യു.കെ.വാര്‍ത്തകള്‍

അമേരിക്കന്‍ വ്യോമഗതാഗതം താറുമാറായി; ബ്രിട്ടനില്‍ നിന്നുള്ള വിമാനങ്ങളെയും ബാധിച്ചു
അമേരിക്കയിലെ വിമാനത്താവളങ്ങളില്‍ വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ (എഫ്എഎ). രാജ്യത്തെ വിവിധ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ആശയവിനിമയ സംവിധാനത്തിലുണ്ടായ തകരാറാണ് പ്രതിസന്ധിക്ക് കാരണമായത്. അസാധാരണ സാഹചര്യവും യാത്രക്കാരുടെ സുരക്ഷയും കണക്കിലെടുത്ത് എല്ലാ വിമാനത്താവളങ്ങളിലും പുറപ്പെടുന്ന വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയതായി യുഎസ് ഗതാഗത സെക്രട്ടറി സീന്‍ ഡഫി അറിയിച്ചു. ആകാശത്തുള്ള വിമാനങ്ങള്‍ക്ക് യാത്ര തുടരാന്‍ അനുമതി നല്‍കിയെങ്കിലും ചില വിമാനങ്ങല്‍ വഴിതിരിച്ചുവിടേണ്ടിവന്നു. വാഷിങ്ടണിലെ റൊണാള്‍ഡ് റീഗന്‍ വിമാനത്താവളം വിമാനങ്ങള്‍ സ്വീകരിക്കാനുള്ള പരമാവധി ശേഷിയിലെത്തിയതായും ചിക്കാഗോ ഒഹെയര്‍ വിമാനത്താവളത്തിലും സമാന സാഹചര്യമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രതിസന്ധി

More »

ടൈപ്പ് 1 പ്രമേഹം പ്രതിരോധിക്കാനുള്ള പുതിയ മരുന്ന് ബ്രിട്ടനില്‍ ആദ്യമായി നല്‍കി
ടൈപ്പ് 1 പ്രമേഹം പിടിപെടുന്നത് പ്രതിരോധിക്കാന്‍ സഹായിക്കുന്ന ആധുനിക മരുന്ന് ബ്രിട്ടനില്‍ ആദ്യമായി ഒരു രോഗിക്ക് നല്‍കി. ഷ്രോപ്ഷെയറില്‍ നിന്നുള്ള അനെറ്റ് ക്വില്‍റ്റര്‍, ക്വീന്‍ എലിസബത്ത് ഹോസ്പിറ്റല്‍ ബിര്‍മിംഗ്ഹാമില്‍ (QEHB) വെച്ച് ഈ ആഴ്ച ടെപ്ലിസുമാബിന്റെ ആദ്യ എന്‍.എച്ച്.എസ് ഡോസ് സ്വീകരിച്ചു. തുടക്കത്തിലുള്ള ടൈപ്പ് 1 പ്രമേയത്തിന്റെ പുരോഗതി വൈകിപ്പിക്കാന്‍ ഈ ചികിത്സയ്ക്ക് കഴിയും. ഇത് രോഗികള്‍ക്ക് ഇന്‍സുലിന്‍ എടുത്തു തുടങ്ങുന്നതിന് മുമ്പ് കൂടുതല്‍ സമയം നല്‍കുന്നു. ഈ വര്‍ഷം വേനല്‍ക്കാലത്ത് സ്റ്റേജ് 2 ടൈപ്പ് 1 പ്രമേഹം സ്ഥിരീകരിച്ച 42 കാരിയായ അനെറ്റ് ക്വില്‍റ്റര്‍, സ്‌ക്രീനിംഗിനും വിലയിരുത്തലുകള്‍ക്കും ശേഷമാണ് ഈ മരുന്ന് ഉപയോഗിച്ചുള്ള ചികിത്സയ്ക്ക് അര്‍ഹയായി തിരഞ്ഞെടുക്കപ്പെട്ടത്. മൂന്ന് കുട്ടികളുടെ അമ്മയും ജി പിയുമായ അവര്‍ പറയുന്നത് രോഗം സ്ഥിരീകരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതായിരുന്നു

More »

70 പെണ്‍കുട്ടികളെ ലൈംഗിക ചൂഷണം ചെയ്തു; ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് 30 വര്‍ഷം തടവ്
സമൂഹമാധ്യമങ്ങളിലൂടെ എഴുപതിലധികം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വലയിലാക്കി ലൈംഗികമായി ചൂഷണം ചെയ്ത ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ബ്രിട്ടനില്‍ 30 വര്‍ഷം തടവ്. ഇന്ത്യക്കാരനായ ബിലാല്‍ ഖാസി (27) ആണ് ശിക്ഷിക്കപ്പെട്ടത്. ചെസ്റ്റര്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയായിരുന്ന ഇയാള്‍ 10 മുതല്‍ 17 വയസ്സുവരെയുള്ള പെണ്‍കുട്ടികളെയാണ് ലക്ഷ്യമിട്ടത്. 2021 ഓഗസ്റ്റ് മുതല്‍ 2025 ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ സ്‌നാപ്ചാറ്റ്, വിങ്ക്, റോബ്ലോക്‌സ് തുടങ്ങിയ ആപ്പുകള്‍ വഴിയായിരുന്നു തട്ടിപ്പ്. 14 വയസ്സുള്ള ബ്രിട്ടീഷ് കൗമാരക്കാരനാണെന്ന് സ്വയം പരിചയപ്പെടുത്തിയ ഇയാള്‍ പെണ്‍കുട്ടികളുമായി പ്രണയബന്ധം സ്ഥാപിച്ചെന്ന വ്യാജേന വിശ്വാസം നേടിയെടുത്തു. തുടര്‍ന്ന് അശ്ലീല ദൃശ്യങ്ങളും ചിത്രങ്ങളും അയക്കാന്‍ പ്രേരിപ്പിക്കുകയും പിന്നീട് അവ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. അശ്ലീല ചിത്രങ്ങള്‍ നിര്‍മിക്കല്‍, ബ്ലാക്ക്മെയില്‍, കുട്ടികളെ ലൈംഗിക

More »

സ്റ്റുഡന്റ് വിസാ ആപ്ലിക്കേഷനുകള്‍ 31% ഇടിഞ്ഞു; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ യുകെ ഒഴിവാക്കുന്നു
വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ച ഗവണ്‍മെന്റ് നടപടി യുകെ യൂണിവേഴ്‌സിറ്റികള്‍ക്ക് കനത്ത തിരിച്ചടിയാകുന്നു. ഒക്ടോബറില്‍ യുകെയിലെ സ്റ്റുഡന്റ് വിസാ അപേക്ഷകളില്‍ ഒരു വര്‍ഷത്തിനിടെ 20 ശതമാനം കുറവാണ് നേരിട്ടത്. നവംബറിലെ കണക്കുകള്‍ പ്രകാരം സ്‌പോണ്‍സേഡ് സ്റ്റഡി റൂട്ടില്‍ കേവലം 5800 പേരാണ് അപേക്ഷിച്ചതെന്ന് ഹോം ഓഫീസ് കണക്കുകള്‍ പറയുന്നു. 2025 ഒക്ടോബറിലെ കണക്കില്‍ നിന്നും 31 ശതമാനമാണ് ഇടിവ്. ആ സമയത്ത് 8400 പേര്‍ അപേക്ഷ വെച്ചിരുന്നു. 2023-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 44 ശതമാനം ഇടിവും രേഖപ്പെടുത്തി. 2026 ഒക്ടോബര്‍ അവസാനിച്ച കണക്ക് പ്രകാരം സ്‌പോണ്‍സേഡ് സ്റ്റുഡന്റ് റൂട്ടില്‍ 20 ശതമാനം കുറവാണ് വന്നത്. 2025-ല്‍ 434,000 അപേക്ഷകള്‍ ലഭിച്ചത് 2026 ഒക്ടോബര്‍ വരെ 349,900 ആയാണ് ചുരുങ്ങിയത്. 2023-ല്‍ അഞ്ച് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ ബ്രിട്ടനില്‍ പഠിക്കാനായി അപേക്ഷ നല്‍കി. സമ്മര്‍

More »

പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്; സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വന്‍ തിരക്ക്, വെള്ളവും ടിന്‍ ഭക്ഷണവും വാങ്ങിക്കൂട്ടി ജനം!
ലണ്ടന്‍ : അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ വീടുകളില്‍ അവശ്യസാധനങ്ങള്‍ കരുതണമെന്ന പ്രധാനമന്ത്രി ആന്‍ഡി ബെണ്‍ഹാമിന്റെ നിര്‍ദേശത്തിനു പിന്നാലെ ബ്രിട്ടനില്‍ ഭക്ഷ്യവസ്തുക്കളുടെയും സുരക്ഷാ ഉപകരണങ്ങളുടെയും വാങ്ങല്‍ കുതിച്ചു. കുപ്പിവെള്ളം, ടിന്നിലടച്ച ഭക്ഷണം, ഉണക്കഭക്ഷണം എന്നിവയ്‌ക്കൊപ്പം ടോര്‍ച്ച്, ബാറ്ററി, മെഴുകുതിരി, പവര്‍ബാങ്ക് തുടങ്ങിയ ജനം വാങ്ങിക്കൂട്ടുകയാണ്. പ്രതികൂല കാലാവസ്ഥ, സൈബര്‍ ആക്രമണം, മറ്റ് അപ്രതീക്ഷിത പ്രതിസന്ധികള്‍ എന്നിവ നേരിടാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായാണ് 'ബി റെഡി' പ്രചാരണം. കുറഞ്ഞത് മൂന്നു ദിവസത്തേക്കുള്ള ഭക്ഷണവും വെള്ളവും മറ്റ് അത്യാവശ്യ സാധനങ്ങളും വീടുകളില്‍ സൂക്ഷിക്കണമെന്നാണ് നിര്‍ദേശം. ബാങ്കിങ് സേവനങ്ങള്‍ തടസ്സപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് ആവശ്യത്തിന് പണം കൈവശം കരുതാനും നിര്‍ദേശിച്ചിട്ടുണ്ട്. പ്രചാരണം ആരംഭിച്ച് പത്തു ദിവസത്തിനകം കുപ്പിവെള്ളത്തിന്റെ

More »

പലിശ നിരക്ക് വര്‍ധന തിരിച്ചടിയായി; ആദ്യ വീട് വാങ്ങലുകാരുടെ അന്വേഷണം കുറഞ്ഞു
മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബാങ്ക് ഓഫ് ഇംഗ്ലണ്ട് കഴിഞ്ഞ ആഴ്ച പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചത് ഭവനവിപണിയെ സാരമായി ബാധിച്ചു. ബേസ് റേറ്റ് 4 ശതമാനത്തിലേക്ക് ഉയര്‍ത്തിയ കേന്ദ്ര ബാങ്ക് തീരുമാനം വന്നതോടെ ആദ്യമായി വീട് വാങ്ങുന്നവര്‍ ഈ ആലോചന നീട്ടിവെയ്ക്കുന്നതായാണ് എസ്‌റ്റേറ്റ് ഏജന്റുമാര്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ആഴ്ചയില്‍ ഫസ്റ്റ് ടൈം ബയേഴ്‌സില്‍ നിന്നുമുള്ള എന്‍ക്വയറികളില്‍ 27% കുറവ് നേരിട്ടതായി സൂപ്ല റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തെ ഫ്‌ളാറ്റുകള്‍ മുതല്‍ കണ്‍ട്രി ഹൗസുകള്‍ വരെയുള്ള എല്ലാത്തരം പ്രോപ്പര്‍ട്ടികളുടെയും എന്‍ക്വയറിയില്‍ കുറവ് വന്നതായി പ്രോപ്പര്‍ട്ടി വെബ്‌സൈറ്റ് പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വില്‍പ്പന സമ്മതിച്ചതിന്റെ എണ്ണത്തില്‍ 10.5% ഇടിവ് സംഭവിച്ചെന്നും അവര്‍ വ്യക്തമാക്കി. വില്‍പ്പന കുറഞ്ഞതോടെ വിപണിയില്‍ ലിസ്റ്റ് ചെയ്ത വീടുകളുടെ എണ്ണം ഉയരുകയാണ്.

More »

ആര്‍ട്ടിക് ബ്ലാസ്റ്റ്; യുകെ തണുത്തുവിറയ്ക്കുന്നു, താപനില മൈനസ് എട്ട് വരെയാകും
യുകെയില്‍ ആര്‍ട്ടിക് ബ്ലാസ്റ്റ് ആഞ്ഞടിച്ചതോടെ പല ഭാഗങ്ങളിലും താപനില കൂപ്പുകുത്തി. താപനില പലയിടങ്ങളിലും മൈനസ് 8 ഡിഗ്രി സെല്‍ഷ്യസ് വരെയായി താഴ്ന്നു, സ്റ്റെര്‍ലിംഗ്ഷയറിലെ ടിന്‍ഡ്രമില്‍ താപനില മൈനസ് 6.2 ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്നതായി മെറ്റ് ഓഫീസ് അറിയിച്ചു. അടുത്ത മൂന്ന് രാത്രികളില്‍ ഇത് മൈനസ് 8 ഡിഗ്രി വരെയായി താഴ്‌ന്നേക്കാമെന്നും മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പല പട്ടണങ്ങളിലും നഗരങ്ങളിലും രാത്രികാല താപനില ഫ്രീസിംഗ് പോയിന്റിലും താഴെ എത്തിയതോടെ മൂടല്‍മഞ്ഞും അനുഭവപ്പെട്ടു. കൂടെ മണിക്കൂറില്‍ 50 മൈല്‍ വേഗതയില്‍ കാറ്റും വീശി. സ്‌കോട്ട്‌ലാന്‍ഡിന്റെ ചില ഭാഗങ്ങളില്‍ മഞ്ഞുവീഴ്ച്ചയും ഉണ്ടായി. കാലാവസ്ഥ രൂക്ഷമായ സാഹചര്യത്തില്‍ യു കെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി (യു കെ എച്ച് എസ് എ) വടക്ക് പടിഞ്ഞാറന്‍ മിഡ്‌ലാന്‍ഡ്‌സിലും പടിഞ്ഞാറന്‍ മിഡ്‌ലാന്‍ഡ്‌സിലും കോള്‍ഡ് ഹെല്‍ത്ത് അലര്‍ട്ട്

More »

മുഖം തിരിച്ചറിയല്‍ സാങ്കേതിക വിദ്യയില്‍ പിഴവുകള്‍; നിരപരാധികള്‍ അറസ്റ്റിലാകുമെന്ന് ആശങ്ക
യുകെയില്‍ മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയുടെ തെറ്റായ ഉപയോഗം നിരപരാധികള്‍ അറസ്റ്റിലാകാന്‍ ഇടയാക്കുമെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട്. വംശീയ ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവരെ തെറ്റായി സംശയിക്കുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ബുധനാഴ്ച പുറത്തുവിട്ട ഹിസ് മജസ്റ്റീസ് ഇന്‍സ്‌പെക്ടറേറ്റ് ഓഫ് കോണ്‍സ്റ്റബുലറിയുടെ റിപ്പോര്‍ട്ടിലാണ് കണ്ടെത്തലുകള്‍. കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിന് സാങ്കേതികവിദ്യ സഹായകരമാണെങ്കിലും ഇതില്‍ പിഴവുകളും നിലനില്‍ക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. പഴയ ചിത്രങ്ങളുമായി താരതമ്യം ചെയ്ത് ആളുകളെ തിരിച്ചറിയുന്ന റെട്രോസ്‌പെക്ടീവ് ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സംവിധാനമാണ് റിപ്പോര്‍ട്ടില്‍ പരിശോധിച്ചത്. ഈ സംവിധാനം അറസ്റ്റിനുള്ള തെളിവായി നേരിട്ട് കണക്കാക്കരുതെന്നും ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ ധാരണയില്ലാത്ത സാഹചര്യങ്ങളുണ്ടാകുന്നുണ്ടെന്നും

More »

യുകെയിലെ നൂറ് കണക്കിന് സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി
ലണ്ടന്‍ : യുകെയിലെ നൂറ് കണക്കിന് സ്‌കൂളുകള്‍ക്ക് നേരെ വ്യാജ ബോംബ് ഭീഷണി . ബ്രിട്ടീഷുകാരുടെ വംശഹത്യ ലക്ഷ്യമിട്ടാണ് ബോംബ് സ്ഥാപിച്ചിരിക്കുന്നത് എന്നായിരുന്നു ഭീഷണിയില്‍ പറഞ്ഞിരുന്നത്. ഗ്ലാസ്‌ഗോ, എഡിന്‍ബര്‍ഗ്, ഹൈലാന്‍ഡ്‌സ് എന്നിവിടങ്ങളിലേത് ഉള്‍പ്പടെ സ്‌കോട്ട്‌ലാന്‍ഡിലെയും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെയും സ്‌കൂളുകളില്‍ ഈമെയില്‍ വഴി ബോംബ് ഭീഷണി എത്തിയതോടെ ആയിരക്കണക്കിന് കുട്ടികളെ വീടുകളിലെക്ക് തിരിച്ചയച്ചു. മിഖായേല്‍ ആന്‍ഡ്രൊപോവ് എന്ന പേരിലായിരുന്നു ഭീഷണി സന്ദേശം എത്തിയത്. ഇതേ പേരില്‍ തന്നെ കഴിഞ്ഞ വെള്ളിയാഴ്ച്ച അയര്‍ലന്‍ഡിലെ ആര്‍ ടി ഇ, സ്‌കൈ ന്യൂസ് എന്നിവ ഉള്‍പ്പടെയുള്ള നിരവധി യൂറോപ്യന്‍ ടെലിവിഷന്‍ സ്ഥാപനങ്ങളിലേക്കും ബോംബ് ഭീഷണി എത്തിയിരുന്നു. 'മരണം അടുത്തെത്തിയിരിക്കുന്നു' എന്നായിരുന്നു ഈമെയിലുകളുടെ സബ്ജക്റ്റ് ആയി എഴുതിയിരുന്നത്. അതുകഴിഞ്ഞ്, 'ചുവന്ന മൂങ്ങ'യുടെ നേതാവ് മിഖായേല്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions