെള്ളപ്പൊക്കത്തിനും സാധ്യത
താപനില ഉയര്‍ന്നതിനു പിന്നാലെ ഇടിയുംമിന്നലും പേമാരിയും ശക്തമായ കാറ്റും നിറഞ്ഞ ദിവസങ്ങള്‍ വരുന്നു. ഇംഗ്ലണ്ടിന്റെയും വെയില്‍സിന്റെയും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെയും ചില ഭാഗങ്ങളില്‍ ഇന്ന് മുതല്‍ ശനിയാഴ്ച വരെ മൂന്ന് മഞ്ഞ മുന്നറിയിപ്പുകളാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്. മാത്രമല്ല, വെള്ളിയാഴ്ചയോടെ താപനില വീണ്ടും കൂടാനിരിക്കെ, യുകെ ആരോഗ്യ സുരക്ഷാ ഏജന്‍സി ഈ വര്‍ഷത്തെ ആദ്യ ഹീറ്റ് ഹെല്‍ത്ത് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലെ മൂന്ന് മേഖലകളെയാണ് ഇത് ബാധിക്കുക. രാവിലെ ഒന്‍പതു മണിമുതല്‍ ഞായറാഴ്ച രാവിലെ എട്ടു മണിവരെയായിരിക്കും, കിഴക്കന്‍ ഇംഗ്ലണ്ട്, കിഴക്കന്‍ മിഡ്‌ലാന്‍ഡ്‌സ്, ലണ്ടന്‍, തെക്ക് കിഴക്കന്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ യു കെ എച്ച് എസ് എയുടെ മഞ്ഞ മുന്നറിയിപ്പ് പ്രാബല്യത്തിലുണ്ടാവുക. മഞ്ഞ മുന്നറിയിപ്പ് അര്‍ത്ഥമാക്കുന്നത്, അവശരും രോഗികളുമായവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം

More »

വടക്കന്‍ അയര്‍ലണ്ടില്‍ കുടിയേറ്റക്കാര്‍ വീടുകള്‍ക്ക് മുന്നില്‍ പൗരത്വ ബോര്‍ഡുകള്‍ വയ്‌ക്കേണ്ട സ്ഥിതി
കുടിയേറ്റ വിരുദ്ധ സംഘര്‍ഷം മൂര്‍ച്ഛിക്കുന്ന വടക്കന്‍ അയര്‍ലണ്ടില്‍ കുടിയേറ്റക്കാര്‍ വീടുകള്‍ക്ക് മുന്നില്‍ പൗരത്വം വെളിപ്പെടുത്തുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കേണ്ട സ്ഥിതിയില്‍. കുടിയേറ്റ വിരുദ്ധ കലാപങ്ങളില്‍ നിന്നും രക്ഷപ്പെടാനായി കുടുംബങ്ങള്‍ അഭയം തേടിയ ലെഷര്‍ സെന്ററില്‍ കലാപകാരികള്‍ തീയിട്ടു. കൗണ്ടി ആന്‍ട്രിമിലെ ലാര്‍നെ ലെഷര്‍ സെന്ററിലാണ് ഡസന്‍ കണക്കിന് കലാപകാരികള്‍ അക്രമം നടത്തിയത്. ഇവിടെ റൊമാനിയന്‍ കുടിയേറ്റക്കാരെയും, കുടുംബങ്ങളെയും പാര്‍പ്പിച്ചുവെന്ന പേരിലായിരുന്നു അക്രമം. അതേസമയം മുന്‍കൂര്‍ വിവരം ലഭിച്ച അധികൃതര്‍ കുടുംബങ്ങളെ ഇതിന് മുന്‍പ് തന്നെ ഇവിടെ നിന്നും മാറ്റിയിരുന്നു. ഓണ്‍ലൈനില്‍ നടക്കുന്ന വിദ്വേഷ പ്രചരണങ്ങളാണ് അക്രമത്തിന് വഴിമാറുന്നതെന്നാണ് വിവരം. റൊമാനിയന്‍ കുടിയേറ്റക്കാരെ വേട്ടയാടാന്‍ സോഷ്യല്‍ മീഡിയയില്‍ ആഹ്വാനമുണ്ട്. ഇതോടെ അക്രമസംഭവങ്ങള്‍

More »

വിദേശ തൊഴിലാളികളില്ലാതെ പ്രതിസന്ധിയിലായി യുകെയിലെ ഹോട്ടലുകളും ചെറുകിട സ്ഥാപനങ്ങളും
യുകെയിലെ കുടിയേറ്റ നിയന്ത്രണം ഫലം കാണുന്നത്തിന്റെ ഫലമായി നെറ്റ് ഇമിഗ്രേഷന്‍ കുറയുകയാണ്. ഇതോടെ വിദേശ തൊഴിലാളികളില്ലാതെ പ്രതിസന്ധിയിലായിരിക്കുകയാണ് ഹോട്ടലുകളും ചെറുകിട സ്ഥാപനങ്ങളും ഉള്‍പ്പെടെ മേഖലകള്‍. കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന് സര്‍ക്കാര്‍ കുടിയേറ്റത്തിനു തടയിടുമ്പോള്‍ ഒരു ഭാഗത്ത് അതിന്റെ പ്രത്യാഘാതവും നേരിടേണ്ടിവരുന്നു. സര്‍ക്കാരിന് മേല്‍ കുടിയേറ്റ നയത്തില്‍ കടുത്ത സമ്മര്‍ദ്ദമാണുള്ളത്. ഇതിന്റെ ഭാഗമായി ശക്തമായ നീക്കങ്ങളും നടന്നുവരികയാണ്. എന്നാല്‍ ഒരുഭാഗത്ത് തൊഴിലാളി ക്ഷാമവും വാര്‍ത്തയാകുന്നുണ്ട്. വിദേശ തൊഴിലാളികളെ ആശ്രയിക്കുന്ന ചെറുകിട കച്ചവടങ്ങളെല്ലാം തന്നെ പ്രതിസന്ധിയിലാണ്. കടകള്‍, റെസ്റ്റൊറന്റുകള്‍ എന്നിവയ്ക്ക് തിരിച്ചടിയാവുകയാണ് തൊഴിലാളി ക്ഷാമം. കെയര്‍ ഹോമുകളും കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കു

More »

എന്‍എച്ച്എസ് ഫണ്ടിംഗ് പ്രതിവര്‍ഷം കൂടുക 3%; അടിസ്ഥാന ഭവന വികസനത്തിന് 39 ബില്യണ്‍ പൗണ്ട്
ആരോഗ്യ സേവനത്തിന്റെ ദൈനംദിന നടത്തിപ്പിനായി പ്രതിവര്‍ഷം 29 ബില്യണ്‍ പൗണ്ട് അധികമായി വകയിരുത്തുമെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്സ്. എന്‍എച്ച്എസിലെ ചിലവ് പണപ്പെരുപ്പത്തിന് ആനുപാതികമായി മൂന്ന് ശതമാനം വര്‍ധിക്കുമെന്ന് അവര്‍ പറഞ്ഞു. നിലവില്‍ ആരോഗ്യ സംവിധാനത്തിനായി മികച്ച രീതിയില്‍ തുക വകയിരുത്താന്‍ സാധിച്ചു എന്നാണ് ഭരണപക്ഷം അഭിപ്രായപ്പെട്ടത്. എന്നാല്‍ ജീവനക്കാരുടെ ക്ഷാമം ആധുനികവത്കരണം എന്നീ കടമ്പകള്‍ കടക്കാന്‍ അനുവദിച്ച തുക മതിയാകുമോ എന്ന കാര്യത്തില്‍ ഈ രംഗത്തെ വിദഗ്ധരുടെ ഇടയില്‍ ഭിന്നാഭിപ്രായമുണ്ട്. ഈ വിഷയത്തില്‍ അടുത്ത ദിവസങ്ങളില്‍ പ്രതിപക്ഷത്തു നിന്നും ശക്തമായ വിമര്‍ശനം ഉയര്‍ന്നു വരും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. അടുത്ത പൊതു തിരഞ്ഞെടുപ്പ് വരെയുള്ള ലേബര്‍ സര്‍ക്കാരിന്റെ ബജറ്റിനെ കുറിച്ചുള്ള സുപ്രധാന പ്രഖ്യാപനങ്ങള്‍ ആണ് ചാന്‍സലര്‍ റേച്ചല്‍ റീവ്സ് നടത്തിയത് . എന്‍എച്ച്എസ്,

More »

യുകെ ആരോഗ്യ മേഖലയിലെ സ്വദേശിവത്കരണം പാളി; നഴ്സിംഗ് അപേക്ഷയില്‍ 35% ഇടിവ്
ലണ്ടന്‍ : ബ്രിട്ടീഷുകാരെ നഴ്‌സുമാരാക്കി എന്‍എച്ച്എസിനെ പരമാവധി സ്വദേശിവത്കരിക്കാനുള്ള നീക്കത്തിന് വന്‍തിരിച്ചടി. ഇന്ത്യാക്കാരും ഫിലിപ്പൈനികളും അടങ്ങുന്ന വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായിട്ടായിരുന്നു കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കുന്നത് ഉള്‍പ്പടെയുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോയത്. അതോടൊപ്പം, ആരോഗ്യ രംഗത്തേക്ക് ആവശ്യമായ ഒരു തൊഴില്‍ സേനയെ പ്രാദേശികമായി വളര്‍ത്തിയെടുക്കാനും സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. ഈ ശ്രമമാണ് തുടക്കത്തിലേ പാളിയിരിക്കുന്നത്. യൂണിവേഴ്സിറ്റീസ് ആന്‍ഡ് കോളേജ് അഡ്മിഷന്‍ സര്‍വ്വീസസിന്റെ (യു സി എ എസ്) കണക്കുകള്‍ പ്രകാരം 2021 നും 2024 നും ഇടയില്‍ അണ്ടര്‍ ഗ്രാഡ്വേറ്റ് നഴ്സിംഗ് കോഴ്സുകള്‍ക്ക് എന്റോള്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 22 ശതമാനത്തിന്റെ കുറവുണ്ടായി എന്നാണ് അവര്‍ പറയുന്നത്. 2021 മുതല്‍ ഇംഗ്ലണ്ടിലെ എല്ലാ നഴ്സിംഗ്

More »

എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കാന്‍ റോബോട്ടിക് സര്‍ജറി; ലക്ഷക്കണക്കിന് പേര്‍ക്ക് ലഭ്യമാക്കും
ആശുപത്രി ചികിത്സകള്‍ വേഗത്തിലാക്കാന്‍ നടപടിയുമായി എന്‍എച്ച്എസ് ഇംഗ്ലണ്ട്. വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കാന്‍ റോബോട്ടിക് സര്‍ജറിയാണ് നടത്തുക. ഇതോടെ ലക്ഷക്കണക്കിന് പേര്‍ക്ക് റോബോട്ട് അസിസ്റ്റ് ചെയ്യുന്ന സര്‍ജറി ലഭ്യമാക്കും. അടുത്ത ഒരു ദശകത്തിനിടെ ലക്ഷക്കണക്കിന് പേര്‍ക്ക് കൂടി റോബോട്ടിക് സര്‍ജറി ലഭ്യമാക്കാനാണു പദ്ധതി. കാന്‍സര്‍, ഹിസ്റ്റെറെക്ടമി, സന്ധി മാറ്റിവെയ്ക്കല്‍ എന്നിങ്ങനെ വിവിധ അവസ്ഥകളില്‍ പെട്ടവര്‍ക്ക് ചികിത്സ ലഭിക്കുമ്പോള്‍ റോബോട്ട് സേവനം ഉപയോഗപ്പെടുത്തുന്നത് ഡോക്ടര്‍മാര്‍ കാര്യമായി വര്‍ദ്ധിപ്പിക്കുന്ന തരത്തിലാണ് നീക്കം. മെഡിക്കല്‍ എമര്‍ജന്‍സികള്‍ക്ക് പുറമെയാണ് ഇത്. നിലവില്‍ 70,000 പേര്‍ റോബോട്ട് അസിസ്റ്റഡ് സര്‍ജറിക്ക് വിധേയമാകുന്നുണ്ടെങ്കില്‍ ഇത് 2025 ആകുന്നതോടെ 500,000 ആയി ഉയര്‍ത്താനാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് മേധാവി പ്രഖ്യാപനം നടത്തുന്നത്. '2029-ഓടെ ഹൃസ്വമായ ഇലക്ടീവ് വെയ്റ്റിംഗ്

More »

റേച്ചല്‍ റീവ്‌സിന്റെ നികുതി കൂട്ടല്‍ ബജറ്റിന് പിന്നാലെ രണ്ടര ലക്ഷം തൊഴിലുകള്‍ നഷ്ടമായെന്ന് ഞെട്ടിക്കുന്ന കണക്കുകള്‍
ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ നികുതി കൂട്ടല്‍ ബജറ്റിന് പിന്നാലെ രണ്ടര ലക്ഷം തൊഴിലുകള്‍ നഷ്ടമായെന്ന് ഞെട്ടിക്കുന്ന കണക്കുകള്‍. ഈ ക്ഷീണം പരിഹരിക്കാനായി വമ്പന്‍ ചെലവഴിക്കല്‍ പദ്ധതി പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ് ചാന്‍സലര്‍. എന്നാല്‍ രാജ്യത്തെ തൊഴില്‍ മേഖലയില്‍ വന്‍തോതില്‍ തൊഴില്‍ നഷ്ടം നേരിടുകയാണെന്ന കണക്കുകള്‍ ഇതോടൊപ്പം പുറത്തുവന്നത് ചാന്‍സലര്‍ക്ക് ആഘാതമായി. സമ്പദ് വ്യവസ്ഥയുടെ അടിത്തറ ശരിപ്പെടുത്തിയെന്ന വാദം ഉന്നയിക്കുന്ന ചാന്‍സലര്‍ക്ക് തിരിച്ചടിയായി കഴിഞ്ഞ വര്‍ഷത്തെ ബജറ്റിന് ശേഷം രണ്ടരലക്ഷത്തോളം തൊഴിലുകള്‍ നഷ്ടമായെന്ന് ഔദ്യോഗിക കണക്കുകള്‍ സ്ഥിരീകരിച്ചു. നാഷണല്‍ ഇന്‍ഷുറന്‍സില്‍ 25 ബില്ല്യണ്‍ പൗണ്ടിന്റെ ജോബ് ടാക്‌സ് ഈടാക്കിയ നടപടി തിരിച്ചടിക്കുമെന്ന അടിസ്ഥാന പാഠം മറന്നതാണ് ഇതിന് കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ വര്‍ഷത്തെ ബജറ്റിലൂടെ നേടിയ തുക എങ്ങനെ വിവിധ

More »

സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഇറക്കുമതി ചെയ്ത വിലകുറഞ്ഞ കോഴിയിറച്ചിയും ബീഫും
യുകെയിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വ്യാപകമായി വിലകുറഞ്ഞ കോഴിയിറച്ചിയും ബീഫും വില്‍ക്കുന്നതായി നാഷണല്‍ ഫാര്‍മേഴ്സ് യൂണിയന്‍ . ഓസ്‌ട്രേലിയ, പോളണ്ട്, ഉറുഗ്വേ എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നവയാണ് ഈ ഭക്ഷ്യ ഉത്പന്നങ്ങള്‍. ഈ രാജ്യങ്ങളിലെ ഇത്തരം ഭക്ഷ്യ ഉത്പന്നങ്ങള്‍ യുകെയില്‍ നിന്ന് വ്യത്യസ്തമായ മാനദണ്ഡങ്ങളില്‍ ആണ് ഉത്പാദിപ്പിക്കപ്പെടുന്നത് . ഇതിന്റെ ഫലമായാണ് ഇറക്കുമതി ചെയ്യുന്ന ഈ ഭക്ഷ്യ ഉത്പന്നങ്ങള്‍ വിലകുറച്ച് വില്‍ക്കുന്നതിന് പിന്നിലെ കാരണം . ഉത്തരം ഗുണമേന്മ കുറഞ്ഞ ഭക്ഷ്യ ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് യുകെയിലെ കര്‍ഷകരുടെയും പൊതുജനങ്ങളുടെയും താത്‌പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന അഭിപ്രായവും ശക്തമാണ്. പോളിഷ് ചിക്കന്‍ പോലെ ഓസ്‌ട്രേലിയന്‍ ബീഫും സാധാരണയായി യുകെയിലെ മാംസത്തേക്കാള്‍ വ്യത്യസ്തമായ മൃഗക്ഷേമ, പരിസ്ഥിതി മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് ഉത്പാദിപ്പിക്കുന്നത്. മോറിസണ്‍ അസ്‌ഡ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions