യു.കെ.വാര്‍ത്തകള്‍

യുകെയിലെ മലയാളി സംരഭകര്‍ക്ക് ഇന്നോവേറ്റര്‍ ഓഫ് ദി ഇയര്‍ ബഹുമതി
യുകെയിലെ ആരോഗ്യ രംഗം നേരിടുന്ന ഗുരുതര വെല്ലുവിളികള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനായുള്ള സംരംഭം വികസിപ്പിച്ചതിന് മലയാളി സംരഭകരായ ഹെര്‍മര്‍ച്ചീസ് ബാലനും സിറില്‍ റോയിയും ഇന്നൊവേറ്റര്‍ ഓഫ് ദി ഇയര്‍ ബഹുമതിക്ക് അര്‍ഹരായി. യുകെ സര്‍ക്കാരിന്റ ഇന്നോവേറ്റര്‍ ഫൗണ്ടര്‍ വിസ പദ്ധതിയുടെ ഭാഗമായി ഔദ്യോഗിക എന്‍ഡോഴ്‌സ്‌മെന്റ് ബോഡിയായ എന്‍വെസ്‌റ്റേഴ്‌സ് ലിമിറ്റഡാണ് പുരസ്‌കാരം നല്‍കിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 750 ലധികം സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നാണ് പത്തു വിഭാഗങ്ങളിലായി അവരെ തെരഞ്ഞെടുത്തത്. 2019 ല്‍ സ്റ്റാര്‍ട്ടപ്പ് വിസയും ഇന്നൊവേറ്റര്‍ ഫൗണ്ടര്‍ വിസയും നിലവില്‍ വന്നതിന് ശേഷം ആദ്യമായാണ് ഇത്തരം ഒരു അവാര്‍ഡ് നല്‍കുന്നത് എന്നതും ശ്രദ്ധേയമാണ്. യുകെയിലെ ആരോഗ്യ സംരക്ഷണ മേഖലയില്‍ വ്യക്തമായ മാറ്റം സൃഷ്ടിക്കണമെന്ന ലക്ഷ്യത്തോടെ ഹെര്‍മര്‍ച്ചീസും സിറിലുമാണ് മെന്റര്‍ മെര്‍ലിന്‍ യുകെ

More »

സമ്മര്‍ ക്യാമ്പില്‍ കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയനാക്കിയ 76-കാരനായ അധ്യാപകന് 24 വര്‍ഷം ജയില്‍
വിശ്വാസത്തിന്റെ ആനുകൂല്യം മുതലെടുത്ത് സമ്മര്‍ ക്യാമ്പില്‍ കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയ 76-കാരനായ അധ്യാപകന് 24 വര്‍ഷം ജയില്‍ശിക്ഷ. വിരമിച്ച വെറ്റിനേറിയനും, അധ്യാപകനുമായ ജോണ്‍ റൂബെനാണ് കുട്ടികള്‍ക്ക് മയക്കുമരുന്ന് കലര്‍ത്തിയ മിഠായികള്‍ നല്‍കിയ ശേഷം പീഡനത്തിന് ഇരയാക്കിയത്. ഡാര്‍ക്ക് വെബില്‍ നിന്നും വാങ്ങിയിരുന്ന ട്രാന്‍ക്വലൈസറുകള്‍ മിഠായികളില്‍ കുത്തിവെച്ചാണ് റൂബെന്‍ ഉപയോഗിച്ചിരുന്നത്. ഇതിന് ശേഷം ഇരകള്‍ക്കൊപ്പം കളികള്‍ക്കിടയില്‍ മൂന്ന് മിഠായികള്‍ ഒരുമിച്ച് കഴിക്കുന്നവര്‍ക്ക് ഒരു ബാര്‍ ചോക്ലേറ്റ് സമ്മാനം നല്‍കുന്ന പരിപാടി നടത്തിയിരുന്നതായി ലെസ്റ്റര്‍ ക്രൗണ്‍ കോടതി വിചാരണയില്‍ വെളിപ്പെടുത്തി. ചൂഷണങ്ങള്‍ അരങ്ങേറുമ്പോള്‍ ഭാര്യ ഉണരാതിരിക്കാന്‍ ഇവര്‍ക്കും ഇയാള്‍ മയക്കുമരുന്ന് നല്‍കിയിരുന്നുവെന്നും വ്യക്തമായി. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ലെസ്റ്റര്‍ഷയര്‍ സ്റ്റതേണ്‍

More »

ലിഡില്‍ മിനിമം വേജ് മണിക്കൂറിന് 14.45 പൗണ്ട്; നാലാഴ്ച പറ്റേണിറ്റി ലീവും
കഴിഞ്ഞ മൂന്ന് വര്‍ഷക്കാലത്തിനിടയില്‍ ഏഴാം തവണയും ജീവനക്കാര്‍ക്ക് ശമ്പള വര്‍ധനവ് പ്രഖ്യാപിച്ച് സൂപ്പര്‍മാര്‍ക്കറ്റ് ഭീമന്‍ ലിഡില്‍. ഇതോടെ ഏറ്റവും അധികം ശമ്പളം നല്‍കുന്ന സൂപ്പര്‍മാര്‍ക്കറ്റ് എന്ന പദവി അവര്‍ നേടിയെടുത്തു. മാര്‍ച്ച് 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതുക്കിയ ശമ്പള നിരക്കുകള്‍ പ്രകാരം എന്‍ട്രില്‍ ലെവലില്‍ മണിക്കൂറില്‍ 13.45 പൗണ്ട് ആയിരിക്കും ശമ്പളം. സര്‍വീസ് കാലയളവിനെ അടിസ്ഥാനമാക്കി ഇത് 14.45 പൗണ്ട് വരെ ഉയരാം. 29 മില്യന്‍ പൗണ്ട് വകയിരുത്തിയ ഈ ശമ്പള പരിഷ്‌കരണത്തിന്റെ ഭാഗമായി ലണ്ടനിലെ ശമ്പളം മണിക്കൂറില്‍ 14.35 പൗണ്ടില്‍ നിന്നും 14.80 പൗണ്ടായി വര്‍ധിക്കും. സേവന കാലയളവിനെ അടിസ്ഥാനമാക്കി ഇത് 15.30 പൗണ്ട് വരെ ഉയരുകയും ചെയ്യും. ഇംഗ്ലണ്ടിലും, സ്‌കോട്ട്‌ലാന്‍ഡിലും വെയില്‍സിലുമായി ആയിരത്തോളം സ്റ്റോറുകള്‍ ഉള്ള ലിഡില്‍ 35,000 ല്‍ അധികം പേര്‍ക്കാണ് തൊഴില്‍ നല്‍കുന്നത്. 2023 ന് ശേഷം ഇത് ഏഴാം തവണയാണ് ഇവര്‍ ശമ്പള

More »

യുകെയില്‍ വിസ ചട്ടലംഘനം; കെയര്‍ ഹോമുകളുടെ ലൈസന്‍സ് കൂട്ടത്തോടെ റദ്ദാക്കി ഹോം ഓഫീസ്, മലയാളി ജീവനക്കാരും ആശങ്കയില്‍
യുകെയിലെ ആരോഗ്യ പരിചരണ മേഖലയില്‍ വിദേശ തൊഴിലാളികളെ ചൂഷണം ചെയ്യാതിരിക്കാന്‍ വിദേശ തൊഴിലാളികളെ എത്തിക്കാനുള്ള സ്‌പോണ്‍സര്‍ഷിപ്പ് ലൈസന്‍സുകള്‍ ഹോം ഓഫീസ് വ്യപകമായ റദ്ദാക്കുന്നു. വിസ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുക, ജീവനക്കാരെ ചൂഷണം ചെയ്യുക, കുറഞ്ഞ ശമ്പളം നല്‍കുക തുടങ്ങിയ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഈ നീക്കം യുകെയില്‍ കെയര്‍ വിസയില്‍ എത്തിയ ആയിരക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശ തൊഴിലാളികളെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പുറത്തുവന്ന ഏറ്റവും പുതിയ കണക്കു പ്രകാരം കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ കെയര്‍ മേഖലയിലെ 300 ലധികം സ്ഥാപനങ്ങളുടെ സ്‌പോണ്‍സര്‍ ലൈസന്‍സുകളാണ് ഹോം ഓഫീസ് റദ്ദാക്കിയത്. ഇതില്‍ നൂറിലധികം ലൈസന്‍സുകള്‍ കഴിഞ്ഞ ആറു മാസത്തിനിടെയാണ് റദ്ദാക്കപ്പെട്ടത്. ഇത്തരത്തില്‍ ലൈസന്‍സ് നഷ്ടമാകുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ വിദേശ ജീവനക്കാരെ നിയമിക്കാനോ നിലവിലുള്ളവരുടെ

More »

40 ലേബര്‍ എംപിമാര്‍ എതിര്‍ത്തിട്ടും വിവാദ പി ആര്‍ നിയമം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
യുകെയില്‍ സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കുന്നതിന് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്ന പുതിയ കുടിയേറ്റവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാനുറച്ചു ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ്. നിര്‍ദ്ദേശങ്ങള്‍ സുതാര്യമാണെന്ന് ഹോം സെക്രട്ടറി പറയുന്നു. നിരവധി ലേബര്‍ എംപിമാര്‍ തന്നെ ഈ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ രംഗത്തെത്തിയ സാഹചര്യത്തിലാണ് ഹോം സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മുന്‍പെങ്ങും ഇല്ലാത്തവിധം യു കെയിലേക്ക് കുടിയേറ്റക്കാര്‍ എത്തുന്നു എന്നത് തീര്‍ത്തും ആശങ്കയുളവാക്കുന്ന കാര്യമാണെന്നും അവര്‍ പറഞ്ഞു. നിലവില്‍, അഞ്ചുവര്‍ഷം യുകെയില്‍ തുടര്‍ന്നാല്‍ സ്ഥിരതാമസത്തിനുള്ള അനുമതി (പിആര്‍) ലഭിക്കുമെന്നിരിക്കെ അത് പത്ത് വര്‍ഷമാക്കി ഉയര്‍ത്താനാണ് സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍, ഇപ്പോള്‍ ബ്രിട്ടനില്‍ താമസിക്കുന്ന കുടിയേറ്റക്കാരെ കുറിച്ചുള്ള

More »

എപ്സ്റ്റീനുമായി മുന്‍ അംബാസഡര്‍ക്ക് ബന്ധം; മാപ്പു ചോദിച്ച് കീര്‍ സ്റ്റാര്‍മര്‍
കുട്ടിപീഡകന്‍ ജെഫ്രി എപ്സ്റ്റീനുമായി സൗഹൃദമുള്ള പീറ്റര്‍ മണ്ടേല്‍സനെ അമേരിക്കന്‍ അംബാസഡറായി നിയമിച്ചതില്‍ ഇരകളോട് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ മാപ്പു ചോദിച്ചു. എപ്സ്റ്റീനുമായി നേരിയ പരിചയം മാത്രമാണുണ്ടായിരുന്നതെന്നാണ് മണ്ടേല്‍സന്‍ പറഞ്ഞതെന്ന് സ്റ്റാര്‍മര്‍ വ്യക്തമാക്കി. അദ്ദേഹം പറഞ്ഞത് കളവായിരുന്നുവെന്ന് അറിയാതെ അംബാസഡറായി നിയമിച്ചതില്‍ ക്ഷമ ചോദിക്കുന്നുവെന്ന് സ്റ്റാര്‍മര്‍ കൂട്ടിച്ചേര്‍ത്തു. മണ്ടേല്‍സന് എപ്‌സ്റ്റൈനുമായി സൗഹൃദമുണ്ടായിരുന്നുവെന്ന രേഖകള്‍ പുറത്തുവന്നതിന് പിന്നാലെ കഴിഞ്ഞ സെപ്തംബറിലാണ് അദ്ദേഹത്തെ പുറത്താക്കിയത്. എന്നാല്‍ പുതിയ രേഖകളില്‍ മണ്ടേല്‍സനും എപ്‌സ്റ്റൈനുമായി ഉറ്റ സൗഹൃദമുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തല്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ കസേരയ്ക്ക് തന്നെ

More »

സമരം നിര്‍ത്താന്‍ റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് കൂടിയ ശമ്പളവര്‍ധന പാക്കേജുമായി വെസ് സ്ട്രീറ്റിംഗ്
വീണ്ടും സമരത്തിന് കോപ്പുകൂട്ടുന്ന റസിഡന്റ് ഡോക്ടര്‍മാരെ അനുനയിപ്പിക്കാന്‍ മെച്ചപ്പെടുത്തിയ ശമ്പള പാക്കേജ് ഓഫര്‍ ചെയ്ത് ഹെല്‍ത്ത് സെക്രട്ടറി. ദീര്‍ഘകാലമായി തുടരുന്ന തര്‍ക്കങ്ങള്‍ക്ക് അറുതി വരുത്താന്‍ ലക്ഷ്യമിട്ടാണ് വെസ് സ്ട്രീറ്റിംഗ് പുതുക്കിയ പാക്കേജുമായി രംഗത്തിറങ്ങുന്നത്. കൂടിയ നിരക്കില്‍ ശമ്പളവര്‍ധന ഉള്‍പ്പെടെ നല്‍കുമെന്നാണ് വിവരം. കൂടാതെ തൊഴില്‍സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള നടപടികളും ഹെല്‍ത്ത് സെക്രട്ടറിയുടെ പദ്ധതികളില്‍ ഇടംപിടിക്കും. വിശ്രമകേന്ദ്രങ്ങള്‍, ചൂടുള്ള ഭക്ഷണം എന്നിവ ലഭിക്കാത്ത പക്ഷം ആശുപത്രികള്‍ക്ക് ഫൈന്‍ ഏര്‍പ്പെടുത്താനാണ് ആലോന. മുന്‍പ് ഓഫര്‍ ചെയ്ത പാക്കേജില്‍ നിന്നും മികച്ച മാറ്റങ്ങള്‍ വരുത്തി ഒത്തുതീര്‍പ്പിലെത്താനാണ് സ്ട്രീറ്റിംഗ് ശ്രമിക്കുന്നത്. മൂന്ന് വര്‍ഷമായി തുടരുന്ന സമരപരിപാടികള്‍ അവസാനിപ്പിക്കാന്‍ ഇതുവഴി ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനോട്

More »

ഇംഗ്ലണ്ടില്‍ ഭവന രഹിതരായ അഭയാര്‍ത്ഥി കുടുംബങ്ങളുടെ എണ്ണം നാലു വര്‍ഷത്തിനിടെ അഞ്ചിരട്ടിയായി
ഇംഗ്ലണ്ടില്‍ ഭവന രഹിതരായ അഭയാര്‍ത്ഥി കുടുംബങ്ങളുടെ എണ്ണം ഓരോ വര്‍ഷവും കുതിച്ചുയരുന്നു .കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഭവന രഹിതരായ അഭയാര്‍ത്ഥി കുടുംബങ്ങളുടെ എണ്ണം അഞ്ചിരട്ടിയായതായി മാധ്യമ റിപ്പോര്‍ട്ട് പുറത്തുവന്നു. സര്‍ക്കാര്‍ കണക്കു പ്രകാരം 2021ല്‍ 3560 ആയിരുന്നത് 2024-25ല്‍ 19310 ആയി. അഭയാര്‍ത്ഥികള്‍ക്ക് അംഗീകാരം ലഭിച്ച ശേഷം സര്‍ക്കാര്‍ ഒരുക്കുന്ന താമസ സ്ഥലങ്ങള്‍ 28 ദിവസത്തിനകം ഒഴിയണമെന്നാണ് നിര്‍ദ്ദേശം. കൂടാതെ അഭയാര്‍ത്ഥി അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിലൂടെ ഒരേസമയം കൂടുതല്‍ പേര്‍ വീടുകള്‍ തേടേണ്ടിവരുന്നതുമായ സാഹചര്യം എന്നിവ പ്രതിസന്ധിക്ക് കാരണമായി സന്നദ്ധ സംഘടനകള്‍ വ്യക്തമാക്കുന്നു. ലണ്ടനും നോര്‍ത്ത് വെസ്റ്റും മാത്രമല്ല മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍ ഉള്‍പ്പെടെ നഗരങ്ങള്‍ ഭവന രഹിത അഭയാര്‍ത്ഥികളുടെ ഉയര്‍ന്ന അനുപാതമുള്ള പ്രദേശങ്ങളാണ്. ഹീത്രൂ വിമാനത്താവളത്തിന് അടുത്തുള്ള ഹില്ലിങ്ടണില്‍

More »

രണ്ടാഴ്ചയ്ക്കുള്ളില്‍ വരുന്നത് കടുത്ത മഞ്ഞ് വീഴ്ച; ജാഗ്രത വേണം
യുകെയില്‍ ഇനി വരുന്നത് കനത്ത മഞ്ഞുവീഴ്ചയെന്ന് കാലാവസ്ഥ നിരീക്ഷകരുടെ മുന്നറിയിപ്പ്. ഫെബ്രുവരി 15ന് സ്‌കോട്ട്‌ലാന്‍ഡ്, ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ മിക്ക പ്രദേശങ്ങളിലും മഞ്ഞുവീഴ്ചയുണ്ടാകും എന്നാണ് ജി എഫ് എസ് വെതര്‍ മോഡല്‍ പറയുന്നത്. ചില പ്രദേശങ്ങളില്‍ കനത്ത മഴയും അനുഭവപ്പെടും. ചക്രവാതങ്ങളുടെ സ്വാധീനം ഫെബ്രുവരി പകുതിക്ക് ശേഷമുള്ള ബ്രിട്ടനിലെ കാലാവസ്ഥയില്‍ അതിശക്തമായിരിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അറ്റ്‌ലാന്റിക്കില്‍ നിന്നെത്തുന്ന ശീതവായു പ്രവാഹം ബ്രിട്ടീഷ് അന്തരീക്ഷത്തിലേക്ക് കടക്കുന്നതോടെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ഞായറാഴ്ച രാവിലെ മുതല്‍ തന്നെ മഞ്ഞുവീഴ്ച അനുഭവപ്പെടും. അന്നേദിവസം ഉച്ചയോടെ ഈ വായുപ്രവാഹം കിഴക്കന്‍ പ്രദേശങ്ങളിലേക്ക് നീങ്ങാന്‍ ആരംഭിക്കും. ഉച്ചയോടെ മധ്യമേഖലയിലും കിഴക്കന്‍ മേഖലയിലും മഞ്ഞുവീഴ്ച ആരംഭിക്കുമെന്നും

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions